ന്യൂഡൽഹി: ഇന്ന് (സെപ്റ്റംബർ 9 വെള്ളിയാഴ്ച) രാഷ്ട്രപതി ദ്രൗപതി മുർമു ക്ഷയരോഗ വിരുദ്ധ കാമ്പെയ്‌ൻ ആരംഭിച്ചു. 2025-ഓടെ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം (ടിബി) പൂര്‍ണ്ണമായും തുടച്ചുനീക്കുന്നതിന് ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് ജനങ്ങളോട് പ്രസിഡന്റ് ആഹ്വാനം ചെയ്തു. ജനങ്ങളുടെ താൽപ്പര്യത്തിനായി ഒരു ക്ഷേമ പദ്ധതി തയ്യാറാക്കുമ്പോൾ, അതിന്റെ വിജയസാധ്യത പലമടങ്ങ് വർദ്ധിക്കുന്നുവെന്ന് ‘പ്രധാൻ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ’ കാമ്പെയ്‌ൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് മുർമു പറഞ്ഞു. ക്ഷയരോഗ ചികിത്സ സ്വീകരിക്കുന്നവർക്ക് അധിക രോഗനിർണയം, പോഷകാഹാരം, തൊഴിൽ സഹായം എന്നിവ നൽകുന്നതിനുള്ള നി-ക്ഷയ് മിത്ര സംരംഭവും രാഷ്ട്രപതി പ്രഖ്യാപിച്ചു. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർ, കോർപ്പറേറ്റുകൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ, വ്യക്തികൾ എന്നിവരോട് രോഗികളെ സഹായിക്കാൻ ദാതാക്കളായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു. നി-ക്ഷയ് 2.0 പോർട്ടൽ, 2025-ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുമെന്ന ഇന്ത്യയുടെ പ്രതിജ്ഞയിൽ എത്തിച്ചേരുന്നതിന് സമൂഹത്തിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും…
Month: September 2022
എലിസബത്ത് രാജ്ഞിയുടെ മരണം: സെപ്തംബർ 11 ന് ഇന്ത്യ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ സെപ്റ്റംബർ 11 വെള്ളിയാഴ്ച ഇന്ത്യ ഏകദിന ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ (വ്യാഴാഴ്ച) യാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കൻ അയർലൻഡിന്റെയും എലിസബത്ത് രാജ്ഞി അന്തരിച്ചത്. “മരിച്ച വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി, ഇന്ത്യയിലുടനീളം സെപ്റ്റംബർ 11 ന് ഒരു ദിവസത്തെ ദുഃഖാചരണം നടത്താൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു,” ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ദുഃഖാചരണ ദിനത്തിൽ, ദേശീയ പതാക പതിവായി പാറിക്കുന്ന എല്ലാ കെട്ടിടങ്ങളിലും പകുതി താഴ്‌ത്തി പറത്തുമെന്നും ആ ദിവസം ഔദ്യോഗിക വിനോദങ്ങളോ ആഘോഷങ്ങളോ ഉണ്ടാകില്ലെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു. 96-കാരിയായ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ “നമ്മുടെ കാലത്തെ അതികായിക” എന്ന് അനുസ്മരിച്ചു. “അവരുടെ രാജ്യത്തിനും ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകി” എന്നും…
ചിരിയുടെ മേളം തീര്‍ക്കാന്‍ ‘വൈഫ് ഈസ് ബ്യൂട്ടിഫുള്‍’ സീ കേരളം ചാനലിൽ സെപ്റ്റംബർ 12 മുതൽ
കൊച്ചി: മലയാളികളുടെ മനസില്‍ ചിരിയുടെ മേളം തീര്‍ക്കാനായി സീ കേരളം അവതരിപ്പിക്കുന്ന പുതിയ പരിപാടി – വൈഫ് ഈസ് ബ്യൂട്ടിഫുള്‍ – എത്തുന്നു. മലയാള ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട താരങ്ങളും ചിരി രാജക്കന്‍മാരുമാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. സെപ്റ്റംബർ 12 മുതൽ വൈകിട്ട് 7 മണിക്ക് വൈഫ് ഈസ് ബ്യൂട്ടിഫുൾ സംപ്രേഷണം ചെയ്യും. പ്രമുഖ താരങ്ങളായ ആദിനാട് ശശി, ഷൈനി സാറ, മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, സലിം ഹസന്‍, വീണ നായര്‍, സ്‌നേഹ, സൂഫി, നിയാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികള്‍ ഇതുവരെ കണ്ടതും കേട്ടതുമായ പതിവ് കോമഡി പരിപാടികളില്‍ നിന്നെല്ലാം വ്യത്യസ്ഥവും എന്നാല്‍ മുഴുനീള ഹാസ്യ സന്ദർഭങ്ങളുമായാണ് വൈഫ് ഈസ് ബ്യൂട്ടിഫുൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു സാധാണ കുടുംബത്തില്‍ നമ്മള്‍ കണ്ടുവരുന്ന കാര്യങ്ങൾ തന്നെയാണ് വൈഫ് ഈസ് ബ്യൂട്ടിഫുള്ളിലും…
Comedy series ‘Wife is Beautiful’ on Zee Keralam from September 12
Kochi: Zee Keralam will bring to its audiences a unique comedy series titled ‘Wife is Beautiful’, starting this month. The comedy series will start airing on Zee Keralam on September 12 at 7 PM. Prominent stars Adinad Sashi, Shiny Sara, Manikandan Pattambi, Vinod Kovoor, Salim Hasan, Veena Nair, Sneha, Sufi and Niyas essay the main characters in Wife is Beautiful. Intended to evoke added laughter in the living rooms of Malayali audiences, Wife is Beautiful will have TV stars of repute and comedians in the well-crafted, laughter-inducing episodes. Wife is…
കോടിയേരിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല; പിണറായി വിജയൻ ചെന്നൈയിലെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ അദ്ദേഹം സന്ദര്‍ശിക്കും. കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് മുഴുവൻ മുഖ്യമന്ത്രി ചെന്നൈയിൽ ചെലവഴിക്കും. ക്യാൻസർ ബാധിതനായ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മന്ത്രി എം.ബി രാജേഷ്, എ.എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്‌ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ മുൻ മന്ത്രി എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
“ഏവർക്കും ഓണക്കോടി”; ‘തുണ’യുമായി മന്ത്ര
മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) “ഏവർക്കും ഓണക്കോടി” എന്ന സന്ദേശവുമായി കേരളത്തിലുള്ള നിർധന കുടുംബങ്ങൾക്കു ഓണക്കോടി വിതരണം ചെയ്തു .മൂന്നൂറിലധികം കുടുംബങ്ങളിൽ ‘തുണ’ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിതരണം പൂർത്തിയാക്കിയത്. ആലപ്പുഴ ജില്ലയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന വീടുകളിൽ എത്തി ഓണക്കോടി കൈമാറി. സേവനം അവർ അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് മന്ത്രയുടെ പ്രവർത്തനം. ദാനത്തിന്റെ പരമമായ ഭാവത്തെ സാക്ഷാത്കരിച്ചവന്‍ ബലിയായി മാറി, നാശരഹിതവും ആനന്ദപൂര്‍ണവുമായ ലോകത്തെ പ്രാപിച്ച മഹാബലിയെ വരവേൽക്കാൻ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇത്തരം സേവാ പ്രവർത്തനങ്ങൾ എന്ന് പ്രസിഡന്‍റ് ഹരി ശിവരാമൻ ഓർമിപ്പിച്ചു മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മുന്തിയ പരിഗണന നൽകുന്നത് തുടരുമെന്നും, അടുത്ത ഒരു വർഷത്തിനുള്ളിൽ നിരവധി സേവാ പദ്ധതികൾ ലക്‌ഷ്യം വയ്ക്കുന്നതായും അദ്ദേഹം അറിയിച്ചു .
സുപ്രസിദ്ധ തെന്നിന്ത്യൻ ഗായിക സിത്താരയും, ഹരീഷും, ജോബ് കുര്യനും പാടി തിമിർക്കുന്ന ഡി.എം.എ. ഓണാഘോഷം
ഡിട്രോയിറ്റ്: സംഗീതലോകത്തെ സമാനതകളില്ലാത്ത ആലാപന വൈവിധ്യങ്ങളുമായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ആവേശമായി മാറിയ ചലച്ചിത്ര പിന്നണിഗായിക സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും സെപ്റ്റംബർ 17 നു ഡിട്രോയിറ്റിൽ. മിഷിഗൺ മലയാളികളുടെ മെഗാ സംഗമവേദിയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഒരുമയുടെ ഓണം വേദിയിൽ ഒരുക്കുന്ന ഓണസദ്യയ്ക്ക് അകമ്പടിയായി ഹൈ ഓൺ മ്യൂസിക് – ആവണിരാവ് മഹാ സംഗീത വിസ്മയം അരങ്ങേറുന്നു. കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പഞ്ചവാദ്യങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിക്കുന്ന അനന്യമായ നാദപ്രപഞ്ചം മനസ്സിനെയും ശരീരത്തെയും ഒരേപോലെ ആനന്ദത്തിൽ ആറാടിക്കുന്നു. സംഗീത രംഗത്തെ ഇവരുടെ നൂതന പരീക്ഷണങ്ങൾ അനുഭൂതികളുടെ പറുദീസയിലേക്കു പ്രേക്ഷക മനസ്സുകളെ എത്തിക്കുന്നു എന്ന നവമാധ്യമ സാക്ഷ്യവുമായാണ് ഇവർ അമേരിക്കയിൽ വിമാനമിറങ്ങുന്നത്. സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തുടങ്ങുന്ന ഓണസദ്യയും ഓണാഘോഷങ്ങളും തുടർന്നുള്ള സംഗീത സന്ധ്യയും ബെർമിംഗ്ഹാം സീഹോംസ് ഹൈ സ്കൂൾ…
മാപ്പ് ഓണാഘോഷവും, ഫോമാ നിയുക്ത പ്രസിഡന്റ് ഡോ. ജേക്കബ് തോമസിന് സ്വീകരണവും – നാളെ
ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഓണാഘോഷവും, ഇക്കഴിഞ്ഞ ഫോമാ കൺവൻഷനോടനുബന്ധിച്ചു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ “ഫ്രണ്ട്സ് ഓഫ് ഫോമാ” എന്ന ടീമിന്റെ അമരക്കാരനായി നിന്നുകൊണ്ട് ടീമിനെ ഒന്നടങ്കം ചരിത്ര വിജയത്തേരിലേറ്റി ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട ഡോ. ജേക്കബ് തോമസിനും മറ്റ് ടീം അംഗങ്ങൾക്കുമുള്ള പ്രഥമ സ്വീകരണവും നാളെ (സെപ്റ്റംബർ 10 ന് ശനിയാഴ്ച) വൈകിട്ട് മൂന്നു മണിക്ക് ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. ഫോമാ കൺവൻഷനിൽ സംബന്ധിക്കുവാൻ കേരളത്തിൽനിന്നും അമേരിക്കയിലെത്തിയ ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോയാണ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകുന്നത് എന്നതും ഈ വർഷത്തെ മാപ്പ് ഓണത്തിന്റെ പ്രത്യേകതയാണ്. പഞ്ചവാദ്യങ്ങളുടെയും…
ഗ്രൗണ്ട് സീറോ (ഓർമ്മകൾ): സണ്ണി മാളിയേക്കല്‍
കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാവിലക്കുമായി തട്ടിച്ചുനോക്കുമ്പോൾ, സെപ്റ്റംബര്‍ 11 വേൾഡ് ട്രേഡ് സെൻറർ അറ്റാക്ക്, വിമാനയാത്രകൾക്ക് വേറൊരു മാനം തന്നെ സൃഷ്ടിച്ചു. സന്തോഷിച്ച് ആനന്ദിച്ച് നടത്തിയിരുന്ന വിമാന യാത്രകൾ ഒരു പേടി സ്വപ്നം പോലെ ആയി മാറി. എയർപോർട്ട് ടെർമിനൽ എന്ന് പോലെതന്നെ, നമ്മൾ യാത്ര ചെയ്യുന്നത് ഒരു “ടെർമിനലിലേക്ക്” ആണെന്നുള്ള തിരിച്ചറിവ് ഉണ്ടാക്കി സെപ്റ്റംബർ 11. രാജ്യം രാജ്യത്തോടും ദേശം ദേശത്തോടും യുദ്ധം ചെയ്യുന്ന ചരിത്രങ്ങൾ ഒന്നൊന്നായി നമ്മുടെ മുൻപിൽ ഉണ്ട്. എന്നാൽ, സാധാരണ ജനങ്ങളെ, സൂയിസൈഡ് അറ്റാക്കേഴ്സ് പിൻവാതിലിലൂടെ ഇടിച്ചു കയറി കത്തിച്ചു കളഞ്ഞത് എന്തു ന്യായീകരണത്തിലൂടെ ലോകം വിശദീകരിക്കും? ഇതുമായി ബന്ധപ്പെട്ട പല രാജ്യങ്ങളിലും കൊല്ലപ്പെട്ട നിരപരാധികൾ, ഇപ്പോഴും യുദ്ധക്കെടുതിയില്‍ ജീവിക്കുന്ന പച്ച മനുഷ്യർ. പേഴ്സണൽ ഗ്രൂമിംഗ്, വസ്ത്രധാരണരീതി, എന്തിന് കഴിക്കുന്ന ഭക്ഷണം വരെ മനുഷ്യരെ മനുഷ്യരിൽ നിന്ന് അകറ്റി. മത വിശ്വാസം…
എലിസബത്ത് രാജ്ഞിയുടെ കോഹിനൂർ രത്ന കിരീടം ഇനി കാമിലയുടേത്
ലണ്ടന്‍: വിലമതിക്കാനാവാത്ത കോഹിനൂർ രത്നം അതിന്റെ യഥാര്‍ത്ഥ ഉടമയായ ഇന്ത്യക്ക് തിരികെ നൽകണമെന്ന തർക്കവും ആവശ്യവും ഏറെക്കാലമായി നടന്നിട്ടും വിജയം കണ്ടില്ല. എന്നാൽ, എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇനി കിരീടം ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യ, രാജ്ഞിയായി പ്രഖ്യാപിച്ചിട്ടുള്ള, കാമില പാർക്കർ ബൗൾസിന് സ്വന്തമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് കൊള്ളയടിച്ച വസ്തുക്കളില്‍ കോഹിനൂർ വജ്രം ഉണ്ടായിരുന്നില്ലെന്നാണ് വാദം. ഇന്ത്യയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട രത്നമായതിനാല്‍ കോഹിനൂര്‍ ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നാണ് ഇന്ത്യയുടെ പ്രധാനം വാദം. പഞ്ചാബ് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലിരിക്കെ സിഖ് സാമ്രാജ്യത്തിന്റെ തലവന്‍ മഹാരാജാ രഞ്ജിത് സിംഗിന്റെ ഇളയ മകന്‍ ദുലീഫ് സിംഗാണ് രത്നം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയത്. രത്നം ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിനായി ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ പൊതുസ്വത്തായ രത്നം…
