ഹൈദരാബാദ്: ‘ഹലാൽ ജിഹാദ്’ എന്ന മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. നഗരത്തിലെ ഹിന്ദു ഗ്രൂപ്പുകൾ ഹിന്ദു വ്യവസായികൾക്കും സമുദായാംഗങ്ങൾക്കും ആശയം വിശദീകരിക്കാൻ ബോധവൽക്കരണ പരിപാടി നടത്തുന്നു. കാച്ചിഗുഡയിലെ ബദ്രുക കോളേജിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് അത്തരത്തിലുള്ള ഒരു പരിപാടി നടക്കും. ‘H2H ബിസിനസ്’ നെറ്റ്‌വർക്കിംഗും ‘സനാതൻ ഹിന്ദു സംഘ’വുമാണ് ഈ പരിപാടിയെ പിന്തുണയ്ക്കുന്നത്. “ഹിന്ദുക്കളുടെയും പ്രത്യേകിച്ച് ഹിന്ദു ബിസിനസുകാരുടെയും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഹലാലിനെതിരായ നമ്മുടെ കുരിശുയുദ്ധത്തിന്റെ തുടർച്ചയായി, ഹലാലിനെ കുറിച്ച് അറിയാതെ നമ്മളോരോരുത്തരും എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് നമുക്ക് മനസിലാക്കാം. നമുക്കിതില്‍ അണി ചേരാം, നമ്മുടെ ഉത്കണ്ഠ പ്രകടിപ്പിക്കാം, ഹലാൽ എന്ന ഈ ഭൂതത്തെ അവസാനിപ്പിക്കാം,” ഹിന്ദു ബിസിനസ്സ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തില്‍ പറയുന്നു. ആഗോളതലത്തിൽ വൻ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന ഹലാൽ ഉൽപ്പന്നങ്ങളെക്കുറിച്ചാണ് ചില ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് ആശങ്ക. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി)…
Year: 2022
വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്കാ റീജിയൻ യൂണിഫൈഡിന് ഐക്യദാർഢ്യം പിച്ചുകൊണ്ട് ഒക്കലഹോമ പ്രോവിൻസ്!
ന്യൂജഴ്‌സി: അമേരിക്കാ റീജിയൻ യൂണിഫൈഡിൻ്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി അണിഞ്ഞിരിക്കുന്നു. വേൾഡ് മലയാളി കൗണ്‍സിൽ ഒക്കലഹോമ പ്രോവിൻസിൻ്റെ ഭാരവാഹികൾ കഴിഞ്ഞദിവസം കൂടിയ എക്സിക്യൂട്ടീവ് കൗണ്‍സിൽ യോഗത്തിൽ വച്ച് ഡബ്ല്യൂ. എം. സി അമേരിക്കാ റീജിയൻ യൂണിഫൈഡിന് പരിപൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുര്യൻ സഖറിയ (ചെയർമാൻ), പുന്നൂസ് തോമസ് (പ്രസിഡന്റ്), സിഞ്ചു തോമസ് (ജനറല്‍ സെക്രട്ടറി), ടോബിൻ തോമസ് (ട്രഷറര്‍), സിനി സക്കറിയ (വൈസ് ചെയർമാൻ), ജെറി ജോർജ് (വൈസ് പ്രസിഡന്റ്), എബ്രഹാം ജോൺ (അഡ്‌വൈസറി ബോർഡ് ചെയർമാൻ), എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ചെയർമാൻ കുര്യൻ സക്കറിയയുടെ മികവാർന്ന പ്രവർത്തനത്തെ എല്ലാവരും പ്രശംസിച്ചു. 2014-ൽ ഒക്കലഹോമയിൽ ആരംഭിച്ച ഈ പ്രോവിൻസ് നല്ലവരായ ചെറുപ്പക്കാരുടെ പ്രവർത്തനമികവുകൾകൊണ്ട് ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നു. ചെയർമാൻ കുര്യൻ സഖറിയയുടെ സ്വാഗത പ്രസംഗത്തിൽ കഴിഞ്ഞ മാർച്ച് ഏപ്രിൽ മാസങ്ങളിൽ മിഡ്‌വേ സിറ്റിയിൽ, കോവിടു…
റീനു ജോൺസൺ പർമാർ (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോൺസൺ പർമാർ, 35 , അന്തരിച്ചു. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിൻ പർമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. റീനു ആമസോണിൽ ഐ ടി ഉദ്യഗസ്ഥയായിരുന്നു. ഇരുവരും സ്‌കൂൾ കാലഘട്ടം മുതൽ ഒരുമിച്ചു പഠിച്ചവരാണ്. ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പയുടെ പുത്രിയാണ്. പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പ. മാതാവ് സാലി ജോൺസൺ ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗം. റിന്റു മാത്യു (ഷോൺ മാത്യു), ജോൺസൺ (ആൻസി ജോൺസൺ) എന്നവരാണ് സഹോദരർ. ആറ് സഹോദരപുത്രരുമുണ്ട്. ഡിസംബര്‍ 12 തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളോവുസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികനായിരിക്കും. പൊതുദര്‍ശനം: ഡിസംബര്‍ 11 ഞായര്‍ വൈകിട്ട്…
തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാധ്വജം ദർശിക്കുവാൻ ഛത്തീസ്ഗഢിൽ നിന്നും തീർത്ഥാടക സംഘമെത്തി
തലവെടി: ആലപ്പുഴ ജില്ലയിൽ തലവെടി പഞ്ചായത്തിൽ തിരുപനയനൂർകാവ് ദേവി ക്ഷേത്രത്തിലെ കൃഷ്ണശിലാ ധ്വജം ദർശിക്കുവാൻ ഛചത്തീസ്ഗഢിൽ നിന്നും തീർത്ഥാടക സംഘം എത്തി. 51പേരടങ്ങുന്ന ശബരിമല തീർത്ഥാടക സംഘം ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞാണ് ലോകപ്രശസ്തമായ കൃഷ്ണശില കൊടിമരം കാണുന്നതിനും ദേവീ ദർശനത്തിനുമായി കഴിഞ്ഞ ദിവസം എത്തിയത്. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ ആനന്ദൻ നമ്പൂതിരിയും, സെക്രട്ടറി അജികുമാർ കലവറശ്ശേരിയും, ക്ഷേത്ര ഭാരവാഹികളും ചേർന്ന് സംഘത്തെ സ്വീകരിച്ചു. ക്ഷേത്ര ദർശനം നടത്തിയ സംഘം കൃഷ്ണശില ധ്വജത്തോടൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയാണ് മടങ്ങിയത്. കേരളത്തിലെ ആദ്യ കൃഷ്ണാ ശിലാ ധ്വജത്തിന് യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഏഷ്യ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ശിപാർശയെ തുടർന്ന് ‘നിലവിൽ ഏറ്റവും ഉയരം കൂടിയ കൃഷ്ണശിലാ ധ്വജം ‘എന്ന അംഗികാരത്തോടെ ലോക റെക്കോര്‍ഡിൽ ഇടം പിടിക്കുകയും, സെപ്റ്റംബർ 27ന് ഗോവ ഗവർണർ അഡ്വ.പി.എസ്.…
സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ
ഫിലഡൽഫിയ: ഫിലഡല്‍ഫിയയിലെ മലയാളി സംഘടനയായ “സിമിയോ”യുടെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ 10 ശനിയാഴ്ച രാവിലെ 10:00 മണി മുതൽ ഫിലഡൽഫിയ വെൽഷ് റോഡിലുള്ള സീറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) വെച്ച് വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി നടത്താൻ സാധിക്കാതെ പോയ ക്രിസ്തുമസ് ആഘോഷ പരിപാടി ഈ വർഷം വളരെ വിപുലമായി നടത്തുകയാണ്. ഫിലഡൽഫിയ സിറ്റി കൗൺസിൽ മൈനോരിറ്റി ചെയർമാൻ ഡേവിഡ് ഓ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഫിലഡൽഫിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നതാണ്. ഫിലഡൽഫിയയിലെ പ്രശസ്ത കലാസംഘടനയായ റൈസിംഗ് സ്റ്റാർസിന്റെ വിവിധ കലാപരിപാടികൾക്കൊപ്പം സിമിയോ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ക്രിസ്തുമസ് ആഘോഷത്തിന് മാറ്റു കൂട്ടും. എല്ലാ നല്ലവരായ സുഹൃത്തുക്കളുയും പ്രോഗ്രാമിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി…
സൗത്ത് കരോലിനയിലെ ഡ്യൂക്ക് എനർജി ജലവൈദ്യുത നിലയത്തിന് സമീപം വെടിവയ്പ്പ്
സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ഡ്യൂക്ക് എനർജി ജലവൈദ്യുത നിലയത്തിന് സമീപം വെടിവയ്പ്പ് ഉണ്ടായതായി കമ്പനിയിൽ നിന്നും പ്രാദേശിക അധികാരികളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം 5:30 ഓടെ ഒരു ട്രക്ക് റിഡ്ജ്‌വേയിലെ ജലവൈദ്യുത ഹൈഡ്രോ സ്റ്റേഷനടുത്തേക്ക് വരുന്നതും റൈഫിള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് വാഹനം പെട്ടെന്ന് ഓടിച്ചുപോകുന്നതും ജീവനക്കാര്‍ കണ്ടതായി പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്പനി എഫ്ബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡ്യൂക്ക് എനർജി വക്താവ് റയാൻ മോസിയർ പറഞ്ഞു. വെടിവെപ്പിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആർക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ മരങ്ങളിലേക്ക് വെടിയുതിർത്തെങ്കിലും പവർ പ്ലാന്റിൽ നിന്ന് അകലെയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക മാധ്യമങ്ങളോട് കെർഷോ കൗണ്ടി ഷെരീഫ് ലീ ബോൻ പറഞ്ഞു. പ്ലാന്റിനെ ലക്ഷ്യം വെച്ചാണോ വെടിവെച്ചതെന്ന് അവർക്ക് ഉടൻ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. നോര്‍ത്ത് കരോലിനയിലെ മൂർ കൗണ്ടിയിലെ ഒരു ഡ്യൂക്ക് എനർജി ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനു…
ആണവ കരാറിനെക്കുറിച്ചുള്ള റഷ്യ-യുഎസ് ചർച്ചകൾ മാറ്റിവച്ചു, റദ്ദാക്കിയിട്ടില്ല: റഷ്യൻ ഉദ്യോഗസ്ഥൻ
ആണവ ഉടമ്പടി സംബന്ധിച്ച് റഷ്യയും യുഎസും തമ്മിലുള്ള ചർച്ചകൾ മാറ്റിവച്ചെങ്കിലും റദ്ദാക്കിയിട്ടില്ലെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. വാഷിംഗ്ടണും മോസ്കോയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഡിസംബർ ആദ്യം ഈജിപ്തിൽ നടക്കാനിരുന്ന ചർച്ചകൾ, ന്യൂ സ്റ്റാർട്ട് (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) എന്നും അറിയപ്പെടുന്ന സ്ട്രാറ്റജിക് ഒഫൻസീവ് ആയുധങ്ങളുടെ കുറയ്ക്കലും പരിമിതിയും സംബന്ധിച്ച ചർച്ചകൾ സുഗമമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ START ഉടമ്പടിയെക്കുറിച്ചുള്ള ഉഭയകക്ഷി കൺസൾട്ടേറ്റീവ് കമ്മീഷന്റെ യോഗം ഞങ്ങൾ മാറ്റിവച്ചു, പക്ഷെ അത് റദ്ദാക്കിയിട്ടില്ല. മറ്റൊരു തിയ്യതി പ്രഖ്യാപിക്കുന്നതുവരെ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണെന്ന് വ്യാഴാഴ്ച ഒരു റഷ്യന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ റിയാബ്കോവ് പറഞ്ഞു. ചർച്ചകൾ മാറ്റിവച്ചത് “രാഷ്ട്രീയ തീരുമാനമായിരുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കരാർ പൂർണ്ണമായി നടപ്പാക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്ന റഷ്യൻ അവകാശവാദങ്ങളും ഉക്രെയ്ൻ യുദ്ധത്തിലെ സമീപകാല…
അന്നമ്മ തോമസ് (83 ) ഫിലഡൽഫിയയിൽ നിര്യാതയായി
ഫിലഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. ജോയമ്മ, ബിനോയ്, ജാൻസി, മോൻസി എന്നിവർ മക്കളും, ജോൺസൺ, ജെസ്സി, സാബു , ബിന്ദു എന്നിവർ മരുമക്കളുമാണ്. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ (520 Hood Blvd, Fairless Hills, PA 19030) വെച്ച് നടത്തപ്പെടും. , സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ (101 Byberry Rd, Huntingdon Valley, PA 19006) സംസ്ക്കാരം നടത്തും.
പ്രഭാപൂരിതമായ മണ്ഡലകാലം: സന്തോഷ് പിള്ള
നാട്ടിലായിരുന്നപ്പോൾ, ഗ്രീഷ്മകാല സന്ധ്യകൾ എപ്പോഴും ദീപാലങ്കാരങ്ങളുടെ വർണ്ണ പൊലിമയിൽ കുളിച്ചുനിന്നിരുന്നു. അയ്യപ്പ ക്ഷേത്രത്തിനു മുന്നിൽ വാഴയിൽ ഈർക്കിൽ വളച്ചു വച്ച് അതിൽ മരോട്ടിക്കായുടെ തോടിൽ വിളക്കെണ്ണ നിറച്ച് തിരിയിട്ട് നിർമ്മിച്ചിരുന്ന ദീപസ്തംഭം, കർപ്പൂരം ആളിക്കത്തുമ്പോൾ ഉണ്ടാവുന്ന മർമര ശബ്ദം ഇവയെല്ലാം മധുരിക്കുന്ന ബാല്യകാല സ്‌മൃതികളാണ്. ദീപാരാധന കഴിഞ്ഞു ഗ്രാമപാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ടോമിച്ചൻ്റെ വീട്ടിനു മുമ്പിൽ കുറച്ചുനേരം വാനം നോക്കിനിൽക്കും. വീടിനൊരുവശത്ത് ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ആഞ്ഞിലി മരച്ചില്ലകൾക്കിടയിലൂടെ പൂർണ ചന്ദ്രൻ വെളുക്കെ ചിരിക്കുന്നു. താഴെയുള്ള ശിഖരങ്ങളിൽ രണ്ടുനക്ഷത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. നീലയും, ചുവപ്പും, വെള്ളയും നിറമാണ് ഒരുനക്ഷത്രത്തിന്, മറ്റേതാകട്ടെ വെള്ളനിറത്തിൽ മാത്രം. ക്രിസ്തുമസ്സ് സീസണും, മണ്ഡല കാലവും ഒരുമിച്ച് വരുന്നതുമൂലം ഡിസംബർ മാസമാകമാനം വിണ്ണിലും മണ്ണിലും പ്രഭാപൂരിതമായിരുന്നു മൂന്നു പതിറ്റാണ്ടുകൾക്ക് മുൻപ് അമേരിക്കയിലേക്ക് കുടിയേറിയപ്പോൾ മണ്ഡല കാല സ്മരണകളും ഒപ്പം പോന്നിരുന്നു. ഇവിടെ എത്തിയ ശേഷമുള്ള…
പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്തു; ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള കാമകേളികളുടെ ദൃശ്യങ്ങളെന്ന് പോലീസ്
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജെ ജിനീഷിന്റെ ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള കാമകേളികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് അറസ്റ്റു ചെയ്ത മലയിന്‍കീഴ് പോലീസ്. മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക വേഴ്ചകളുടെ വീഡിയോ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. കൂടാതെ, കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കുന്ന വീഡിയോയും കണ്ടെത്തി. നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ജിനേഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് പൊലീസ് അയച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റാണ് ജിനേഷ്. മലയിന്‍കീഴ് നിന്നും കാണാതായ പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണമാണ് ജിനേഷനിലെത്തിച്ചത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികള്‍ക്കടക്കം വിതരണം ചെയ്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ ഫോണില്‍…
