കുര്യൻ ടി. കുര്യാക്കോസ് (86) റോക്ക് ലാൻഡിൽ അന്തരിച്ചു

ന്യുയോർക്ക്: ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ മാന്നാർ തൂമ്പുങ്കൽ  കുര്യൻ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായൻ-86) റോക്ക് ലാൻഡിൽ അന്തരിച്ചു. 70-കളിൽ അമേരിക്കയിലെത്തി.   ക്നാനായ യാക്കോബായ വിഭാഗം സമുദായ ട്രസ്റ്റിയും സംഘടനാ സാരഥിയുമായി  സേവനമനുഷ്ഠിച്ചു.  യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി ഇടവകാംഗമാണ്. റോക്ക് ലാൻഡ് സൈക്കിയാട്രിക്ക് സെന്റർ  ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ അമ്മിണി വാലയിൽ കുടുംബാംഗം. മക്കൾ: അനു, അനിസ്, അജോ, ആഷ്‌ലി. മരുമക്കൾ: പ്രസാദ് (സിറ്റാർ പാലസ്, ഓറഞ്ച്ബർഗ്), ജെയ്‌സൺ, ടിയ പൊതുദർശനം: ഓഗസ്റ് 12 ശനി ഉച്ചക്ക് നാല് മണി മുതൽ 8  വരെ: സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി, യോങ്കേഴ്‌സ്. സംസ്കാരം പിന്നീട് മാന്നാറിൽ നടത്തും.

പള്ളിവാതിക്കൽ വി തോമസ് ഫ്ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: പള്ളിവാതിക്കൽ കടയിൽ കുടുംബാഗം ചെന്നൈ ഡൺളപ്പ് റിട്ട. ഉദ്യോഗസ്ഥൻ വി. തോമസ് (93) ഫ്ളോറിഡയിൽ നിര്യാതനായി. പരേതനായ പാസ്റ്റർ തുവയൂർ സി. കെ ഉമ്മന്റെ മകൾ വിളയിൽ പടിഞ്ഞാറ്റതിൽ സൂസമ്മ തോമസാണ് ഭാര്യ. മക്കൾ: പാസ്റ്റർ ജോസൻ തോമസ് (ഫോർട്ട് ലോഡർഡേൽ), പാസ്റ്റർ സാംസൺ തോമസ് (ഹൂസ്റ്റൺ), ജോൺസൺ തോമസ് (ഫോർട്ട് ലോഡർഡേൽ), മേഴ്‌സി യോഹന്നാൻ (ഒർലാൻഡോ) മരുമക്കൾ: ബെറ്റി, ലിനു, മിനി, പ്രിൻസൺ യോഹന്നാൻ. കൊച്ചുമക്കൾ: മേഗൻ, ബ്രിയാന, ജാരെഡ്; ജെസീക്ക, ടിയാര, ജോയൽ, ജോവാന, റേച്ചൽ, അന്ന മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 11ന് വൈകിട്ട് 6 മുതൽ 9 വരെ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും (Cooper City High School Auditorium, 9401 Sterling Rd, Cooper City, FL 33328 ) സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 12-ന് ശനിയാഴ്ച്ച രാവിലെ…

വർഗീസ് മേക്കാട്ടുപറമ്പൻ (82) ഫ്ലോറിഡയിൽ അന്തരിച്ചു

ബാർട്ടോവ് (ഫ്ലോറിഡ): മേക്കാട്ടുപറമ്പൻ പൈലിയുടെയും മറിയത്തിന്റെയും മകൻ വർഗീസ് (82) ഫ്ലോറിഡയിലെ ബാർട്ടോവിൽ അന്തരിച്ചു. ഭാര്യ: മേരി വർഗീസ് മക്കൾ: ലിജോ (ഭാര്യ റിയ), മകൾ ലൈജി (ഭർത്താവ് ജോയ്, മക്കൾ അൽജിൻ & അലീന), മകൻ ജിബോയ് (ഭാര്യ ലെയ്സി, മക്കൾ ഫിയ & നിയ), മകൻ ജിനോയ് (ഭാര്യ നീന, മക്കൾ സേയ, ദിയ, അമേലിയ) സഹോദരന്മാർ : മത്തായി, തോമസ്, ഡേവിസ്, ജോസ്, സഹോദരിമാർ : ഏലിയ, പ്രസ്ഥീന, ആലീസ് (വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡന്റ്) ,പരേതയായ മേരി പൊതു ദർശനം: ഓഗസ്റ്റ് 10-ന് വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:15 വരെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചർച്ചിൽ (1305 E Mann Rd, Bartow, FL 33830) ദർശനം നടത്തും. തുടർന്ന് 1:30-ന്…

മേരിക്കുട്ടി സാമുവൽ ഡാളസിൽ അന്തരിച്ചു

ഡാളസ്: മണപ്പള്ളി പായിക്കലിൽ മേരിക്കുട്ടി സാമുവേൽ (81) ഡാളസിൽ അന്തരിച്ചു ഭർത്താവ് :സി പി വി ശാമുവൽ മക്കൾ: മാത്യു സാമുവേൽ, കുഞ്ഞനാമ, എബ്രഹാം സാമുവേൽ, രൂത്തു, ആംസ്ട്രോങ് സാമുവേൽ (സൈപ്രസ് കോവ്), ,ആൽഡ്രിൻ സാമുവേൽ, കോളിൻസ് സാമുവേൽ, പരേതനായ സ്റ്റാൻലിൻ സാമുവേൽ. മരുമക്കൾ: ശോശാമ്മ മാത്യു കുന്നിൽ വിൽസൺ, സൂസമ്മ എബ്രഹാം , ജെസിബി ബാബു, സുജ, ബ്ലെസി, ഫേബ സംസ്കാരം പിന്നീട്.

ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ അന്തരിച്ചു

എഡ്‌മിന്റൺ : പത്തനംതിട്ട പുത്തൻപീടിക വലിയവീട്ടിൽ ജോർജ് ഗീവർഗീസ് (കുഞ്ഞുമോനച്ചായൻ) എഡ്മിന്റണിൽ നിര്യാതനായി. പരേതൻ വലിയവീട്ടിൽ അന്തരിച്ച ഗീവർഗീസ് ഉണ്ണൂണ്ണിയുടെയും കുഞ്ഞമ്മ ഉണ്ണൂണ്ണിയുടെയും മകനാണ്. മിനി ഗീവർഗീസ് ആണ് ഭാര്യ. പരേതൻ പത്തനംതിട്ട പുത്തൻപീടിക സെയിന്റ് മേരീസ് ഓർത്തോക്സ് വലിയപള്ളി ഇടവക അംഗമാണ്. മക്കൾ: ദീപ്തി (പ്രശാന്ത്), വിനു (ഷേബാ), സുനിത. കൊച്ചുമക്കൾ: അലിയ, സക്കായി . സഹോദരങ്ങൾ: പൊന്നമ്മ, പരേതയായ കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൾ, ബാബു വർഗീസ്. പൊതുദർശനം: ഓഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് 4:00 മുതല്‍ 7.00 വരെ (MST) Westlawn Funeral Home & Cemetery (16310 ,Stoney Plain Road , Edmonton T5P 4A6). സംസ്കാര ശുശ്രൂഷ: ഓഗസ്റ്റ് 13 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (MST) മുതൽ എഡ്‌മിന്റൺ സെയിന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ സിറിയൻ ചർച്ചിൽ ആരംഭിക്കുന്നതും, തുടർന്ന്…

ഡാളസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് ആഗസ്റ്റ് 4 ന്

ഗാർലന്റ് (ഡാളസ്): ഡാളസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച ആഗസ്റ്റു 4 നും ഫ്യൂണറൽ സർവീസ് ശനിയാഴ്ച ആഗസ്റ്റ് അഞ്ചിനും നടത്തപ്പെടും. ഡാളസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ദീർഘ വർഷങ്ങൾ ഡാളസ് പാർക്ക് ലാന്റ് ഹോസ്പിറ്റൽ ഓഫീസിലും സിറ്റി ഓഫ് ഡാളസിലും ജോലി ചെയ്തിരുന്നു. ഭാര്യ: അന്നമ്മ വർഗീസ് (ബേബിയമ്മ) മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ്, പാസ്റ്റർ ജോർജ് വർഗീസ്, സാം വർഗീസ്, ജോസ് വർഗീസ് . (എല്ലാവരും ഡാളസ് നിവാസികളാണ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ: മെമ്മോറിയൽ…

ഫാ. ഡോ. സാമുവൽ കെ. മാത്യു ഫിലഡൽഫിയയിൽ നിര്യാതനായി

ഫിലഡൽഫിയ: മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന ഫാ. ഡോ. സാമുവൽ കെ. മാത്യു (73) ജൂലൈ 31 തിങ്കളാഴ്ച നിദ്ര പ്രാപിച്ചു. 2021 -ൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി അദ്ദേഹം ഫിലഡൽഫിയ ഡെവെറോ അവന്യുവിലുള്ള സെന്റ്‌ മേരിസ് ഓർത്തഡോൿസ് ഇടവകയിൽ 23 വർഷം വികാരിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഭദ്രാസനത്തിലെ മറ്റു പല ഇടവകകളിലും ആദരണീയനായ ഫാ. സാമുവൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലകടവ് കൊച്ചുപ്ലാവിളയിൽ കുടുംബാംഗമാണ്. ഭാര്യ ചെട്ടികുളങ്ങര ദീപ്തിഭവനിൽ റെബേക്ക മാത്യു. മക്കൾ: ഫിബി സാറാ മാത്യു, ഫിനഹാസ്‌, വർഗീസ് മാത്യു, ഫിൽബി കോശി മാത്യു. ഫാ. സാമുവലിൻറെ വിയോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഫിലഡൽഫിയ സെന്റ്‌ മേരിസ് ഓർത്തഡോൿസ് ഇടവക വികാരി ഫാ. ഷിനോജ് തോമസ്…

ഗ്രേസിക്കുട്ടി തോമസ് അന്തരിച്ചു

തലവടി: ആനപ്രമ്പാൽ ചെറുനെല്ലിക്കുന്നേൽ പരേതനായ കെ. വി. തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി തോമസ് (77) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രമ്പാൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. കറ്റാനം ചൂനാട്ടൂശ്ശേരിൽ കുടുംബാഗമാണ് പരേത. മക്കൾ: ഷൈനി കുര്യൻ, ഷിനോയി തോമസ് (സൗദ്യ അറേബ്യ), ബിനോയി തോമസ് (യു.എസ്.എ). മരുമക്കൾ: പ്രസാദ് കുന്നുംപുറം (കല്ലുപ്പാറ), ഷൈല (ആറാട്ടുപ്പുഴ), റീബാ ( യു.എസ്.എ).

ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്റർ എം.ജി. കൊച്ചുമോന്റെ മാതാവ് ശാന്തമ്മ ഗോപി അന്തരിച്ചു

തലവടി: കുട്ടനാട് സാംസ്കാരിക വേദി ട്രഷററും ആനപ്രമ്പാല്‍ ജലോത്സവം സമിതി ചീഫ് കോഓര്‍ഡിനേറ്ററുമായ എം.ജി. കൊച്ചുമോന്റെ മാതാവ് മണപ്പുറത്ത് പരേതനായ ഗോപിയുടെ ഭാര്യ ശാന്തമ്മ ഗോപി (80) അന്തരിച്ചു. കളങ്ങര വെട്ടുപറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: സുകു,സുഗതൻ (ഇരുവരും ദുബൈ), സുനി (ആര്യ പ്രിൻ്റിംഗ് പ്രസ്, തലവടി), പരേതയായ സുധാമണി. മരുമക്കൾ: തിരുവല്ല മഞ്ഞാടി കളത്തിൽ തമ്പി, സ്മിത, ഷിനി (വയനാട്), സീമ, തലവടി കുറ്റിയിൽ വടക്കേതിൽ വിനോദ് .  

തോമസ് വർഗീസ് (82) ഡാളസിൽ അന്തരിച്ചു

ഗാർലന്റ്(ഡാളസ് )- ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ ഭാര്യ.അന്നമ്മ വർഗീസ് മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ് കുടുംബാംഗങ്ങൾ എല്ലാം ഡാളസ്  നിവാസികളാണ് സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്‌.