തിയേറ്ററുകളിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസം അവസാന വാരത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗംഭീര പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ജനപ്രിയനായകൻ ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്‌സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ പരിപാടികളിലും തിയേറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് ദിലീപ് വ്യക്തമാക്കി. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്,…
Category: CINEMA
ദളപതി വിജയ് ലോകേഷ് കനകരാജ് ബ്രഹ്മാണ്ഡ ചിത്രം ലിയോക്ക് പാക്കപ്പ്
ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദളപതിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് . റെക്കോർഡ് തുകക്ക്…
“സത്യനാഥനിൽ കളങ്കമില്ല”; വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ്
തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള ഫൺ റൈഡർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ സെൻസറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീൻ യു സെർട്ടിഫിക്കറ്റ് ആണ്. സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ റാഫി – ജനപ്രിയനായകൻ ദിലീപ് കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കനുസരിച്ച് തിയേറ്ററിൽ നർമ്മത്തിന് പ്രധാന്യം നൽകി ആസ്വാദന മിഴിവേകുന്ന കാഴ്ചകൾ സമ്മാനിക്കുമെന്നുറപ്പ് ചിത്രത്തിന്റെ ട്രൈലെർ തന്നെ നൽകുന്നു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ്,…
മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ; കിംഗ് ഓഫ് കൊത്ത ടീസർ 9മില്യൺ കാഴ്ചക്കാരുമായി റെക്കോർഡുകൾ സൃഷ്ടിച്ച് ട്രെൻഡിംഗില്‍ ഒന്നാമത്
കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസർ തരംഗമായതിനു പിന്നാലെ മുൻ റെക്കോർഡുകൾ പഴങ്കഥ ആക്കി മാറ്റുകയാണ് ദുൽഖർ സൽമാൻ. ടീസർ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ദിവസത്തിനുള്ളിൽ യൂട്യൂബിൽ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോർഡ് ബ്രെക്ചെയ്തു അജയ്യനായി കൊത്തയിലെ രാജാവ് യൂട്യൂബ് ട്രൻഡിങ് ലിസ്റ്റിലും ഒന്നാമതായി ഇപ്പോഴും തുടരുകയാണ്. ചിത്രത്തിന്റെ ടീസറിനു വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയത്. തുടക്കത്തിൽ ടീസറിലൂടെ ഒരു സ്പാർക് നൽകിയ ടീം ഗംഭീര പ്രൊമോഷൻ പരിപാടികൾക്കാണ് തുടക്കം നൽകിയിരിക്കുന്നത്. 96 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞ ടീസർ ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു അജയ്യനായി നിലകൊള്ളുന്നു. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ്.ഷബീർ കല്ലറക്കൽ,പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ,…
കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ പിന്നെ ദ ആല്‍കെമിസ്റ്റും: ലാലി ജോസഫ്
2016 സെപ്റ്റംബര്‍ 9-ന് ഓണം റിലീസ് ആയി പുറത്തിറങ്ങിയ പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. 1988-ല്‍ പുറത്തിറങ്ങിയ നോവലാണ് ‘The Alchemist’. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയുടെ തലക്കെട്ടിന് പ്രചോദനം ആയത് ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്ലോ ആണ് അദ്ദേഹത്തിന്‍റെ ലോകപ്രശസ്ത നോവലായ ആല്‍കെമിസ്റ്റില്‍ നിന്നാണ് ഈ കഥയുടെ പ്രമേയം രൂപപ്പെട്ടത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, കെപിഎസി ലളിത , അനുശ്രി, മുകേഷ്, ഈര്‍ഷാദ് ഇവരൊക്കെ ഈ സിനിമയിലെ കഥാപാത്രങ്ങളാണ്. ഉദയാ സ്റ്റുഡിയോയുടെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിച്ച് സിദ്ധാര്‍ത്ഥാ ശിവ എഴുതി സംവിധാനം ചെയ്ത പടമാണ് ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ’. അപ്പു എന്ന് വിളിപ്പേരുള്ള അയ്യപ്പദാസ് എന്ന കുട്ടിയുടെ തീവ്രമായ ആഗ്രഹമായിരുന്നു വിമാനത്തില്‍ കയറുക എന്നത് ആ ആഗ്രഹ സാധ്യത്തിനുവേണ്ടി അപ്പു നടത്തുന്ന കഷ്ടപ്പാടുകളും ത്യാഗങ്ങളും ആണ് ഈ…
ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം നീക്കി; നടി അസിനും വിവാഹ മോചനത്തിലേക്ക്?
മലയാള സിനിമയില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ നടിമാരിലൊരാളാണ് അസിന്‍. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാൽ, അതിനുശേഷം താരം അധികം മലയാളം സിനിമകൾ ചെയ്തിട്ടില്ല. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ആയിരുന്നു കൂടുതൽ സിനിമകൾ. ബോളിവുഡില്‍ കത്തി നില്‍ക്കുമ്പോഴാണ് വിവാഹിതയാവുന്നത്. 2016-ലായിരുന്നു വിവാഹം. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ മേധാവി രാഹുൽ ശർമയെ ആയിരുന്നു അസിന്‍ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയം പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. 2017-ല്‍ ഇവർക്ക് ഒരു കുട്ടി ജനിച്ചു. അറിൻ എന്നാണ് കുട്ടിയുടെ പേര്. സമൂഹ മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല താരം. വല്ലപ്പോഴും മാത്രമാണ് കുട്ടിയുടെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ളത്. എന്നാൽ, നടിയുടെ ദാമ്പത്യജീവിതം ഇപ്പോൾ അത്ര സുഖത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും വിവാഹമോചനത്തിന് നീങ്ങുകയാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. കാരണം, ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം…
സീരിയൽ താരത്തിന്റെ ചികിത്സാ സഹായത്തിന് മമ്മൂട്ടിയെ വിളിച്ച വിവരങ്ങള്‍ പങ്കുവെച്ച് നടന്‍ മനോജ് (വീഡിയോ)
സിനിമാ സീരിയൽ മേഖലയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇദ്ദേഹത്തിന്. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ച് ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ സീരിയൽ മേഖലയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളാണ് കൊല്ലം ഷാ. കുറച്ചുകാലങ്ങളായി ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം കഷ്ടപ്പെടുകയാണ്. നാല് ബ്ലോക്ക് ആയിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഓപ്പൺ ഹാർട്ട് സർജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, സാമ്പത്തികമായി വലിയ ചെലവ് വരുന്ന ഈ സർജറിയുടെ കാര്യം സീരിയൽ കുടുംബം എന്ന സീരിയൽ താരങ്ങളുടെ ഗ്രൂപ്പില്‍ (ആത്മ) ചര്‍ച്ചയായി. സീരിയൽ താരങ്ങളും ടെക്നീഷ്യന്മാരും ഈ ഗ്രൂപ്പിൽ ഉണ്ട്. ചാരിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ഗ്രൂപ്പിൽ വരാറുള്ളത്. അങ്ങനെയാണ് കൊല്ലം ഷാ എന്ന വ്യക്തിയുടെ കാര്യം ഗ്രൂപ്പിൽ ചർച്ചയായത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇൻഡസ്ട്രിയൽ…
നടി മീനാക്ഷി രവീന്ദ്രന് നേരെ സൈബർ ആക്രമണം
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി രവീന്ദ്രൻ. ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ലാൽ ജോസ് വിധികർത്താവായി എത്തിയ നായികാ നായകൻ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം ‘ഉടൻ പണം’ എന്ന പരിപാടിയുടെ അവതാരകയായി. അതുവഴിയാണ് താരം ധാരാളം ആരാധകരെ നേടിയത്. പിന്നീട് താരം മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മകളുടെ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരം വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഇപ്പോൾ വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. മീനാക്ഷിയുടെ ഗ്ലാമർ ലുക്കിലുള്ള…
ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റു; ശസ്ത്രക്രിയക്കു ശേഷം രണ്ട് മാസത്തെ വിശ്രമം
സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ കാലിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തി. രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിളയത്ത് ബുദ്ധയുടെ സെറ്റില്‍ വെച്ചാണ് പൃഥ്വി അപകടത്തില്‍പ്പെട്ടത്. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മറയൂരിലെ സിനിമയുടെ സെറ്റില്‍ വെച്ച് നടന്‍ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം. ജിആര്‍ ഇന്ദു ഗോപന്റെ വിളയത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഷമ്മി തിലകന്‍, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ സംവിധായകന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു
പറവൂര്‍: തന്റെ ആദ്യ ഫീച്ചര്‍ ഫിലിം റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊച്ചിയിലെ സിനിമാ സംവിധായകന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. ഫിലിം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബൈജു പറവൂര്‍ (42) ഇന്ന് പുലര്‍ച്ചെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ മരിച്ചു. അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ആദ്യ ചിത്രമായ ‘സീക്രട്ട്’ മരണം സംഭവിക്കുമ്പോള്‍ റിലീസിനായി കാത്തിരിക്കുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലായിരുന്നു. ശനിയാഴച സിനിമാ ചര്‍ച്ചയ്ക്കായി കോഴിക്കോട് എത്തിയതായിരുന്നു ബൈജു. രാവിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭാര്യയെയും കൂട്ടി കാറില്‍ മടങ്ങി. മുന്നോട്ടുള്ള യാത്രയില്‍ ബൈജുവിനെ കുന്നംകുളത്തെ ഭാര്യയുടെ വീടിനടുത്തുള്ള ഡോകുറെ കാണിക്കാന്‍ നിര്‍ബന്ധിതനായി. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനാകാത്തതിനാല്‍ ദമ്പതികള്‍ പറവൂരിലെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍, പിന്നീട് ബൈജുവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ക്ഷീണിതനായി കാണപ്പെടുകയും ചെയ്തു. വീട്ടുകാര്‍ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
