കോട്ടയം അസോസിയേഷന്‍ ചാരിറ്റി ബാങ്ക്വറ്റ് ഏപ്രില്‍ 30-ന്

ഫിലാഡല്‍ഫിയ: അക്ഷര നഗരിയില്‍ നിന്നും ചരിത്ര സ്മരണകളുണര്‍ത്തുന്ന സാഹോദരീയ നഗരത്തില്‍ എത്തിയവരുടെ കൂട്ടായ്മയായ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 30 ശനിയാഴ്ച വൈകുന്നേരം 4.30-ന് MEI Catering Hall, 4900 E Street RD, Trevose, PA 19053-ല്‍ വച്ച് ഇതര സാമൂഹിക സംഘടനകളുടെ സഹകരണത്തില്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് നടത്തുന്നു. വടക്കേ അമേരിക്കയിലെ കോട്ടയം നിവാസികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പ്രതിനിധികളായി നിലകൊള്ളുന്ന കോട്ടയം അസോസിയേഷന്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭവനപദ്ധതി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക പഠനസഹായം, രോഗികള്‍ക്കായുള്ള സാമ്പത്തിക സഹായം തുടങ്ങി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞകാലഘട്ടങ്ങളിലായി അമേരിക്കയിലും കേരളത്തിലുമായി നടത്തുകയും നേതൃത്വം കൊടുക്കുകയും പുതിയ പദ്ധതികള്‍ ഇതിനോടകം തന്നെ തുടക്കം കുറിക്കുകയും െചയ്തിട്ടുണ്ട്. കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന െചറുതും വലുതുമായ എല്ലാ സഹായങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കുകയുള്ളെന്നും അതിലുപരി എല്ലാ ചാരിറ്റി…

തിരുവല്ലം കസ്റ്റഡി മരണം: പ്രതി സദാചാര പോലീസ് ചമഞ്ഞ് മര്‍ദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികള്‍

തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ച സുരേഷ് കുമാര്‍ സദാചാരാ പോലീസ് ചമഞ്ഞ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിക്കാരായ ദമ്പതികള്‍. ജഡ്ജിക്കുന്ന് കാണാനെത്തിയ തന്നെയും ഭാര്യയെയും സുഹൃത്തിനെയും ബന്ദിയാക്കി ആക്രമികള്‍ മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചുവെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരനായ നിഖില്‍ പറഞ്ഞു. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. തങ്ങള്‍ അവിടെയത്തിയപ്പോള്‍ പത്തംഗസംഘം കൂടിയിരുന്ന് മദ്യപിക്കുകയായിരുന്നു. ഈ സംഘമാണ് കുന്നിലേക്ക് വഴി കാണിച്ചുനല്‍കിയത്. ശരിക്ക് വഴിയില്ലാത്തതിനാല്‍ അങ്ങോട്ട് പോകുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചിരുന്നു. <br> <br> ഫാമിലിയായത് കൊണ്ട് ഇവിടെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാകില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പിന്തുടര്‍ന്ന് ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. വിവാഹം കഴിച്ചതാണെങ്കില്‍ അതിന്റെ തെളിവുകാണണമെന്നും ഇവര്‍ പറഞ്ഞതായും നിഖില്‍ പറയുന്നു വിവാഹ മോതിരവും ഫോട്ടോയും കാണിച്ചു. പോലീസിനെ വിളിക്കണമെന്ന് പറഞ്ഞതോടെ തങ്ങള്‍ തന്നെ വിളിക്കാമെന്ന് പറഞ്ഞ് അവര്‍ രണ്ടു പേരെ വിളിച്ചുവരുന്നി. ഷാഡോ പോലീസാണെന്ന്…

പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തി; യൂട്യൂബറും പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊല്ലം: തോട്ടത്തില്‍ മേയാന്‍ വിട്ട പശുവിനെ വെടിവെച്ചു കൊന്ന് മാംസം കടത്തിയ കേസില്‍ യൂട്യൂബറും പിതാവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ റെജീഫ്, പിതാവ് കമറുദ്ദീന്‍, ചിതറ സ്വദേശി ഹിലാരി എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹംഗ്റി ക്യാപ്റ്റന്‍ എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണ് റെജീഫ്. ഏരൂര്‍ ഓയില്‍പാം എസ്റ്റേറ്റില്‍ മേയാന്‍ വിടുന്ന പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി പതിവായിരുന്നു. കഴിഞ്ഞദിവസം സജി എന്നയാളുടെ ഗര്‍ഭിണിയായ പശുവിനെയും വെടിവെച്ച് കൊന്ന് മാംസം കടത്തി. സംഭവത്തില്‍ സജി പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ റെജീഫും സംഘവും വാഹനത്തില്‍ വരുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്. പശുവിനെ വെടിവെച്ച് കൊന്ന് മാംസമെടുത്ത ശേഷം തലയും മറ്റ് അവശിഷ്ടങ്ങളും കാട്ടില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ…

വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് സ്വദേശിനി ദുബായില്‍ മരിച്ച നിലയില്‍

ദുബായ്: പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ആര്‍എസ്എസ് നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുത്തു’- ഹരിദാസന്‍ വധത്തില്‍ കൊലയാളികളുടെ വെളിപ്പെടുത്തല്‍

പുന്നോല്‍ താഴെവയലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊരമ്പില്‍ താഴെകുനിയില്‍ ഹരിദാസ (54) നെ കൊലപ്പെടുത്തിയത് ഉത്സവപറമ്പിലെ സംഘര്‍ഷത്തിന്റെ പേരില്‍ ഉത്സസ്ഥലത്തെ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് നേതാവിനെ ഹരിദാസന്‍ ചവിട്ടി വീഴ്ത്തിയെന്നും നേതാവിനെ ചവിട്ടിയ കാല്‍ വെട്ടിയെടുക്കുകയായിരുന്നുവെന്നും കൊലയാളി സംഘത്തിലെ ഒരാള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ടു തവണ ഹരിദാസിനെ ലക്ഷ്യം വച്ചെങ്കിലും കിട്ടിയില്ല. മൂന്നാം തവണയാണ് ഹരിദാസനെ കൈയില്‍ കിട്ടിയത്. ആറു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും പ്രതികള്‍ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. കേസില്‍ എട്ടു പേരുടെ അറസ്റ്റ് ഇന്നു പോലീസ് രേഖപ്പെടുത്തും. പ്രജി, ദിനേശന്‍, പ്രജൂട്ടി തുടങ്ങി പതിമൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരില്‍ എട്ട് പേരുടെ അറസ്റ്റാണ് ഇന്നു രേഖപ്പെടുത്തുക. നിരപരാധികളാണെന്നു കണ്ടെത്തിയിട്ടുള്ള ചിലരെ ഇന്നു രാവിലെ വിട്ടയച്ചിട്ടുണ്ട്. കൊലയാളി സംഘത്തിലെ മൂന്നു പേരെയും ഗൂഢാലോചന കേസില്‍ ആറ് പേരെയുമാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്. കൊലയാളി സംഘത്തിലുള്ളവരുടെ…

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് കര്‍ണാടക സ്വദേശി

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഹര്‍കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥിയായ കര്‍ണാടക സ്വദേശി എസ്.ജി നവീന്‍ (21) ആണ് മരിച്ചത്. ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. ഹര്‍കീവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. യുക്രൈന്‍ സമയം രാവിലെയാണ് ആക്രമണം. നവീന്റെ കുടുംബത്തെ സര്‍ക്കാര്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശകാര്യ സെക്രട്ടറി യുക്രൈന്‍, റഷ്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ ബാധിത മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

കെപിസിസി പുനഃസംഘടന നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം; പരാതി ആസൂത്രിതമെന്ന് സുധാകരന്‍

തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടാണ് നിര്‍ദേശം നല്‍കിയത്. നാല് എംപിമാരുടെ പരാതികളെത്തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ നടപടി. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, എം.കെ. രാഘവന്‍ എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന ചര്‍ച്ചകളില്‍ തങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനര്‍ഹര്‍ക്കു ലഭിക്കുകയാണെന്നുമാണ് എംപിമാര്‍ ഉന്നയിച്ചത്. സമവായ നീക്കങ്ങള്‍ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക് പോരിനും ഇടയാക്കിയിരുന്നു. ഇതിനിടെയിലാണ്…

ഇൽകർ ഐചിയെ എയര്‍ ഇന്ത്യയുടെ സിഇഒ ആക്കാൻ സർക്കാർ അനുവദിക്കരുത്: ആര്‍ എസ് എസ്

ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ പുതിയ സിഇഒ ഇൽകർ ഐചിയെ അംഗീകരിക്കരുതെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് സർക്കാരിനോട് ആവശ്യപ്പെട്ടു. എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് വാങ്ങിയതിന് പിന്നാലെ എയർ ഇന്ത്യ അടുത്തിടെ ഐചിയെ പുതിയ സിഇഒ ആയി നിയമിച്ചിരുന്നു.  ഇൽകർ ഐചിയുടെ തുർക്കിയുമായുള്ള ബന്ധത്തിൽ ആര്‍ എസ് എസിന് പ്രശ്‌നമുണ്ട്. അദ്ദേഹത്തെക്കുറിച്ച് പതിവിലും കൂടുതൽ സമഗ്രമായ അന്വേഷണത്തിന് നിയമനം വഴിയൊരുക്കിയതായി പേരു വെളിപ്പെടുത്താത്ത വ്യവസ്ഥയിൽ സംസാരിക്കുന്ന ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോവാനുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഐചി 1994 ൽ ഇസ്താംബൂളിന്റെ മേയറായിരിക്കുമ്പോൾ റെസെപ് തയ്യിബ് എർദോവന്റെ ഉപദേശകനായിരുന്നു. ടർക്കിഷ് എയർലൈൻസിന്റെ സിഇഒയായും ഐചി പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ ആവശ്യത്തെ കുറിച്ച് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ…

യൂറോപ്പിൽ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം അംഗീകരിക്കാനാവില്ല: റഷ്യന്‍ വിദേശകാര്യ മന്ത്രി

റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് യൂറോപ്പിലെ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം മോസ്കോയ്ക്ക് “സ്വീകാര്യമല്ല” എന്ന് വിശേഷിപ്പിക്കുകയും, ഉക്രെയ്ൻ അത്തരം മാരകമായ ആയുധങ്ങൾ സ്വന്തമാക്കുന്നത് തടയാൻ റഷ്യ ഒരു ശ്രമവും നടത്തില്ലെന്ന് മുന്നറിയിപ്പ് നൽകി. നിരായുധീകരണം സംബന്ധിച്ച ജനീവ കോൺഫറൻസിൽ ചൊവ്വാഴ്ച നടത്തിയ വീഡിയോ പ്രസംഗത്തിൽ, നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ യുഎസ് ആണവായുധങ്ങളുടെ സാന്നിധ്യം നോൺ-പ്രൊലിഫറേഷൻ ഉടമ്പടിയുടെ (എൻ‌പി‌ടി) ലംഘനമാണെന്നും, ഒരു പുതിയ റൗണ്ട് ആയുധ മത്സരം തടയാൻ അത്തരം ആയുധങ്ങൾ അമേരിക്കക്ക് തിരികെ നൽകണമെന്നും ലാവ്‌റോവ് പറഞ്ഞു “നോൺ-പ്രൊലിഫറേഷൻ ഉടമ്പടിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായി, ചില യൂറോപ്യൻ രാജ്യങ്ങളുടെ പ്രദേശത്ത് യുഎസ് ആണവായുധങ്ങൾ ഇപ്പോഴും നിലവിലുണ്ട് എന്നത് ഞങ്ങൾക്ക് അംഗീകരിക്കാനാവില്ല,” അദ്ദേഹം സമ്മേളനത്തിൽ പറഞ്ഞു. ന്യൂക്ലിയർ ഇതര നേറ്റോ അംഗങ്ങൾ ഉൾപ്പെടുന്ന “സംയുക്ത ആണവ ദൗത്യങ്ങൾ” എന്ന് വിളിക്കപ്പെടുന്ന സമ്പ്രദായത്തെയും ലാവ്‌റോവ് അപലപിച്ചു. “ന്യൂക്ലിയർ ഇതര…

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതി; അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സുനില്‍ കുമാറിനെതിരെ പീഡന പരാതി ഉന്നയിച്ചത്. ഓറിയന്റേഷന്‍ ക്ലാസിനിടെ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെ താത്കാലിക അധ്യാപകനായ രാജ വാര്യര്‍ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് ആക്ഷേപം. തുടര്‍ന്ന് ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പെണ്‍കുട്ടിക്കു പിന്തുണയുമായി സുനില്‍ കുമാര്‍ എത്തി. ആദ്യം സൗമ്യമായി സംസാരിച്ചിരുന്ന ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ചു ലൈംഗിക ചുവയോടെ വിളിച്ചു സംസാരിച്ചുവെന്നു വിദ്യാര്‍ഥിനി ആരോപിക്കുന്നു. പെണ്‍കുട്ടിയോടു കടുത്ത പ്രണയമാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സമ്മര്‍ദം സഹിക്കാനാവാതെ ഫെബ്രുവരി 13ന്…