ഉക്രെയ്നിലെ ഒരു ടെലിവിഷൻ താരമായിരുന്ന വോളോഡിമർ സെലെൻസ്കി തന്റെ രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമുണ്ടായിരിക്കില്ല. എന്നാല്‍, ഇപ്പോഴിതാ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ, തന്റെ ധീരതയുടെ പേരിൽ വാർത്തകളിൽ നിറയുകയാണ് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അതിനിടെ, സെലൻസ്‌കിയുടെ പഴയ വീഡിയോകളും വൈറലാവുകയാണ്. സെലൻസ്‌കി നൃത്തം ചെയ്യുന്ന അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. വോളോഡിമർ സെലെൻസ്കി ഉക്രേനിയന്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഒരു ഹാസ്യനടനായിരുന്നു. 2006ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ളതാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ. ‘ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ്’ എന്ന ഈ ഷോയിൽ സെലൻസ്‌കി പങ്കെടുക്കുക മാത്രമല്ല, ഈ ഷോയുടെ വിജയിയാകുകയും ചെയ്തു. വൈറൽ വീഡിയോയിൽ, അദ്ദേഹം തന്റെ സഹനടിയോടൊപ്പമാണ് നൃത്തം ചെയ്യുന്നത്. 2006-ൽ ഡാൻസിംഗ് വിത്ത് ദ സ്റ്റാർസിന്റെ ഉക്രേനിയൻ പതിപ്പില്‍ വോളോഡിമർ സെലെൻസ്‌കി വിജയിച്ചു.…
Year: 2022
നോർത്ത് അമേരിക്ക – കാനഡ മാർത്തോമ ഭദ്രാസനം, ഡിയോസിഷ്യൻ സൺഡേ മാർച്ച് 6 നു
ന്യൂയോർക് :നോർത്ത് അമേരിക്ക -കാനഡ മാർത്തോമ ഭദ്രാസനം ,മാർച്ച് 6 ന് ഡിയോസിഷ്യൻ സൺഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്” ,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് ) ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും .കഴിഞ്ഞ മുപ്പത്തിരണ്ടു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിഅഞ്ചും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ് പട്ടക്കാരുമാണ്പ്രവർത്തിക്കുന്നത് . 8200 കുടുംബങ്ങളായി…
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി . ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എസ് ഓഡിറ്റര്‍ ഹരിപിള്ള നിലവിലുള്ള 2021 വർഷത്തെ ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു .ടാക്‌സ് സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.ചർച്ചയിൽ ,ജോസ് ഓച്ചാലിൽ ,അനശ്വർ മാമ്പിള്ളി, ഷിജു അബ്രാഹാം ,എൽസി മത്യു ,സിജു വി ജോർജ് ,നരേന്ദ്രൻ, പീറ്റർ നെറ്റോ ,രാജൻ ഐസക് ,,ജോയ്‌ആന്റണി , സെബാസ്റ്റിയൻ പ്രാക്കുഴി , പ്രദീപ് നാഗനൂലിൽ , ടോമി നെല്ലുവേലി ,ഡാനിയേൽ കുന്നേൽ ,കോശി പണിക്കർ ,ഷിബു ജെയിംസ്തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതവും ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെക്രട്ടറി…
മണിപ്പൂർ തിരഞ്ഞെടുപ്പ് 2022: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്, 38 സീറ്റുകളിലേക്ക് 173 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു
ഇംഫാൽ: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നീ അഞ്ച് ജില്ലകളിലാണ് ഇന്ന് നടക്കുന്നത്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് നാലുവരെ തുടരും. കൊവിഡ്-19 പോസിറ്റീവും ക്വാറന്റൈനിൽ കഴിയുന്നതുമായ വോട്ടർമാരെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അനുവദിക്കും. 38 നിയമസഭാ മണ്ഡലങ്ങളിലായി 173 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൊത്തം സ്ഥാനാർത്ഥികളിൽ 15 പേർ സ്ത്രീകളാണ്, 39 സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കുറ്റമുണ്ട്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) 38 സ്ഥാനാർത്ഥികളും കോൺഗ്രസിന് 35 ഉം ജനതാദൾ യുണൈറ്റഡ് (ജെഡിയു) 28 ഉം സ്ഥാനാർത്ഥികളാണ്. 5,80,607 പുരുഷൻമാരും 6,28,657 സ്ത്രീകളും 175 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ ആകെ 12,09,439 വോട്ടർമാരാണ് ഒന്നാം ഘട്ടത്തിലുള്ളതെന്ന് മണിപ്പൂരിലെ ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ്…
‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു
ദോഹ: ജോ ആന്റ് ജി മീഡിയയുടെ ബാനറില്‍ ദിപു ജോസഫ് നിര്‍മിച്ച് ജോജിന്‍ മാത്യു സംഗീതവും സംവിധാനവും നിര്‍വഹിച്ച അച്ഛനമ്മമാര്‍ക്കുള്ള സംഗീതസമര്‍പ്പണമായ ‘അമ്മയും അച്ഛനും’ മ്യൂസിക്കല്‍ ആല്‍ബം ദോഹയില്‍ പ്രകാശനം ചെയ്തു. ആല്‍ബത്തിന്റെ നിര്‍മാതാവ് ദീപു ജോസഫില്‍ നിന്നും സി.ഡി ഏറ്റുവാങ്ങി ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജനാണ് പ്രകാശനം ചെയ്തത്. അച്ചനമ്മമാരുടെ സ്‌നേഹം ഓര്‍മിപ്പിക്കുന്ന ഈ ആല്‍ബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നില്‍ക്കുന്ന സൃഷ്ടിയാണെന്നും ഇത് ജനങ്ങള്‍ ഇരുകൈയ്യും സ്വീകരിക്കുമെന്നും പി.എന്‍ ബാബുരാജന്‍ പറഞ്ഞു ആല്‍ബത്തിന്റെ യുട്യൂബ് റിലീസിംഗ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ നിര്‍വ്വഹിച്ചു. ആല്‍ബത്തിന്റെ ആശയം മനോഹരമാണെന്നും സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്നും സിയാദ് ഉസ്മാന്‍ പറഞ്ഞു. ചടങ്ങില്‍ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍ അതിഥിയായിരുന്നു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ്…
ആഘോഷപ്പൊലിമയില്‍ രാജ്യം; ദേശീയദിനം ആഘോഷിച്ച് സ്വദേശികളും വിദേശികളും
കുവൈറ്റ് സിറ്റി : അറുപതൊന്നാമത് ദേശീയദിനം ആഘോഷിച്ച് കുവൈറ്റ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ആഘോഷങ്ങളില്ലാതെയായിരുന്നു ദേശീയദിനം കടന്ന് പോയത്. രാജ്യത്തിന്റെ ഓരോ മുക്കുമൂലയിലും ആഘോഷങ്ങളായിരുന്നു. പ്രായഭേദമന്യേ കുട്ടികളും പുരുഷന്മാരും സ്ത്രീകളും ആഘോഷത്തില്‍ പങ്കാളികളായി.വെള്ളിയാഴ്ച ഉച്ച മുതല്‍ കുവൈറ്റ് ടവറിന് സമീപമുള്ള ഗള്‍ഫ് റോഡിലേക്ക് ആളുകള്‍ ഒഴുകിത്തുടങ്ങി. മണിക്കൂറുകള്‍ കൊണ്ട് ജനനിബിഡമായ ഗള്‍ഫ് റോഡിലേക്കുള്ള ഗതാഗതം ട്രാഫിക് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. വാട്ടര്‍ ഗണ്ണുകള്‍ നിരോധിച്ചിരുന്നുവെങ്കിലും റോഡിന്റെ ഇരു വശത്തും കുവൈറ്റ് പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച കുട്ടികളും സ്ത്രീകളും അണിനിരന്ന് വാഹനത്തിലേക്ക് വാട്ടര്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ജലം പരസ്പരം ജലം ചീറ്റുന്നത് ആഘോഷപരിപാടികളിലെ പ്രധാന ഇനമായി മാറി. നേരത്തെ ഫോം സ്‌പ്രേകള്‍ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്‌പ്രേ നിരോധിച്ചതോടെയാണ് ജലത്തോക്കുകള്‍ പകരമെത്തിയത്. വാഹനങ്ങളും റോഡുകളും ദേശീയ പതാകകള്‍ കൊണ്ടും അമീറിന്റെയും കിരീടാവകാശിയുടേയും ചിത്രങ്ങളാലും…
സൗദി സ്ഥാപക ദിനം ആഘോഷിച്ചു
ജിദ്ദ: സൗദി സ്ഥാപക ദിനത്തില്‍ അംബാസിഡര്‍ ടാലെന്റ്റ് അക്കാദമിയിലെ പഠിതാക്കള്‍ ഒത്തുച്ചേര്‍ന്നു. അവിചാരിതമായി വീണു കിട്ടിയ അവധി ദിവസം ചെങ്കടലിന്റെ തീരത്തുള്ള വില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പാടിയും പറഞ്ഞും ഭക്ഷണം പാകം ചെയ്തും മത്സരങ്ങള്‍ സംഘടിപ്പിച്ചും കുടുംബ സമേതം സ്ഥാപക ദിനം ഉപയോഗപ്പെടുത്തി. ന്ധപ്രവാസം കടന്നു പോയ വഴികള്‍ന്ധ എന്ന വിഷയത്തില്‍ ചീഫ് ഫാക്കല്‍റ്റി നസീര്‍ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി . അഹമ്മദ് കബീര്‍ ഗാനമാലപിച്ചു. മൊയ്തീന്‍, ജാബിര്‍ കോട്ടയം, അഡ്വ. ഷംശുദ്ധീന്‍, ആര്‍ പി ഷംശുദ്ധീന്‍ കണ്ണൂര്‍, നഷ്രിഫ് തലശേരി എന്നിവര്‍ സംസാരിച്ചു . പ്രവാസ ജീവിതത്തില്‍ നമ്മെ അലട്ടുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ വിഷയമാക്കി അഷ്‌റഫ് മട്ടന്നൂര്‍ നടത്തിയ ആരോഗ്യ പരിശീലന ക്ലാസ് വേറിട്ടൊരു അനുഭവമായി. കെ.ടി മുസ്തഫ പെരുവള്ളൂര്‍
യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കണം: കല കുവൈറ്റ്
കുവൈറ്റ്: യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കല കുവൈറ്റ്. ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിയ്ക്കും, നോര്‍ക്കയ്ക്കും കല കുവൈറ്റ് കത്തയച്ചു. യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ഥികള്‍ നിലവില്‍ അവിടെയുണ്ട്. കുവൈറ്റ് പ്രവാസികളായവരുടെ മക്കളും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. വിദ്യാര്‍ഥികളുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും, ഇവരെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും കല കുവൈറ്റ് പ്രസിഡന്റ് പി.ബി.സുരേഷ്, ജനറല്‍ സെക്രട്ടറി ജെ.സജി എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സലിം കോട്ടയില്‍
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ല തിരിച്ചുള്ള കോവിഡ് നിയന്ത്രണള്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഓരോ ജില്ലയിലേയും ആശുപത്രികളില്‍ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. കൂടാതെ സിനിമാ തിയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കാം. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ മീറ്റിംഗുകളും ട്രെയിനിംഗുകളും ഓഫ് ലൈനായി നടത്താം. പൊതുപരിപാടികള്‍ക്ക് 1500 ആളുകളെവരെ പങ്കെടുപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.…
കേരളത്തില്‍ ഞായറാഴ്ച 2524 പേര്‍ക്ക് കോവിഡ്; ആകെ മരണം 65,223 ആയി
കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…
