ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച ‘കോടതി മാറ്റ’ ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി. ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 4)

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )

ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർ‌മാറ്റ് ശ്രദ്ധാപൂർ‌വ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ‌ബോർ‌ഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി.…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 2)

“താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” ഭഗവത്‌ ഗീതയില്‍ പറയുന്ന ഈ വാക്യങ്ങള്‍ എത്ര അര്‍ത്ഥവത്താണെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലാകും. നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് നാം തന്നെ‌ അനുഭവിച്ചേ തീരൂ. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് ഫലമില്ല. അതായത് കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. ഫൊക്കാനയിലെ ചിലരുടെ പ്രവര്‍ത്തിദൂഷ്യം ആ സംഘടനയ്ക്ക് തന്നെ ദോഷമായിത്തീരുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഒരുപക്ഷെ, അവര്‍ ചെയ്തുകൂട്ടിയ പാപ പ്രവര്‍ത്തികള്‍ക്ക് പ്രകൃതി നല്‍കുന്ന ശിക്ഷയായിരിക്കാം ഇപ്പോള്‍ അവര്‍ തന്നെ പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. കോറോണ തന്നെ ലോകത്തെ പാഠം പഠിപ്പിക്കുകയല്ലേ ഇപ്പോള്‍. ഇപ്പോള്‍ ഫൊക്കാനയില്‍ നടക്കുന്ന വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം 2006-ന്റെ തുടര്‍ച്ചയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ “സ്‌ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നിതു ചിലര്‍ മദമത്സരം ചിന്തിച്ചു ചിന്തിച്ചു മതി…

ലക്ഷ്യം തെറ്റിയ ‘ഫൊക്കാന’ (ഭാഗം 1)

അമേരിക്കന്‍ മലയാളി സംഘടനകളുടെ ദേശീയ സംഘടന എന്നറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോള്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട് പായുന്ന കുതിരയെപ്പോലെയായിരിക്കുകയാണ്. കുതിരയുടെ കടിഞ്ഞാണ്‍ പലരുടേയും കൈയ്യിലായതുകൊണ്ട് ആര് നിയന്ത്രിച്ചിട്ടും പ്രയോജനമൊന്നുമില്ല. ഈ അവസ്ഥയില്‍ ഫൊക്കാനയെ കൊണ്ടെത്തിച്ചത് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് ഈ സംഘടനയെ നയിച്ചത് അതിന്റെ നേതൃത്വ സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നവരും കടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നവരുമാണെന്ന് പറയാതിരിക്കാന്‍ വയ്യ. കോവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ തലകീഴായി മറിച്ചു. അമേരിക്ക മാത്രമല്ല, ലോകമൊട്ടാകെ സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഒരു മഹാദുരന്തമാണ് ഈ കോവിഡ് വരുത്തിവെച്ചത്. തൊഴില്‍ മാത്രമല്ല കിടപ്പാടം പോലും ഇല്ലാതായവര്‍ നിരവധി. നമ്മൾ എങ്ങനെ പരസ്പരം പെരുമാറണം, എങ്ങനെ ജീവിക്കണം, എങ്ങനെ സംവദിക്കണം, എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ ആശയ വിനിമയം…