‘സ്വത്ത് തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ രാധ തന്നെയാണ് ചെക്ക് നൽകിയത്’; തട്ടിപ്പ് ആരോപണം നിഷേധിച്ച് അംബിക

ചെന്നൈ: സഹോദരിയും നടിയുമായ അംബികയ്‌ക്കെതിരെ ചെക്ക് ദുരുപയോഗവും കോടികളുടെ സാമ്പത്തിക തട്ടിപ്പും ആരോപിച്ച് നടി രാധ നൽകിയ പരാതിയെ തുടർന്ന് ഇരുവരും തമ്മിലുള്ള സ്വത്ത് തർക്കം വീണ്ടും ചർച്ചയാകുന്നു. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് തന്റെ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്ത് ഏകദേശം 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് രാധയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച അംബിക, കുടുംബ സ്വത്തും സ്വർണ്ണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്നതിനായി രാധ തന്നെയാണ് ചെക്കുകൾ ഒപ്പിട്ട് നൽകിയതെന്ന് പ്രതികരിച്ചു. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് രാധ പരാതി നൽകിയത്. താൻ നേരത്തെ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകൾ അനുമതിയില്ലാതെ അംബികയുടെ പേരിൽ പണമാക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. അടുത്തിടെ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും രാധ പറയുന്നു. ചെന്നൈയിലെ എആർ സ്ട്രീറ്റിലുള്ള ഒരേ വീട്ടിന്റെ…

900 വർഷം പഴക്കമുള്ള ഗുജറാത്തി പട്ടോള പൈതൃകത്തിന്റെ ചാരുതയിൽ ദീപിക; സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടി. ക്ഷേത്ര സന്ദർശനത്തിനിടെ ദീപിക ധരിച്ച പരമ്പരാഗത വേഷമാണ് ഏറെ ശ്രദ്ധ നേടിയത്. ഗുജറാത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പട്ടോള പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്ത്രത്തിലായിരുന്നു താരം എത്തിയത്. ഫാഷൻ ഡിസൈനർ മയൂർ ഗിരോത്ര ഒരുക്കിയ പരമ്പരാഗത കുർത്ത സെറ്റാണ് ദീപിക തിരഞ്ഞെടുത്തത്. തിളക്കമുള്ള നിറങ്ങളും പാരമ്പര്യ രൂപകല്പനകളും സമന്വയിപ്പിച്ച സിൽക്ക് പട്ടോള പാറ്റേണാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. പർപ്പിൾ നിറത്തിലുള്ള അടിഭാഗത്തിനൊപ്പം ടിഷ്യു സിൽക്കിൽ തയ്യാറാക്കിയ ദുപ്പട്ടയും വേഷത്തിന് കൂടുതൽ ചാരുത നൽകി. ദുപ്പട്ടയിലെ സൂക്ഷ്മമായ ആപ്ലിക് വർക്കും ശ്രദ്ധേയമായിരുന്നു. കുർത്തയുടെ വൃത്താകൃതിയിലുള്ള കഴുത്തിന് ചുറ്റും സർദോസി ശൈലിയിലുള്ള സ്വർണനിറത്തിലുള്ള എംബ്രോയ്ഡറി നൽകിയിട്ടുണ്ട്. മഞ്ഞ, ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ നിറങ്ങൾ ചേർന്ന പട്ടോള രൂപകല്പനയാണ് വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളെ…

അപവാദപ്രചാരണം അവസാനിപ്പിക്കണം; സനൽ കുമാർ ശശിധരനെതിരെ കോടതിയെ സമീപിച്ച് മഞ്ജു വാര്യർ

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ നിരന്തരം അപമാനിക്കുകയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചു. തനിക്കെതിരെ പ്രസിദ്ധീകരിച്ച അപകീർത്തികരമായ പോസ്റ്റുകളും കുറിപ്പുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും തുടർന്നും സമാനമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിച്ചത്. സനൽ കുമാർ ശശിധരന് പുറമെ യൂട്യൂബർ ഷാജൻ സ്‌കറിയയെയും സമൂഹമാധ്യമ കമ്പനിയായ മെറ്റയെയും കേസിൽ കക്ഷികളാക്കിയിട്ടുണ്ട്. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കോടതി നിർദേശം നൽകിയതായാണ് വിവരം. ഈ മാസം 30-ന് കോടതിയിൽ ഹാജരാകാനും നോട്ടീസ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമെന്ന് ആരോപിക്കപ്പെടുന്ന പുതിയ പോസ്റ്റുകളും മറ്റ് ഉള്ളടക്കങ്ങളും പ്രസിദ്ധീകരിക്കുന്നതിന് കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപകീർത്തികരമായ…

സയൻസ് ഫിക്ഷൻ സൈക്കോ ത്രില്ലർ ‘ഇൻസൈറ്റ്’; ചിത്രത്തിന്റെ പൂജ നടന്നു

സഹയാത്ര ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഇൻസൈറ്റ്’ന്റെ പൂജാ ചടങ്ങുകൾ നടന്നു. സയൻസ് ഫിക്ഷൻ, ഫാന്റസി, ക്രൈം, സൈക്കോളജിക്കൽ ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും മുൻനിർത്തി ഒരുക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ മനോജ് ജെയിംസ് ആണ്. ചിത്രത്തിന്റെ പൂജാചടങ്ങിൽ സഹയാത്ര ഫിലിംസ് ഡയറക്ടർ ശിവദാസൻ പാണ്ടികശാല ഭദ്രദീപം തെളിയിച്ചു. സുരേഷ് മാഞ്ഞാലി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. തുടർന്ന് സാജു നവോദയ സ്ക്രിപ്റ്റ് കൈമാറുകയും ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് നിർവഹിക്കുകയും ചെയ്തു. സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു. സയൻസ് ഫിക്ഷന്റെയും ഫാന്റസിയുടെയും പശ്ചാത്തലത്തിൽ ക്രൈമും മനുഷ്യ മനസ്സിന്റെ സങ്കീർണതകളും ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ‘ഇൻസൈറ്റ്’. സസ്പെൻസിനും ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള കഥാപശ്ചാത്തലമാണ് ചിത്രത്തിനായി…

ആശ ശരത്തും ഇർഷാദ് അലിയും ഒന്നിക്കുന്ന ‘സറാഫസ്’; ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും നടന്നു

മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സറാഫസ്’ പ്രഖ്യാപിച്ചു. അജ്മൽ ആർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ നടന്ന ചടങ്ങിൽ നടന്നു. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും മറ്റ് ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ചാരങ്കാട്ട് അശോക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ചാരങ്കാട്ട് അശോകനും പ്രവാസി ഭാരത് സിനിമാസിന്റെ ബാനറിൽ കെ.പി. ബിജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സിനിമയായാണ് ‘സറാഫസ്’ ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. ആശ ശരത്തിനും ഇർഷാദ് അലിക്കും പുറമെ മലയാള സിനിമയിലെ ശ്രദ്ധേയരായ നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജാഫർ ഇടുക്കി, ശ്രീകാന്ത് മുരളി, പ്രവീണ, ജയൻ ചേർത്തല, ജിത്തു അഷ്റഫ് തുടങ്ങിയവരാണ് മറ്റ്…

മലയാളികളുടെ പ്രിയ നടന്‍ നിവിന്‍ പോളിയും തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ താരം രുഗ്മിണി വസന്തും ആദ്യമായി ഒന്നിക്കുന്ന ‘റോം-കോം’ ചിത്രീകരണം തുടങ്ങി

മലയാള സിനിമയിലെ പ്രേക്ഷകപ്രിയ താരം നിവിൻ പോളിയും തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ രുക്മിണി വസന്തും ആദ്യമായി ഒരേ ചിത്രത്തിനായി കൈകോർക്കുന്നു. പ്രണയവും നർമ്മവും ആഘോഷവും ഒരുപോലെ കോർത്തിണക്കി ഒരുക്കുന്ന പുതിയ റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. യുവപ്രേക്ഷകരെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രത്തിന് ‘റോം-കോം’ എന്ന് പേരിടാനാണ് അണിയറ പ്രവർത്തകരുടെ ആലോചന. തന്റെ സ്വാഭാവികമായ നർമ്മവും പ്രണയനായകന്റെ സൗമ്യഭാവവും കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ നിവിൻ പോളിക്ക് ഏറെ അനുയോജ്യമായ കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലേതെന്നാണ് സൂചന. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും രസകരമായ സംഭവവികാസങ്ങളുമെല്ലാം ചേർന്ന ഒരു സമ്പൂർണ വിനോദചിത്രമായാണ് സിനിമ ഒരുക്കുന്നത്. നിവിൻ പോളിയുടെ ജനപ്രിയ റൊമാന്റിക് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മുഹൂർത്തങ്ങൾക്കൊപ്പം പുതിയ തലമുറയുടെ പ്രണയസങ്കൽപ്പങ്ങളും സിനിമയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ‘ജയ ജയ ജയ ജയ ഹേ’…

അയോദ്ധ്യ വിധിയിൽ ‘ലജ്ജയും വേദനയും’; മുസ്ലീം സുഹൃത്തുക്കൾക്ക് സന്ദേശമയച്ചെന്ന് സ്വര ഭാസ്‌കർ

ഷാരൂഖ്, സൽമാൻ, ആമിർ ഖാൻ എന്നിവരെയും ബന്ധപ്പെട്ടെന്ന് നടി. വർഷങ്ങൾക്കിപ്പുറം പരാമർശം വീണ്ടും ചർച്ചയിൽ ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കത്തിൽ 2019ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടുള്ള തന്റെ പ്രതികരണം തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കർ. വിധി പുറത്തുവന്നപ്പോൾ ഒരു ഹിന്ദു എന്ന നിലയിൽ തനിക്ക് കടുത്ത വേദനയും ലജ്ജയും തോന്നിയെന്നും മുസ്ലീം സുഹൃത്തുക്കളോട് ഖേദം അറിയിച്ചെന്നും സ്വര വെളിപ്പെടുത്തി. ‘The Midnight Hour’ പോഡ്‌കാസ്റ്റിലെ സംഭാഷണത്തിനിടെയാണ് വർഷങ്ങൾക്കുമുമ്പുണ്ടായ സംഭവത്തെക്കുറിച്ച് സ്വര പ്രതികരിച്ചത്. അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നും തീരുമാനം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും അവർ പറഞ്ഞു. വിധി പുറത്തുവന്നതിന് പിന്നാലെ തന്റെ പരിചയത്തിലുള്ള മുസ്ലീം സുഹൃത്തുക്കളെ ബന്ധപ്പെട്ടതായി സ്വര വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരും സന്ദേശം ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നുവെന്നാണ്…

സെൻസർ ബോർഡിൽ വൻ അഴിച്ചുപണി; പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും ഉൾപ്പെടെ 18 പ്രമുഖർ പുതിയ ബോർഡിൽ

പ്രീതി സിന്റ, പല്ലവി ജോഷി, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, പ്രിയദർശൻ തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. വിവിധ മേഖലകളിൽ നിന്നുള്ള 18 പേരാണ് പുതിയ ബോർഡിൽ ഇടംപിടിച്ചത്. ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) വൻ പുനഃസംഘടന. സിനിമ, സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചു. ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, പല്ലവി ജോഷി, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി തുടങ്ങിയവർ പുതിയ അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. സംവിധായകൻ പ്രിയദർശൻ, സംഗീതജ്ഞൻ റിക്കി കേജ്, നടൻ മനോജ് ജോഷി, ഗായകൻ ഹൻസ്രാജ് ഹാൻസ് എന്നിവരും പുതിയ ബോർഡിലുണ്ട്. വിനോദ് അനുപം, അഭിഷേക് ജെയിൻ, സുപ്രിയ യാർലഗദ്ദ, യതീന്ദ്ര മിശ്ര, നീല…

മുതിർന്ന നടൻ അനന്ത് നാഗിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ്; സെപ്റ്റംബർ 22 ന് രാഷ്ട്രപതി അദ്ദേഹത്തെ ആദരിക്കും

2024-ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ് മുതിർന്ന നടൻ അനന്ത് നാഗിന്. സെലക്ഷൻ കമ്മിറ്റിയുടെ ഉപദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തത്. ന്യൂഡല്‍ഹി: കന്നഡയിലെ ഇതിഹാസ നടൻ അനന്ത് നാഗിനെ 2024-ലെ പ്രശസ്തമായ ദാദാസാഹെബ് ഫാൽക്കെ അവാർഡിന് അർഹനായി പ്രഖ്യാപിച്ചു. ഒരു സെലക്‌ഷന്‍ കമ്മിറ്റിയുടെ ഉപദേശപ്രകാരമാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തത്. ഇന്ത്യൻ സിനിമയുടെ വികസനത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. അനന്ത് നാഗ് പതിറ്റാണ്ടുകളായി സിനിമകളിൽ പ്രവർത്തിക്കുന്നു. നൂറു കണക്കിന് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, പ്രധാനമായും കന്നഡ സിനിമയിൽ. അദ്ദേഹത്തിന്റെ വേഷങ്ങൾ എല്ലായ്പ്പോഴും സ്വാഭാവികവും സ്വാധീനം ചെലുത്തുന്നതുമാണ്. ഗൗരവമേറിയ വേഷമായാലും ലഘുവായ വേഷമായാലും, ഓരോ വേഷത്തിനും അദ്ദേഹം ജീവൻ പകരുന്നു. അദ്ദേഹത്തിന്റെ ആത്മാർത്ഥവും ആഴത്തിലുള്ളതുമായ പ്രകടനങ്ങൾക്കാണ് പ്രേക്ഷകർ അദ്ദേഹത്തെ ഓർമ്മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനന്ത് നാഗിനെ അഭിനന്ദിച്ചു. “പതിറ്റാണ്ടുകളായി ഇന്ത്യൻ…

ലോങ് ഐലൻഡിൽ ‘ഗവാഃ – ദി വിറ്റ്‌നസ്’ സിനിമയുടെ ലോക പ്രീമിയർ പ്രദർശനം ഓഗസ്റ്റ് 29-ന്

ലോങ് ഐലൻഡ്, ന്യൂയോർക്ക്: പ്രശസ്ത സന്യാസ വര്യനായ സാധു സുന്ദർ സിങ്ങിന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഗവാഃ – ദി വിറ്റ്‌നസ്’ (GAWAH – THE WITNESS) എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ പ്രദർശനം 2026 ഓഗസ്റ്റ് 29-ന് ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ നടക്കും. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ ദൈർഘ്യത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിശ്വാസവും യാഗവും പ്രമേയമാക്കുന്ന ഈ ചിത്രം ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന കഥയാണ് വെളിച്ചെത്തു കൊണ്ടുവരുന്നത്. ഡോ. ബാബു കെ. വർഗ്ഗീസിന്റെ ‘തണ്ടർ ഇൻ ദി ഹിമാലയസ്’ എന്ന പുസ്തകമാണ് തിരക്കഥ/അടിസ്ഥാനം. സംവിധാനം: ലിയോ തദ്ദേവൂസ്,നിർമ്മാണം: കോശി ജോർജ്ജ് ചിത്രത്തിന്റെ  പ്രദർശനം  2026 ഓഗസ്റ്റ് 29, ശനിയാഴ്ച.സമയം: ഉച്ചയ്ക്ക് 12:30-ന് സ്ഥലം: ബെൽമോർ പ്ലേഹൗസ് (Bellmore Playhouse, 525 Bedford Ave,…