രാഷ്ട്രീയ കിസാന്‍ മഹാസംഘ് സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുന്നു

കോട്ടയം: കേരളം നേരിടുന്ന വിവിധ കാര്‍ഷിക പ്രശ്‌നങ്ങളും ഭരണസംവിധാനങ്ങളുടെ കര്‍ഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അറിയിച്ചു. ഓഗസ്റ്റ് 10,11 തീയതികളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ 14 ജില്ലാ സമിതിയംഗങ്ങള്‍ അതാത് ജില്ലാ ആസ്ഥാനത്തെത്തി കളക്ടര്‍മാര്‍ മുഖേനയാണ് സര്‍ക്കാരിന് കര്‍ഷക അവകാശപത്രിക കൈമാറുന്നത്. വിവിധ സ്വതന്ത്ര കര്‍ഷക സംഘടനകളും പങ്കുചേരും. ചിങ്ങം ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന കര്‍ഷക ദിനാചരണം കര്‍ഷകര്‍ ബഹിഷ്‌കരിക്കും. വന്യജീവി അക്രമങ്ങളും ഉദ്യോഗസ്ഥ നീതിനിഷേധങ്ങളും മൂലം കര്‍ഷകര്‍ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ കര്‍ഷക ദിനാചരണം പ്രഹസനമാണ്. ചിങ്ങം ഒന്നിന് കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധസൂചകമായി കര്‍ഷകര്‍ പട്ടിണിസമരം നടത്തും. സംസ്ഥാനതല പട്ടിണി സമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17 വ്യാഴാഴ്ച…

Get Ready for the New Academic Session with Union Coop’s Exciting ‘Back-to-School’ Campaign

Union Coop Launches ‘Back-to-School’ Campaign, Offering Up to 60% Savings on Over 1,000 Products** Dubai, UAE:  Union Coop, a leading name in retail, unveiled its highly awaited ‘Back-to-School’ Campaign as students and parents prepare for the new academic session. This campaign expects to deliver considerable savings and discounts on a wide range of products essential for the new school season. As part of the campaign, customers can avail discounts of up to 60% on over 1,000 carefully selected products. The savings extend across diverse categories including stationery, school supplies, gadgets,…

താനൂർ കസ്റ്റഡി മരണം; വെളിപ്പെടുന്നത് പോലീസിന്റെ ക്രൂരമുഖം: വെൽഫെയർ പാർട്ടി

കസ്റ്റഡിയിലെടുത്ത പ്രതികളോട് പ്രാഥമികമായ മര്യാദ പോലും കാണിക്കാതെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസ് സ്റ്റേഷനിലെ ഇടിമുറിയിൽ കൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തി സ്വയം വിധി നടപ്പിലാക്കാൻ തുനിഞ്ഞ പോലീസിന്റെ നടപടി കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും ക്രൂരമുഖമാണ് വെളിപ്പെടുത്തുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയിലെ പോലീസ് നടപടികൾ സമീപകാലത്തായി കൂടുതൽ വിമർശിക്കപ്പെടുകയാണ്. ജനാധിപത്യ സമരങ്ങളെയും ജനകീയ പോരാട്ടങ്ങളെയും വരെ പ്രാകൃതമായ രീതിയിൽ നേരിടുന്ന പോലീസ് സേന കേരളത്തിന് അപമാനമാണ്. സംഘപരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്നതിന് സമാനമായ രീതിയിലുള്ള പോലീസ് രാജ് ആണ് മലപ്പുറത്തും അരങ്ങേറുന്നത്. തിരൂരങ്ങാടി സ്വദേശി താ മിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രീതി അതീവ ദാരുണമാണ്. താനൂർ പോലീസ് കസ്റ്റഡി മരണത്തിൽ ഉത്തരവാദികളായ മലപ്പുറം എസ്.പി അടക്കമുള്ള മുഴുവൻ ആളുകളെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യണം. ഈ കേസുമായി…

ഏകീകൃത സിവിൽ കോഡ് – ഹിന്ദുത്വ കോഡ് അടിച്ചേൽപ്പിക്കാനുള്ള സംഘ്പരിവാർ ശ്രമം: ഡോ എസ് ക്യു ആർ ഇല്യാസ്

കൊച്ചി: ഏക സിവിൽ കോഡിലൂടെ സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത് ഹിന്ദുത്വത്തിന്റെ നിയമവത്കരണമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ഡോ എസ് ക്യു ആർ ഇല്യാസ്. എറണാകുളം ടൗൺ ഹാളിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളും അവയുടെ നിയമപരമായ അനുവാദങ്ങളുമാണ് ഇന്ത്യൻ ജനാധിപത്യം. ഭരണഘടനയുടെ ആത്മാവ് അതാണ് . ഇതിനെ നിരാകരിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണ ചരിത്രത്തെ തന്നെ നിഷേധിക്കലുമാണ്. വിവാദ വിഷയങ്ങളെ സജീവ ചർച്ചയാക്കി രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതിരിക്കുന്നതിനുള്ള തന്ത്രം കൂടിയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ആദിവാസികൾ , ദലിതർ തുടങ്ങിയവരുടെ സ്വത്വത്തെയും ഭരണഘടനാപരമായ അവരുടെ നിലനിൽപിനെയും ചോദ്യം ചെയ്യുകയും അവർക്കു മേൽ ഹിന്ദുത്വ വംശീയാധിപത്യം സ്ഥാപിക്കുകയുമാണ് ഏക സിവിൽ കോഡിലൂടെ സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്. ഇത് നടപ്പാക്കപ്പെട്ടാൽ…

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: ഇസ്രത്ത് ജഹാന്റെ മരണത്തിന് പ്രതികാരമായി മധുരയിലെ ദാറുൾ ലൈബ്രറിയിൽ ഗൂഢാലോചന

കൊല്ലം: 2016 ജൂൺ 15ന് കൊല്ലം കലക്‌ട്രേറ്റിലുണ്ടായ സ്‌ഫോടനം ആസൂത്രണം ചെയ്‌ത ഭീകരർ തമിഴ്‌നാട്ടിലെ മധുരയിൽ ആക്രമണം ആസൂത്രണം ചെയ്‌തതായി സൂചന. ഭീകര സംഘടനയായ ബേസ് മൂവ്‌മെന്റാണ് സ്‌ഫോടനത്തിന് ഉത്തരവാദി. ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച്, ഗുജറാത്തിൽ വിവാദമായ ഏറ്റുമുട്ടലിൽ ഇസ്രത്ത് ജഹാനെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യം. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനാണ് പ്രതികളായ തീവ്രവാദികൾ തങ്ങളുടെ ഉദ്ദേശ്യം പ്രകടിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 57 പേജുള്ള കുറ്റപത്രത്തിൽ അബ്ബാസ് അലി, ഷംസൂൺ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നിവരെയാണ് പ്രധാന പ്രതികളായി തിരിച്ചറിയുന്നത്. രണ്ടാം പ്രതി ഷംസൂൺ കരീം രാജയാണ് കളക്ടറേറ്റിൽ ബോംബ് വെച്ചത്. സംഭവത്തിന്റെ തലേദിവസം രാത്രി കെഎസ്ആർടിസി ബസിലാണ് ഇയാൾ തെങ്കാശിയിൽ നിന്ന് കൊല്ലത്തെത്തിയത്. തുടർന്ന് രാവിലെ പത്തോടെ കളക്ടറേറ്റ് വളപ്പിലെത്തി പാർക്ക് ചെയ്തിരുന്ന ജീപ്പിൽ സ്‌ഫോടക വസ്തു വെച്ച…

യുസിസിക്കെതിരായ പ്രമേയം നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് (യുസിസി) സംബന്ധിച്ച പ്രമേയം ചട്ടം 118 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഏകകണ്ഠമായി പിന്തുണച്ചു. ഇടതു-വലതു പാർട്ടികൾ ന്യൂനപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമായിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് രാജ്യത്ത് ഒരു നിയമം വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, അതേ പാർട്ടിയാണ് ഇതിനെതിരെ പ്രമേയം പാസാക്കിയത്. ന്യൂനപക്ഷ മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ഇടതു-വലതു പാർട്ടികൾ കൈകോർക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ അംഗങ്ങളും പിന്തുണച്ചത് ശ്രദ്ധേയമായി. ഏകീകൃത സിവിൽ കോഡ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ കേരള നിയമസഭയ്ക്ക് ആശങ്കയുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. ഏകീകൃത സിവിൽ കോഡ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ കേരള നിയമസഭ ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഏകപക്ഷീയവും തിടുക്കത്തിലുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതേതര സ്വഭാവത്തെ അസാധുവാക്കുന്നുവെന്നാണ്…

സ്കൂളിലേക്ക് മടങ്ങാം: ബാക് ടു സ്കൂൾ ഷോപ്പിംഗ് ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്; 1000-ൽ അധികം ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ് നേടാം

ദുബൈ: പുതിയ സ്കൂൾ അക്കാദമിക് വർഷത്തിൽ സേവിംഗ്സുകളും കിഴിവുകളും പ്രഖ്യാപിച്ച് യൂണിയൻ കോപിന്റെ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ. 1000-ന് മുകളിൽ ഉൽപ്പന്നങ്ങളിൽ ഉപയോക്താക്കൾക്ക് 60% വരെ കിഴിവ് നേടാൻ പുതിയ ക്യാംപെയ്നിലൂടെ സാധിക്കും. സ്റ്റേഷനറി, സ്കൂൾ സപ്ലൈസ്,​ ഗാഡ്ജെറ്റ്സ്, ലഞ്ച് ബോക്സ് തുടങ്ങിയവയിൽ കിഴിവുണ്ട്. എല്ലാ പ്രായക്കാരായ കുട്ടികൾക്കും വേണ്ടി സ്കൂൾ സപ്ലൈസ് ലഭ്യമാണ്. നോട്ടുബുക്കുകൾ, പേന, സ്നാക്സ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ വാങ്ങാം. ദുബായിലെ യൂണിയൻ കോപ് ശാഖകൾ സന്ദർശിച്ച് പർച്ചേസുകൾ നടത്താം. അല്ലെങ്കിൽ വെബ് സ്റ്റോർ, സ്മാർട്ട് ആപ്പിലൂടെ ഷോപ് ചെയ്യാം. ലോയൽറ്റി കാർഡ് ‘തമയസ്’ ഉപയോ​ഗിക്കുന്നവർക്ക് അധിക ഡിസ്കൗണ്ടുകളും എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും റിഡീമബൾ പോയിന്റുകളും നേടാം. ഇന്നു തന്നെ യൂണിയൻ കോപിൽ ഷോപ് ചെയ്യാം, ബാക് ടു സ്കൂൾ ക്യാംപെയ്ൻ പരമാവധി ഉപയോ​ഗപ്പെടുത്താം.

ഓഗസ്റ്റ് 11 ന് റഷ്യ ചാന്ദ്രദൗത്യം ലൂണ-25 വിക്ഷേപിക്കും

ഇന്ത്യയുടെ ദൗത്യമായ ചന്ദ്രയാൻ-3 ലാണ് ഇപ്പോൾ ലോകത്തിന്റെ കണ്ണുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. മറുവശത്ത്, റഷ്യ വീണ്ടും തങ്ങളുടെ ദൗത്യമായ ലൂണ-25 വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. ഏകദേശം 50 വർഷങ്ങൾക്ക് ശേഷമാണ് റഷ്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് ഒരു റഷ്യൻ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വർഷങ്ങളുടെ കാലതാമസത്തിന് ശേഷം, ഓഗസ്റ്റ് 11 വെള്ളിയാഴ്ച ചന്ദ്രനിലേക്ക് ഞങ്ങളുടെ ചാന്ദ്ര ദൗത്യം ലൂണ -25 വിക്ഷേപിക്കാൻ ഞങ്ങൾ പദ്ധതിയിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ 1976ൽ റോസ്‌കോസ്‌മോസ് ലൂണ-24 വിക്ഷേപിച്ചിരുന്നു. ഇത് സംബന്ധിച്ച് റോസ്‌കോസ്‌മോസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. വിക്ഷേപണം ഓഗസ്റ്റ് 11 ന് നടക്കുമെന്ന് അതിൽ പറയുന്നു. തലസ്ഥാനമായ മോസ്കോയിൽ നിന്ന് ഏകദേശം 5,550 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന വോസ്റ്റോക്നി കോസ്മോഡ്രോമിൽ നിന്നാണ് ഇത് വിക്ഷേപിക്കുക. സോയൂസ്-2 റോക്കറ്റിലൂടെയാണ് വിക്ഷേപണം. ഇതിനായി അവിടെ ഒരു ഗ്രാമം ഒഴിപ്പിക്കുമെന്നാണ്…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ സെപ്തംബർ എട്ടിന്

ന്യൂഡൽഹി: കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആഗസ്റ്റ് 17 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പിന് പോകുന്ന അസംബ്ലി മണ്ഡലത്തിന്റെ മുഴുവനായോ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്ന ജില്ലയിൽ ഭാഗികമായ മാറ്റങ്ങൾക്ക് വിധേയമായി മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി പ്രാബല്യത്തിൽ വരും. കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളായ ഝാര്‍ഖണ്ഡിലെ ധുമ്രി, ത്രിപൂരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ബംഗാളിലെ ധുപ്‌ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലും പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടത്താൻ ഇസി തീരുമാനിച്ചു. ഉപതിരഞ്ഞെടുപ്പ് തീയതി വന്നതോടെ രാഷ്ട്രീയ കേരളം പുതുപള്ളിയിലേക്ക് ചുരുങ്ങും. രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുമുന്നണികളിലെയും സ്ഥാനാർഥി…

ബിജെപിക്കെതിരെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്റെ രൂക്ഷ വിമർശനം

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയോ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി ഡി ശർമയുടെയോ പേര് അദ്ദേഹം എടുത്തുപറഞ്ഞില്ല. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ച്, മോദി ജി മധ്യപ്രദേശിലെ പ്രാദേശിക നേതൃത്വത്തെ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനായി ബിജെപി കേന്ദ്ര നേതൃത്വത്തിന് ചുമതല നൽകിയിട്ടുണ്ട്. മധ്യപ്രദേശിനൊപ്പം ഛത്തീസ്ഗഡിന്റെ ചുമതലയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുത്തു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തിരഞ്ഞെടുപ്പ് ചുമതലയായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇലക്ഷൻ കോ-ഇൻചാർജായും നിയമിച്ചു. ഇതിനെതിരെയാണ് ദിഗ് വിജയ് സിംഗ് രംഗത്തെത്തിയത്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു- “മധ്യപ്രദേശിൽ ബിജെപിയുടെ എത്ര ഭാഗങ്ങളും നിറങ്ങളും ഉണ്ടെന്ന് ഞങ്ങൾക്ക് തിരിച്ചറിയാം. 1. ക്ഷുഭിത ബിജെപി, 2. മഹാരാജ് ബിജെപി, 3. ശിവരാജ്…