ഫിലഡൽഫിയ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക നാൽപ്പത്തിയേഴു വർഷങ്ങൾക്ക് മുൻപ് ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച, മത്തായി അച്ചൻ എന്ന് സ്നേഹപൂർവ്വം മലയാളി സമൂഹം ഒന്നടങ്കം വിളിച്ചിരുന്ന മത്തായി കോർ എപ്പിസ്കോപ്പായ്ക്ക് ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവക ജനങ്ങളും, സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്ന വൻ ജനാവാലി കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രാമൊഴി നൽകി. ക്രൈസ്തവ സമൂഹത്തിൽ കേരളത്തിനകത്തും വിദേശത്തും ഒരുപക്ഷെ, ഇന്നേവരെ ഇതുപോലൊരു രാജകീയ യാത്രയയപ്പ് ഒരു പുരോഹിതർക്കും ലഭിച്ചിട്ടില്ല, ഇനിയൊട്ട് ലഭിക്കുകയുമില്ല. അതായിരുന്നു ഒക്ടോബർ 15 ഞായർ മുതൽ ഒക്ടോബർ 17 ചൊവ്വാഴ്ചവരെയുള്ള മൂന്നു ദിവസങ്ങളിൽ പ്രിയപ്പെട്ട മത്തായി അച്ചനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തിയത്. ഓർത്തോഡോക്സ് സഭയിലെ പുരോഹിതരുടെ സംസ്ക്കാര ചടങ്ങുകളിലെ എട്ട് ഭാഗങ്ങളായി നടത്തപ്പെട്ട നീണ്ട ശുശ്രൂഷാ സമയങ്ങളിലും, അനുശോചന പ്രസംഗ സമയങ്ങളിലും ഇടവേളകളില്ലാതെ…
Category: OBITUARY
മേരിക്കുട്ടി ജോസഫ് (76) ഡാളസിൽ അന്തരിച്ചു
ഡാളസ്: പരേതനായ കണ്ണന്താനത്തു മാത്യു ജോസഫിന്റെ ഭാര്യ ശ്രീമതി മേരിക്കുട്ടി ജോസഫ് (76) ഡാളസിൽ അന്തരിച്ചു. കോട്ടയം ചിങ്ങവനം അമ്പഴത്തുങ്കൽ കുടുംബാംഗമാണ്. ഹൈസ്കൂൾ അദ്ധ്യാപികയായിരുന്ന അവർ 1974 മുതൽ 2002-ൽ വിരമിക്കുന്നതുവരെ ഭർത്താവിനൊപ്പം സാംബിയയിലും ദക്ഷിണാഫ്രിക്കയിലും ജോലി ചെയ്തിരുന്നു. കേരളത്തിലെ റാന്നി സെന്റ് തോമസ് വലിയപള്ളിയിലെ അംഗമാണ്. മക്കൾ: ഡോ. ആശാ ജേക്കബ് – ഡോ. ജേക്കബ് ചെമ്മലക്കുഴി (ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച് ഡാളസ്), നമ്രത – മാത്യു കണ്ണന്താനത്തു റാന്നി (സിഡ്നി ഓസ്ട്രേലിയ). കൊച്ചുമക്കൾ: ആഷ്ലി ചെമ്മലക്കുഴി, മിയ കണ്ണന്താനത്ത്, ഐഡൻ കണ്ണന്താനത്ത് പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും: ഒക്ടോബർ 21, ശനിയാഴ്ച രാവിലെ 10:00 മുതൽ (സെന്റ് തോമസ് ക്നാനായ പള്ളി. 727 മെട്ക്കർ സ്ട്രീറ്റ്, ഇർവിംഗ്, ടെക്സാസ്).
റവ ഫാ. ബിനു മാത്യുവിന്റെ പിതാവ് മാത്യൂസ് സി ഉമ്മൻ (തങ്കച്ചൻ ) ഡാളസിൽ അന്തരിച്ചു
ഡാളസ്: ഉള്ളന്നൂർ ചിറയിൽ തെക്കേക്കര പരേതരായ ഉമ്മൻ മത്തായിയുടെയും, ഏലിയാമ്മ മത്തായുടെയും മകൻ മാത്യൂസ് സി ഉമ്മൻ ( തങ്കച്ചൻ )ഡാളസിൽ അന്തരിച്ചു . സഹധർമ്മിണി കുഞ്ഞമ്മ (മേരി മാത്യു). മക്കൾ ബിൻസാ ജോസഫ്, ബിനി മാത്യു, റവ ഫാ. ബിനു മാത്യു (സെന്റ് ജെയിംസ് ഓർത്തഡോക്സ് ചർച്ച്) സഹോദരങ്ങൾ: തോമസ് മാത്യു, പരേതരായ കുഞ്ഞുമോൻ, സി.ഒ. ജോസഫ് റമ്പാൻ, രാജൻ. ശവസംസ്കാര ക്രമീകരണങ്ങൾ പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും, സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് 5088 Baxter Well Rd, McKinney, TX 75071, ഞായർ 10/22 6PM- (ഭാഗങ്ങൾ 2 & 3) തിങ്കൾ 10/23 :30 AM – 9:00 AM-ന് വിശുദ്ധ കുർബാന പൊതുദർശനം തുടർന്ന് ശവസംസ്കാര ശുശ്രൂഷയുടെ നാലാം ഭാഗം ഘോഷയാത്രയും സംസ്കാരവും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ്…
മുതിർന്ന മാധ്യമ പ്രവർത്തകൻ സാമുവേൽ ഡേവിഡ് അന്തരിച്ചു; സംസ്ക്കാരം നാളെ
കായംകുളം: മുതിർന്ന മാധ്യമ പ്രവർത്തകനും കായംകുളം പ്രസ്സ് ക്ലബ് രക്ഷാധികാരിയും ‘മംഗളം’ ദിനപത്രം കായംകുളം ലേഖകനുമായ അമ്പികുളങ്ങര സാം വില്ലയിൽ സാമുവേൽ ഡേവിഡ് (കുഞ്ഞുമോൻ – 69) നിര്യാതനായി. മൃതദേഹം നാളെ (ഞായർ) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കായംകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും. ഭാര്യ:അറുനൂറ്റിമംഗലം വാഴവിള തെക്കേതിൽ കുടുംബാംഗം മേഴ്സി. മകൻ: പാസ്റ്റർ ഡേവിഡ് സാം രാജ് (ഹെവൻലി ഫീസ്റ്റ് ചർച്ച്,ദുബായ്). മരുമകൾ: ലെസ്ലി എലിസബേത്ത് ഉമ്മൻ. നിര്യാണത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, ജില്ലാ പ്രസിഡൻ്റ് നവാസ് അഹമ്മദ്, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ജോയിൻ്റ് സെക്രട്ടറി നൗഷാദ് മാങ്കാംകുഴി എന്നിവർ അനുശോചിച്ചു. ‘മംഗളം’ ദിനപത്രത്തിന്റെ ആവിർഭാവ…
ഡോ. മോഹൻ പി ഏബ്രഹാം (68) അന്തരിച്ചു
ന്യൂയോര്‍ക്ക്: ഡോ. മോഹൻ പി ഏബ്രഹാം (68) ഫാമിംഗ് വില്ല, ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. റാന്നി പനവേലിൽ കുടുംബാഗമാണ്. ഭാര്യ: റീന മക്കൾ: ജയ്സൺ, ജാസ്മിൻ മരുമകൻ: സ്റ്റീവൻ മാതാപിതാക്കൾ: റാന്നി പനവേലിൽ പരേതനായ പി. ഏ ഏബ്രഹാം , മറിയാമ്മ ഏബ്രഹാം. സഹോദരങ്ങൾ: റൂഫി ഏബ്രഹാം, പരേതനായ പി.ഏ ഏബ്രഹാം (Jr), ഡയിസി കോശി, ലിന്‍സി റോയി, ബിജു ഏബ്രഹാം. പൊതുദര്‍ശനം: ഒക്ടോബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ 4:00 വരെയും വൈകീട്ട് 7:00 മുതല്‍ 9:00 വരെയും (Moloney’s Lake Funeral Home & Cremation Center). സംസ്കാര ശുശ്രൂഷകൾ: ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് (Moloney’s Lake Funeral Home & Cremation Center). തുടര്‍ന്ന് പൈന്‍ ലോണ്‍ സെമിത്തേരിയില്‍ (Pine Lawn Cemetery /…
വന്ദ്യ മത്തായി കോർ എപ്പിസ്ക്കോപ്പായുടെ (81) സംസ്ക്കാരം ഓക്ടോബർ 17 ചൊവ്വാഴ്ച പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ
ഫിലഡൽഫിയ: കഴിഞ്ഞ ദിവസം അന്തരിച്ച മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ഫിലാഡൽഫിയയിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ചർച്ചിന്റെ സ്ഥാപക വികാരിയുമായ വന്ദ്യ മത്തായി കോർ എപ്പീസ്കോപ്പായുടെ സംസ്കാര ശുശ്രൂഷകൾ താഴെപ്പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാപക ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ചായിരിക്കും എല്ലാ സർവ്വീസുകളും നടത്തപ്പെടുക. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) ഒക്ടോബർ 13 , 2023 വെള്ളിയാഴ്ച: (ഇന്ന്) വൈകിട്ട് ഏഴു മണിക്ക് വിശുദ്ധ കുർബ്ബാനയും അതിനെത്തുടർന്ന് സംസ്ക്കാര ശുശ്രൂഷയുടെ ആദ്യ ഭാഗവും നടത്തപ്പെടും. ഒക്ടോബർ 14, 2023 ശനിയാഴ്ച: വൈകിട്ട് ഏഴു മണിക്ക് സംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ഒക്ടോബർ 15 , 2023 ഞായറാഴ്ച: വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു…
വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു.
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ വ്യാഴാഴ്ച വൈകിട്ട് കർത്താവിൽ നിദ്രപ്രാപിച്ചു. ഫിലാഡൽഫിയയിലെ പ്രഥമ ഓർത്തഡോക്സ് വൈദീകനായിരുന്നു മത്തായി കോർ എപ്പിസ്ക്കോപ്പാ. സംസ്ക്കാര ക്രമീകരണങ്ങളും മറ്റും പിന്നാലെ അറിയിക്കുന്നതാണ് .
വി.പി. ചാക്കോ വാഴയിൽ നിര്യാതനായി
ഹൂസ്റ്റൺ : റാന്നി തെക്കേപ്പുറം വാഴയിൽ പരേതനായ മത്തായി പുന്നൂസിന്റെ മകൻ വി .പി ചാക്കോ (അനിയൻ 76 ) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ കോന്നി ഇല്ലിരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : റോയി. സി. മാത്യു (പ്രസിഡണ്ട് – ഡബ്ലിയൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ്, സെക്രട്ടറി – ഫ്രണ്ട്സ് ഓഫ് പെയർലാണ്ട് മലയാളി കമ്മ്യൂണിറ്റി (FPMC), റോബി. സി. ജോർജ് , റോഷൻ സി. ടോം. മരുമക്കൾ : ഷീബ (ഹൂസ്റ്റൺ) ഷൈനി റോബി (ജർമനി) ലീജ റോഷൻ. കൊച്ചുമക്കൾ: റയൻ, റിച്ചി, റിനോ, റിയാ, റിയാനാ,റോഷിത,റിയോണ , റിതിക. ഭൗതികശരീരം ഒക്ടോബർ 16 നു തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11.30-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ…
സൈമൺ കെ മാന്തുരുത്തിൽ ഡാളസിൽ അന്തരിച്ചു
ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും മകനായ സൈമൺ മാന്തുരുത്തിൽ (75) ഡാളസിൽ അന്തരിച്ചു. ഭാര്യ: ലിസമ്മ ഇഗ്നേഷ്യസ് കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ കൊച്ചുമക്കൾ: റയൻ, സ്കൈലർ, ആഷർ, ബെഞ്ചമിൻ പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും. സംസ്കാരശുശ്രൂഷകൾ ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (3900 Rowlett Rd, Rowlett, TX 75088) സംസ്കാരം നടക്കും.
റാന്നി മണിമലേത്ത് എം ടി എബ്രഹാം (കുട്ടായി – 91) നിര്യാതനായി
ഡാളസ്: റാന്നി മണിമലേത്ത് എം ടി എബ്രഹാം (കുട്ടായി – 91) ബുധനാഴ്ച രാവിലെ 3:15 നു നാട്ടിലുള്ള ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസ്കാരം റാന്നി ക്നാനായ വലിയപള്ളിയിൽ വെച്ച് പിന്നീട് നടത്തപ്പെടും. മക്കൾ: രമണി ലളിത ജോളി സുമ സുജ എന്നിവർ (എല്ലാവരും അമേരിക്കയിൽ). കൂടുതൽ വിവരങ്ങൾക്ക്: സാബു ഡാളസ് 7817861498
