പ്രമുഖ അമേരിക്കൻ വ്യവസായി വർക്കി ഏബ്രഹാമിന്റെ സഹോദരൻ കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു

നെടുമ്പ്രം: അമേരിക്കൻ മലയാളികളിലെ പ്രമുഖ സാന്നിധ്യമായ വർക്കി എബ്രഹാമിന്റെ (ഹാനോവർ ബാങ്ക്) സഹോദരൻ ഏബ്രഹാം പി ഏബ്രഹാം കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു. ആകസ്മികമായി കാല് വഴുതി വീണതാണ് മരണ കാരണമായത്. ശവസംസ്കാരം ഒക്ടോബർ 11 ചൊവാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ നടക്കും. ഫോമായുടെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷിയായ വർക്കി ഏബ്രഹാമിന്റെ സഹായങ്ങൾ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ഫോമാ കൺവെൻഷനിൽ എത്തിക്കുവാൻ സഹായകരമായിരുന്നു.

ടി.ടി. നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര വെട്ടിയാർ തുണ്ടുപറമ്പിൽ കുടുംബാംഗം ടി.ടി. നൈനാൻ (കുഞ്ഞുമോൻ – 80) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ എലിസബത്ത് നൈനാൻ മാവേലിക്കര വെട്ടിയാർ വഴിപ്പറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. പരേതൻ 1994 മുതൽ 2014 വരെ ന്യൂയോർക്ക് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയൺമെൻറ് പ്രൊട്ടക്ഷനിൽ ജോലി ചെയ്തിരുന്നു. മകൻ: ജേക്കബ് നൈനാൻ (ഷിജു) (ന്യൂയോർക്ക്) മരുമകൾ: സുനു ജേക്കബ് (ന്യൂയോർക്ക്) കൊച്ചുമക്കൾ : ജോർഡൻ, ജോയൽ ജേക്കബ് സഹോദരങ്ങൾ: കെ,തോമസ് (ഫ്ലോറിഡ) സാറാമ്മ മാത്യൂസ് (ഇലന്തൂർ), ടി.പി.ജേക്കബ് (ന്യൂയോർക്ക്), പരേതരായ മേരി വർഗീസ്, അന്നമ്മ തോമസ് പൊതുദർശനം: ഒക്ടോബർ 6 വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040). ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും: ഒക്ടോബർ 7 വെള്ളിയാഴ്ച രാവിലെ 9…

കെ.എം. ജോസഫ് കണ്ണച്ചാംപറമ്പിൽ നിര്യാതനായി

ഹൂസ്റ്റൺ: കുറുപ്പംതറ കണ്ണച്ചാംപറമ്പിൽ കെ.എം. ജോസഫ് (ഔസേപ്പച്ചൻ – 87) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ജോസഫ് എടക്കോലി കിഴക്കെപ്പുറത്ത്‌ കുടുംബാംഗമാണ്. മക്കൾ: ഷാജു (ടോം) ജോസ് & മീന (പുൽപ്പള്ളി പൂവത്തിന്മൂട്ടിൽ), ഓസ്ട്രേലിയ. ഷൈനി & എലിയാസ് മാത്യൂ (ചിങ്ങവനം – മാലത്തുശ്ശേരി), ന്യൂയോർക്ക്. ഷിജു ജോസഫ് & സോണി (പഴയ കല്ലറ ചെറുകാട്ടുപറമ്പിൽ – ചെരുവിൽ), ഹൂസ്റ്റൺ. ഷീന & ജോബി ഫിലിപ്പ് (കോട്ടയം എസ് എച്ച് മൗണ്ട് – മള്ളിയിൽ ), ഓസ്ട്രേലിയ. കൊച്ചുമക്കൾ: ബ്ലസ് & നീതു, ഷാരോൺ, രാഹുൽ, സാഗർ, പ്രിയ, സാരംഗ്, സത്യ, സിയാൻ, റിയാൻ, ഇസ ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും – ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറുപ്പംതറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: ഷിജു ഹൂസ്റ്റൺ 713 517 4346…

ടി.എ ലൂക്കോസ് (78) നിര്യാതനായി

കോട്ടയം: മള്ളുശ്ശേരി തൈക്കാട്ട് വീട്ടിൽ ടി. എ. ലൂക്കോസ് (78) സ്വഭവനത്തിൽ വച്ച് നിര്യാതനായി. ശവസംസ്ക്കാരം ഇടയ്ക്കാട്ട് ഫെറോനാ പള്ളി സെമിത്തേരിയിൽ പിന്നീട് നടക്കും. ത്രേസ്യാമ്മ ലൂക്കോസ് ആണ് ഭാര്യ. അനീഷ് ലൂക്കോസ്(കോട്ടയം), ബെനീഷ് ലൂക്കോസ് (ഫിലാഡൽഫിയ), ചിഞ്ചു ലൂക്കോസ് (ഫിലാഡൽഫിയ) എന്നിവർ മക്കളും ജിഷ, ചിന്നു, മായ എന്നിവർ മരുമക്കളുമാണ് . വാർത്ത: ബിജിൽ ഏബ്രഹാം, ഫിലാഡൽഫിയ.

ഡയസ് ദാമോദരൻറെ മാതാവ് അമ്മു ദാമോദരൻ നിര്യാതയായി

ഹൂസ്റ്റൺ: പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിലിന്റെ ഭാര്യ അമ്മു ദാമോദരൻ (90) എറണാകുളം പാലാരിവട്ടത്തു നിര്യാതയായി. എറണാകുളത്തെ “ബാബു ബ്രദേഴ്സ്” എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് തനതായ മുഖമുദ്ര പതിപ്പിച്ച ആളാണ് പരേതനായ ദാമോദരൻ കരുമാലിപ്പറമ്പിൽ. പരേതയുടെ മകൻ ഡയസ് ദാമോദരൻ ദീർഘകാലമായി ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും ഏഷ്യാനെറ്റ് യുഎസ്എയുടെ ടെറിറ്ററി മാനേജറും, ഫ്രീഡിയ എന്റര്‍ടെയ്ന്മെന്റ് ബാനറിൽ ധാരാളം ഷോകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മക്കൾ: അജയഘോഷ്, മംഗളോദൻ, ബാബു, ടൈറ്റസ്, ഡയസ്, ദലിമ മഹേഷ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്കാര ശുശ്രൂഷകൾ പാലാരിവട്ടത്തെ വീട്ടിൽ നടക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയസ് +1 832 643 9131.

സി.എം. മാത്യൂസ് (ബാബു) നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്. മക്കൾ ദിവ്യ (ന്യൂജേഴ്‌സി), രമ്യ (ഖത്തർ ) മരുമക്കൾ: പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്‌സി), കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ). കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ. സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ). ശവസംസ്കാരം സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (91) 9495909797 (ഇന്ത്യ), ജോസ് 281 777 9480 (വാട്സാപ്പ്)

വെസ്ലി മാത്യുവിന്റെ ഭാര്യാ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മഠത്തില്‍‌പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ (72) ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി (ഡാളസ്), പ്രീതി തേജസ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു (ഡാളസ്) – ഗുഡ്‌ന്യൂസ് – പവ്വർ വിഷൻ, പാസ്റ്റർ തേജസ് തോമസ് (ഒക്കലഹോമ), ജിബു വർഗീസ് (അബുദാബി). സംസ്കാരം പിന്നീട്.

ഹൂസ്റ്റണിൽ നിര്യാതനായ ജോബി ജോണിന്റെ സംസ്‍കാരം ശനിയാഴ്ച

ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും , (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോണിന്റെ (47 വയസ്സ് ) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ ( മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ : ഷാജി ജോൺ ( ബാംഗ്ലൂർ ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: സെപ്റ്റംബർ 24 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ്…

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റനിൽ നിര്യാതയായി. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച (9/ 21/2022) കാലത്തു 11 മണിക്ക് ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ നടക്കും.

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.