കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ചൊവ്വാഴ്ച. ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി വിധി പറയുക. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ വാദം. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു.
Year: 2022
ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ. വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എല്‍ഡിഎഫ് കണ്‍വീനറായി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.എ.കെ. ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ സ്ഥാനം ഒഴിയുകയാണ്. പി ശശിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് സാധ്യത. ദിനേശന്‍ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപരമാകുമെന്ന് റിപ്പോര്‍ട്ട്.
സുബൈര്‍ വധം: കൊലയാളി സംഘത്തില്‍പ്പെട്ട മൂന്നു പേര്‍ പിടിയില്‍
പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂവരെയും രഹസ്യ കേന്ദ്രത്തില്‍വച്ച് പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ പേര് ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിലും പരിസരത്തുമായി ഒളിവില്‍ കഴിഞ്ഞവരെയാണ് പോലീസ് പിടികൂടിയത്. ഇന്നു വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നാണ് സൂചന. വിഷുദിനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ എലപ്പുള്ളി കുപ്പിയോട് അബൂബക്കറിന്റെ മകന്‍ സുബൈറിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ചിലര്‍ നിരീക്ഷണത്തിലും കസ്റ്റഡിയിലുമുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു.
മതഭീകരവാദത്തിനെതിരേ പോരാടാന്‍ അമിത്ഷാ കേരളത്തിലെത്തുമെന്ന് കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: മത വര്‍ഗീയ ഭീകരവാദത്തിനെതിരായ പോരാട്ടത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മാസം 29നാണ് അമിത്ഷാ കേരളത്തിലെത്തുക. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാകും ആസൂത്രണങ്ങള്‍ നടത്തുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ മുന്നോട്ട് പോകേണ്ട പ്രചാരണത്തിന്റേയും പ്രക്ഷോഭത്തിന്റേയും പദ്ധതികള്‍ തയാറാക്കും. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതഭീകരവാദം സംബന്ധിച്ച് അമിത്ഷായ്ക്ക് വിവരിച്ച് നല്‍കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷാ കേരളം സന്ദര്‍ശിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യവും ഷായുടെ സന്ദര്‍ശനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി യാത്ര ചെയ്തത് ക്രിമിനല്‍ കേസ് പ്രതിയായ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കാറിലെന്ന് ബി.ജെ.പി; നിഷേധിച്ച് സിപിഎം
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി സഞ്ചരിച്ചത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടെ കാറിലാണെന്ന് ബി.ജെ.പി. ആരോപണം നിഷേധിച്ച് സിപിഎമ്മും കാറുടമയും രംഗത്തെത്തി. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സിദ്ദിഖിന്റെ കെഎല്‍18-5000 നമ്പര്‍ കാറാണ് യെച്ചൂരിക്ക് സഞ്ചരിക്കാന്‍ സിപിഎം നല്‍കിയതെന്നാണ് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസന്റെ ആരോപണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്നും സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധമാണ് ഇത് തെളിയിക്കുന്നത്. പകല്‍ ലീഗ് പ്രവര്‍ത്തകനും രാത്രി എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമാണ് ഇയാളെന്നും ഹരിദാസന്‍ ആരോപിച്ചു. എന്നാല്‍ കാര്‍ വാടകയ്ക്ക് എടുത്തത് താനല്ലെന്ന് പി.മോഹനന്‍ പ്രതികരിച്ചു. യെച്ചൂരിക്ക് സഞ്ചരിക്കാന്‍ കാര്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് കാര്‍ അറേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. പാലക്കാട്…
കോവിഡ്: ഇന്ത്യയില്‍ പതിദിന കേസുകളില്‍ 90% വര്‍ധന; പ്രതിവാര കേസുകള്‍ 35% ഉയര്‍ന്നു
ന്യൂഡല്‍ഹി: കോവിഡ് നാലാം തരംഗ ഭീഷണിക്കിടെ ഇന്ത്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,183 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് മരണനിരക്കും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 214 പേരാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നു. കഴിഞ്ഞ ദിവസം 0.31 ശതമാനമായിരുന്നത് ഇന്ന് 0.83 ശതമാനമായാണ് ഉയര്‍ന്നത്. രാജ്യത്ത് നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഡല്‍ഹിയിലാണ് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അതിനിടെ, തുടര്‍ച്ചയായി 11 മാസത്തോളം കോവിഡ് കേസുകള്‍ കുറഞ്ഞശേഷം…
കേരള സമാജം ഓഫ് ന്യൂജെഴ്‌സിയുമൊത്ത് ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം
ന്യൂജെഴ്സി: ഫോമാ ഫാമിലി ടീമിന്റെ മീറ്റ് ആൻഡ് ഗ്രീറ്റ് പര്യടനം കേരള സമാജം ഓഫ് ന്യൂജെഴ്‌സിയുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വിജയപൂർവ്വം തുടരുന്നു. ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള ഫോമാ ഫാമിലി ടീമിന്റെ സ്ഥാനാർത്ഥികൾ കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ പ്രവർത്തകരുമായി ചർച്ചകൾ നടത്തുകയും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ലക്ഷ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.ഫോമാ ഫാമിലി ടീമിന്റെ “മീറ്റ് ആൻഡ് ഗ്രീറ്റ് “ന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത് .ഗ്രാൻഡ് ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ പുതിയ പല ആശയങ്ങളും ചർച്ച ചെയ്യപ്പെട്ടു . ചർച്ചയിൽ ഒരു വലിയ ആശയം കേരള സമാജം പങ്കുവയ്ക്കുകയുണ്ടായി. യുവാക്കൾക്ക് വേണ്ടി ഒരു പ്ലാറ്റ് ഫോം തയ്യാറാക്കേണ്ടതിന്റെ ആവശ്യകത അവർ പങ്കുവെച്ചു . സമൂഹത്തിൽ യുവാക്കൾക്ക് വേണ്ടിയുള്ള പൊതു ഇടങ്ങൾ ഇല്ലാതാകുന്നത് പല പ്രശ്നങ്ങളിലേക്കും യുവാക്കളെ നയിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി പൊതു ഇടങ്ങൾ…
കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ 23 ശനിയാഴ്ച
ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണ ജൂബിലി നിറവിൽ കേരള സമാജത്തിന്റെ 2022 പ്രവര്‍ത്തനോത്ഘാടനവും വിഷു ഈസ്റ്റർ ആഘോഷങ്ങളും ഏപ്രിൽ 23 ശനിയാഴ്ച്ച ലോങ്ങ്ഐലൻഡ് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറെന്റിൽവച്ച് വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. മോസ്റ്റ് റെവറെന്റ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, പാർത്ഥസാരഥിപിള്ള, ഫാ. നോബി അയ്യനേത്ത് തുടങ്ങിയവർ മുഖ്യഅതിഥികളായെത്തും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മുടങ്ങിക്കിടക്കുകയായിരുന്നു. മാറിയ പരിതസ്ഥിതിയിൽ പുത്തൻ ഉണർവോടെ ഒന്നുചേരാനുള്ള എല്ലാ സാഹചര്യവും ഒരുക്കികൊണ്ടു അതിമനോഹരമായ ഒരു കലാസന്ധ്യയാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. പരിമിതമായ സമയത്തിന്റെ വിലയും ഒത്തുചേരലിന്റെ മധുരിമയും തൊട്ടറിയാൻ കോവിഡ് കാലം വഴിയൊരുക്കി. മിച്ചമുള്ള സമയം എത്രയും മെച്ചമുള്ളതാക്കി സമൂഹത്തിനു നന്മചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 2022 ഒക്ടോബർ 29 നു…
മംഗളൂരുവില്‍ മത്സ്യസംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചു തൊഴിലാളികള്‍ മരിച്ചു
മംഗളൂരു: മത്സ്യസംസ്‌കരണ ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരുവിലെ ബജ്‌പെയിലെ ഫാക്ടറിയിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ സമീയുള്ള ഇസ്ലാം , ഉമര്‍ ഫാറൂഖ്, നിസാമുദ്ധീന്‍ സയ്ദ് , മിര്‍സുല്‍ ഇസ്ലാം, സറാഫത്ത് അലി എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയിലാണ് അപകടമുണ്ടായത്. ടാങ്കിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണു. ഇയാളെ രക്ഷപ്പെടുത്താല്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.
യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക 2022ലെ ഓശാന, പെസഹാ, ദുഃഖവെള്ളിയാഴ്ച, ഈസ്റ്റർ ഭക്തിപൂർവ്വം ആചരിച്ചു
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവക ഈ വർഷത്തെ കഷ്ടാനുഭവ ആഴ്ചയും ഈസ്റ്ററും ഭക്ത്യാദരവുകളോടെ ആചരിച്ചു. ബഹു. വിഹാരി ചെറിയാൻ നീലാങ്കല്‍, അസിസ്റ്റൻറ് വികാരി റവ. ഷോൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഓശാന മുതൽ ഉയിർപ്പ് വരെയുള്ള ആരാധനകൾ വളരെ അനുഗ്രഹപ്രദമായി കൊണ്ടാടി. ഈസ്റ്റർ ശുശ്രൂഷകൾ വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ അച്ചന്റെ നേതൃത്വത്തിൽ ബഹു. ടോൺ അച്ചന്‍ വിശുദ്ധ കുർബാന അർപ്പിക്കുകയും ഉയിര്‍പ്പിന്റെ ദൂത് നൽകുകയും ചെയ്തു. സ്ത്രീകളിൽ നിന്നാണ് ഈ അനുഗ്രഹ ദൂത് ലോകം മുഴുവനും അറിഞ്ഞതെന്നും, കർത്താവിൻറെ ഒപ്പം നടന്ന് എല്ലാ അത്ഭുത പ്രവർത്തികളും കണ്ടറിഞ്ഞ ശിഷ്യര്‍ക്ക് സംശയമായിരുന്നെന്നും, അവസാനം എല്ലാവരും ഭയന്ന് ചിതറിപ്പോയി എന്നും അച്ചന്‍ പ്രസ്താവിച്ചു. ഈ 50 ദിവസത്തെ നോമ്പ് കഴിഞ്ഞ സമയത്ത് നാം ഇതിൽ ഏത് ഗണത്തിൽ പെടും എന്ന് നാം തന്നെ ശോധന…
