യുവതലമുറ ഏറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

ജയ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജിവെക്കാൻ സാധ്യതയുള്ളതിനാൽ, യുവാക്കൾക്കും രാജ്യത്ത് സമാധാനപരമായ അന്തരീക്ഷത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. “കാര്യങ്ങൾ എന്റെ നിയന്ത്രണത്തിലാണെങ്കിൽ, ഞാൻ വിവിധ തസ്തികകളിൽ ആയിരിക്കുമെന്ന് ഞാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു പദവിയും ഇല്ലെങ്കിലും സമാധാനപരമായ അന്തരീക്ഷത്തിനും യുവത്വത്തിനും വേണ്ടി ഞാൻ തുടർന്നും പ്രവർത്തിക്കും,” മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുമോ എന്ന ചോദ്യത്തിന് ഗെഹ്‌ലോട്ട് പറഞ്ഞു. “കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, ഞാൻ 50 വർഷമായി രാഷ്ട്രീയത്തിലുണ്ട്, 40 വർഷമായി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്. ഇപ്പോൾ പുതിയ തലമുറയ്ക്ക് ഒരു അവസരം ലഭിക്കണം, അതിലൂടെ നമുക്ക് ഒരുമിച്ച് രാജ്യത്ത് നേതൃത്വം നൽകാൻ കഴിയും,” അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ജയ്പൂരിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് ക്യാമ്പസ് കാരവന് ഇന്ന് തുടക്കം (സെപ്റ്റംബർ 26, തിങ്കൾ)

പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് കാരവന് തിങ്കളാഴ്ച തുടക്കം. ചൊവ്വാഴ്ച്ച സമാപിക്കുന്ന കാരവൻ ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ആണ് നയിക്കുക. തിങ്കളാഴ്ച രാവിലെ 9.30ന് ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന കാരവൻ വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി, എം.ഇ.എസ് കല്ലടി കോളേജ്, മണ്ണാർക്കാട് നജാത്ത് കോളേജ്, ആർ.ജി.എം കോളേജ് അട്ടപ്പാടി അടക്കമുള്ളിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങും. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക നീതി നിഷേധങ്ങൾ, കാമ്പസ് ജനാധിപത്യം, വിദ്യാർത്ഥി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ കാരവനിൽ ഉയർത്തും. സംസ്ഥാന,ജില്ല നേതാക്കൾ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികളെയും ആദരിക്കും.

Hindu statesman Rajan Zed accorded testimonial by Bishop of Rehoboth Holy Temple

In a remarkable interfaith gesture, Luther James DuPree Junior, Bishop of Rehoboth Holy Temple (Church of God in Christ), presented a testimonial to distinguished Hindu statesman Rajan Zed. This testimonial; handed to Zed by Bishop DuPree in a public ceremony held in the briefing room of Reno Police Headquarters; was titled as “Rajan Zed, Global Religious Statesman”. Speaking on the occasion, Bishop DuPree said: I would like to commend Rajan for all the good things that he has done in this community. Global religious statesman Rajan Zed has taken-up interfaith,…

ഇറാന്‍ ഗവണ്‍മെന്റിനെതിരെ ഡാളസ്സില്‍ വന്‍ പ്രതിഷേധം

പ്ലാനോ(ഡാളസ്) : ഇറാന്‍ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ 22 വയസ്സുള്ള മേര്‍സര്‍ അമിനി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നൂറുകണക്കിന് ഇറാനിയന്‍ വംശജര്‍ പങ്കെടുത്ത പ്രതിഷേധം ഡാളസ്സില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്ലാനോയില്‍ സ്ഥിതി ചെയ്യുന്ന ഡാളസ് മോണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. നിലവിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തി 40 വര്‍ഷം നടത്തിയ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞതിന്റെ ഒരു പൊട്ടിത്തെറിയാണ് ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇറാനില്‍ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ അസീസി പറഞ്ഞു. സെപ്റ്റംബര്‍ 24 ശനിയാഴ്ചയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇറാന്‍ ഗവണ്‍മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവരേയും, സംഘാടകരിലൊരാളായ ഷഹാബി അഭിനന്ദിച്ചു. അസാധാരണ പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങള്‍ അണിനിരന്നിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡു…

ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മറ്റി ചിക്കാഗൊയില്‍ ചേര്‍ന്നു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇ്ന്‍ നോര്‍ത്ത് അമേരിക്കയുടെ 2023 ലെ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ ഭാഗമായുള്ള ഒരു മീറ്റിംഗ് 9-23-22 വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള ജോയിസ് മോന്‍ ലൂക്കോസിന്റെ ഭവനത്തില്‍ വച്ച് (3724 ഗ്ലെന്‍ലെയ്ക്ക് ഡ്രൈവ്, ഗ്ലെന്‍വ്യൂ) കൂടുക ഉണ്ടായി. ടി യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. 2023 ല്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ചിക്കാഗൊയില്‍ നിന്നും പരാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സിറിയക് പുത്തന്‍പുരയില്‍ യോഗത്തില്‍ ആശംസ പ്രസംഗം നടത്തി. ഒക്ടോബര്‍ മാസം 22-ാം തീയതി ഫ്‌ളോറിഡയില്‍ വച്ച് നടത്തുന്ന നാഷന്‍ കമ്മറ്റിയില്‍ കണ്‍വന്‍ഷന്‍ സ്ഥലവും തീയ്യതിയും പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഫൊക്കാന കണ്‍വന്‍ഷനിലേക്ക് പരമാവധി ആളുകളെ ചിക്കാഗൊയില്‍…

കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു , തുടർന്ന് ലദീഞ്ഞ്, കുർബാനയും നടന്നു സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു .സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് – ഇൻ-ചാർജ് ഫാ. നിബി കണ്ണായി, റെസ്റ്രക്ഷൻ…

ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ തഴയുന്നു, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന് പിന്തുണ വര്‍ദ്ധിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷവും, പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രന്‍മാരും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വോട്ടര്‍മാര്‍ ട്രമ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സെപ്റ്റംബര്‍ 25 ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് എബി.സി. പുറത്തുവിട്ട സര്‍വ്വെയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്ത 56 ശതമാനവും ബൈഡനും പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം മാത്രമാണ് ബൈഡന്് പിന്തുണ നല്‍കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 ശതമാനം പേര്‍ ട്രമ്പിനെ അനുകൂലിച്ചപ്പോള്‍ 46 പേര്‍ മറ്റൊരാളാണെങ്കില്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ബൈഡനും ട്രമ്പും ഏകദേശം തുല്യനിലയില്‍ നില്‍ക്കുമ്പോളും രണ്ടുപോയിന്റ് ട്രമ്പിന് കൂടുതലാണ്(ബൈഡന്‍ 46-ട്രമ്പ് 48). ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസ്സായ ബൈഡന്‍ അമേരിക്കയിലെ ഏറ്റവും…

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒഐസിസി യുഎസ്എ അനുശോചിച്ചു

ഡാളസ് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അനുശോചിച്ചു. എടുത്ത നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ കളങ്കമറ്റ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാര്ലമെന്റേറിയനായിരുന്ന ആര്യാടൻ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നുവെന്നും അദ്ദേ ഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്നും, പ്രിയ നേതാവിൻറെ നിര്യാണത്തിൽ കണ്ണീർ പ്രണാമം അര്പ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്ന് ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ്‌ കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.

കൗണ്ടി ജഡ്ജ് കെ പി ജോർജിന് വർണ വെറിയന്മാരുടെ ശകാരവർഷവും ഭീഷണിയും

ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജിന് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലും പ്രൈവറ്റ് മെസേജിലും ഭീഷണികൾ കൊണ്ട് നിറയ്ക്കുകയാണ് എതിരാളിയുടെ പ്രവർത്തകർ. പരാജയം ഉറപ്പാക്കിയ എതിരാളിയുടെ പ്രവർത്തകർ സകല നിയന്ത്രണവും വിട്ടാണ് പെരുമാറുന്നത്. “നീ ഈ രാജ്യത്തു ജനിച്ചവനല്ല പിന്നെ നിനക്ക് എങ്ങനെ ഞങ്ങളെ ഭരിക്കാനാകും” ഒരാൾ ചോദിക്കുന്നു. “ഈ രാജ്യം ഞങ്ങളുടേതാണ് ഇവിടെ ഞങ്ങൾ ഭരിക്കും. പരിപാടി നിർത്തി നിന്റെ രാജ്യത്തേക്ക് പൊയ്‌ക്കൊള്ളുക അല്ലെങ്കിൽ വിവരം അറിയും” മറ്റൊരാളുടെ വക. “നിന്റെ മുൻപിൽ തല കുമ്പിടാൻ ഞങ്ങളില്ല അങ്ങനെ വന്നാൽ നിന്റെ വരും തലമുറയെത്തന്നെ ഞങ്ങൾ ശിക്ഷിക്കും” ഒരാൾ ബൈബിൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. “ഒരു ഹിസ്പാനിക്ക് പോലുമല്ലാത്ത നിനക്ക് ഈ രാജ്യം വഴങ്ങില്ല” ഇങ്ങനെ പോകുന്നു വര്‍ണ്ണ വെറിയന്മാരുടെ കമന്റുകൾ. കമന്റുകൾക്കൊപ്പം എതിരാളിയായ ട്രെവർ നെയ്ൽസിന്റെ വെബ്സൈറ്റ് പരസ്യമായി ചേർക്കാനും ഇവർ…

വിപുലമായ ആഘോഷവുമായി നടുമുറ്റം ‘ഓണോത്സവം 2022’

ദോഹ: ഓണാഘോഷത്തോടനുബന്ധിച്ച് നടുമുറ്റം ഖത്തർ ഓണോത്സവം 2022 എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.റയ്യാനിലെ അൽ റയ്യാൻ പ്രൈവറ്റ് സ്കൂളിൽ രാവിലെ എട്ടുമണിയോടുകൂടി ആരംഭിച്ച ഓണാഘോഷങ്ങൾ അവസാനിച്ചത് വൈകീട്ട് അഞ്ചു മണിയോടുകൂടിയാണ്. ഐ സി സി പ്രസിഡന്‍റ് പി എൻ ബാബുരാജ് , ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റർ രജനി മൂർത്തി, ഐ സി സി മുൻ പ്രസിഡന്‍റ്  മിലൻ അരുൺ, ലോക കേരള സഭാംഗം ഷൈനി കബീർ, കൾച്ചറൽ ഫോറം പ്രസിഡന്‍റ്  മുനീഷ് എ സി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫോക്കസ് മെഡിക്കൽ സെൻ്റർ അഡ്മിൻ മാനേജർ അബ്ദുൽ ബാസിത്, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ , ബ്രാഡ്മ ഖത്തർ ഫുഡ് സെയിൽസ് മാനേജര്‍ അനസ് കൊല്ലംകണ്ടി, അബ്ദുർറഹീം വേങ്ങേരി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ്  മുഹമ്മദ്…