തിരുവനന്തപുരം: ഇടുക്കി ശാന്തൻപാറയിൽ പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി നശിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നല്‍കി. നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. പൂക്കൾ പറിക്കുകയോ പിഴുതെടുക്കുകയോ വിൽക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കൈയ്യേറ്റക്കാര്‍ നീലക്കുറിഞ്ഞി നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. 12 വർഷം കൂടുമ്പോൾ പൂക്കുന്നു എന്നതാണ് നീലക്കുറിഞ്ഞിയുടെ പ്രത്യേകത. 2006-ലാണ് ഇവ അവസാനമായി പൂവിട്ടത്. പശ്ചിമഘട്ടത്തിലെ 1500 മീറ്ററിലധികം ഉയരമുള്ള ചോലക്കാടുകൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി.
Year: 2022
കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിൽ അഴിമതി
തിരുവനന്തപുരം: പിപിഇ കിറ്റ് അഴിമതിക്ക് പിന്നാലെ കൊവിഡിന്റെ രണ്ടാം ഘട്ടത്തിൽ കൈയ്യുറകൾ വാങ്ങിയതിലും അഴിമതിയെന്ന് ആരോപണം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് 11 ദിവസത്തിനകം കേരളത്തിലെ വിപണി വിലയുടെ ഇരട്ടി വിലയ്ക്ക് ഒരു കോടി കൈയ്യുകൾക്കുള്ള ഓർഡറുകൾ നല്‍കിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരട്ടി വില നൽകിയിട്ടും കമ്പനി കൈയ്യുറകള്‍ പകുതി പോലും നൽകിയില്ല. വിനൈൽ നൈട്രൽ ഗ്ലൗസുകൾ യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാർ ടെൻഡർ പോലും ക്ഷണിക്കാതെയാണ് ഒരു കമ്പനിക്ക് നല്‍കിയത്. ജിഎസ്ടി ഉൾപ്പെടെ ആകെ 12.15 കോടി രൂപയ്ക്കാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പർച്ചേസ് ഓർഡർ നൽകിയത്. മെയ് 27ന് കേരളത്തിലെ കടകളിൽ കൈയുറ ഒന്നിന് 5.75 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ ഉത്തരവിറക്കിയതോടെ ഇരട്ടി തുക നൽകി ഇറക്കുമതി ചെയ്യാൻ കെഎംഎസ്‌സിഎൽ മുൻകൈയെടുത്തു. കരാർ പ്രകാരം മൊത്തം തുകയുടെ…
ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി
ഫ്ളോറിഡ: ഒക്ടോബർ 7 മുതൽ 9 ഞായർ വരെയുള്ള ദിവസങ്ങളിൽ ഐ.പി.സി അറ്റ്ലാന്റാ ക്രിസ്ത്യൻ ചർച്ചിൽ വെച്ച് നടത്തപ്പെട്ട ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹീത സമാപ്തി. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി എബ്രാഹം ഉത്ഘാടനം നിർവ്വഹിച്ചു . വെള്ളി, ശനി ദിവസങ്ങളിൽ പാസ്റ്റർ ജേക്കബ് മാത്യൂവും, പാസ്റ്റർ വിൽസൻ വർക്കിയും മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ ജോർജ് തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബെൻ ജോൺസ്, പാസ്റ്റർ സിബി കുരുവിള തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അധ്യക്ഷത വഹിച്ചു. ഞയറാഴ്ച സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷ ഉണ്ടായിരിന്നു. സഹോദരി സമാജം പ്രസിഡന്റ് സിസ്റ്റർ ആശാ തോമസിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ഷൈജ മാത്യു പ്രസംഗിച്ചു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള…
സുഹൃത്തേ വിട; ഫ്രാൻസിസ് തടത്തിലിന് ആദരാഞ്ജലികൾ!
കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാന പ്രസിഡന്റായി ഞാൻ പ്രവർത്തിച്ചപ്പോൾ മീഡിയയുടെ ആവശ്യങ്ങൾക്ക് വേണ്ടി എന്നും സംസാരിക്കയും വളരെ അടുത്ത് പ്രവർത്തിക്കയും ചെയ്തിരുന്ന ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു ഫ്രാൻസിസ് തടത്തിൽ. ഫൊക്കാനയുടെ ആശയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലെത്തിച്ചതും ഫ്രാൻസിസായിരുന്നു. ഫൊക്കാനായുടെ നൂറു കണക്കിന് വാർത്തകൾ ഫ്രാൻസിസിന്റെ തൂലികയിൽ നിന്നും ഉതിർന്നിട്ടുണ്ട്. ആ വാർത്തകൾ ഇവിടെത്തെ മലയാളി സമൂഹം എന്നും ഏറ്റെടുത്തിട്ടുമുണ്ട്. ഫ്രാൻസിസ് ഒരു വേറിട്ട മാധ്യമ പ്രവർത്തകനായിരുന്നു. മനസ്സിൽ തട്ടുന്ന കാര്യങ്ങൾ അപ്പടുതി തൂലികയിൽ കൂടി വിളിച്ചു പറയും. ആരെയും കൂസാറില്ല. ഫൊക്കാനയുടെ മാധ്യമ അവാർഡ് ജേതാവായി ജോൺ ബ്രിട്ടാസിൽ നിന്നും പ്ലാക്ക് ഏറ്റുവാങ്ങിയിട്ട് മാസങ്ങളെ ആയുള്ളൂ. ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളോടും തികഞ്ഞ ആത്മാർത്ഥത പുലർത്തിയിരുന്നു. രോഗം വല്ലാതെ തളർത്തിയിട്ടും ശക്‌തിയായി പിടിച്ചു നിന്നത് അദ്ദേഹത്തിന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ്. ഫ്രാൻസിസിന്റെ വിടവാങ്ങൽ ഫൊക്കാനയ്ക്കും, അമേരിക്കൻ മലയാളി സമൂഹത്തിനും, മാധ്യമ…
നവംബർ ഇടക്കാല തിരഞ്ഞെടുപ്പ്: നേരത്തേയുള്ള വോട്ടിംഗില്‍ ജോർജിയയിൽ റെക്കോർഡ് പോളിംഗ്
ജോർജിയ: നവംബർ 8ന് നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോർജിയയില്‍ നേരത്തേയുള്ള വോട്ടിംഗ് ആരംഭിച്ചു. വോട്ടിംഗ് മൂന്നു ദിവസം പിന്നിട്ടപ്പോൾ 2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ നേരത്തേയുള്ള വോട്ടിംഗിനേക്കാള്‍ റെക്കോർഡ് നമ്പറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോർജിയയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുന്നുവോ അതനുസരിച്ചാണ് വാഷിംഗ്ടണ്‍ സെനറ്റ് ആര് നിയന്ത്രിക്കും എന്ന് സാധാരണ ഗതിയില്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സെനറ്റ് അംഗം റാഫേൽ (ഡമോക്രാറ്റ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർക്കറുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 291700 പേരാണ് മൂന്നാം ദിവസമായതോടെ സംസ്ഥാനത്തു നേരത്തെ വോട്ട് ചെയ്തത്. 2018 ൽ ഇതേ സമയം 147289 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന വോട്ടർമാർക്ക് എത്രയും വേഗം വോട്ടു ചെയ്തു മടങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓഫിസ് പറഞ്ഞു. ജോർജിയയിലെ സെനറ്റർ, ഗവർണർ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള ഗവർണർ ബ്രയാൻ…
അമേരിക്കയില്‍ ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർദ്ധനവ് കോവിഡ്-19 മായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: യുഎസിൽ കഴിഞ്ഞ വർഷം ഗർഭധാരണം അല്ലെങ്കിൽ പ്രസവ സങ്കീർണതകൾ മൂലം മരണമടഞ്ഞ സ്ത്രീകളുടെ എണ്ണത്തിൽ കോവിഡ്-19 നാടകീയമായ വർദ്ധനവ് വരുത്തിയതായും, ഈ പ്രതിസന്ധി ആനുപാതികമായി കറുത്ത, ഹിസ്പാനിക് സ്ത്രീകളെ ഇരകളാക്കിയതായി ബുധനാഴ്ച പുറത്തിറക്കിയ സർക്കാർ റിപ്പോർട്ടില്‍ പറയുന്നു. 2018 മുതൽ ഗർഭധാരണവുമായി ബന്ധപ്പെട്ട മരണങ്ങൾ ഏകദേശം 80 ശതമാനം വർദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 1,178 മരണങ്ങളിൽ നാലിലൊന്ന് കോവിഡ്-19 കാരണമായി പറയുന്നു. മാസം തികയാതെയും ഭാരക്കുറവുമുള്ള കുഞ്ഞുങ്ങളുടെയും ജനന ശതമാനവും കഴിഞ്ഞ വർഷം ഉയർന്നു. കൂടുതൽ ഗർഭിണികളോ പ്രസവിച്ചവരോ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. “രാജ്യത്ത് മാതൃമരണ നിരക്കുമായി ബന്ധപ്പെട്ട ഒരു പ്രതിസന്ധിയുടെ നടുവിലായിരുന്നു ഞങ്ങൾ,” ഉർബാന-ചാമ്പെയ്‌നിലെ ഇല്ലിനോയിസ് സർവകലാശാലയിലെ മാതൃ ആരോഗ്യ ഗവേഷകയായ കാരെൻ ടാബ് ദിന പറഞ്ഞു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് കൈകാര്യം ചെയ്യാൻ…
ഡാളസിലെ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു
കരോള്‍ട്ടണ്‍ (ഡാളസ്): മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെക്കുറിച്ച് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു കാർ വന്നിടിച്ചതിനെ തുടർന്നു മരണപ്പെട്ടു. ഒക്ടോബർ 18 ചൊവ്വാഴ്ച അർദ്ധരാത്രിയിൽ പ്രസിഡന്റ് ജോർജ് ബുഷ് ടേൺപൈക്കിലായിരുന്നു അപകടം. പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ ഇടിച്ച കാറിലെ ഡ്രൈവർ ഫിലിപ്പ് പാർക്കർ (85) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റീവ് നോതം ആശുപത്രിയിൽ വെച്ചും മരണപ്പെട്ടു. കരോള്‍ട്ടണ്‍ പോലീസ് ഡിപ്പാർട്ട്മെന്റിൽ ആദ്യമായാണ് ഡ്യൂട്ടിയിലിരിക്കെ ഒരു ഓഫീസര്‍ അപകടത്തിൽ മരണപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഡാളസിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മരണപ്പെട്ട ഓഫീസര്‍ ജേക്കബ് അർലാനോയുടെ സംസ്ക്കാരം നടത്തി. 2020 മാർച്ചിലാണ് നോതം കരോള്‍ട്ടണ്‍ പോലീസ് ഫോഴ്സില്‍ അംഗമായത്. അതിനു മുന്‍പ് വിസ്കോൺസിലും, യു എസ് മറീന്‍ കോര്‍പ്സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യയും, മൂന്നും ആറും വയസ്സുള്ള രണ്ട് ആൺമക്കളും, ഒരു വയസ്സുള്ള പെൺകുഞ്ഞും ഉൾപ്പെടുന്നതാണ് നോതമിന്റെ…
നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമ ഭദ്രാസനം ഒക്ടോബർ 23ന് ക്രിസ്തീയ കുടുംബ ദിനമായി ആചരിക്കുന്നു
ന്യൂയോർക്ക്: ഒക്ടോബർ 23 ഞായറാഴ്ച സഭ ക്രിസ്തീയ കുടുംബദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിർത്തിയിലുള്ള ഇടവകകളിലും പ്രത്യേക ആരാധനകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നു. ക്രമീകരിക്കുന്നു. കുടുംബം ദൈവത്തിന്റെ അനുഗ്രഹവും മഹത്തായ ദാനവുമാണെന്നും, ദൈവരാജ്യം ഈ ഭൂമിയിൽ സ്ഥാപിക്കുന്നതിന്റെ ആദ്യ പടിയാണ് ക്രിസ്തീയ കുടുംബമെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിൽ മെത്രാപ്പോലീത്താ ഓർമിപ്പിച്ചു. കുടുംബം കുടുംബമായി നമുക്ക് ലഭിച്ചിരിക്കുന്ന കൃപകളെ ഓർത്ത് സ്തോത്രം ചെയ്യുവാനും, നമ്മെ തന്നെ ദൈവ സന്നിധിയിൽ സമർപ്പിക്കുവാനായി ഈ ദിവസം ഉപയോഗിക്കണമെന്നും മെത്രാപോലിത്താ ഓർമ്മിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം, വർദ്ധിച്ചുവരുന്ന വിവാഹമോചനം, അണുകുടുംബം, ഇവയെല്ലാം വ്യക്തി ബന്ധങ്ങളേയും കുടുംബ ബന്ധങ്ങളേയും ശിഥിലമാക്കികൊണ്ടിരിക്കുന്നു. തകർന്നുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ രക്ഷിക്കുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ടെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ക്രിസ്തീയ കുടുംബ ദിനം കുടുംബങ്ങളുടെ പുനഃപ്രതിഷ്ഠക്കും സമർപ്പണത്തിനും ഉള്ള അവസരമാകണം. അഴിമതി, ആഢംബരം, മദ്യപാനം, മുതലായ ദോഷങ്ങൾ വിട്ടൊഴിയുമെന്ന് ഓരോ കുടുംബവും…
അമേരിക്കയിലെ അറിയപ്പെടുന്ന പ്രശസ്ത പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തില്‍ അന്തരിച്ചു
ന്യൂജേഴ്‌സി: അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ (52) അന്തരിച്ചു. കോഴിക്കോട് ദേവഗിരി കോളജിലെ അദ്ധ്യാപകനായിരുന്ന പരേതനായ പ്രഫ. ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും മകനാണ്. രക്താര്‍ബുദം ബാധിച്ച് സ്റ്റെം സെല്‍ ട്രാന്‍സ്പ്ളാന്റേഷന്‍ നടത്തി അഞ്ചു വര്‍ഷത്തോളം വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായി ചികിത്സയിലായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലായിരുന്നു താമസം. ദീപികയില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച ഫ്രാന്‍സിസ് ദീപികയുടെ വിവിധ ബ്യൂറോകളില്‍ ബ്യൂഫോ ചീഫ്, മംഗളം കോഴിക്കോട് യൂണിറ്റില്‍ ന്യൂസ് എഡിറ്റര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്തവും പ്രമാദവുമായ അനേകം വാര്‍ത്തകളും ലേഖന പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമരംഗത്തെ അനുഭവങ്ങളുമായി ‘നാലാം തൂണിനപ്പുറം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ മാധ്യമ പുരസ്‌കാരം, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡ്, പുഴങ്കര ബാലനാരായണന്‍ അവാര്‍ഡ്, പ്ളാറ്റൂണ്‍ അവാര്‍ഡ് എന്നിങ്ങനെ…
George Abraham, Vice-Chair of IOCUSA congratulates Mallikarjun Kharge, newly elected President of the Congress Party
George Abraham, vice-chair of the Indian Overseas Congress USA congratulates Shri. Mallikarjun Kharge upon his election as the president of the Congress party. “ The election showed the nation that the party that promotes democracy for the nation practices the same at home. By competing as a candidate in the election, Mr. Shashi Tharoor has reinvigorated the Congress cadre and highlighted essential reforms necessary within the organization to prepare itself for the 2024 national election,” said Mr. Abraham. Mr. Kharge is a quintessential grassroots leader who has risen through the…
