ആലപ്പുഴ: ആലപ്പുഴ രൂപത എമരിറ്റസ് ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (77) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.15നായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍. 1944 മേയ് 18ന് ആലപ്പുഴയില്‍ ജനിച്ച ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 1969 ഒക്ടോബര്‍ അഞ്ചിന് ബിഷപ് മൈക്കിള്‍ ആറാട്ടുകുളത്തില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ബിഷപ് പീറ്റര്‍ എം. ചേനപ്പറന്പിലിന്റെ പിന്‍ഗാമിയായി 2001 ഡിസംബര്‍ ഒന്പതിന് ആലപ്പുഴ ബിഷപ്പായി. 52 വര്‍ഷം പുരോഹിത ശുശ്രൂഷ ചെയ്ത ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 21 വര്‍ഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച് 2019 ഒക്ടോബര്‍ 11ന് സജീവ അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചു. തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്ത ബിരുദം നേടിയതിനെ തുടർന്ന് മൈനർ സെമിനാരിയുടെ റെക്ടറും ആലപ്പുഴ…
Month: April 2022
നേന്ത്രപ്പഴം പുളിശ്ശേരി (അടുക്കള)
ആവശ്യമുള്ള ചേരുവകള്‍: • പഴുത്ത ഏത്തപ്പഴം/നേന്ത്രപ്പഴം – 2 എണ്ണം (ഇടത്തരം കഷ്ണങ്ങളാക്കി നുറുക്കിയത്) • മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ • മുളക് പൊടി – 1 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • ശർക്കര – ഒരു വലിയ കഷ്ണം • വെള്ളം – ഒന്നര കപ്പ് • പച്ചമുളക് കീറിയത് – 3 എണ്ണം അരപ്പ് തയ്യാറാക്കാൻ: • നാളികേരം – 1 1/4 കപ്പ് • തൈര് – 1 കപ്പ് • ചെറിയ ഉള്ളി – 2 എണ്ണം • പച്ചമുളക് – 3 എണ്ണം • കുരുമുളക് – 1/ 2 മുതൽ 3/4 ടീസ്പൂൺ വരെ • വെള്ളം – 1 കപ്പ് താളിക്കാൻ: • വെളിച്ചെണ്ണ – 2 1/2 ടേബിൾ…
കൊല്ലം പ്രവാസി അസോസിയേഷൻ – മുഹറക്ക് ഏരിയ സമ്മേളനം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ മുഹറക്ക് ഏരിയ സമ്മേളനം മുഹറക്ക് അൽഒസ്ര റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ സെക്രട്ടറി എം. കെ. അഭിലാഷ് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം, മുഹറക്ക് ഏരിയ കോഓർഡിനേറ്റർ ഹരി എസ്. പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം.കെ. അഭിലാഷ് ഏരിയാ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഹരി എസ് പിള്ള നേതൃത്വം നൽകി. കെ പി എ ട്രഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് ഷഹീൻ മഞ്ഞപ്പാറ, വൈസ് പ്രസിഡന്റ് സജീവ് ഫിലിപ്പ്, സെക്രട്ടറി രാഗിൽ ആർ. എൽ, ജോയിന്റ് സെക്രട്ടറി ഓമനക്കുട്ടന്‍ പിള്ള, ട്രഷറർ അജി അനിരുദ്ധൻ എന്നിവരെ തെരഞ്ഞെടുത്തു. എം.കെ. അഭിലാഷ്നേ കൊല്ലം പ്രവാസി അസോസിയേഷൻ ട്രഷറർ രാജ് കൃഷ്ണൻ…
അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം; ഫൗണ്ടേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 21ന്
കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 21ന് ആലങ്ങാട്വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലെയ്റ്റി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അനുസ്മരണസമ്മേളനത്തില്‍വെച്ച് അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണയെ എക്കാലവും നിലനിര്‍ത്തുന്നതിനും വിവിധ പദ്ധതികള്‍ക്കുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിക്കുന്ന അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന് ആരംഭംകുറിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ സഭാവിഭാഗങ്ങളിലെ പിതാക്കന്മാരും സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരും.
ഗുജറാത്തിലെ ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിന ആഘോഷത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും
ന്യൂഡല്‍ഹി: ഞായറാഴ്ച രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിന ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ്. 2008-ൽ മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയകളും സൗജന്യ ആയുർവേദ മരുന്നുകളും നൽകുന്നതുൾപ്പെടെയുള്ള നിരവധി സാമൂഹികവും ആരോഗ്യപരവുമായ പ്രവർത്തനങ്ങൾ ക്ഷേത്ര ട്രസ്റ്റ് അദ്ദേഹത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിവരുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. കടവ പാട്ടിദാർ ഉമിയ മായെ അവരുടെ ദേവതയായി (കുൽദേവി) ആരാധിക്കുന്നു. ഉമിയ മാതാ ക്ഷേത്രം, കടവ പട്ടീദാർമാരുടെ കുലദേവതയായ ഉമിയ ദേവിക്ക് സമർപ്പിക്കപ്പെട്ടതാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഉൻജായുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിന് സന്ദർശകരെയാണ് ഇവിടം ആകർഷിക്കുന്നത്.
ജൽ ജീവൻ മിഷൻ രാജ്യത്തിന് പുതിയ ജീവിതം നൽകുന്നു: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: എല്ലാ കുടുംബങ്ങളിലും വെള്ളം എത്തിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച്, രാജ്യത്തിന്റെ വളർച്ചയ്ക്ക് ജൽ ജീവൻ മിഷൻ പുതിയ ആക്കം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. ജൽ ജീവൻ മിഷൻ ഇന്ന് രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മൂന്ന് വർഷത്തിനുള്ളിൽ കോടിക്കണക്കിന് കുടുംബങ്ങളിലേക്ക് വെള്ളമെത്തിയെന്ന് അദ്ദേഹം പറഞ്ഞു, ഇത് പൊതുജനാഭിലാഷത്തിന്റെയും ഇടപെടലിന്റെയും മഹത്തായ ഉദാഹരണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2019 വരെ കേവലം 3.23 കോടി കുടുംബങ്ങൾ മാത്രമാണ് ജലവിതരണവുമായി ബന്ധിപ്പിച്ചിരുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജൽ ജീവൻ മിഷൻ 2019 മുതൽ 9.40 കോടി വീടുകളെ ജലവിതരണ സൗകര്യവുമായി ബന്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള 107 ജില്ലകളിലായി 1.5 ലക്ഷം കമ്മ്യൂണിറ്റികൾക്ക് ജൽ ജീവൻ മിഷൻ പ്രയോജനം ചെയ്തിട്ടുണ്ട്. 17.39 ലക്ഷം സ്‌കൂളുകളിലും അങ്കണവാടികളിലും കുടിവെള്ളം ലഭ്യമാണ്. കുടിവെള്ളം…
വിപ്ലവ നഗരിക്ക് ആവേശമായി സ്റ്റാലിന്‍ കണ്ണൂരില്‍; തമിഴ്‌നാട് മോഡല്‍ സഖ്യം ദേശീയതലത്തില്‍ വേണമെന്ന് യെച്ചൂരി
കണ്ണൂര്‍: വിപ്ലവ നഗരിക്ക് ആവേശമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കണ്ണൂരില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സ്റ്റാലിന് വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് സ്റ്റാലിന്‍. കെ.വി തോമസ് സെമിനാര്‍ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്‌നാട് മോഡല്‍ ദേശീയതലത്തില്‍ വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ ദേശീയ…
ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതികള്‍ പിടിയില്‍
കൊച്ചി: ചേരാനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പിടിയില്‍. അരുണ്‍ സെബാസ്റ്റിയന്‍, ആന്റണി ഡി. കോസ്റ്റ എന്നിവരാണ് പിടിയിലായത്. കാക്കനാട് നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സ്‌റ്റേഷനില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരില്‍ ഒരാളെ കോടതി റിമാന്‍ഡ് െചയ്തതാണ്.
വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതില്‍ തര്‍ക്കം: മടവൂരില്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: വളര്‍ത്തുനായയെ വാഹനത്തില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിവടികൊണ്ടാണ് യുവാക്കള്‍ ഡ്രൈവറെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തുമ്പോട് ജംഗഷ്‌നിലാണ് അക്രമം നടന്നത്. തുമ്പോട് സ്വദേശികളായ അഭിജിത്, ദേവജിത്, രതീഷ് എന്നിവര്‍ പിടിയില്‍. വളര്‍ത്തുനായയെ മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഓട്ടോയില്‍ കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ് പറയുന്നു.
ഊതിക്കല്‍ ഊര്‍ജിതമാകും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പോലീസ് പരിശോധന തുടരും
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വാഹന പരിശോന ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. രാത്രികാല പരിശോധന ഉള്‍പ്പെടെ ഉടന്‍ തുടങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കാണ് പോലീസ് മുന്‍തൂക്കം നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയതോടെയാണ് പൊതുവേയുള്ള വാഹന പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്. പഴയ രീതിയില്‍ ഊതിച്ചുതന്നെ മദ്യപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനാണ് നീക്കം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
