ബാറിലുണ്ടായ ക്രൂരപീഡനം: ഫെലിക്‌സിനു 82 വര്‍ഷവും, കൂട്ടുകാരി രേിയലിന് 20 വര്‍ഷവും ജയില്‍ ശിക്ഷ

ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): നോര്‍ത്ത് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയിലെ ബാറില്‍ നാല്‍പത്തിയഞ്ചുകാരനെ അരമണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത പിയര്‍ലാന്റില്‍ നിന്നുള്ള ഫെലിക്‌സ് വേയിലിന് 82 വര്‍ഷം തടവും, കൂട്ടുകാരി ഏരിയലിനു 20 വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. 2021 ഫെബ്രുവരി 17നായിരുന്നു സംഭവം. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഫെലിക്‌സും, ഏരിയലും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായ 49 കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരുവരും ബാറില്‍ നിന്നും പുറത്തു പോയി 10 മിനിട്ടിനു ശേഷം തിരിച്ചുവരികയും പെട്ടെന്ന് ഇയാള്‍ക്കു നേരെ അക്രമണം നടത്തുകയുമായിരുന്നു. ആദ്യത്തെ അഞ്ചുമിനിട്ട് ആക്രമണത്തില്‍ അബോധാവസ്ഥയിലായ ഇരയെ ഇരുവരും ചേര്‍ന്ന് കൈകൊണ്ടും, കാലുകൊണ്ടും ബാര്‍ സ്റ്റൂളുകൊണ്ടും മുപ്പതുമിനിട്ടോളം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനം അവസാനിച്ചു പുറത്തുപോകുമ്പോള്‍ ഇയാളുടെ വാലറ്റും മോഷ്ടിച്ചു. പരിസരമാകെ രക്തത്തില്‍ കുളിച്ചു കിടന്നിരുന്നയാളെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ വെള്ളിയാഴ്ച അന്തരിച്ചു. 100 വയസ്സായിരുന്നു. ഡിസംബർ 28നാണ് ഹീരാബെന്നിനെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. “യുഎൻ മേത്ത ഹാർട്ട് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് (30/12/2022 വെള്ളിയാഴ്ച) പുലർച്ചെ 3:39 ന് ശ്രീമതി ഹീരാബ മോദി അന്തരിച്ചു,” ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. “മഹത്തായ ഒരു നൂറ്റാണ്ട്, സർവേശ്വരന്റെ പാദങ്ങളിൽ കുടികൊള്ളുന്നു. ഒരു സന്യാസിനിയുടെ പ്രയാണവും നിസ്വാർത്ഥ കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയർപ്പിച്ച ജീവിതവുമുള്ള ത്രിമൂർത്തിയായ അമ്മയെ നൂറാം ജന്മദിനത്തിൽ ഞാൻ ചെന്നുകണ്ടപ്പോൾ ഒരു കാര്യം പറഞ്ഞത് എപ്പോഴും ഓർക്കാറുണ്ട്. ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിക്കുക എന്നത്.” – മാതാവിൻറെ ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള കുറിപ്പ് മോദി ട്വീറ്റ് ചെയ്‌തു. शानदार शताब्दी का ईश्वर चरणों में विराम… मां में मैंने हमेशा उस त्रिमूर्ति की अनुभूति की…

അരിസോണ അറ്റോര്‍ണി തിരഞ്ഞെടുപ്പ് : വീണ്ടും വോട്ടെണ്ണലില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസിന് നേരിയ വിജയം

അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു ക്രിസ് 2019ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. .5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. നവംബറില്‍ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോള്‍ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനല്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.…

യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി ജനുവരി ഒന്നിന് ആരംഭിക്കും

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) 2023 ജനുവരി 1 ഞായറാഴ്ച മുതൽ നിർബന്ധിത യുഎഇ തൊഴിലില്ലായ്മ ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെയ് മാസത്തിൽ ആദ്യം പ്രഖ്യാപിച്ച പുതിയ പദ്ധതിയിൽ ജോലി നഷ്ടപ്പെട്ട പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് മാസം വരെ നഷ്ടപരിഹാരം നൽകുമെന്ന് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം ജീവനക്കാരെ അവരുടെ കരിയർ യാത്രയിൽ പിന്തുണയ്ക്കുന്ന കുറഞ്ഞ ചെലവിൽ തൊഴിൽ സുരക്ഷാ വല സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു, തൊഴിലുടമകൾക്ക് യാതൊരു ചെലവും കൂടാതെ അവർക്ക് തൊഴിൽ സ്ഥിരത നൽകുന്നു. യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസിന്റെ നേട്ടങ്ങളും ചെലവുകളും വിശദീകരിക്കുന്നതിനായി MOHRE ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ശമ്പളത്തിനനുസരിച്ച് യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും ലഭ്യമായ രണ്ട് വിഭാഗത്തിലുള്ള ഇൻഷുറൻസ് MOHRE വീഡിയോയിൽ വിശദീകരിക്കുന്നു. ആദ്യ വിഭാഗത്തിന്…

വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മലയാളി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി ഭരതൻ മധു (56) ആണ് റിയാദിൽ മരിച്ചത്. 30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മധു പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയിരുന്നു. ഒമ്പത് മാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് പുതിയ തൊഴിലുടമയുടെ കീഴിൽ ജോലികൾ ആരംഭിച്ചത്. വാഹനമോടിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. റെഡ് ക്രസന്റ് ആംബുലൻസിൽ നാഷണൽ ഗാർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം അതേ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ ​അയക്കുന്നതിനുള്ള ശ്രമങ്ങൾക്ക്​ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ജലീൽ ആലപ്പുഴയും രംഗത്തുണ്ട്. ഭാര്യ: ബിന്ദു, മക്കൾ: അഭിനവ് കൃഷ്ണ, അധിനഫ് കൃഷ്ണ.

സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയ ചേരിക്കായുള്ള പരിശ്രമങ്ങൾ തുടരും: ഡോ. എസ്.ക്യു.ആർ ഇല്യാസ്

മലപ്പുറം: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ സംഘ്പരിവാർ വിരുദ്ധ ചേരിയുടെ രാഷ്ട്രീയ അധികാരത്തിനായുള്ള പരിശ്രമങ്ങൾ തുടരുമെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ്. ക്യു. ആർ ഇല്യാസ്. ഫാഷിസത്തിനെതിരെ മുഖാമുഖം നിൽക്കുക എന്നത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസമായി മലപ്പുറത്ത് നടന്ന വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയും പൊതുസമ്മേളനവും വാരിയംകുന്നൻ നഗറിൽ (വലിയങ്ങാടി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് നിലപാടുകൾക്കെതിരെ പൊരുതിയതിന്റെ പേരിൽ രണ്ട് വർഷം അന്യായമായി തടവിലിട്ട മകൻ ഉമർ ഖാലിദിനെ കണ്ടിട്ടാണ് ഞാൻ വരുന്നത്. അവന്റെ സഹോദരിയുടെ വിവാഹമായിരുന്നു ഇന്നലെ. മകൻ ഒരാഴ്ചത്തേക്ക് പുറത്തിറങ്ങിയത് സന്തോഷകരമായ കാര്യമാണെങ്കിലും ഉമർ ഖാലിദിനെ പോലെയുള്ള അനേകം മുസ്‌ലിം ചെറുപ്പക്കാർ, ന്യൂനപക്ഷ – ദലിത് വിഭാഗങ്ങൾ വർഷങ്ങളായി ജയിലറക്കുള്ളിലാണ് എന്ന ബോധ്യമാണ് വിവാഹച്ചടങ്ങുകൾ വിട്ട്, ഒരാഴ്ചത്തേക്ക് മാത്രം എന്നോടൊപ്പമുണ്ടാകുന്ന ഉമർ ഖാലിദിനെ…

മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഒരു ലക്ഷം പ്രവർത്തകർ അണിനിരന്ന് കരുത്ത് തെളിയിച്ച് വെൽഫെയർ പാർട്ടിയുടെ ബഹുജന റാലി

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ലക്ഷത്തോളം പ്രവർത്തകർ അണിനിരന്ന ബഹുജന റാലിയോടെയും പൊതുസമ്മേളനത്തോടെയും വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് സമാപനം. മലപ്പുറം ജില്ലയിലെ വെൽഫെയർ പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു മലപ്പുറം ടൗൺ നിറഞ്ഞുകവിഞ്ഞു നീങ്ങിയ പ്രകടനം.ശിങ്കാരിമേളം, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, കളരിപ്പയറ്റ്, തുടങ്ങിയ സാംസ്കാരിക രൂപങ്ങങ്ങൾ റാലിക്ക് നിറപ്പകിട്ടേകി. രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും വർത്തമാന രാഷ്ട്രീയ- സാമൂഹിക അവസ്ഥകൾ വരച്ചുകാണിക്കുന്ന നിശ്ചല ദൃശ്യങ്ങളും റാലിയുടെ ഭാഗമായുണ്ടായിരുന്നു.ഭരണഘടനയെ അട്ടിമറിക്കുന്ന നീക്കങ്ങൾ, വർഗീയ രാഷ്ട്രീയം, വംശീയത, രാഷ്ട്രീയ തടവുകാർ, പൗരത്വ പ്രക്ഷോഭം, സവർണ്ണ സംവരണം , സ്വജനപക്ഷപാതം, മലബാർ വിവേചനം, തീരദേശത്തോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധേയമായി ആവിഷ്കരിച്ചത്. നവോത്ഥാന നായകന്മാരും ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളും സംഭാവന ചെയ്ത സംസ്കാരത്തിൻ്റെയും ചരിത്രങ്ങളുടെയും ചിത്രീകരണവും നടന്നു. ഹിന്ദുത്വ ഫാസിസത്തിന്റെ ഭരണഘടന അട്ടിമറികളെ ചോദ്യം ചെയ്യുന്ന മുദ്രാവാക്യങ്ങൾ പ്രകടനത്തിലുടനീളം…

വ്യത്യസ്ത മാപ്പുകളിറക്കി ബഫര്‍സോണില്‍ സര്‍ക്കാര്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ഗൂഢാലോചന: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: മൂന്നാംതവണയും വ്യത്യസ്ത മാപ്പുകളിറക്കി സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ വിഷയത്തില്‍ കൂടുതല്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ വനവല്‍ക്കരണ ഗൂഢാലോചനയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യവുമാണെന്ന് വ്യക്തമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍. സുപ്രീംകോടതി 2022 ജൂണ്‍ 3ലെ വിധിന്യായത്തിലൊരിടത്തും റവന്യൂ ഭൂമിയില്‍ ബഫര്‍സോണ്‍ വേണമെന്ന് പറഞ്ഞിട്ടില്ല. വിധിക്കടിസ്ഥാനമായ രാജസ്ഥാനിലെ ജാമുരാംഗര്‍ വന്യജീവി സങ്കേതത്തിനു ചുറ്റുമായി ഉപജീവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ 500 മീറ്ററായി ചുരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുമ്പോള്‍ ബഫര്‍സോണ്‍ പൂജ്യമായി നിജപ്പെടുത്തുന്ന സാധ്യതകള്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധിയിലൂടെ ബഫര്‍സോണ്‍ യാഥാര്‍ത്ഥ്യമാണെന്നിരിക്കെ അതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ജനവാസമേഖലകളും നിര്‍മ്മാണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള രേഖാമൂലമുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാനം സി.ഇ.സി.വഴി കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. ഉപഗ്രഹ സര്‍വ്വേയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം വനത്തിനുള്ളിലെ ഫിസിക്കല്‍ സര്‍വ്വേയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണെന്നും വ്യക്തമാണ്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ മിക്കവയും വനത്തിനുള്ളിലായിരിക്കുമ്പോള്‍ വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തുന്നതില്‍…

ആഗോളതലത്തിൽ മടക്കാവുന്ന സ്മാർട്ട്‌ഫോൺ കയറ്റുമതി 2023-ൽ 22.7 ദശലക്ഷം യൂണിറ്റിലെത്തും

ന്യൂഡൽഹി: ആഗോള ഫോൾഡബിൾ സ്മാർട്ട്‌ഫോൺ കയറ്റുമതി 2023 സാമ്പത്തിക വർഷത്തിൽ 52 ശതമാനം (YoY) വർധിച്ച് 22.7 ദശലക്ഷം യൂണിറ്റിലെത്തുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടില്‍ പറയുന്നു. കൗണ്ടർപോയിന്റ് റിസർച്ച് പറയുന്നതനുസരിച്ച്, സാംസങ്, ചൈനീസ് ഒറിജിനൽ ഉപകരണ നിർമ്മാതാക്കൾ (OEM-കൾ) ആയിരിക്കും, പ്രത്യേകിച്ച് യൂറോപ്പിലും ചൈനയിലും. 2022 സാമ്പത്തിക വർഷത്തിൽ, ആഗോള ഫോൾഡബിൾ ഷിപ്പ്‌മെന്റുകൾ 14.9 ദശലക്ഷം യൂണിറ്റിലെത്തും. Q1-Q3 2022 ലെ ക്യുമുലേറ്റീവ് ഷിപ്പ്‌മെന്റുകൾ 90 ശതമാനം വർധിച്ച് 9.5 ദശലക്ഷം യൂണിറ്റായി. എന്നാല്‍, ആഗോള പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം 2022 ക്യു 4-ൽ ആഗോള ഫോൾഡബിൾ സ്മാർട്ട്‌ഫോൺ കയറ്റുമതി വളർച്ച കുറയും. “വിശാലമായ വിപണിയുടെ പശ്ചാത്തലത്തിൽ ഈ സംഖ്യകൾ വളരെ ചെറുതാണ്. എന്നാൽ, എക്കാലത്തെയും പ്രധാനപ്പെട്ട അൾട്രാ പ്രീമിയം സെഗ്‌മെന്റ് ($ 1,000-ഉം അതിനുമുകളിലും) നോക്കുമ്പോൾ, മടക്കിവെക്കാവുന്ന തുടക്കമാണ് ഞങ്ങൾ കാണുന്നത്. ആ വിഭാഗത്തിൽ,…

ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ഹിമപ്പുലിയെ കണ്ടെത്തി

ഹിമാചൽ പ്രദേശിലെ ചിച്ചാം ഗ്രാമത്തിലെ പാറക്കെട്ടുകളിൽ ഹിമപ്പുലിയെ കണ്ടെത്തി. പാറക്കെട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന ഹിമപ്പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസ് (കാസ) അജയ് ബനിയാലാണ് തന്റെ ക്യാമറയിൽ ഈ അപൂർവ ദൃശ്യം പകർത്തിയത്. തൊലി, എല്ലുകൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവയ്ക്കായി വേട്ടയാടുന്നതിനാൽ, ഹിമപ്പുലികളെ അപൂർവ ഇനമായി കണക്കാക്കപ്പെടുന്നു. ഹിമാചൽ പ്രദേശ് ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണ്, അവയെ ചില സമയങ്ങളിൽ മാത്രമേ കാണാന്‍ കഴിയൂ. 2021-ൽ, ഹിമപ്പുലികളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഹിമാചൽ പ്രദേശിന്റെ സംസ്ഥാന മൃഗമാണ് ഹിമപ്പുലി. ഈ വർഷം ആദ്യം മാർച്ചിൽ, 12,500 അടി ഉയരത്തിൽ ഹിമാചൽ പ്രദേശിലെ കാസ, സ്പിതി താഴ്‌വരയ്‌ക്ക് സമീപം ഐടിബിപി സൈനികർ പൂർണ്ണമായും വളർന്ന ഹിമപ്പുലിയെ കണ്ടിരുന്നു. ഹിമാചൽ പ്രദേശിലെ കോമിക്, ഹിക്കിം, കിബ്ബാർ, പാംഗി,…