കൊച്ചി: ഇന്ത്യൻ സിനിമയിലെ കൊടുങ്കാറ്റായി മാറിയ കെ ജി എഫിന്റെ രണ്ടാം ഭാഗം (കെ ജി എഫ് -2) സീ കേരളം ചാനലിലൂടെ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ആയിരം കോടിയിലധികം രൂപ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ കെ ജി എഫ് 2 സെപ്റ്റംബർ 4ന് വൈകിട്ട് 7 മണിക്ക് സീ കേരളം സംപ്രേഷണം ചെയ്യും. കോളാർ ഗോൾഡ് ഫീൽഡ്‌സിലെ കണക്കില്ലാത്ത സ്വർണ്ണശേഖരത്തിന്റെയും അവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെയും കാവൽക്കാരനായ റോക്കി ഭായിയുടെ വീരചരിതങ്ങൾ ഇനി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ സീ കേരളത്തിലൂടെ കാണാം. യഷ് ആണ് റോക്കി ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗരുഡയുടെ മരണത്തിനുശേഷം കെ. ജി. എഫിന്റെ അധിപനായി മാറിയ റോക്കി ഭായിക്കും കെ. ജി. എഫിൽ കണ്ണുനട്ടു കാത്തിരിക്കുന്ന കൊടും ക്രൂരനായ അധീരയ്ക്കും റോക്കി ഭായിയെ ഏതുവിധേനയും നശിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തിൽ…
Category: CINEMA
‘കാളി’ സംവിധായിക ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി വീണ്ടും സമൻസ് അയച്ചു
ന്യൂഡൽഹി: ഹിന്ദു ദേവതയായ കാളിയെ തന്റെ വിവാദ ചിത്രത്തിന്റെ പോസ്റ്ററിലും വീഡിയോയിലും ട്വീറ്റിലും “വളരെ മോശമായ രീതിയിൽ” ചിത്രീകരിച്ചതിനെതിരെ ഫയൽ ചെയ്ത കേസിൽ ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയ്ക്ക് ഡൽഹി കോടതി പുതിയ സമൻസ് അയച്ചു. തീസ് ഹസാരി കോടതിയിലെ സിവിൽ ജഡ്ജി അഭിഷേക് കുമാർ, ഓഗസ്റ്റ് 29 ലെ ഉത്തരവിൽ, പരാതിക്കാരനായ അഡ്വ രാജ് ഗൗരവിന്റെ തീര്‍പ്പു കല്പിക്കാതെ കിടക്കുന്ന അപേക്ഷയിലാണ് നടപടി സ്വീകരിച്ചത്. ഇ-മെയിലിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പ്രതികൾക്ക് (മണിമേഖലയും മറ്റുള്ളവരും) നോട്ടീസ് നൽകാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. നവംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജൂലൈയിൽ മണിമേഖലയ്ക്ക് കോടതി സമൻസ് അയച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിൽ ദേവത പുകവലിക്കുന്നതായി ചിത്രീകരിക്കുന്നുവെന്നും, അത് സാധാരണ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും, സദാചാരത്തിന്റെയും മര്യാദയുടെയും അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും അഭിഭാഷകനായ രാജ് ഗൗരവ് സമർപ്പിച്ച ഹർജിയിൽ വാദിച്ചു. ചലച്ചിത്ര നിർമ്മാതാവിനെ കൂടാതെ,…
ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘FSFF’ പ്രവാസി ചാനലിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ
ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു. 15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന്…
ദുൽഖർ നായകനായ ‘കുറുപ്പ്’ ആദ്യമായി ടിവി യിൽ; സീ കേരളം സംപ്രേഷണം ചെയ്യും
കൊച്ചി: പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട് 6.30 മണിക്ക് സീ കേരളം ചാനലിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ സുധാകര കുറുപ്പായി എത്തുന്നത് . കുറുപ്പ് എട്ട് ലക്ഷത്തിന്റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കും നയിക്കുന്നതുമാണ് ഇതിവൃത്തം. ചാർളി എന്ന യുവാവിനെ തന്റെ കാറിൽ കൊന്ന് ഇട്ടതിന് ശേഷം തീ കൊളുത്തി താൻ ആത്മഹത്യ ചെയ്തെന്നു വരുത്തി തിർത്ത ശേഷം ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ശ്രമിക്കുന്ന കുറുപ്പിന്റെ…
ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരം: വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കവരാന്‍ ‘ജനുവരിയിൽ യുവലഹരിയിൽ’ ഗാനം
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’ എന്ന ഗാനം പുനരാവിഷ്കരിച്ച് ഒരു കൂട്ടം ഡോക്ടര്‍മാര്‍ പുഷ്പഗിരി മെഡിക്കൽ കോളേജിലെ 2016 എംബിബിഎസ് ബാച്ചിലെ വിദ്യാർത്ഥികളാണ് ഒറിജിനലിനെ വെല്ലുന്ന പുതിയ വീഡിയോ ഗാനവുമായി എത്തിയിരിക്കുന്നത്. സിനിമയിലെ ഗാനവും പുഷ്പഗിരി മെഡിക്കൽ കോളേജിൽ തന്നെയാണ് ചിത്രീകരിച്ചത്. അരുൺ വിജയ് ആണ് വീഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ശ്യാം അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശരത് ഗീത ലാൽ ആണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മൂവി മങ്കി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. വീഡിയോ ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചത്. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം നൽകിയത്. അസോസിയേറ്റ് ക്യാമറ…
കാര്‍ത്തികേയ 2 റെക്കോര്‍ഡ് കളക്ഷനിലേക്ക്; ആറാം ദിവസം 33.5 കോടിയും കടന്നു
നിഖിൽ സിദ്ധാർത്ഥും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘കാർത്തികേയ 2’. ഓഗസ്റ്റ് 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാർത്തികേയ 2’ തെലുങ്ക് സിനിമാലോകത്ത് സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്. ആറാം ദിവസം 33.50 കോടിയാണ് ചിത്രം നേടിയത്. ‘കാർത്തികേയ 2’ന്റെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങളായ ‘ലാൽ സിംഗ് ഛദ്ദ’, ‘രക്ഷാബന്ധ’ എന്നിവയെയാണ് കാർത്തികേയ 2 കടത്തി വെട്ടിയത്. ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് കഴിഞ്ഞ ആഴ്ചയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ശനി – 7 ലക്ഷം, ഞായർ – 28 ലക്ഷം, തിങ്കൾ – 1.10 കോടി, ചൊവ്വാഴ്ച – 1.28 കോടി, ബുധൻ – 1.38 കോടി, വ്യാഴം – 1.64 കോടി. മൊത്തം 5.75 കോടി.…
ശ്യാം കൃഷ്ണന്റെ അപ്സരയ്ക്ക് മികച്ച പ്രതികരണം
നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത അപ്സര എന്ന അതിജീവന ത്രില്ലർ ഒടിടിയിൽ പുറത്തിറങ്ങി. സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ശ്യാം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. 100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാമുവൽ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. കല: മുരളി ബി, സഹസംവിധായകര്‍: സുമേഷ് എസ്എസ്, വൈശാഖ് എംഎസ്, മേക്കപ്പ്: സുരേഷ് ചെമ്മനാട്. https://youtu.be/GxEl-Rh398k
നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ അനുവദിച്ചു
അബുദാബി: മലയാള നടൻ നീരജ് മാധവിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗോൾഡൻ വിസ അനുവദിച്ചു. “യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സർക്കാരിൽ നിന്ന് എന്റെ ഗോൾഡൻ വിസ സ്വീകരിക്കാനുള്ള സമ്പൂർണ്ണ പദവിയും ബഹുമതിയും ലഭിച്ചു. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ദുബായിൽ കൂടുതൽ സമയം ചെലവഴിക്കാനും നിങ്ങൾക്കെല്ലാവർക്കും കൂടുതൽ സന്തോഷം നൽകാനും ആഗ്രഹിക്കുന്നു. ഇഖ്ബാൽ മാർക്കോണി, നിങ്ങളുടെ എല്ലാ സേവനങ്ങൾക്കും നന്ദി,” നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മലയാളത്തിൽ ‘സുന്ദരി ഗാർഡൻസ്’, ‘ആർഡിഎക്‌സ്’ തുടങ്ങിയ പ്രോജക്ടുകൾക്കു പുറമേ സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘വേണ്ടു തനിന്ധാതു കാടു’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നീരജ്. സിമ്പു നായകനായ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നീരജ് മാധവിന് മാത്രമല്ല യു എ ഇ ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.…
പുഷ്പ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തും
ന്യൂയോര്‍ക്ക്: ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ സ്‌കോറിലൂടെ ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടം നേടിയ തമിഴ്, തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളായ ദേവി ശ്രീ പ്രസാദ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തും. “ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ആചാരപരമായ ദീപാലങ്കാരത്തിനും ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിനും അതിഥിയായി ക്ഷണിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മെഗാ സ്റ്റാർ കമൽഹാസനും സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിൽ എത്തും. അസോസിയേഷൻ ഓഫ് ഇൻഡോ-അമേരിക്കൻസ് യുഎസിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം ദേശീയ പതാക ഉയർത്തും. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 63 വർഷം പൂർത്തിയാക്കിയതിന് താരത്തെ ആദരിക്കും.
അഞ്ച് തവണ മതത്തിന്റെ പേരിൽ സാറ അലി ഖാനെ ട്രോളന്മാർ ആക്രമിച്ചു
40.9 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ബോളിവുഡ് നടി സാറാ അലി ഖാൻ ഒരു സോഷ്യൽ മീഡിയ ഉപയോക്താവാണ്. മാത്രമല്ല, അവരുടെ ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കിടാൻ പലപ്പോഴും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുകയും ചെയ്യുന്നു. മിക്ക പോസ്റ്റുകളിലും റൈമിംഗ് അടിക്കുറിപ്പുകൾ ഉപയോഗിക്കുന്നതിൽ അവര്‍ പ്രശസ്തയാണ്. ഒരു ഇന്റര്‍-കാസ്റ്റ് കുടുംബത്തിൽ നിന്നുള്ള, സാറ എല്ലാ മതങ്ങളിലും വിശ്വസിക്കുന്നുവെന്നത് വ്യക്തമാണ്. അവര്‍ പലപ്പോഴും മതത്തോടുള്ള സ്നേഹം ഇൻസ്റ്റാഗ്രാമിൽ പങ്കിടുന്നു. ഈദ് ആയാലും ഹോളി ആയാലും രക്ഷാബന്ധൻ ആയാലും അവര്‍ എല്ലാം ആഘോഷിക്കുന്നു. അനുഗ്രഹവും സമാധാനവും തേടി പലപ്പോഴും മതസ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്. എന്നാല്‍, അവരുടെ മതപരമായ തിരഞ്ഞെടുപ്പുകൾ അവരെ ക്രൂരമായി ട്രോളുന്ന അനുയായികൾക്ക് അത് പലപ്പോഴും രസിക്കുന്നില്ലെന്നതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. അവയില്‍ പലതും അതിരു വിടുകയും ചെയ്തിട്ടുണ്ട്. 1. സാറാ അലി ഖാന്റെ മഹാശിവരാത്രി ആഘോഷം 2022 മാർച്ചിൽ, മധ്യപ്രദേശിലെ ഓംകാരേശ്വർ ക്ഷേത്രം ജ്യോതിർലിംഗ സന്ദർശനത്തിന്റെ ഒരു…