ന്യുഹാംഷെയര്‍ : നവംബര്‍ 8 ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യു.എസ് സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി വര്‍ദ്ധിക്കുമെന്നും, നിലവിലുള്ള അന്‍പത് സീറ്റുകള്‍ക്കപ്പുറം 54 സീറ്റുകളോടെ സെനെറ്റിലെ ഭൂരിപക്ഷം പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് സര്‍വേകള്‍ സൂചന നല്കുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ജോബൈഡനു 7 പോയിന്റ് വിജയം നല്കിയ സംസ്ഥാനം പോലും ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അനുകൂലമാണെന്ന് പൊളിറ്റികൊ പ്രവചിക്കുന്നു. ന്യൂ ഹാംഷെയര്‍ സൈനറ്റ് സീറ്റില്‍ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ മഗി ഹസന് ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണ്‍ ബോള്‍ഡിക്കിന്റെ മുമ്പില്‍ പരാജയപ്പെടാനാണ് സാധ്യതയെന്നും പൊളിറ്റികൊ പ്രവചിക്കുന്നു. വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സെനറ്റ് സീറ്റില്‍ നിലവിലുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ പാറ്റി മുറെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ടിഫനി സ്മെയിലിയെക്കാള്‍ പുറകിലാണ്. ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഓരോ ദിവസവും ലീഡ് വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ന്യൂ ഹാംഷെയര്‍നോടൊപ്പം അരിസോണ, ജോര്‍ജിയ, നെവേഡ,…
Category: POLITICS
യുഡിഎഫിന്റെയും ബിജെപിയുടെയും പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റായി
ഇടുക്കി: വണ്ടൻമേട് ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്-ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗം സുരേഷ് മനങ്കേരി പ്രസിഡന്റായി. എൽഡിഎഫ് പ്രതിനിധിയായിരുന്ന സിബി എബ്രഹാമിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. 18 വാർഡുകളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് എട്ടും യുഡിഎഫിന് ആറും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നേരത്തെ എൽഡിഎഫിന് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു. മയക്കുമരുന്ന് കേസിൽ പോലീസ് പിടിയിലായതിനെത്തുടര്‍ന്ന് എൽഡിഎഫ് പിന്തുണയോടെ വിജയിച്ച സൗമ്യ പഞ്ചായത്ത് അംഗത്വം രാജിവച്ചിരുന്നു. തുടർന്ന് യു.ഡി.എഫും ബി.ജെ.പി.യും ഒരു സ്വതന്ത്ര അംഗവും ആറുമാസം മുമ്പ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം രാജിവച്ച വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ യുഡിഎഫിന് ആറ് അംഗങ്ങളായി. യുഡിഎഫിൻറെ ആറ് അംഗങ്ങൾക്കൊപ്പം മൂന്ന് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചതോടെ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാകുകയായിരുന്നു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി പിന്തുണയോടെ…
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഡിസംബർ 4 ന്; ഫല പ്രഖ്യാപനം ഡിസംബർ 7-ന്
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (എംസിഡി) തിരഞ്ഞെടുപ്പ് ഡിസംബർ നാലിനും വോട്ടെണ്ണൽ ഡിസംബർ ഏഴിനും നടക്കുമെന്ന് ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വിജയ് ദേവ് അറിയിച്ചു. ഇന്ന് മുതൽ ഡൽഹിയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും ഇന്ന് (വെള്ളിയാഴ്ച) വാർത്താസമ്മേളനത്തിൽ പറഞ്ഞു. “വിജ്ഞാപനം പുറപ്പെടുവിക്കുന്നത് നവംബർ 7 ന് ആയിരിക്കും, നവംബർ 14 ന് അവസാനിക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 19. തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഡിസംബർ 4 നും ഡിസംബർ 7 നും ഫലം പ്രഖ്യാപിക്കും,” അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഡീലിമിറ്റേഷൻ നടപടികൾ പൂർത്തീകരിച്ചതായും പോളിങ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചതായും വിജയ് ദേവ് പറഞ്ഞു. ഡൽഹിയിൽ 250 വാർഡുകൾക്കായി ഞങ്ങൾ ഇപ്പോൾ തയ്യാറാണ്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് 68 മണ്ഡലങ്ങളിൽ അധികാരപരിധിയുണ്ട്. 42 സീറ്റുകൾ പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു. പട്ടികജാതി വനിതകൾക്കും…
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇസുദൻ ഗാധ്വി ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും
ഗാന്ധിനഗർ: ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ഇസുദാൻ ഗധ്വിയെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എഎപിയുടെ ദേശീയ എക്സിക്യൂട്ടീവിലും ഗധ്വി അംഗമാണ്. നവംബർ 3 വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തെ ജനങ്ങൾക്ക് പാർട്ടി പങ്കിടുന്ന ഒരു നമ്പറിലും ഇമെയിൽ ഐഡിയിലും അഭിപ്രായം അറിയിക്കാൻ കഴിയുന്ന ഒരു ക്രൗഡ് സോഴ്സിംഗ് കാമ്പെയ്നിന് പിന്നാലെയാണ് പാർട്ടി ഈ പ്രഖ്യാപനം നടത്തിയത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ഒക്ടോബർ 29 ന് ജനങ്ങളോട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരാണ് വേണ്ടതെന്ന് ചോദിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടി നടത്തിയ ഒരു സർവേയിൽ ഭഗവന്ത് മാൻ വ്യക്തമായ ജനപ്രീതി നേടിയിരുന്നു. മാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ വ്യാഴാഴ്ച…
അമേരിക്കയിലെ നിര്‍ണ്ണായകമായ 2022 ഇടക്കാല തിരഞ്ഞെടുപ്പ്: 33 ദശലക്ഷത്തിലധികം പേര് നേരത്തെ വോട്ടു ചെയ്തു
വാഷിംഗ്ടണ്‍: നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ യുഎസ് വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ വെള്ളിയാഴ്ച വരെ 33 ദശലക്ഷത്തിലധികം പേര് നേരത്തെയുള്ള വോട്ടുകൾ രേഖപ്പെടുത്തി. യു എസ് ഇലക്ഷൻ പ്രോജക്ട് പ്രകാരം 19,210,096 തപാല്‍ ബാലറ്റുകളും 14,274,191 വ്യക്തിഗത വോട്ടുകളും ഉൾപ്പെടെ മൊത്തം 33,484,287 പേരാണ് നേരത്തെ വോട്ടുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇടക്കാല തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ശക്തമാണെങ്കിലും, ഫ്ലോറിഡ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ മൈക്കൽ മക്ഡൊണാൾഡ് പറയുന്നത് ഈ സംഖ്യകളെല്ലാം മുൻകാല പോളിംഗിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നാണ്. 1914 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഇടക്കാല പോളിംഗാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം 45-47% വരെ സാധ്യമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ജോർജിയയിൽ ബുധനാഴ്ച വരെ 2 ദശലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയതായി ജോർജിയ സ്റ്റേറ്റ് സെക്രട്ടറി സിഒഒ ഗബ്രിയേൽ സ്റ്റെർലിംഗ് പറഞ്ഞു. അതിൽ ഏതാണ്ട് 1.9 ദശലക്ഷവും വ്യക്തിപരമായ വോട്ടുകളാണ്.…
ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തെയുള്ള വോട്ടിംഗ് ഇന്ന് അവസാനിക്കുന്നു
ഡാളസ്: നവംബര്‍ 8ന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള നേരത്തെയുള്ള വോട്ടിംഗ് സമയം ഇന്ന് (നവംബര്‍ 4 വെള്ളിയാഴ്ച) രാത്രി 7 മണിക്ക് അവസാനിക്കും. ഒക്ടോബര്‍ 24നാണ് വോട്ടിംഗ് ആരംഭിച്ചത്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ടെക്സ്സസില്‍ ഇതിനകം 2.7 മില്യണ്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. 30 പ്രധാന കൗണ്ടികളില്‍ 19 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടിംഗിന്റെ നില മന്ദഗതിയിലാണ്. 2018-ല്‍ ഇതേ സമയം 3.3 മില്യണ്‍ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 30 പ്രധാന കൗണ്ടികളില്‍ 27 ശതമാനം പേര് വോട്ടു ചെയ്തിരുന്നു. കഴിഞ്ഞ തവണ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിനെതിരെ ശക്തമായ പോരാട്ടം നടത്തിയത് ഇത്തവണ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെറ്റൊ റൂര്‍ക്കെയായിരുന്നു. 2022ല്‍ 10 മില്യന്‍ പേരെങ്കിലും…
ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഇത്തവണ പാര്‍ട്ടിക്ക് അടിപതറുമോ? സാധ്യതകള്‍ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം. ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാരു പോലും ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്താല്‍ അത്ഭുതപ്പെടാനില്ല. ഒരാഴ്ച മുമ്പു ക്യൂനി പിക്ക് യൂണിവേഴ്സിറ്റി പുറത്തുവിട്ട സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോച്ചൂളിന് ലഭിച്ചുവെങ്കിലും പിന്നെ സ്ഥിതിമാറിവരുന്നതായിട്ടാണ് പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ന്യൂയോര്‍ക്ക് പ്രധാന സിറ്റികളില്‍ കാത്തിക്ക് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും, ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്ഡിന് ലഭിക്കുന്നതു വമ്പിച്ച പിന്തുണയാണ്. സബര്‍ബ് വോട്ടര്‍മാരില്‍ 52 ശതമാനം സെല്‍ഡിനെ പിന്തുണക്കുമ്പോള്‍ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 43 ശതമാനം കാത്തിയെ അനുകൂലിക്കുമ്പോള്‍, 45 ശതമാനം വോട്ടര്‍മാര്‍…
ന്യൂഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ ക്രിസ് പപ്പാസിനു കടുത്ത വെല്ലുവിളിയുയർത്തി കരോലിൻ ലീവിറ്റ്
ന്യൂഹാംഷെയർ: ന്യൂഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ നിന്ന് യുഎസ് കോൺഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രം കുറിക്കുമോ എന്നാണു വോട്ടർമാർ കാത്തിരിക്കുന്നത്. നവംബർ എട്ടിനാണു തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള പ്രതിനിധി ക്രിസ് പപ്പാസിനെതിരെ കടുത്ത വെല്ലുവിളിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 25 വയസ്സുള്ള കരോളിൻ ലീവിറ്റ് ഉയർത്തിയിരിക്കുന്നത്. ഇവിടെ നിന്ന് അട്ടിമറി വിജയം നേടിയാൽ യുഎസ് കോൺഗ്രസിലേക്ക് ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രതിനിധി എന്ന ചരിത്ര നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. ചടുലമായ ഇവരുടെ പ്രവർത്തനം വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ട്. രണ്ടാം തവണ യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന പപ്പാസ് ട്രാൻസ്പോർട്ടേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ വെറ്ററൻസ് അഫയേഴ്സ് കമ്മിറ്റി അംഗവും, ന്യുഹാംഷെയറിനെ പ്രതിനിധീകരിച്ചു യുഎസ് ഹൗസിൽ എത്തിയ ആദ്യ സ്വവർഗാനുരാഗിയുമാണ്. പപ്പാസിനെ നേരിടുന്ന 25 വയസ്സുള്ള ലിവറ്റും നിസ്സാരകാരിയല്ല. ട്രംപിന്റെ വൈറ്റ് ഹൗസ് സ്റ്റാഫും, അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയുമായിരുന്നു.…
ഗുജറാത്തിൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കാൻ പാർട്ടി ദേശീയ നേതാക്കളുടെ പരിവർത്തൻ യാത്ര
അഹമ്മദാബാദ് : 175 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് പാർട്ടിയുടെ അഞ്ച് പരിവർത്തൻ യാത്രകൾ പാർട്ടി ദേശീയ നേതാക്കൾ ഫ്ലാഗ് ഓഫ് ചെയ്യുകയും നയിക്കുകയും ചെയ്യുമെന്ന് കച്ച് ജില്ലാ കമ്മിറ്റി പ്രസിഡന്റ് യജുവേന്ദ്ര സിംഗ് ജഡേജ പറഞ്ഞു. ഇത് പാർട്ടി പ്രചാരണത്തെ മികച്ച രീതിയിൽ എത്തിക്കുകയും പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 31 ന് ഭുജ് ജില്ലയിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ സിംഗിന്റെ നേതൃത്വത്തിലായിരിക്കും രണ്ട് ദിവസത്തിനുള്ളിൽ ആറ് നിയമസഭാ മണ്ഡലങ്ങൾ കവർ ചെയ്ത് ജാംനഗർ, മോർബി ജില്ലകളിൽ ഇത് മുന്നേറുക. വടക്കൻ ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നയിക്കുന്ന രണ്ടാമത്തെ യാത്ര വടക്കൻ ഗുജറാത്ത് മേഖല മുഴുവൻ ഉൾക്കൊള്ളും. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഖേഡ ജില്ലയിലെ ഫഗ്വെലിൽ…
ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു
ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിൽ (47th Street & 7th Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടത്തുന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരായ ഐ.ഓ.സി. ഭാരവാഹികളും കോൺഗ്രസ്സ് അനുഭാവികളുമായ നൂറുകണക്കിന് പ്രവർത്തകർ പ്രസ്തുത പദയാത്രയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് “തുല്യതയുടെയും ഐക്യതയുടെയും സമാധാന യാത്ര” എന്നാണ് ഈ യാത്രക്ക് പേര്…
