പവര്‍ബോള്‍ ലോട്ടറി: 2.04 ബില്യണ്‍ നേടിയ ഭാഗ്യവാന്‍ കലിഫോര്‍ണിയയില്‍ നിന്ന്

കാലിഫോര്‍ണിയ : വിജയിയെ കണ്ടെത്താനാകാതെ നീണ്ടുപോയ പവര്‍ബോള്‍ ലോട്ടറി ജാക്‌പോട്ട് ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. 1033414756 പവര്‍ബോള്‍ 10 നമ്പറിനാണ് 2.04 ബില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിക്കുക. ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായി വളര്‍ന്ന ലോട്ടറി വിജയി കലിഫോര്‍ണിയ സംസ്ഥാനത്തു നിന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാവരുടേയും ടിക്കറ്റുകള്‍ പരിശോധിച്ചു സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. 1.9 ബില്യണ്‍ ഡോളറില്‍ നറുക്കെടുക്കപ്പെടേണ്ട ഭാഗ്യവാനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സംഖ്യ വളര്‍ന്നു 2.04 ബില്യണ്‍ ഡോളറാകുകയായിരുന്നു. ഭാഗ്യവാനായ ടിക്കറ്റിന്റെ ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും എത്രയും വേഗം കണ്ടെത്താനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ലോട്ടറി അധികൃതര്‍ പറഞ്ഞു. ടിക്കറ്റ് വിറ്റ കലിഫോര്‍ണിയായിലെ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോസഫിനു ഒരു മില്യണ്‍ ഡോളറാണ് കമ്മീഷനായി ലഭിക്കുന്നത്.

ഇന്ത്യന്‍-അമേരിക്കന്‍ അരുണ മില്ലര്‍ മെരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ മത്സരത്തില്‍ ചരിത്ര വിജയം നേടി

മെരിലാന്‍ഡ്: ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാരിൽ നിന്ന് സംസ്ഥാനത്തെ മുൻനിര സ്ഥാനങ്ങൾ പിടിച്ചെടുത്ത ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ-അമേരിക്കൻ അരുണ മില്ലർ മെരിലാൻഡിലെ ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ മെരിലാന്‍ഡ് സംസ്ഥാനത്ത് ലെഫ്റ്റനന്റ് ഗവർണർ പദവി വഹിക്കുന്ന ആദ്യത്തെ കുടിയേറ്റക്കാരിയായി ചരിത്രം രചിച്ചു. 57-കാരിയും ഡമോക്രാറ്റുമായ അരുണ മില്ലര്‍, 30 വര്‍ഷത്തോളം മോണ്ട്ഗൊമെറി കൗ​ണ്ടി​യി​ല്‍ സി​വി​ല്‍, ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ എഞ്ചിനീയറായിരുന്നു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അരുണയും ഗവർണർ വെസ് മൂറും 59.3 ശതമാനം വോട്ടുകൾ നേടി. ഹൈദരാബാദിൽ ജനിച്ച ഡെമോക്രാറ്റ് ആദ്യ ഇന്ത്യൻ-അമേരിക്കൻ ലെഫ്റ്റനന്റ് ഗവർണറും വെസ് മൂർ സംസ്ഥാനത്തെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ഗവർണറുമാണ്. ഹൈ​ദ​രാ​ബാ​ദി​ൽ 1964 ന​വം​ബ​ര്‍ ആ​റി​ന് ജനിച്ച അരുണ ഏ​ഴു വ​യ​സു​ള്ള​പ്പോ​ഴാണ് കുടുംബത്തോടൊപ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റിയത്. മി​സോ​റി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നും സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്. 50 സംസ്ഥാനങ്ങളിൽ പകുതിയോളം വോട്ടെടുപ്പുകൾ അവസാനിച്ചതിനാൽ, രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പുകൾ…

ഇല്ലിനോയ്സില്‍ കെവിന്‍ ഓലിയ്ക്കലിന് ഉജ്ജ്വല വിജയം

ഇല്ലിനോയ്സ്: ഇന്നലെ (നവംബര്‍ 8) നടന്ന ഇല്ലിനോയ്സ് സംസ്ഥാനത്തിന്റെ 103-മത് ജനറൽ അസംബ്ലിയിലേക്ക് 2022 നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ കെവിന്‍ ഓലിയ്ക്കലിന് വന്‍ വിജയം. 118 ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ഈ തിരഞ്ഞെടുപ്പിൽ, കെവിൻ 16-ആം ഡിസ്ട്രിക്റ്റില്‍ നിന്ന് പ്രൈമറി വിജയിക്കുകയും പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയും ചെയ്തു. ഇല്ലിനോയിസിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, കമ്മ്യൂണിറ്റി നേതാക്കൾ, ശക്തമായ യൂണിയനുകൾ എന്നിവരുടെ അംഗീകാരം കെവിൻ നേടിയിരുന്നു. എബ്രഹാം ലിങ്കണും ബരാക് ഒബാമയും പാർലമെന്ററി ജീവിതം ആരംഭിച്ച ഇല്ലിനോയിസ് ജനറൽ അസംബ്ലിയിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കെവിൻ ഓലിക്കലിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യാക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, അഭിമാനിക്കാവുന്ന വിജയമാണ് കെവിന്‍ നേടിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ ഇല്ലിനോയ്സ് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കെവിന്റെ പിതാവ് മൂവാറ്റുപുഴ വാഴക്കുളം ഓലിക്കൽ ജോജോ ഇല്ലിനോയ്സ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്…

ഗ്രേഗ് ഏബട്ട് മൂന്നാം തവണയും ടെക്‌സസ് ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു

ഓസ്റ്റിന്‍: നവംബര്‍ 8ന് നടന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് തകര്‍പ്പന്‍ വിജയം. ദേശീയ പ്രമുഖ മാധ്യമങ്ങള്‍ ഗ്രേഗ് ഏബട്ടിന്റെ വിജയം പ്രഖ്യാപിച്ചു. പോള്‍ ചെയ്ത വോട്ടുകളില്‍ 55.7% ഏബട്ട് നേടിയപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥി ബെറ്റൊ.ഒ. റൂര്‍ക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒടുവില്‍ ലഭിച്ച വോട്ടു നില: ഗ്രേഗ് എബട്ട്-3655239-55.8% ബെറ്റൊ റൂര്‍ക്കെ 2828 890-43.0% മാര്‍ക്ക് ടിപ്പെറ്റ്‌സ്- 59 865-0.9% സലീല ബറിയോസ്-20 431-0.3% 67 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ഗ്രേഗ് ഏബട്ടിന്റെ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചു. കടുത്ത മത്സരം കാഴ്ചവെക്കുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവ് ബെറ്റോ ഒ.റൂര്‍ക്കെക്ക് കഴിഞ്ഞുവെങ്കിലും, പ്രതീക്ഷകള്‍ക്കൊത്ത് ഡമോക്രാറ്റിക് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 1994 മുതല്‍ ഇതുവരെ ഒരു ഡമോക്രാറ്റിക് ഗവര്‍ണ്ണറെ പോലും തിരഞ്ഞെടുക്കുന്നതിന് ടെക്‌സസ്സിലെ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല. 2015…

ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസില്‍ വെടിവെപ്പ് :2 മരണം

ഡാളസ് : ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസര്‍ നവംബര്‍ 8 വ്യാഴാഴ്ച വൈകീട്ടു നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ. ജങ്കാന്‍സിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഡാളസ് സ്റ്റെമന്‍സില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇതില്‍ ഒരാളാണ് വെടിയുതിര്‍ത്തതെന്നും, വെടിയേറ്റവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്നയാളുടെ ആരോഗ്യ സ്ഥിതിയെകുറിച്ചോ, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വെടിവെച്ചുവെന്ന് പറയപ്പെടുന്നയാള്‍ പിന്നീട് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു. ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് കെട്ടിടത്തില്‍ എല്ലാം നിയന്ത്രണാതീതമാണെന്ന് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ഹോങ്ങ് പറഞ്ഞു. സംഭവസ്ഥലത്തു പോലീസ് ക്യാമ്പു ചെയ്യുന്നതായും, പോലീസ് ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മലയാളികൾക്ക് അഭിമാന നിമിഷം; മിസോറി സിറ്റി മേയറായി റോബിന്‍ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റണ്‍: മിസോറി സിറ്റി മേയറായി മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യോലാൻഡാ ഫോർഡിനെയാണ് റോബിൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വർഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിന്റെ വിജയത്തിൽ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. മേയറായതിന് ശേഷം അദ്ദേഹം നടപ്പിൽ വരുത്തിയ പദ്ധതികൾക്ക് കണക്കില്ല. പ്രത്യേകിച്ച് പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പർട്ടി ടാക്സ് കുറയ്ക്കുകയും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയത് സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു . ജനങ്ങളുടെ മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിൻ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റേയും കൗൺസിലിന്റേയും സഹകരണത്തോടെ…

പ്രശസ്ത കലാകാരൻ കലാഭവൻ ജയനെ ന്യൂയോർക്കിൽ ആദരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കലാപരിപാടികൾ നടത്തുകയും കേരളപ്പിറവി ദിനത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ പ്രോഗ്രാം അവരിപ്പിക്കുകയും ചെയ്ത് അമേരിക്കൻ മലയാളികളുടെ ഇഷ്ട താരമായി മാറി വിജയകരമായ അമേരിക്കൻ പര്യടനം പൂർത്തിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത കലാകാരന്‍ കലാഭവൻ ജയനെ ന്യൂയോർക്ക് മലയാളികൾ ആദരിച്ചു. 4 മാസക്കാലം അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ച കലാഭവൻ ജയൻ “മിമിക്സ് വൺമാൻ ഷോ” യിൽ കൂടി ഏറെ പ്രശസ്തനായി. മിമിക്‌സിനൊപ്പം നാടൻ പാട്ടും, സിനിമാ ഗാനങ്ങളും സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപ്പെടുത്തി പ്രേക്ഷകരുടെ മനം കവരുന്ന പരിപാടികളാണ് ജയൻ അവതരിപ്പിക്കുന്നത്. ഇന്ത്യ കാത്തലിൿ അസോസിയേഷൻ ഓഫ് അമേരിക്കയും വെസ്റ്റ്ചെസ്റ്റര്‍ വൈസ്മെൻ സർ‌വീസ് ക്ലബ്ബും സംയുക്തമായാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂയോർക്കിലെ ന്യൂറോഷേലില്‍ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രസിഡണ്ട് ആന്റോ വർക്കി അദ്ധ്യക്ഷത വഹിച്ചു.…

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷൻ: ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം

പാലക്കാട്: കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ ഇലക്ഷനിൽ ജില്ലയിൽ ഫ്രറ്റേണിറ്റിക്ക് മുന്നേറ്റം. ഒറ്റപ്പാലം എൻ.എസ്.എസ് ട്രൈനിങ് കോളേജ്, അകലൂർ മൗണ്ട്സീന ആർട്സ് ആന്റ് സയൻസ് കോളേജ്, കാഞ്ഞീരപ്പുഴ ദേവമാത കോളേജ് എന്നിവിടങ്ങളിൽ ഫ്രറ്റേണിറ്റി യു.യു.സി സ്ഥാനാർത്ഥികൾ വിജയിച്ചു. അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജിൽ എസ്.എഫ്.ഐയുടെ ഫുൾ പാനൽ വിജയത്തിന് തടയിട്ട് ഏക പ്രതിപക്ഷാംഗമായി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ആഷിഖ്, പി.ജി റെപ്രസന്റേറ്റീവായി വിജയിച്ചു. മൗണ്ട്സീന കോളേജിൽ വൈസ് ചെയർപേഴ്സൻ, തേർഡ് ഇയർ റെപ്, 4 ക്ലാസ് റെപ്രസന്റേറ്റീവ് പോസ്റ്റുകൾ തുടങ്ങിയവയിലും ഫ്രറ്റേണിറ്റി വിജയിച്ചു. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ് എന്നിവിടങ്ങളിലടക്കം ജില്ലയിലെ കാമ്പസുകളിൽ ഏകാധിപത്യ പ്രവണതകൾക്കെതിരെ ശക്തമായ പോരാട്ടവും പ്രചരണവും ഫ്രറ്റേണിറ്റിക്ക് നടത്താൻ സാധിച്ചുവെന്ന് ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ പറഞ്ഞു. നെന്മാറ നേതാജി കോളേജിൽ എസ്.എഫ്.ഐ ഏകാധിപത്യത്തിന് വെല്ലുവിളിയുയർത്തി ഏക എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി സുമയ്യ മികച്ച…

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും സ്റ്റാൻഡിംഗ് കോണ്‍സലും രാജിവച്ചു

കൊച്ചി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിയമോപദേഷ്ടാവും ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കോൺസലും രാജിവെച്ചു. അഡ്വ കെ ജെയ്ജു ബാബു, അഡ്വ എം യു വിജയലക്ഷ്മി എന്നിവരാണ് രാജി സമർപ്പിച്ചത്. ഇരുവരും രാജിക്കത്ത് ഗവർണർക്ക് അയച്ചതായാണ് റിപ്പോർട്ട്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജെയ്ജു ബാബു. 2009 മുതൽ ഗവർണർക്കും ചാൻസലർക്കും വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നുണ്ട്. എന്നാൽ, രാജിയിലേക്ക് നയിച്ച കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. രാജിയുടെ കാരണം നിങ്ങൾക്ക് വ്യക്തമാണെന്നും ജെയ്ജു ബാബു ഗവർണർക്ക് നൽകിയ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒമ്പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണറുടെ കാരണംകാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനുപിന്നാലെയാണ് ലീഗല്‍ അഡ്‌വൈസറുടെയും സ്റ്റാന്‍ഡിങ് കോണ്‍സലിന്റെയും രാജി.

കേരള സാങ്കേതിക സർവകലാശാല വി സി നിയമനത്തിൽ സ്റ്റേ നല്‍കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാർ ഇടക്കാല ഹർജി ഹൈക്കോടതി തള്ളി. നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർകക്ഷികള്‍ക്കെല്ലാം നോട്ടീസ് അയക്കാൻ നിർദേശിച്ചിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വെള്ളിയാഴ്ച ഹർജി വീണ്ടും പരിഗണിക്കും. വിസിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.സിസ തോമസിനു നൽകിയ ഗവർണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് സർക്കാർ ഇടക്കാല ആവശ്യമായി ഉന്നയിച്ചത്. കെടിയു വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാരിന്റെ ഹർജി. വിഷയവുമയി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.