കെ.പി.എ സൽമാബാദ് ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. രാവിലെ 8 മണി മുതൽ 12 മണി വരെ നീണ്ടുനിന്ന ക്യാമ്പിന്റെ സേവനം ഏകദേശം 200 ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തി. സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ ജിഎസ്എസ് ചെയർമാൻ ചന്ദ്രബോസ്, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടോണി മാത്യു, സാമൂഹ്യ പ്രവർത്തകരായ സയ്ദ്, നൗഷാദ് മഞ്ഞപ്പാറ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ പ്രസിഡന്റ് ലിനീഷ് പി. ആചാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ജോസ് മങ്ങാട് സ്വാഗതവും ഏരിയ ട്രെഷറർ സുരേഷ് പി. ആചാരി നന്ദിയും പറഞ്ഞു. ഏരിയ…

റഷ്യക്ക് സൈനിക ഡ്രോണുകൾ നൽകിയതായി ഇറാൻ സമ്മതിച്ചു

റഷ്യൻ സൈന്യത്തിന് ഡ്രോണുകൾ വിതരണം ചെയ്തതായി ഇറാൻ ആദ്യമായി സമ്മതിച്ചു. എന്നാൽ, മോസ്കോ ഉക്രെയ്ൻ ആക്രമിക്കുന്നതിന് മുമ്പാണ് കൈമാറ്റം നടന്നതെന്നും അവര്‍ പറഞ്ഞു. ഉക്രേനിയൻ യുദ്ധഭൂമിയിൽ ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി വെടിവെച്ചിട്ടതിന്റെ തെളിവുകൾക്കെതിരെ, ടെഹ്‌റാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ, തന്റെ രാജ്യം റഷ്യയുടെ അധിനിവേശത്തിന് മുമ്പാണ് ഡ്രോണുകൾ നൽകിയതെന്ന് പറഞ്ഞു. വലിപ്പം കുറവായതിനാൽ വ്യോമ പ്രതിരോധ സംവിധാനങ്ങളാൽ വെടിവയ്ക്കാൻ പ്രയാസമുള്ള ഡ്രോണുകൾ തണുത്ത ശൈത്യകാലത്തിന് മുന്നോടിയായി ഉക്രെയ്നിലെ പവർ സ്റ്റേഷനുകൾക്കും മറ്റ് നിർണായക സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾക്കും കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നതിൽ ഫലപ്രദമാണ്. റഷ്യയ്ക്ക് ഡ്രോണുകളും മിസൈലുകളും നൽകി ഉക്രെയ്നിലെ യുദ്ധത്തിന് ഇറാൻ സഹായിച്ചതായി ചില പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്നതായി അമീർ-അബ്ദുള്ളാഹിയാൻ പറഞ്ഞു. മിസൈലുകളെ സംബന്ധിച്ച ഭാഗം പൂർണ്ണമായും തെറ്റാണ്. ഡ്രോണുകളെക്കുറിച്ചുള്ള ഭാഗം ശരിയാണ്, ഉക്രെയ്നിലെ യുദ്ധം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് ഞങ്ങൾ റഷ്യയ്ക്ക് പരിമിതമായ എണ്ണം…

മേയറുടേതെന്ന പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗര സഭ

തിരുവനന്തപുരം: മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭയുടെ മുന്നറിയിപ്പ്. കരാര്‍ നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നഗരസഭ രംഗത്തെത്തിയിരിക്കുന്നത്. നഗരസഭയുടെ വിശദീകരണം: “തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവും നിലവിലില്ല.മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട്…

സമപ്രായക്കാർക്ക് മയക്കുമരുന്ന് ചോക്ലേറ്റ് വിറ്റ വിദ്യാർത്ഥി അറസ്റ്റിൽ

ഹൈദരാബാദ്: നഗരത്തിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് കലർത്തിയ ചോക്ലേറ്റുകൾ വിൽക്കുന്ന നർസിംഗിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയെ നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിംഗും (HNEW) മുഷീറാബാദ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. നർസിംഗിയിൽ നിന്നുള്ള ഋഷി സഞ്ജയ് മേഹത (22) ഹാഷ് ഓയിൽ കലർത്തിയ ചോക്ലേറ്റ് ബാറുകൾ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് വിൽക്കുന്ന യുവാക്കൾക്ക് വിൽക്കുകയും ജന്മദിന പാർട്ടികളിലും ഫ്രെഷർ പാർട്ടി സമ്മേളനങ്ങളിലും മറ്റ് ആഘോഷ അവസരങ്ങളിലും അവ ഉപയോഗിക്കുകയും ചെയ്യുന്നതായി അറിവ് കിട്ടിയതിനെത്തുടര്‍ന്നാണ് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തി ഇയാളെ പിടികൂടിയത്. ഉപഭോക്താക്കളിൽ 50 ശതമാനവും 18 നും 24 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണെന്ന് പോലീസ് പറഞ്ഞു. “ചോക്ലേറ്റ് ഉണ്ടാക്കുന്ന രീതി യൂട്യൂബിൽ നിന്ന് പഠിച്ച് വീട്ടില്‍ വെച്ചു തന്നെ ഹാഷ്-ഓയിൽ ബാറുകൾ തയ്യാറാക്കുകയായിരുന്നു സഞ്ജയ്. മാർക്കറ്റിൽ നിന്ന് ചോക്ലേറ്റ് ബാറുകളും നഗരത്തിലെയും എപിയിലെയും ചില…

80-കാരിക്ക് രേഖ നല്‍കാന്‍ വിസമ്മതിച്ച കൃഷി ഓഫീസറെ എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റി

കൊച്ചി: 80കാരിക്ക് രേഖ നൽകാതിരുന്ന കൃഷി ഓഫീസറെ എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റി. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ സംഭവത്തിലും 80കാരിക്ക് നീതി നിഷേധിക്കപ്പെട്ട സംഭവത്തിലുമാണ് കൃഷി ഓഫീസർക്കെതിരെ നടപടിയെടുത്തത്. എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തിലെ കൃഷി ഓഫീസർ എംബി രശ്മിയെയാണ് കണ്ണൂർ ജില്ലയിലെ ന്യൂ മാഹി കൃഷി ഭവനിലേക്ക് സ്ഥലം മാറ്റിയത്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് രേഖക്കായെത്തിയ 80 വയസുകാരിക്ക് രേഖ നൽകാതിരുന്ന സംഭവത്തിലാണ് നടപടി. പായിപ്ര പഞ്ചായത്തിലെ 22-ാം വാർഡിൽ താമസിക്കുന്ന എലിയാമ്മയാണ് ഭൂമി തരംമാറ്റുന്നതിന് കൃഷി ഓഫീസറെ സമീപിച്ചത്. എന്നാല്‍, രേഖ നല്‍കാന്‍ കൃഷി ഓഫീസര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പരാതിയുമായി ഏലിയാമ്മ പഞ്ചായത്തിനെ സമീപിച്ചു. കൃഷി ഓഫീസറുടെ നടപടിയിൽ പ്രധിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ കൃഷി ഭവന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധ പ്രകടനം നടത്തി. ഒടുവിൽ കൃഷി വകുപ്പിലെ…

സത്യപ്രതിജ്ഞാ ലംഘനം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ വിജിലൻസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി

തിരുവനന്തപുരം: സ്വന്തം പാർട്ടിക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയതിന് തിരുവനന്തപുരം മേയർക്കെതിരെ വിജിലൻസിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി. മേയർ പദവി ദുരുപയോഗം ചെയ്ത് ജില്ലാ സെക്രട്ടറിക്ക് ജീവനക്കാരെ നിയമിക്കാൻ കത്ത് നൽകിയതിലൂടെ ആര്യ രാജേന്ദ്രന് മേയറായും കൗൺസിലറായും തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് നാഷണൽ കോഓഓർഡിനേറ്റർ ജെ.എസ്. അഖിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ വരുന്ന കാര്യങ്ങളിൽ ഭയമോ വിദ്വേഷമോ പക്ഷപാതമോ കൂടാതെ തീരുമാനമെടുക്കുമെന്ന സത്യവാങ്മൂലത്തിന്റെ ലംഘനം കൂടിയാണ് ഇതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാന് നൽകിയ കത്തിൽ അഖിൽ ചൂണ്ടിക്കാട്ടി. അതിനിടെ, അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവയിൽ മേയർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നേതാവും മുൻ കൗൺസിലറുമായ ജി.എസ്. ശ്രീകുമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. തിരുവനന്തപുരം നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ 295 തസ്‌തികകളിലേക്ക് കരാർ നിയമനത്തിന്…

ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി രണ്ട് ഭീകരർ അറസ്റ്റിൽ

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ സുരക്ഷാ സേന ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1 പിസ്റ്റൾ, 1 പിസ്റ്റൾ മാഗസിൻ, ഒരു പിസ്റ്റൾ റൗണ്ട്, ഒരു ഗ്രനേഡ് എന്നിവ ഉൾപ്പെടുന്ന വൻതോതിലുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബാരാമുള്ള പോലീസുമായി സഹകരിച്ചാണ് നടപടിയെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ (എൽഒസി) ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ഒരു ഭീകരന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്, അതിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പൂഞ്ച് സെക്ടറിലെ നകർകോട്ട് മേഖലയിൽ പഠാണി സ്യൂട്ടുകൾ ധരിച്ച 3 നുഴഞ്ഞുകയറ്റക്കാരെ സൈനികർ കണ്ടു. അതിന് പിന്നാലെയാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പൂഞ്ച് ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ…

യമുന എക്‌സ്പ്രസ് വേ കാർ അപകടം: യുപി മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ലഖ്‌നൗ : മഥുര ജില്ലയിലെ യമുന എക്‌സ്‌പ്രസ് വേയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ നാല് പേരുടെ ജീവൻ അപഹരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ മഥുരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുരിർ പോലീസ് സ്‌റ്റേഷനിലെ മഥുര മേഖലയിൽ യമുന എക്‌സ്‌പ്രസ് വേയുടെ 87-ാം മൈൽസ്റ്റോണിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി യോഗി അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. “ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഥുര മേഖലയിൽ വാഹനാപകടം മൂലമുണ്ടായ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു,” CMO പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ സമീപിക്കാനും യോഗി ഉദ്യോഗസ്ഥർക്ക്…

ഇസ്ലാമിന് മുമ്പുള്ള ക്രിസ്ത്യൻ മൊണാസ്ട്രി യുഎഇയിൽ കണ്ടെത്തി

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) സിനിയ ദ്വീപിൽ ഇസ്ലാമിന് മുമ്പുള്ള ഒരു ക്രിസ്ത്യൻ മൊണാസ്ട്രി കണ്ടെത്തി. പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആദിമ ക്രിസ്ത്യാനിറ്റിയുടെ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന ഉമ്മുൽ-ഖുവൈനിലെ മണൽത്തൂൺ ഷെയ്ഖ്ഡത്തിന്റെ ഭാഗമായ ദ്വീപിലാണ് ആശ്രമം. ഉപദ്വീപിൽ ഒരു ആശ്രമം കണ്ടെത്തുന്നത് ഇത് രണ്ടാമത്തെ സംഭവമാണ്. ഈ രണ്ട് ആശ്രമങ്ങളും ചരിത്രത്തിൽ ക്രമേണ മാഞ്ഞുപോയി, മതം പ്രചരിച്ചതോടെ ക്രിസ്ത്യാനികൾ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തുവെന്ന് പല അറബ് പണ്ഡിതന്മാരും വിശ്വസിക്കുന്നു. നിലവിൽ, മിഡിൽ ഈസ്റ്റിലുടനീളം ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്. മതസൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ബഹറൈനിൽ എത്തിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതുതായി കണ്ടെത്തിയ ആശ്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സഹായിച്ച യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ആർക്കിയോളജി അസോസിയേറ്റ് പ്രൊഫസറായ തിമോത്തി പവറിനെ സംബന്ധിച്ചിടത്തോളം, യുഎഇ ഇന്ന് “രാഷ്ട്രങ്ങളുടെ ശ്രദ്ധാ കേന്ദ്രമാണ്.” 1,000 വർഷങ്ങൾക്ക് മുമ്പ് ഇവിടെ സമാനമായ എന്തെങ്കിലും സംഭവിച്ചു…

ഡിഎൻഎ പരിശോധന നടത്താന്‍ ബലാത്സംഗക്കേസുകളിലെ പ്രതിയുടെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി

എറണാകുളം: ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിളുകൾ ശേഖരിക്കാൻ പ്രതികളുടെ സമ്മതം ആവശ്യമില്ലെന്ന് ഹൈക്കോടതി. പത്തനംതിട്ട സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 15 വയസ്സുള്ള പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ രക്തസാമ്പിൾ ശേഖരിക്കുന്നത് തടയണമെന്നായിരുന്നു ആവശ്യം. ബലാത്സംഗം, പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ കേസുകളിൽ ഒന്നാംപ്രതിയാണ്‌ ഹർജിക്കാരൻ. ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് കുഞ്ഞ് പിറന്നിരുന്നു. ഒളിവിൽപ്പോയ പ്രതി കീഴടങ്ങിയതോടെയാണ്‌ വിചാരണ ആരംഭിച്ചത്‌. തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കീഴ്‌ക്കോടതി അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക്‌ രക്തസാമ്പിൾ ശേഖരിക്കാനും ലൈംഗികശേഷി പരിശോധിക്കാനും അനുമതി നൽകി. ഇരയുടെയും കുഞ്ഞിന്റെയും രക്തം ശേഖരിക്കാൻ അവരും അനുമതി നൽകി. എന്നാൽ, അന്തിമ റിപ്പോർട്ട് നൽകി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരവിടാൻ കീഴ്‌ക്കോടതിക്ക്‌ കഴിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസുകളിൽ ആവശ്യമെങ്കിൽ…