ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തെയുള്ള വോട്ടിംഗ് ഇന്ന് അവസാനിക്കുന്നു

ഡാളസ്: നവംബര്‍ 8ന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള നേരത്തെയുള്ള വോട്ടിംഗ് സമയം ഇന്ന് (നവംബര്‍ 4 വെള്ളിയാഴ്ച) രാത്രി 7 മണിക്ക് അവസാനിക്കും. ഒക്ടോബര്‍ 24നാണ് വോട്ടിംഗ് ആരംഭിച്ചത്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് ടെക്‌സ്സസില്‍ ഇതിനകം 2.7 മില്യണ്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. 30 പ്രധാന കൗണ്ടികളില്‍ 19 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. 2018 ല്‍ നടന്ന തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ടിംഗിന്റെ നില മന്ദഗതിയിലാണ്. 2018-ല്‍ ഇതേ സമയം 3.3 മില്യണ്‍ വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 30 പ്രധാന കൗണ്ടികളില്‍ 27 ശതമാനം പേര്‍ വോട്ടു ചെയ്തിരുന്നു. കഴിഞ്ഞ തവണ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ടെഡ് ക്രൂസിനെതിരെ ശക്തമായ പോരാട്ടം നടത്തിയത് ഇത്തവണ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബെറ്റൊ റൂര്‍ക്കെയായിരുന്നു. 2022ല്‍ 10 മില്യന്‍ പേരെങ്കിലും…

ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ഡമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഉറച്ച സംസ്ഥാനമായ ന്യൂയോര്‍ക്കില്‍ ഇത്തവണ പാര്‍ട്ടിക്ക് അടിപതറുമോ? സാധ്യതകള്‍ തള്ളികളയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് അടുത്തു വരുംതോറും തെളിഞ്ഞുവരുന്ന ചിത്രം. ഡമോക്രാറ്റിക് പാര്‍ട്ടി വോട്ടര്‍മാരു പോലും ഇത്തവണ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്താല്‍ അത്ഭുതപ്പെടാനില്ല. ഒരാഴ്ച മുമ്പു ക്യൂനി പിക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് സര്‍വ്വേയില്‍ വളരെ നേരിയ ഭൂരിപക്ഷം നിലവിലുള്ള ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ കാത്തി ഹോച്ചൂളിന് ലഭിച്ചുവെങ്കിലും പിന്നെ സ്ഥിതിമാറിവരുന്നതായിട്ടാണ് പുതിയതായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ന്യൂയോര്‍ക്ക് പ്രധാന സിറ്റികളില്‍ കാത്തിക്ക് ഭൂരിപക്ഷം ലഭിക്കുന്നുണ്ടെങ്കിലും, ഉള്‍പ്രദേശങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലീ സെല്‍ഡിന് ലഭിക്കുന്നതു വമ്പിച്ച പിന്തുണയാണ്. സബര്‍ബ് വോട്ടര്‍മാരില്‍ 52 ശതമാനം സെല്‍ഡിനെ പിന്തുണക്കുമ്പോള്‍ 44 ശതമാനം മാത്രമാണ് കാത്തിയെ പിന്തുണക്കുന്നത്. സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ 43 ശതമാനം കാത്തിയെ അനുകൂലിക്കുമ്പോള്‍, 45 ശതമാനം വോട്ടര്‍മാര്‍…

ന്യൂഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ ക്രിസ് പപ്പാസിനു കടുത്ത വെല്ലുവിളിയുയർത്തി കരോലിൻ ലീവിറ്റ്

ന്യൂഹാംഷെയർ: ന്യൂഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ നിന്ന് യുഎസ് കോൺഗ്രസിലേക്കു നടക്കുന്ന തിര‍ഞ്ഞെടുപ്പ് ചരിത്രം കുറിക്കുമോ എന്നാണു വോട്ടർമാർ കാത്തിരിക്കുന്നത്. നവംബർ എട്ടിനാണു തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള പ്രതിനിധി ക്രിസ് പപ്പാസിനെതിരെ കടുത്ത വെല്ലുവിളിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 25 വയസ്സുള്ള കരോളിൻ ലീവിറ്റ് ഉയർത്തിയിരിക്കുന്നത്. ഇവിടെ നിന്ന് അട്ടിമറി വിജയം നേടിയാൽ യുഎസ് കോൺഗ്രസിലേക്ക് ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രതിനിധി എന്ന ചരിത്ര നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. ചടുലമായ ഇവരുടെ പ്രവർത്തനം വോട്ടർമാരെ സ്വാധിനിച്ചിട്ടുണ്ട്. രണ്ടാം തവണ യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുന്ന പപ്പാസ് ട്രാൻസ്പോർട്ടേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ വെറ്ററൻസ് അഫയേഴ്സ് കമ്മിറ്റി അംഗവും, ന്യുഹാംഷെയറിനെ പ്രതിനിധീകരിച്ചു യുഎസ് ഹൗസിൽ എത്തിയ ആദ്യ സ്വവർഗാനുരാഗിയുമാണ്. പപ്പാസിനെ നേരിടുന്ന 25 വയസ്സുള്ള ലിവറ്റും നിസ്സാരകാരിയല്ല. ട്രംപിന്റെ വൈറ്റ് ഹൗസ് സ്റ്റാഫും, അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയുമായിരുന്നു.…

ഗുജറാത്തിൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കാൻ പാർട്ടി ദേശീയ നേതാക്കളുടെ പരിവർത്തൻ യാത്ര

അഹമ്മദാബാദ് : 175 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് പാർട്ടിയുടെ അഞ്ച് പരിവർത്തൻ യാത്രകൾ പാർട്ടി ദേശീയ നേതാക്കൾ ഫ്ലാഗ് ഓഫ് ചെയ്യുകയും നയിക്കുകയും ചെയ്യുമെന്ന് കച്ച് ജില്ലാ കമ്മിറ്റി പ്രസിഡന്റ് യജുവേന്ദ്ര സിംഗ് ജഡേജ പറഞ്ഞു. ഇത് പാർട്ടി പ്രചാരണത്തെ മികച്ച രീതിയിൽ എത്തിക്കുകയും പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 31 ന് ഭുജ് ജില്ലയിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിന്റെ നേതൃത്വത്തിലായിരിക്കും രണ്ട് ദിവസത്തിനുള്ളിൽ ആറ് നിയമസഭാ മണ്ഡലങ്ങൾ കവർ ചെയ്ത് ജാംനഗർ, മോർബി ജില്ലകളിൽ ഇത് മുന്നേറുക. വടക്കൻ ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നയിക്കുന്ന രണ്ടാമത്തെ യാത്ര വടക്കൻ ഗുജറാത്ത് മേഖല മുഴുവൻ ഉൾക്കൊള്ളും. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഖേഡ ജില്ലയിലെ ഫഗ്വെലിൽ…

ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു

ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ (47th Street & 7th Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടത്തുന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്‌ഥാനക്കാരായ ഐ.ഓ.സി. ഭാരവാഹികളും കോൺഗ്രസ്സ് അനുഭാവികളുമായ നൂറുകണക്കിന് പ്രവർത്തകർ പ്രസ്തുത പദയാത്രയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് “തുല്യതയുടെയും ഐക്യതയുടെയും സമാധാന യാത്ര” എന്നാണ് ഈ യാത്രക്ക് പേര്…

24 വർഷത്തിനിടെ ആദ്യമായി ഗാന്ധിയല്ലാത്ത കോൺഗ്രസ് മേധാവിയായി ഖാർഗെ ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച ഡൽഹിയിലെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് ചുമതലയേറ്റു. എല്ലാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളും, എംപിമാർ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, സിഎൽപി നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാർ, മറ്റ് എഐസിസി ഭാരവാഹികൾ എന്നിവർക്കൊപ്പം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പരിപാടിയിൽ പങ്കെടുത്തു. “മറ്റ് പാർട്ടികൾ കോൺഗ്രസിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും രഹസ്യ ബാലറ്റിലൂടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” 24 വർഷത്തിനിടയിലെ ആദ്യത്തെ ഗാന്ധി ഇതര പാർട്ടി അധ്യക്ഷന് വലിയ പാർട്ടിയുടെ ബാറ്റൺ കൈമാറിയതിന് ശേഷം കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഖാർഗെ തന്റെ എതിരാളിയായ ശശി തരൂരിനെ വൻ…

കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ബുധനാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തന്റെ പിൻഗാമിയായ മല്ലികാർജുൻ ഖാർഗെക്ക് ബാറ്റൺ കൈമാറുന്ന ചടങ്ങിനുള്ള തിരക്കേറിയ ഒരുക്കങ്ങളാണ് കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്നത്. ഗാന്ധിമാർ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് ഗ്രാൻഡ് ഓൾഡ് പാർട്ടിയിലെ ഉന്നത സ്ഥാനത്തേക്ക് നേരിട്ടുള്ള മത്സരത്തിൽ ഖാർഗെ തിരുവനന്തപുരം എംപി ശശി തരൂരിനെ പരാജയപ്പെടുത്തി. എഐസിസി ആസ്ഥാനത്തെ പുൽത്തകിടിയിൽ ടെന്റ് കെട്ടിയിരുന്ന സ്ഥലത്തും കോൺഗ്രസ് അദ്ധ്യക്ഷന്റെ ഓഫീസ് മുറിയിലും സുരക്ഷാ ഉദ്യോഗസ്ഥരും പ്രവർത്തകരും അവസാന നിമിഷം ക്രമീകരണങ്ങൾ ചെയ്തു. സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഔപചാരികമായി തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഖാർഗെക്ക് കൈമാറും. പല സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിനെ പുറത്താക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് 80 കാരനായ ഖാർഗെ പാർട്ടിയുടെ…

പാര്‍ട്ടി അണികളെ കാട്ടി മുഖ്യമന്ത്രി ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: സിപിഎം അണികളെ കാട്ടി മുഖ്യമന്ത്രി ഗവർണറെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി വിജയൻ സംസാരിക്കുന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവർണറല്ലെന്നും കെ സുരേന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ചെയ്യേണ്ടത് ജനങ്ങളെ അണിനിരത്തി ഗവർണറെ നേരിടാനല്ല, മറിച്ച് ഗവർണർ ഉയർത്തുന്ന നിയമപ്രശ്നത്തെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഭരണഘടനക്കെതിരെ മുഖ്യമന്ത്രി യുദ്ധം പ്രഖ്യാപിക്കുകയാണ്. ധാർമികതയില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സിപിഎമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. ജനങ്ങളെ തെരുവിലിറക്കി രാജ്ഭവൻ വളഞ്ഞാൽ ഗവർണർ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അധാര്‍മ്മികമായ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് പാർട്ടി നേതാക്കളുടെ ഭാര്യമാരെയും സേവകരെയും നിയമവിരുദ്ധമായി നിയമിക്കുന്നു. ഗവർണർ ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്യുന്നത്. സാങ്കേതിക സർവകലാശാലകളുടെ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി…

ടെക്‌സസില്‍ നേരത്തേയുള്ള വോട്ടിംഗ് ഇന്ന് ആരംഭിക്കും

ടെക്‌സസ് : ഇടക്കാല തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ടെക്‌സസ് സംസ്ഥാനത്തെ നേരത്തെയുള്ള വോട്ടിംഗ് ഇന്ന് ആരംഭിക്കും. പരാതികള്‍ക്ക് ഇടം കൊടുക്കാതെയാണ് ഈ വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും തിരിച്ചറിയല്‍ രേഖ ഇല്ലാത്തവര്‍ക്കും വോട്ടു ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ല. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി പോളിംഗിന്റെ 30 ദിവസം മുമ്പായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, യുഎസ് പാസ്‌പോര്‍ട്ട്, യുഎസ് സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. 18 വയസ്സു മുതല്‍ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശം. ഇത്തവണ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ടിന് കനത്ത വെല്ലുവിളിയുയര്‍ത്തി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ യുവനേതാവ് ബെറ്റൊ ഒ റൂര്‍ക്കെയാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കേ ഗ്രേഗ് ഏബട്ടിന്റെ പിന്തുണ വര്‍ധിച്ചുവരുകയാണെന്ന് പറയുന്നുണ്ടെങ്കിലും നിരാശനാകാതെ റൂര്‍ക്കെ വോട്ട് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്ത് ശക്തമായ പ്രചാരണമാണ് നടത്തുന്നത്.

എൽദോസ് കുന്നപ്പിള്ളിയെ ആറു മാസത്തേക്ക് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ക്രൈംബ്രാഞ്ച് ആരോപിച്ച പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.സുധാകരൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്നും അതിനാലാണ് നടപടിയെന്നും സുധാകരൻ പറഞ്ഞു. ആറു മാസമായിരിക്കും നിരീക്ഷണ കാലയളവ്. അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഈ കാലയളവിൽ കെപിസിസിയുടെയും ഡിസിസിയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് എൽദോസിനെ മാറ്റിനിർത്തും. ജനപ്രതിനിധിയെന്ന നിലയിൽ പെരുമ്പാവൂർ മണ്ഡലത്തിന്റെ അവകാശവും കോടതിയുടെ ജാമ്യാപേക്ഷയിൽ ലഭിച്ച ആനുകൂല്യങ്ങളും നിലനിർത്താനാണ് നടപടിയെന്ന് കെ സുധാകരൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. എല്‍ദോസ്‌ കുന്നപ്പിള്ളി ഇന്നലെ കെപിസിസി പ്രസിഡന്റിന്‌ നല്‍കിയ വിശദീകരണം പാര്‍ട്ടി നേതൃത്വം പരിശോധിച്ചാണ്‌ നടപടി സ്വീകരിച്ചത്‌. എല്‍ദോസിനെതിരെ നടപടിയ്ക്ക്‌ നേതൃത്വം വൈകിയെന്ന്‌ മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ കൂടി ഭാഗമാണ്‌ സസ്പെന്‍ഷന്‍.