സിയോൾ: മോസ്‌കോയുടെ ഉക്രെയ്‌നിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ അവസാനം വരെ റഷ്യയിലേക്കുള്ള വിമാനങ്ങൾ നിരോധിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ഫ്ലാഗ് കാരിയറായ കൊറിയൻ എയർ ലൈൻസ് കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം മോസ്കോയിലേക്കും വ്ലാഡിവോസ്റ്റോക്കിലേക്കും പാസഞ്ചർ വിമാനങ്ങളും മോസ്കോ വഴി യൂറോപ്പിലേക്കുള്ള കാർഗോ വിമാനങ്ങളും ഈ മാസം അവസാനം വരെ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കൊറിയൻ എയർ അറിയിച്ചു. ഇഞ്ചിയോണിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള ചില വിമാനങ്ങൾ റഷ്യൻ, ഉക്രേനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ വഴിതിരിച്ചുവിടുമെന്ന് റിപ്പോർട്ട് പറയുന്നു. ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക്, അറ്റ്‌ലാന്റ, ചിക്കാഗോ, വാഷിംഗ്ടൺ, ബോസ്റ്റൺ, ടൊറന്റോ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെയെല്ലാം ഈ തീരുമാനം ബാധിച്ചു. കമ്പനിയുടെ കണക്കനുസരിച്ച് നഗരങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് മൂന്ന് മണിക്കൂർ വരെ കൂടുതൽ സമയമെടുക്കും. ഇതേ കാരണങ്ങളാൽ മാർച്ച് 19 മുതൽ ഏപ്രിൽ 15 വരെ ഇഞ്ചിയോൺ-വ്ലാഡിവോസ്റ്റോക്ക്…
Month: March 2022
League of Women Voters of Northern Valley to Host Multi-Town Meet & Greet
(Eastern Bergen County, New Jersey; March 15, 2022) — The League of Women Voters of Northern Valley (LWVNV) invites the public to learn about the League of Women Voters and attend a virtual Meet & Greet conducted by the League of Women Voters of New Jersey via Zoom on Thursday, March 24 from 7 p.m. to 8 p.m. Participants may join the virtual Meet & Greet by clicking this link, bit.ly/northernvalleymeetandgreet. “The League of Women Voters of Northern Valley invites the public to attend this virtual Meet and Greet and learn…
ഫോമാ യുദ്ധ വിരുദ്ധ സമാധാന പ്രാർത്ഥന സംഘടിപ്പിച്ചു
ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഉരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ 2022 മാർച്ചു 3 ന് മെഴുകുതിരികൾ കത്തിച്ചു യുദ്ധ വിരുദ്ധ -സമാധാന പ്രാർത്ഥന നടത്തി. അഭിവന്ദ്യനായ ബിഷപ്പ് ശ്രീ ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി ശ്രീ പാർത്ഥസാരഥി എന്നിവർ സമാധാന പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. വിവിധ സംഘടനകളെയും, കമ്മറ്റികളെയും പ്രതിനിധീകരിച്ചു ഫോമയുടെ വിവിധ നേതാക്കന്മാരും യോഗത്തിൽ സംസാരിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, സാധാരണക്കാരായ ജനങ്ങളെ നരകയാതനകൾക്ക് വിധേയമാക്കുന്നത് ആശാസ്യമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ ഇടമുണ്ടെന്നും, ഓരോ യുദ്ധവും ലോകത്തെ നാശത്തിലേക്കും, ജീവജാലങ്ങളെ ഇല്ലായ്‌മ ചെയ്യുമെന്നും, സമാധാനമാണ് ലോക ജനത കാംഷിക്കുന്നതും റഷ്യ സമാധാനത്തിന്റെയും ചർച്ചയുടെയും പാത തെരെഞ്ഞെടുക്കണമെന്നും യോഗം…
കൈരളി ടിവി യുഎസ്‌എ യുടെ മൂന്നാമത് കവിതാ പുരസ്കാര ചടങ്ങ് ന്യൂയോർക്കിലെ കേരള സെന്ററിൽ
ന്യൂയോർക്ക്: പ്രവാസികളുടെ സാഹിത്യാഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടിവി യുഎസ്‌എ ഏര്‍പ്പെടുത്തിയിട്ടുള്ള കവിതാ പുരസ്ക്കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ വെച്ച് നടത്തപ്പെടും. അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനകളിൽ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. ഇത്തവണ മൂന്നാം കവിതാ പുരസ്‌കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധു നായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ്. ക്യാഷ് അവാർഡും ഫലകവും കേരള സെന്ററിൽ (1824 ഫെയർഫാക്സ് സ്ട്രീറ്റ് എൽമോണ്ട്, ന്യൂയോര്‍ക്ക്) ഏപ്രിൽ 9 ന് രാവിലെ 10:30 ന് ആരംഭിക്കുന്ന ചടങ്ങില്‍ ജനനി മാസികയുടെ പത്രാധിപർ ജെ മാത്യൂസ് അവാർഡ് വിതരണം നടത്തും. പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര “നവമാധ്യമങ്ങളും സാഹിത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന ചർച്ചയിൽ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവർത്തകർ സംസാരിക്കും. മാധ്യമ പ്രവർത്തകരായ ജോർജ് ജോസഫ്, ടാജ്…
യുദ്ധം 20-ാം ദിവസത്തിലേക്ക് കടന്നതോടെ ഉക്രെയ്നിലെ കെർസണിന്റെ പൂർണ നിയന്ത്രണം റഷ്യ ഏറ്റെടുത്തു
മോസ്കോ: റഷ്യൻ സൈനിക നടപടി 20-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഉക്രൈനിലെ തെക്കൻ മേഖലയായ കെർസണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം ഏറ്റെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. “റഷ്യൻ ഫെഡറേഷന്റെ സായുധ സേന കെർസൺ മേഖലയിലെ എല്ലാ പ്രദേശങ്ങളുടെയും പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തു,” മന്ത്രാലയത്തിന്റെ വക്താവ് ഇഗോർ കൊനാഷെങ്കോവ് ചൊവ്വാഴ്ച ഒരു ബ്രീഫിംഗിൽ കൂടുതൽ വിശദീകരിക്കാതെ പറഞ്ഞു. ഫെബ്രുവരി 24 ന് ഉക്രെയ്‌നെതിരെ മോസ്‌കോ സൈനിക നടപടി ആരംഭിച്ചതിന് ശേഷം റഷ്യൻ സൈന്യം പിടിച്ചെടുത്ത ആദ്യത്തെ പ്രധാന നഗര കേന്ദ്രമാണ് ഏകദേശം 250,000 ആളുകളുടെ പ്രവിശ്യാ തലസ്ഥാനമായ കെർസൺ നഗരം. 10 അമേരിക്കൻ നിർമ്മിത ജാവലിൻ ടാങ്ക് വേധ മിസൈൽ സംവിധാനങ്ങളും പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നിന് നൽകിയ മറ്റ് നിരവധി ആയുധങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തതായും വക്താവ് പറഞ്ഞു. റഷ്യ ചൈനയുടെ സൈനിക സഹായം തേടിയെന്ന അമേരിക്കയുടെ വാദം…
ഫോമാ വനിതാ ഫോറം പ്രതിനിധിയായി സംഘാടക മികവിന്റെ കരുത്തോടെ സുനിതാ പിള്ള മത്സര രംഗത്തേക്ക്
ഫോമാ പ്രവർത്തകർക്ക് പരിചയപ്പെടുത്തലിന്റെ മുഖവുരയാവശ്യമില്ലാത്ത, ഗ്രേറ്റ് ലേക്‌സ് റീജിയൻ വനിതാ പ്രതിനിധി സുനിതാ പിള്ളയെ ഫോമാ 2022-2024 ലേക്കുള്ള വനിതാ പ്രതിനിധിയായി മിനസോട്ട മലയാളി അസോസിയേഷൻ നാമനിർദ്ദേശം ചെയ്തു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലെല്ലാം ഏറ്റവും മികച്ച നേതൃത്വ പാടവവും, സംഘാടന മികവും കാഴ്ചവെച്ചതിനുള്ള അംഗീകാരമാണ് ഫോമാ വനിതാ പ്രതിനിധിയായി മത്സരിക്കാനുള്ള നിയോഗം. നിസ്വാർത്ഥ സേവനത്തിൽ വിശ്വസിക്കുന്ന സുനിതാ പിള്ളയുടെ സംഘാടക മികവിന്റെ അടയാളമായിരുന്നു ഗ്രേറ്റ് ലേക്‌സ് റീജിയനിലെ വിമൻസ് ഫോറത്തിന്റെ രൂപീകരണം.കോവിഡ് മഹാമാരികാലത്ത് സ്വത്വ പ്രതിസന്ധി നേരിട്ട ബാലരാമപുരത്തെ നെയ്ത്തുകാരുടെ നിലനില്പിനായുള്ള ധനസമാഹരണവും അവർ നെയ്തെടുത്ത വസ്ത്രങ്ങൾ കേരളത്തിലെ വിവിധ വൃദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും എത്തിക്കുന്നതിനും,ഫോമ ഏൽപിച്ച ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിർവഹിച്ചത് സുനിതാ പിള്ളയും സംഘവുമാണ്.വനിതാ പ്രതിനിധികളുടെ കൂട്ടായ്മയിൽ ഫോമയുടെ ബൈലാ ഭേദഗതി നിർദ്ദേശിക്കുന്നതിനും വിമൻസ് ഫോറത്തിന്റെ സോഷ്യൽ മീഡിയ സംഘത്തെ രൂപീകരിക്കുന്നതിലും സാങ്കേതിക വൈദഗ്ദ്യം നൽകുന്നതിലും ഗണനീയമായ…
ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ കലാമേള ഏപ്രില്‍ 23-ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കലാമേള ഏപ്രില്‍ 23-നു സീറോ മലബാര്‍ കത്തീഡ്രലിന്റെ വിവിധ സ്റ്റേജുകളിലായി നടത്തപ്പെടുന്നതാണ്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമേള നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ ഈവര്‍ഷം അതിന്റെ കുറവുകള്‍ നികത്തി എല്ലായിനങ്ങളിലും മത്സരം നടത്താന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും നേരിട്ടും വിവിധ കലകള്‍ അഭ്യസിക്കുന്ന കുട്ടികള്‍ക്ക് അത് അവതരിപ്പിക്കുന്നതിനും സമ്മാനങ്ങള്‍ നേടുന്നതിനുമുള്ള അവസരമായിരിക്കുമിത്. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടതതുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ്, മലയാളം സോങ് ഇംഗ്ലീഷ് സോങ്, ക്ലാസിക്കല്‍ സോങ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, പ്രസംഗം – മലയാളം, ഇംഗ്ലീഷ്, മലയാളം വായന, ഡബ്മാഷ്, ഫാന്‍സഡ്രസ്, ഡ്രോയിംഗ്, പെയിന്റിംഗ്, ഫിലിം സോങ് (കരാക്കെയോടുകൂടി), ചെണ്ട മത്സരം (അഡള്‍ട്ട്), പുഞ്ചിരി മത്സരം എന്നിവയാണ് മത്സരയിനങ്ങള്‍. കലാമേളയുടെ വിജയത്തിനായി വിപുലമായ…
ഏലിയാസ് എരമത്ത് അച്ചന് മെസ്‌ക്കീറ്റ് മാര്‍ ഗ്രിഗോറിയോസ് ഇടവകയുടെ ഊഷ്മളമായ യാത്രയയപ്പ്
മെസ്കീറ്റ് (ടെക്സസ്): കഴിഞ്ഞ മൂന്നു വര്‍ഷമായി മെസ്‌കീറ്റ് മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ വികാരിയായി സേവനം ചെയ്ത് പൗരോഹിത്യ ചുമതലകളില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്ന ബഹു. ഏലിയാസ് എരമത്ത് അച്ചന് മാര്‍ച്ച് 13-ാം തീയതി ഞായറാഴ്ച ഇടവക ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഏലിയാസ് അച്ചന്റെ വി. കുര്‍ബാനയ്ക്കു ശേഷം കൂടിയ അനുമോദന സമ്മേളനത്തില്‍ കുരിയാക്കോസ് തരിയന്‍ എം.സി. ആയിരുന്നു. ഏലിയാസ് അച്ചന് വികാരി വി.എം. തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായും, ഏലിസബത്ത് അമ്മായിക്ക് സെന്റ് മേരീസ് വിമന്‍സ് ലീഗ് പ്രതിനിധി ജ്യോതി ആഞ്ചലോയും ബൊക്കെ കൊടുത്ത് സ്വീകരിച്ചു. പ്രസൂണ്‍ വറുഗീസിന്റെ ശ്രുതിമധുരമായ സ്തുതിഗാനത്തിന് ശേഷം വി.എം. തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, വൈസ് പ്രസിഡന്റ് കുരിയാക്കോസ് തരിയന്‍, സണ്‍ഡേ സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ റോബിന്‍ ഡേവിഡ്, സെക്രട്ടറി വത്സലന്‍ വറുഗീസ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി ഏലിയാസ് അച്ചന്‍ തന്റെ മറുപടി…
നെതര്‍ലാന്റ് യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ നിയമിച്ചു
വാഷിംഗ്ടണ്‍: നെതര്‍ലാന്റിലെ യു.എസ് അംബാസിഡറായി ഇന്ത്യന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് ഷിഫലി റസ്ഡന്‍ ഡഗ്ഗലിനെ അമേരിക്കന്‍ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മാര്‍ച്ച് 11നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ഹരിദ്വാറില്‍ ജനിച്ച ഷിഫലി ചെറുപ്രായത്തില്‍ തന്നെ അമേരിക്കയില്‍ എത്തി. ഒഹായോ സിന്‍സിയാറ്റിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്. ഓക്‌സ്‌ഫോര്‍ഡ് മിയാമി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മീഡിയ എക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഒബാമയുടെ 2012 തിരഞ്ഞെടുപ്പില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കമ്മിറ്റി അംഗമായിരുന്നു. 2016ല്‍ ക്ലിന്റന്‍ തിരഞ്ഞെടുപ്പ് പ്രചാരണ നാഷണല്‍ അഡ്‌വൈസറി കൗണ്‍സിലംഗവും കൂടിയായിരുന്നു. ഡി.എന്‍.സി കൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ട്രസ്റ്റി എന്ന നിലയിലും പ്രവര്‍ത്തിച്ചു. കശ്മീരി പണ്ഡിറ്റ് കുടുംബാംമായ ഇവരുടെ ഭര്‍ത്താവ് രജത് ഡഗ്ഗലാണ്. രണ്ട് മക്കളുണ്ട്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ നെതര്‍ലാന്റ് അംബാസിഡര്‍ ആയി…
ടെക്‌സസ്സിനു സമാനമായ ഗര്‍ഭചിദ്ര നിരോധന ബില്‍ ഐഡഹോ സംസ്ഥാനവും പാസാക്കി
ഐഡാഹോ: ആറാഴ്ച പ്രായം വരെ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭചിദ്രം വഴി ഇല്ലാതാക്കുന്നതിനെതിരെ ടെക്‌സസ്സ് പാസാക്കിയ ബില്ലിനു സമാനമായി ഐഡാഹോ സംസ്ഥാനവും ബില്‍ പാസാക്കി. ഐഡഹോ പ്രതിനിധിസഭ മാര്‍ച്ച് 14നാണ് എസ്.ബി 1309 ബില്‍ ബഹുഭൂരിപക്ഷത്തോടെ പാസാക്കിയത്. 51 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 14 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ആഴ്ചകള്‍ക്ക് മുന്‍പ് ഈ ബില്‍ സംസ്ഥാന സെനറ്റ് പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രാഡ്‌ലിറ്റില്‍ ബില്ലില്‍ ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍ ആറാഴ്ച ഗര്‍ഭചിദ്ര നിരോധന ബില്‍ ആദ്യമായി പാസാക്കിയതു ടെക്‌സസ്സ് സംസ്ഥാനമാണ്. കഴിഞ്ഞ സെപ്തംബറില്‍ പാസാക്കിയ നിയമത്തിനെതിരെ സുപ്രീം കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ കേസുകള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തിനനുകൂലമായ വിധിയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ടെക്‌സാസ്സ് നിയമത്തിനു സാധുത നല്‍കിയത്. ടെക്‌സസ്സ് നിയമത്തിനു സമാനമായ ബില്ലുകള്‍ അരിസോണ, ഒഹായോ, അലബാമ, മിസ്സോറി, തുടങ്ങിയ…
