വികസന വിരോധികൾക്ക് കീഴടങ്ങുന്ന പ്രശ്നമില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: വികസന വിരോധികൾക്ക് കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടാണ്. ഭാവി കേരളത്തിനും തലമുറകൾക്കുമായി വികസിത കേരളം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യവും കരുത്തും എൽഡിഎഫ് സർക്കാരിനുണ്ടെന്ന് പാർട്ടി മുഖപത്രമായ ലേഖനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും കൂടംകുളം – ഇടമൺ – കൊച്ചി പവർ ഹൈവേയും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുകയും ദേശീയ വികസനം നടപ്പാക്കുകയും ചെയ്യുന്ന സർക്കാരിന് വിഴിഞ്ഞം പദ്ധതിയും നടപ്പാക്കാൻ കഴിയും. തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്‌നത്തിന് ചിറക് നൽകുന്ന പദ്ധതികളിൽ ഒന്നാണിത്. 80 ശതമാനം പണി പൂർത്തിയായ ഘട്ടത്തിൽ അതിനെതിരെ സമരവുമായി വരുന്നവരുടെ താത്പര്യം എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും കേരളീയർക്കുണ്ട്. എങ്കിലും ബന്ധപ്പെട്ടവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കാൻ ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. കലാപനീക്കത്തിലൂടെ പദ്ധതി തടയാനാണ് സമരസമിതിയും അതിനു…

17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ്. കുട്ടിയുടെ പിതൃസഹോദരനാണ് കേസിലെ പ്രതി. ഇയാള്‍ ജീവിതാവസാനം വരെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കഠിന തടവിന് പുറമെ 1,50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ നിന്ന് അതിജീവിതയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും വിക്‌ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും ഉചിതമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ജഡ്ജി എംപി ഷിബുവിൻറെതാണ് ഉത്തരവ്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. +2 വിദ്യാർത്ഥിനിയായ പെണ്‍കുട്ടി പഠനാവശ്യങ്ങൾക്കായാണ് പ്രതിയുടെ വീട്ടിൽ താമസിച്ചത്. ഈ സമയത്താണ് വീട്ടിൽ വച്ച് പലതവണ പീഡനത്തിന് ഇരയാകുകയും പെണ്‍കുട്ടി ഗർഭിണിയാക്കുകയും ചെയ്‌തത്. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കി 2014ൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 1, വ്യാഴം)

ചിങ്ങം: ജീവിതപങ്കാളിയുമായുള്ള അസ്വാരസ്യം ഇരുവർക്കും മനഃപ്രയാസം ഉണ്ടാക്കാം. സഹപ്രവർത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോൾ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്പ്രയോജനമായ സംഭാഷണങ്ങളിൽ പങ്കുകൊള്ളാതിരിക്കുക. നിയമകാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിൻറെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. കന്നി: വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തിൽ തികഞ്ഞ യൂഷ്‌മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാൻ സധ്യത. കുടുംബത്തിൽ നിന്നും ചില നല്ല വാർത്തകൾ പ്രതീക്ഷിക്കാം. നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം. തുലാം: നിങ്ങളുടെ സ്വാധീനമുള്ള ഒരു സുഹൃത്ത് നിങ്ങൾക്ക് ഇപ്പോൾ ഭാഗ്യമുണ്ടാക്കും. നിങ്ങൾക്ക് ഒരു തടസ്സവും കൂടാതെ ഒരു പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: തൊഴിൽ അവസരങ്ങൾ തേടുന്നവർ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ…

ലോക എയ്‌ഡ്‌സ് ദിനം: 2030-ഓടെ എയ്‌ഡ്‌സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം മോശമായ നിലയിലെന്ന് യു എന്‍

യുണൈറ്റഡ് നേഷൻസ് : 2030-ഓടെ എയ്ഡ്‌സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ സാഹചര്യം മോശമായതിനാൽ നടപടിയെടുക്കണമെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് സിസാബ കൊറോസി ആവശ്യപ്പെട്ടു. ഇന്ന് (ഡിസംബർ 1) ലോക എയ്ഡ്‌സ് ദിനത്തിനായുള്ള സന്ദേശത്തിൽ, 2030-ഓടെ എയ്ഡ്‌സ് അവസാനിപ്പിക്കുക എന്ന ലക്ഷ്യം മോശമായ നിലയിലാണെന്ന് കൊറോസി പറഞ്ഞു, കാരണം “അസമത്വങ്ങളും വിവേചനങ്ങളും മനുഷ്യാവകാശങ്ങളോടുള്ള അവഗണനയും നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു”, അദ്ദേഹം പറഞ്ഞു. “എയ്‌ഡ്‌സ് അവസാനിപ്പിക്കാൻ ശാസ്‌ത്രാധിഷ്‌ഠിതമായ ഒരു പാതയുണ്ട്. പക്ഷേ ഖേദകരമെന്നു പറയട്ടെ, അത് എല്ലാവർക്കും ലഭ്യമല്ല. 40 വർഷത്തിലേറെയായി എച്ച്‌ഐവി/എയ്ഡ്‌സിനെ ആഗോള ആരോഗ്യ പ്രതിസന്ധിയായി നിലനിർത്തുന്ന ഈ വെല്ലുവിളികളെ നാം അഭിമുഖീകരിക്കണം,” അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹം പ്രവർത്തിച്ചാൽ, ഈ ദശകത്തിൽ 3.6 ദശലക്ഷം പുതിയ എച്ച്ഐവി അണുബാധകളും 1.7 ദശലക്ഷം എയ്ഡ്‌സ് സംബന്ധമായ മരണങ്ങളും തടയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡ്‌സിനെക്കുറിച്ചുള്ള പൊതുസഭയുടെ…

മാഗ് വോളിബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സിന് കിരീടം

ഹൂസ്റ്റൺ: നവംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഹൂസ്റ്റൺ ട്രിനിറ്റി സെൻററിൽ വച്ച് നടന്ന മാഗ് വോളിബോൾ ടൂർണമെന്റിൻ്റെ ഫൈനൽ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സി സി സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തി ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീം ജേതാക്കളായി. ആദ്യ റൗണ്ടിൽ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ടീമിനെ പരാജയപ്പെടുത്തി എല്ലാ കളികളും വിജയിച്ച് ഒന്നാം സീഡ് ആയി ഫൈനലിൽ എത്തിയ സിസി സ്ട്രൈക്കേഴ്സ് ടീമിൻ്റെ സ്‌മാഷു കൾ ഹൂസ്റ്റൺ ചലഞ്ചേഴ്സ് ശക്തമായ ബ്ലോക്കുകളിലൂടെ പ്രതിരോധിച്ചു. ഫൈനൽ മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയ ചലഞ്ചേഴ്സ് ടീം അനായാസമായ വിജയമാണ് നേടിയത് (25-19, 25-13). തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള, വൈസ് പ്രസിഡൻറ് ഫാൻസി മോൾ പള്ളത്ത് മഠം, സ്പോൺസർമാർ, മാഗ് ഭാരവാഹികൾ പങ്കെടുത്തു. വോളിബോൾ ടൂർണമെൻറ് വിജയികൾക്കുള്ള ഏവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും മാഗ് പ്രസിഡൻ്റ് അനിൽ…

പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ കൃതിയും കര്‍ത്താവും സാഹിത്യ സദസ് ഡിസംബര്‍ 4 ഞായറാഴ്ച

പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതി മാസം തോറും നടത്തിവരുന്ന കൃതിയും കർത്താവും സാഹിത്യ സദസ്സിന്റെ പത്താം അദ്ധ്യായത്തിൽ ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനും, എഴുത്തുകാരനുമായ ഡോ. എം.വി. പിള്ള, ‘പെൺജന്മ പുണ്യങ്ങൾ’ എന്ന അദ്ദേഹത്തിന്റെ കൃതിയെ മുൻനിർത്തി 2022 ഡിസംബർ 4 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് നമ്മളോട് സംസാരിക്കുന്നു. ഗൂഗിൾ മീറ്റ് വഴിയാണ് ചടങ്ങ്. ഗൂഗിള്‍ മീറ്റ്‌ ലിങ്ക്: https://meet.google.com/fko-btbk-dcg

നേര്‍മ മലയാളി അസോസിയേഷന്‍ എഡ്മന്റണില്‍ വയോജനങ്ങള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

എഡ്‌മിന്റൺ: നേർമ മലയാളി അസോസിയേഷൻ എഡ്മൺറ്റണിലെ മലയാളി വയോജനങ്ങൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെന്റ് അൽഫോൻസാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു നവംബർ പത്തൊൻപതു ശനിയാഴ്ച്ച നടത്തിയ സെമിനാർ അഡ്വക്കേറ്റ് സണ്ണി കോലാടിയിൽ ഉത്‌ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിലെ മെന്റൽ ഹെലത്തു തെറാപ്പിസ്റ് ജോബിജോണും,സോഷ്യൽ വർക്കർ സ്റ്റീഫൻ ചാക്കോയും പ്രദാന ക്ലാസുകൾ കൈകാര്യം ചെയ്തു. പലപ്പോഴും വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങളുടെ മാനസീക ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനു മക്കൾ കൈക്കൊള്ളേണ്ട നടപടികളെ കുറിച്ചും സെമിനാർ ചർച്ചചെയ്തു. മക്കളുടെ കാനഡ കുടിയേറ്റത്തിന്റെ ഭാഗമായി നാട്ടിൽനിന്നു വിസിറ്റിംഗ് -ഗ്രാൻഡ് പേരന്റ് വിസയിൽ കാനഡയിൽ എത്തിയവരാണ് മുഴുവൻ വയോജനങ്ങളും. മക്കൾ ജോലിക്കു പോയിക്കഴിഞ്ഞാൽ മുഴുവൻ സമയവും വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഇവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ ക്ലാസ്സുകളും,കളികളും, കഥളും പാട്ടുകളും വേറിട്ട അനുഭവമായി. സമപ്രായക്കാരായ കൂട്ടുകാരോട് കൊച്ചുവർത്തമാനം പറഞ്ഞിരുന്നു ഒരുദിനം…

ശക്തനാം ദൈവമെൻ സൈന്യാധിപൻ (കവിത): പി.സി. മാത്യു

കാറ്റും മഴയും കടലും കരയും കലങ്ങി മറിഞ്ഞാലും വൻ കരങ്ങളാൽ താങ്ങുവാൻ വിശ്വസ്തനാമെൻ ദൈവമുണ്ട്…. കാർമേഘമിരുണ്ടു കൂരിരുട്ടായാലൂം കാഴ്ചയേകുവാൻ കർത്തനുണ്ട് സൂര്യനായ് മേഘത്തിലുദിച്ചിടുമെ സ്വർഗം തുറന്നവൻ വന്നീടുമേ…. ശത്രുക്കളൊക്കെയും ഭയപ്പെട്ടു വേഗം ശങ്കയോടെ ചിതറിയോടുവാൻ ദൂതഗണങ്ങളെ ഊരിയ വാളുമായി ദേവനവനയച്ചിടും സംശയമെന്യേ… മാലാഖമാർ തൻ പടധ്വനി വാനിൽ മാലോകരെ നിങ്ങൾ കേൾക്കുന്നീലെ? പറക്കും കുതിര തൻ ഗംഭീര സീല്‍‌കാരം പ്രകമ്പനം കൊള്ളിക്കുന്നതും… താമസമില്ലിനി ശാന്തത പടരുവാൻ താമസമില്ലിനി യുദ്ധം തീരുവാൻ ശത്രു ഭീഷണി ഫലിക്കില്ലിനിയും ശക്തനാം ദൈവമെൻ സൈന്യാധിപൻ

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 22): ജോണ്‍ ഇളമത

ഏതാണ്ട്‌ ഒരു വര്‍ഷത്തോളം എത്തി മോശയുടെ ശില്പം കൊത്താന്‍ തക്ക ഒരു കല്ല്‌ കണ്ടെത്താന്‍. വലിയ പാറമേല്‍ ഇരിക്കുന്ന പ്രതിമ. അരോഗദൃഡഃഗാത്രനായ മോശ. നീണ്ടു നരച്ച താടിയും മുടിയും. നാല്പതു വര്‍ഷം മരുഭൂമിയില്‍ സഞ്ചരിച്ച മോശ. യഹോവയുടെ ആജ്ഞാനുവര്‍ത്തിയായി ചെങ്കടലിനെ വേര്‍തിരിച്ച്‌ ഇസ്രായേല്‍ ജനതയ്ക്ക്‌ വഴിയൊരുക്കിയ മോശ. വെള്ളത്തില്‍ നിന്നെടുക്കപ്പെട്ട അടിമയുടെ പുത്രന്‍. ഫറവോന്റെ അരമനയെ പിടിച്ചു കുലുക്കിയ മോശ! ഈ കല്ലില്‍ നിന്നിറങ്ങിവരുമ്പോള്‍ ആരുടെ രൂപമായിരിക്കണമെന്ന്‌ ചിന്തിച്ചു നിന്നപ്പോള്‍ കറോറമലയിലെ പാറയിടുക്കില്‍ ഒരു വൃദ്ധന്‍! അത്ഭുതം! അയാള്‍ക്ക്‌ താന്‍ മനസ്സില്‍ കൊണ്ടുനടന്ന മോശയോട്‌ ഏറെ രൂപസാദൃശ്യം! അരോഗദൃഢഃഗാത്രനായ വൃദ്ധന്‍. തല ഇടതുഭാഗത്തേക്ക്‌ തിരിഞ്ഞ്‌, അതിതീക്ഷ്ണമായ പച്ചക്കണ്ണുകളില്‍ കുങ്കുമ രേഖകള്‍ പടര്‍ന്നിരിക്കുന്നു. നീണ്ട നരച്ച മുടിയും താടിയും. പ്രതികാരവും നിരാശയും നിഴലിക്കുന്ന മുഖഭാവം. ഇയാള്‍ തന്നെ മോശ. ഇസ്രായേല്‍ ജനതയുടെ രക്ഷകന്‍.ഈജിപ്റ്റില്‍ നിന്നും ഇസ്രായേല്‍ ജനതയെ മരുഭൂമിയിലേക്കു…

MAGH സോക്കർ ടൂർണ്ണമെന്റ് ‘മിന്നൽ എഫ് സി ഡാളസ്’ ജേതാക്കൾ

ഹൂസ്റ്റൺ: നവംബർ അഞ്ചാം തീയതി ശനിയാഴ്ച മിസോറി സിറ്റിയിലെ റോൺ പാർക്കിൽ വച്ച് നടന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) സംഘടിപ്പിച്ച പ്രഥമ സോക്കർ ടൂർണമെന്റിൽ ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ് ടീമിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കീഴടക്കി മിന്നൽ എഫ് സി ഡാളസ് ടീം കിരീടത്തിൽ മുത്തമിട്ടു. ടൂർണമെന്റിന്റെ ഉദ്ഘാടനം MAGH പ്രസിഡന്റ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. ആവേശകരമായ മത്സരങ്ങൾ കാണുവാൻ നൂറുകണക്കിന് കാണികളാണ് എത്തിച്ചേർന്നത്. ഡാളസ്സിൽ നിന്നും ഹൂസ്റ്റണിൽ നിന്നും 9 ടീമുകളാണ് ടൂർണമെൻ്റിൽ അണിനിരന്നത്. മിന്നൽ എഫ് സി ഡാളസ്, ഹൂസ്റ്റൺ യുണൈറ്റഡ് ലയൺസ്, ഹൂസ്റ്റൺ യുണൈറ്റഡ് ടൈഗേഴ്സ്, ഹൂസ്റ്റൺ യുണൈറ്റഡ് ജാഗ്വാർസ്, പെയർലാന്റ് ഓൾ സ്റ്റാർസ്, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് എ ടീം, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് ബി ടീം, ഹൂസ്റ്റൺ സൺഡേ ക്ലബ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ എന്നീ ടീമുകൾ പങ്കെടുത്തു.…