വന്യജീവി അക്രമത്തിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനകീയ കര്‍ഷക പ്രതിരോധത്തിന് തൃശൂരില്‍ 23ന് തുടക്കം

കൊച്ചി: വന്യജീവി അക്രമത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കര്‍ഷകരുടെ സംഘടിത ജനകീയ പ്രതിരോധത്തിന് തൃശൂരില്‍ തുടക്കമാകുന്നു. ഏപ്രില്‍ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശൂര്‍ ജില്ലയിലെ ചാലക്കുടി കൊന്നക്കുഴിയില്‍ കര്‍ഷകരുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേരും. ആനകളും കാട്ടുപന്നികളുമുള്‍പ്പെടെ വന്യജീവികളുടെ ദിവസേനയുള്ള അക്രമം മനുഷ്യജീവന് ഉയര്‍ത്തുന്ന വെല്ലുവിളിയും കൃഷിനാശവും അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ച് കാട്ടാനയെയും കാട്ടുപന്നിയെയും കാട്ടിലേയ്ക്ക് ഓടിക്കുന്ന പ്രതിരോധ പോരാട്ടമുഖം തുറക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ നിലനില്‍പിനായുള്ള കര്‍ഷക പോരാട്ടത്തിന് പുതിയ പോര്‍മുഖം തുറക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പ്രതിരോധം വ്യാപിപ്പിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. പകല്‍ സമരങ്ങള്‍ നിരന്തരം കണ്ടിട്ടുള്ള…

അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്

കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 4ന് അനുസ്മരണ സമൂഹബലി. 5.15ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കും. 5.45ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വ്വഹിക്കും. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ്, മാര്‍ അത്തനേഷ്യസ് ഏലിയാസ് എന്നിവര്‍ അനുസ്മരണപ്രഭാഷണവും…

ദിലീപിന് ഹൈക്കോടതിയില്‍ തിരിച്ചടി: വധഗൂഢാലോചന കേസ് റദ്ദാക്കില്ല, സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുിലെഅ ന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും അതിനു കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി ഹൈക്കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. സവിശേഷ സാഹചര്യങ്ങളിലെ ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം കേസ് റദ്ദാക്കാനാവൂ. അതില്‍ സുപ്രീം കോടതിയുടെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ദിലീപിനെതിരായ ആരോപണങ്ങളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവമുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന ദിലീപിന്റെ വാദം തെളിയിക്കാന്‍ കഴിയില്ല. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടത് അേന്വഷണത്തിലാണെന്നും കോടതി വ്യക്തമാക്കി. ്രൈകംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത് ഏകപക്ഷീയമാകുമെന്ന ആരോപണം തെളിയിക്കാന്‍ ദിലീപിന് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ഏജന്‍സിയില്‍ നിന്ന് മറ്റൊരു…

കേരളം കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് തെറ്റ്: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേരളം കോവിഡ് കണക്കുകള്‍ സമര്‍പ്പിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പരാമര്‍ശം തെറ്റാണെന്നും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്ക് എല്ലാ ദിവസവും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും മെയില്‍ അയക്കുന്നുമുണ്ട്. കേന്ദ്രം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രത്തിന് അയച്ച മെയിലുകളുടെ പകര്‍പ്പുമായാണ് മ്രന്തി വാര്‍ത്താസമ്മേളനത്തിന് എത്തിയത്. ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കോവിഡ് റിപ്പോര്‍ട്ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.  

പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റാന്‍ സിപിഎമ്മില്‍ തീരുമാനം. കണ്ണൂരില്‍ നിന്നുള്ള പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാകും. നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്ററാകും. ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായും ഡോ.തോമസ് ഐസക്കിനെ ചിന്ത പത്രാധിപരായും നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കൈരളി ചാനലിന്റെ ചുമതല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരിക്കും. ഇൗ തീരുമാനങ്ങള്‍ സംസ്ഥാന സമിതി അംഗീകരിച്ചു. മുന്‍പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പി.ശശി. പിന്നീട് ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെട്ടതോടെ ശശിയെ സിപിഎം തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് പി.ശശിയെ സംസ്ഥാന സമിതിയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത്.

തൃശൂരില്‍ അപകടത്തില്‍പെട്ട കാറില്‍വടിവാള്‍; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

തൃശൂര്‍: വെങ്ങിണിശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട കാര്‍ എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് സൂചനയുണ്ട്. കാറില്‍ കണ്ടെത്തിയത് തുരുമ്പിച്ച വാളാണെന്നും പറയപ്പെടുന്നു. ലോറിക്ക് പിന്നില്‍ കാര്‍ വന്നിടിച്ചതിനു പിന്നാലെ പ്രശ്‌നമില്ല എന്നു പറഞ്ഞ് ഇവര്‍ മുങ്ങുകയായിരുന്നു. പാലക്കാട് ഇരട്ടക്കൊല നടന്ന പശ്ചാത്തലത്തില്‍ പോലീസ് വിഷയം ഗൗരവമായാണ് എടുത്തിരിക്കുന്നത്.

പാലക്കാട് സുബൈര്‍ കൊലയ്ക്ക് പിന്നില്‍ സഞ്ജിത് വധത്തിന്റെ പ്രതികാരം: മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, വാളുകള്‍ കണ്ടെടുത്തു

പാലക്കാട്: എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രമേശ്, അറുമുഖം, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ രമേശ് ആണ്. പാലക്കാട് അടുത്തകാലത്ത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. സുബൈറിനു നേര്‍ക്ക് മുന്‍പൂം വധശ്രമം നടന്നിരുന്നു. അന്ന് പോലീസ് വാഹനം കണ്ട് പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചൂ. സുബൈര്‍ വധവുമായി ബന്ധപ്പെട്ട പ്രതികള്‍ ഇന്നലെ തന്നെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. സുബൈറിന്റെ വധത്തിനു പിന്നാലെ നടന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് കിട്ടിയ സൂചന. പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന നാല് വാളുകള്‍ കണ്ടെടുത്തു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കോടഞ്ചേരി പ്രണയ വിവാഹത്തില്‍ ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം. തോമസിനെതിരെ നടപടി

കോഴിക്കോട്: തിരുവമ്പാടി മുന്‍ എംഎല്‍എയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോര്‍ജ് എം. തോമസിനെതിരെ പാര്‍ട്ടി നടപടി. ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. നടപടിയെ കുറിച്ച് തീരുമാനിക്കാന്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. കോടഞ്ചേരിയിലെ ജോസ്നയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷെജിനുമായുള്ള പ്രണയം വിവാദമായ സാഹചര്യത്തിലായിരുന്നു ജോര്‍ജ് എം. തോമസ് പ്രസ്താവന നടത്തിയത് പാര്‍ട്ടി പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്നും വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നുവെന്ന് പാര്‍ട്ടി രേഖകളിലുണ്ടെന്നും ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷിജിന്‍ ഈ പ്രണയവും വിവാഹവും പാര്‍ട്ടിയെ അറിയിക്കുകയോ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. ഇത് സമുദായ മൈത്രി തകര്‍ക്കുന്ന പ്രവൃത്തിയാണ്.…

ബിജു എബ്രഹാം (48) നിര്യാതനായി

കൊച്ചി രാമമംഗലം എൻ.ഐ. എബ്രഹാമിന്റെയും (പാപ്പച്ചൻ) വൽസമ്മ എബ്രഹാം താനുവേലിലിന്റെയും മകൻ ബിജു എബ്രഹാം (48) നിര്യാതനായി. ഭാര്യ: സവിത എബ്രഹാം. മക്കള്‍: ഡിലൻ, ജെയ്ഡൻ, റെയ്ൻ. സഹോദരി: ബിന്ദു മോറിമാനോ, അനന്തരവൻ: മാത്യു, അനന്തരവള്‍: അലീന പൊതുദര്‍ശനം: ഏപ്രില്‍ 21 വ്യാഴം വൈകീട്ട് 6:00 മുതല്‍ 8:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 22 വെള്ളി രാവിലെ 10:00 മുതല്‍ 12:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). തുടര്‍ന്ന് റോളിംഗ്…

ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തില്‍ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

ഡാളസ്: ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തിൽ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കൊച്ചി രാമമംഗലം കടവ് ജംക്‌ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), സുഹൃത്ത് തോമസ് ആന്റണി (സാബു) എന്നിവരാണ് മരിച്ചത്. ബിജു എബ്രഹാം ഡാളസില്‍ ട്രാവല്‍ ഏജന്‍സിയും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ്. എറണാകുളം സ്വദേശിയായ തോമസ് ആന്റണിയും ഡാളസിലെ താമസക്കാരനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്ന് പറയുന്നു. വെള്ളത്തില്‍ നീന്താനിറങ്ങിയ രണ്ടു പേരും മുങ്ങിപ്പോകുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. ബിജുവിന്റെ മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഏക സഹോദരി ബിന്ദുവും ഡാളസിലാണ് താമസം. 2 വർഷം മുൻപാണ് മാതാപിതാക്കള്‍ ഡാളസിലെത്തിയത്. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാളസില്‍ നഴ്സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ. തോമസ് ആന്റണിയെക്കുറിച്ചുള്ള…