മുഹമ്മദ് കുഞ്ഞിക്ക് കൾച്ചറൽ ഫോറം കാസർകോട് ജില്ലാ കമ്മിറ്റിസ്വീകരണം നൽകി

ദോഹ : ഇന്ത്യൻ അപ്പെക്സ് ബോഡി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടി ICBF മാനേജിങ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് കുഞ്ഞിക്ക് കൾച്ചറൽ ഫോറം കാസർകോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കൾച്ചറൽ ഫോറം ഓഫീസ് നൗജ യിൽ നടന്ന ചടങ്ങിൽ കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ പടന്ന സ്നേഹോപഹാരം മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. യോഗത്തിൽ കൾച്ചറൽ ഫോറം കാസർകോട് ജില്ലാ ട്രഷറർ രമീസ് കാഞ്ഞങ്ങാട് സ്വാഗതം ആശംസിച്ചു, കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷബീർ പടന്ന അധ്യക്ഷത വഹിച്ചു, ഹഫീസുല്ല, സിയാദ് അലി, ഹാഷിം തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു.

ബാലമുരളി പൗരസമിതി കുടിവെളളം വിതരണം ചെയ്തു

എടത്വ: തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ സൗഹൃദ വേദിയുടെ സഹകരണത്തോടെ സാൽവേഷൻ ആർമി പള്ളി ജംഗ്ഷനിൽ കുടിവെള്ളം വിതരണം ചെയ്തു. കൂടാതെ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിലും കുടിവെള്ളം നിറച്ചതായി സെക്രട്ടറി മനോജ് മണക്കളം അറിയിച്ചു. കുടിവെള്ള വിതരണ ചടങ്ങ് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി വിൻസൻ പൊയ്യാലുമാലിൽ, സെക്രട്ടറി മനോജ് മണക്കളം, ട്രഷറാർ റോഷൻ കളത്തിൽ, ജോ.സെക്രട്ടറി ഉണ്ണികൃഷ്ണൻ പുത്തൻപുരയിൽ, ബാബു വഞ്ചിപുരയ്ക്കൽ, എന്നിവർ നേതൃത്വം നല്കി. തോടുകളിലെയും പാടശേഖരങ്ങളിലെയും വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. അതും മലിനമായതോടെ പ്രദേശവാസികൾ അനുഭവിക്കുന്നത് ഇരട്ടി…

‘ഇന്‍ഷാ അള്ളാ …’ ബേസില്‍ ജോസഫിന്റെ കഠിന കഠോരമി അണ്ഡകടാഹത്തിലെ വീഡിയോ ഗാനം റിലീസായി

‘ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് നായകനാകുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാള്‍ റിലീസായി തിയേറ്ററുകളിലേക്കെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഇന്‍ഷാ അള്ളാ …’ എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ഷറഫുന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. നൈസാം സലാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷത് കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. അര്‍ജുന്‍ സേതു, എസ്.മുണ്ടോള്‍ എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് സോബിന്‍ സോമന്‍ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ വിനീഷ് വര്‍ഗീസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനര്‍…

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി ഏപ്രിൽ 5 ന് പരിഗണിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച സമ്മതിച്ചു. കോൺഗ്രസ്, ടിഎംസി, ജെഎംഎം, ജെഡിയു, ബിആർഎസ്, ആർഐഡി, എസ്പി, ഉദ്ധവ് വിഭാഗം നയിക്കുന്ന ശിവസേന, എൻസി, എൻസിപി, സിപിഐ, സിപിഎം, ഡിഎംകെ എന്നീ പാർട്ടികളാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. റിമാൻഡ്, അറസ്റ്റ്, ജാമ്യം എന്നിവ സംബന്ധിച്ച് നിയമപാലക ഏജൻസികൾക്കും കോടതികൾക്കും മാർഗനിർദേശങ്ങൾ നൽകണമെന്ന് കക്ഷികൾ കോടതിയോട് ആവശ്യപ്പെട്ട ഹർജി മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരുടെ ബെഞ്ചിന് മുമ്പാകെ പരാമർശിച്ചു. 95 ശതമാനം കേസുകളും രാഷ്ട്രീയ നേതാക്കളുടേതാണെന്ന് സിംഗ്വി പറഞ്ഞു. 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കളുടേതാണ്. അറസ്റ്റിന്…

രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്‌ക്കെതിരെ പ്രതിപക്ഷം സർക്കാരിനെ നേരിട്ടു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷയും തുടർന്നുള്ള പാർലമെന്റിൽ നിന്നുള്ള അയോഗ്യതയും പ്രതിപക്ഷ ഐക്യത്തിന് പുതുജീവൻ നൽകി. ടിഎംസി, എഎപി, എസ്പി എന്നിവയുൾപ്പെടെ നിരവധി പാർട്ടികൾ കോൺഗ്രസ് നേതാവിന് ചുറ്റും അണിനിരന്നു. കോൺഗ്രസുമായി കലഹിച്ച ടിഎംസിയുടെ പിന്തുണയാണ് ഏറ്റവും അപ്രതീക്ഷിതം. രാഹുലിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമതാ ബാനർജി, ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ പുതിയ തകർച്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കൾ ബിജെപിയുടെ പ്രധാന ലക്ഷ്യമായി മാറിയിരിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുന്നു. ഇന്ന്, നമ്മുടെ ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ ഒരു പുതിയ താഴ്ചയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിച്ചു,” അവർ ട്വീറ്റിൽ പറഞ്ഞു. In PM Modi’s New India, Opposition leaders have…

ചിക്കാഗോ മലയാളി അസോസിയേഷന്റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ  ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ എല്മഴ്സ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വച്ച് ജൂണ്‍ 24-ന്  നടത്തപ്പെടുന്നു. അതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളും എക്‌സിക്യൂട്ടീവ് ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും കൂടെ ബാങ്ക്വറ്റ് ഹാള്‍ സന്ദര്‍ശിച്ചു. എണ്ണൂറില്‍ പരം അതിഥികളെ ഉള്‍ക്കൊള്ളുവാന്‍ പറ്റുന്ന വിശാലമായ ബാങ്ക്വറ്റ് ഹാളും പരിസരങ്ങളും ഭാരവാഹികള്‍ നേരില്‍ കണ്ട് വിലയിരുത്തുകയും അതില്‍  സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ബാങ്ക്വറ്റ് ഹാള്‍ ബുക്ക് ചെയ്തതിന്റെ ഭാഗമായുള്ള അഡ്വാന്‍സ് പ്രസിഡണ്ട് ജോഷി വള്ളിക്കളം കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് മാനേജര്‍ പ്രദീപ് ഗാന്ധിക്ക്  കൈമാറി. തദവസരത്തില്‍ സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഡോ.സിബില്‍…

വുമൺ ഓഫ് ദ ഇയർ’ ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക്

ഓസ്റ്റിൻ, ടെക്സസ് – യുഎസ്എ ടുഡേയുടെ അഭിമാനകരമായ വാർഷിക “വുമൺ ഓഫ് ദ ഇയർ” ബഹുമതികൾ പ്രഖ്യാപിച്ചു, ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും അവാർഡ് നേടിയ ചരിത്രകാരിയുമായ മോണിക്ക മുനോസ് മാർട്ടിനെസാണ് “വുമൺ ഓഫ് ദ ഇയർ” . മോണിക്ക മുനോസ് മാർട്ടിനെസ് ടെക്സസിലെ ഉവാൾഡെയിലാണ് വളർന്നത്, മനുഷ്യത്വരഹിതമായ ഇമിഗ്രേഷൻ നയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിലും ഗൺ വയലൻസിനു വിധെയമായി സമൂഹത്തെ ഉയർത്തിക്കാട്ടുന്നതിലും പ്രവർത്തിച്ചിട്ടുണ്ട്. ധൈര്യവും സഹിഷ്ണുതയുമുള്ള ആദരണീയമായ ട്രയൽബ്ലേസർമാരുടെ ഒരു ഭാഗമാണ് ഇവർ മുൻ പ്രഥമ വനിത മിഷേൽ ഒബാമ, മുൻ സുപ്രീം കോടതി ജസ്റ്റിസ് സാന്ദ്ര ഡേ ഒ’കോണർ, നാസ സ്‌പേസ് എക്‌സ് ക്രൂ – 5 മിഷൻ കമാൻഡർ നിക്കോൾ മാൻ എന്നിവരും 12 ബഹുമതികളുടെ പട്ടികയിൽ ഈ വർഷം മാർട്ടിനെസിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ഉവാൾഡെയിൽ വളർന്ന മാർട്ടിനെസ് ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദം…

കേന്ദ്ര – കേരളാ സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെ ഒഐസിസി യൂഎസ്എ – ഹൂസ്റ്റണിൽ യോഗം ഞായറാഴ്ച

ഹൂസ്റ്റൺ: കേന്ദ്രത്തിൽ മോദി സർക്കാരിന്റെയും കേരളത്തിലെ പിണറായി സർക്കാരിന്റെയും ഏകാധിപത്യ ജനാധിപത്യ വിരുദ്ധ,ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തിൽ രാജ്യത്തെ അഭിപ്രായ സ്വന്തന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണ്. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണം. രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയെ യോഗം ശക്തമായി അപലപിക്കും. കേരളത്തിൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞു. കേരളത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ പ്രതിഷേധ പരിപാടികൾക്കും യോഗം ഐക്യദാർഢ്യം പ്രഖ്യാപിക്കും ഒഐസിസിയുഎസ്‌എ യുടെ ആഭിമുഖ്യത്തിൽ ജനുവരി 26 നു ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM…

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

ഫിലഡെൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി അമേരിക്ക റീജിയൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ ന്യൂജേഴ്സി പ്രോവെൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ ന്യൂജേഴ്സിപ്രോവെൻസ് പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത ആശംസകൾ നേരുന്നു മുൻ ഡെപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർത്ഥികൾ അലൻ ഡോബ് , ജഫ് ബ്രൗൺ, ഷെറിൽ…

സിറിയയിൽ യുഎസ് വ്യോമാക്രമണം,ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറല്‍

വാഷിംഗ്‌ടൺ: വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്തസംഭവത്തെ തുടര്ന്നു സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ട് സിറിയയിൽ “കൃത്യമായ വ്യോമാക്രമണം” നടത്തി ഉടൻ തന്നെ തിരിച്ചടിച്ചതായി അമേരിക്കൻ സേന പറഞ്ഞു, കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപെട്ടതായി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ പറഞ്ഞു. ആവശ്യമെങ്കിൽ അമേരിക്കൻ സേന കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്നു അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡിന്റെ തലവനായ യുഎസ് ആർമി ജനറൽ മൈക്കൽ “എറിക്” കുറില്ല,മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . “ഇന്നത്തെ ഇറാൻ അഞ്ച് വർഷം മുമ്പുള്ളതിനേക്കാൾ കൂടുതൽ സൈനിക ശേഷിയുള്ളതാണ്.” ബാലിസ്റ്റിക് മിസൈലുകളുടെയും ബോംബ് വാഹക ഡ്രോണുകളുടെയും ഇറാന്റെ ആയുധശേഖരത്തിലുണ്ടെന്നു വ്യാഴാഴ്ച യു.എസ്. ഹൗസ് ആംഡ്…