താലിബാൻ പാക്കിസ്താനെതിരെ തിരിയുന്നു; ഡ്യുറാൻഡ് ലൈനിൽ വേലികെട്ടുന്ന പാക് സൈന്യത്തെ തടഞ്ഞു

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വേലിയും സൈനിക പോസ്റ്റുകളും നിർമ്മിക്കുന്നതിൽ നിന്ന് പാക്കിസ്താന്‍ സൈന്യത്തെ താലിബാൻ തടഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വർഷങ്ങൾ പഴക്കമുള്ള ഡുറാൻഡ് ലൈൻ തർക്കം വീണ്ടും ഉയർന്നു. താലിബാൻ ഭരണകാലത്ത് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പാക്കിസ്താന്‍ പ്രതീക്ഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയിൽ പാക്കിസ്താന്‍ സൈന്യത്തിന്റെ ഫെൻസിംഗ്, സൈനിക പോസ്റ്റിന്റെ നിർമ്മാണം മുതലായവയാണ് താലിബാൻ തടഞ്ഞത്. പാക് സൈന്യം അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 15 കിലോമീറ്റർ ഉള്ളിൽ പ്രവേശിച്ച് നിർമ്മാണം നടത്തുകയാണെന്ന് അതിർത്തി ജില്ലയിൽ താമസിക്കുന്ന ദൃക്‌സാക്ഷികൾ പറയുന്നു. അഫ്ഗാനിസ്ഥാനിലെ നിംറോസ് പ്രവിശ്യയിലെ ചാഹർ ബുർജക് ജില്ലയിൽ പാക് സൈന്യം സൈനിക പോസ്റ്റ് നിർമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ പാക്കിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരാഴ്ച മുമ്പ് ഡിസംബർ 22ന് കിഴക്കൻ നംഗർഹാറിൽ പാക് സൈന്യം ആരംഭിച്ച ഫെൻസിംഗ് താലിബാന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇന്റലിജൻസിന്റെ പ്രവിശ്യാ മേധാവി തടഞ്ഞിരുന്നു എന്നത്…