ദേശീയപാതയോര സേവനങ്ങൾ ശക്തിപ്പെടുത്താൻ ടെലികോം നെറ്റ്‌വർക്ക്: വികെ സിംഗ്

ന്യൂഡൽഹി: മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ ദേശീയ പാതകളിലെ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയുടെ പ്രധാന പങ്ക് എടുത്തുകാട്ടി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, സിവിൽ ഏവിയേഷൻ സഹമന്ത്രി വികെ സിംഗ്. ദേശീയ പാതയോരങ്ങളിൽ തടസ്സമില്ലാത്ത മൊബൈൽ ഫോൺ ശൃംഖല ഉറപ്പാക്കുന്നതിന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയവുമായി (എംഒആർടിഎച്ച്) സഹകരിച്ച് പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ നേട്ടങ്ങളെ വി കെ സിംഗ് പ്രശംസിച്ചു. ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് 4G കവറേജ് വിപുലീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, അങ്ങനെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും 4G സേവനങ്ങൾ എത്തുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാകട്ടെ, റോഡ് ശൃംഖലയ്ക്ക് കാര്യമായ പ്രയോജനം നൽകുകയും അപകടങ്ങളും അപകടങ്ങളും തടയുന്നതിന് സംഭാവന നൽകുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 5G നെറ്റ്‌വർക്ക് വിപുലീകരണത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയെക്കുറിച്ചുള്ള ആവേശകരമായ അപ്‌ഡേറ്റുകളും മന്ത്രി പങ്കിട്ടു. വെറും അഞ്ച് മാസത്തിനുള്ളിൽ ഏകദേശം 1…

91 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ

സിഡ്നി: 25 വർഷത്തിനിടെ 1623 ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത പ്രതിയെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. 45 കാരനായ പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തെ മൂന്ന് നഗരങ്ങളിൽ ശിശു സംരക്ഷണ ഓഫീസറായിരുന്നുവെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. 91 പെൺകുട്ടികളെയാണ് പ്രതി ബലാത്സംഗം ചെയ്തത്. ഓസ്‌ട്രേലിയയിലെ നിയമമനുസരിച്ച് പ്രതിക്കെതിരെ വിവിധ വകുപ്പുകളിൽ കുറ്റം ചുമത്തിയിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2014 ലാണ് പോലീസിന് ആദ്യമായി സൂചനകള്‍ ലഭിച്ചത്. എന്നാൽ, ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് ആയിരക്കണക്കിന് കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ചില റീലുകളും കണ്ടെടുത്തിട്ടുണ്ട്.

ആളു മാറി അറസ്റ്റു ചെയ്ത് നാലാം വര്‍ഷം കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞു; 84 കാരിയെ കോടതി വെറുതെ വിട്ടു

പാലക്കാട്: ‘കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി പോലീസ്. പാലക്കാടാണ് സംഭവം നടന്നത്. ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിക്ക് പകരം 84കാരിയായ ഭാരതിയമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്മൂലം അവര്‍ക്ക് നാല് വർഷത്തോളം കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു. നീണ്ട നിയമ യുദ്ധത്തിനൊടുവിൽ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പിഴവ് പറ്റിയതെന്നു പറയുന്നു. 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കള്ളിക്കാട് സ്വദേശി രാജഗോപാലിൻറെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി എന്നു പേരുള്ള സ്ത്രീ അവരുടെ വീടു കയറി ആക്രമിച്ചു എന്നായിരുന്നു കേസ്. 1998 ൽ നടന്ന കേസാണിത്. വീട്ടുകാരുമായി പ്രശ്‌നം ഉണ്ടാക്കിയ ഇവർ അസഭ്യം പറയുകയും ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ ഭാരതിയെ പോലീസ് അന്ന് അറസ്റ്റ് ചെയ്‌തെങ്കിലും ഇവർ പിന്നീട്…

ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് ആഗസ്ത് 5നു

മെസ്ക്വിറ്റ്(ഡാളസ് ): ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നു-  ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു ആഗസ്ത് 5  ശനിയാഴ്ച രാവിലെ 9:30 മുതൽ  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലാണ് യുവജന റിട്രീറ്റ് സംഘടിപ്പിക്കുന്നത് . യുവാക്കളുടെ ആത്മീയ സമ്പുഷ്ടീകരണത്തിനുള്ള വിവിധ  പരിപാടികൾ സമ്മേളനത്തിൽ  ഉണ്ടാകും. “ക്രിസ്തുവിൽ ഏകത്വം ആഘോഷിക്കുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി റവ സോനു സ്കറിയാ വര്ഗീസ് മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് : റവ ഷൈജു സി ജോയ് 469 439 7398, ഷാജി രാമപുരം 972 261 4221 , ജസ്റ്റിൻ പാപ്പച്ചൻ 469 655 2254

ഡാളസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് ആഗസ്റ്റ് 4 ന്

ഗാർലന്റ് (ഡാളസ്): ഡാളസിൽ അന്തരിച്ച തോമസ് വർഗീസിന്റെ മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച ആഗസ്റ്റു 4 നും ഫ്യൂണറൽ സർവീസ് ശനിയാഴ്ച ആഗസ്റ്റ് അഞ്ചിനും നടത്തപ്പെടും. ഡാളസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ദീർഘ വർഷങ്ങൾ ഡാളസ് പാർക്ക് ലാന്റ് ഹോസ്പിറ്റൽ ഓഫീസിലും സിറ്റി ഓഫ് ഡാളസിലും ജോലി ചെയ്തിരുന്നു. ഭാര്യ: അന്നമ്മ വർഗീസ് (ബേബിയമ്മ) മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ്, പാസ്റ്റർ ജോർജ് വർഗീസ്, സാം വർഗീസ്, ജോസ് വർഗീസ് . (എല്ലാവരും ഡാളസ് നിവാസികളാണ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ: മെമ്മോറിയൽ…

2020ലെ തിരഞ്ഞെടുപ്പിൽ തന്റെ പരാജയം മറികടക്കാനുള്ള ട്രം‌പിന്റെ ശ്രമങ്ങൾക്കെതിരെ കുറ്റം ചുമത്തി

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ 2020 ലെ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ ഗൂഢാലോചന നടത്തിയതിന് ഫെഡറൽ ഗ്രാൻഡ് ജൂറി നാല് കേസുകളിൽ കുറ്റം ചുമത്തി. 2024 ൽ വൈറ്റ് ഹൗസ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മുൻ യുഎസ് പ്രസിഡന്റിനെതിരെ ഈ വർഷം മൂന്നാമത്തെ ക്രിമിനൽ കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. 2021 ജനുവരിയിൽ യുഎസ് പ്രസിഡന്റായ ഡമോക്രാറ്റ് ജോ ബൈഡനോടുള്ള തന്റെ തോൽവി എങ്ങനെ മറികടക്കാൻ ട്രംപ് ശ്രമിച്ചുവെന്നതിന് ട്രംപിന്റെ ഏറ്റവും അടുത്ത ചില കൂട്ടാളികളിൽ നിന്ന് മാസങ്ങളോളം ഗ്രാൻഡ് ജൂറി സാക്ഷ്യം കേട്ടതിന് ശേഷമാണ് 45 പേജുള്ള കുറ്റപത്രം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് സമർപ്പിച്ചത്. 77 കാരനായ ട്രംപിനെതിരെ അമേരിക്കയെ കബളിപ്പിക്കാൻ ഗൂഢാലോചന, സാക്ഷികളെ നിശ്ശബ്ദരാക്കല്‍, പൗരന്മാരുടെ അവകാശങ്ങൾക്കെതിരായ ഗൂഢാലോചന, ഔദ്യോഗിക നടപടി തടസ്സപ്പെടുത്തൽ, തടസ്സപ്പെടുത്താനുള്ള ശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം (നവംബർ…

ഗണപതിയെ അധിക്ഷേപിച്ച് സ്പീക്കറുടെ പരാമർശം; എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുന്നു

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അവഹേളിച്ചെന്ന ആരോപണത്തിനു മറുപടിയായി എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി വീടിന് സമീപമുള്ള ഗണപതി ക്ഷേത്രങ്ങളിൽ വിവിധ വഴിപാടുകൾ നടത്താനും നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. പ്രതിഷേധ സൂചകമായി എൻഎസ്എസ് ഇന്ന് നാമജപ ഘോഷയാത്രയും സംഘടിപ്പിക്കും. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നാണ് നാമജപ ഘോഷയാത്ര ആരംഭിക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ യാത്ര പര്യവസാനിക്കും. പ്രതിഷേധ സൂചകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് നടത്തിയ പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയ ഷംസീറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം സര്‍ക്കാര്‍…

വിജയകരമായ അറ്റ്‌ലാന്റ കുടുംബ കൂട്ടായ്മ

അറ്റ്‌ലാന്റ: ജൂലൈ 28,29 ,30 ന് അറ്റ്ലാന്റയിലെ ക്നാനായക്കാർ വൈൻഡർ സ്റ്റേറ്റ് പാർക്കിൽ കൂറ്റൻ മരങ്ങളുടെ ഇടയിൽ ഒത്തുചേരുമ്പോൾ, അത് നമ്മുടെ ബന്ധങ്ങൾ വേരുന്നിഉറപ്പിക്കുവാൻ ഉപകരിച്ചു എന്ന് സംഘാടകരുടെ അവകാശത്തെ തെളിയിച്ചു കൊണ്ട് അറ്റ്ലാന്റ ക്നാനായ കുടുംബകൂട്ടായ്മ ജന പങ്കാളിത്തം കൊണ്ടും, നല്ലപരിപാടികളുടെ ആസൂത്രണത്തിനാലും വിജയകരമായി തീര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പിംഗ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ ഔപചാരികമായി ഉത്ഘാടനം ചെയുകയും, പുതിയതായി വന്ന കല്ലറക്കാരൻ മുടുകൂടിയിൽ ജിസ്‌മോൻ ആൻഡ് പ്രിയ ദമ്പതികളെ വരവേൽക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്താക്ഷരിയും ചീട്ടുകളിയും അംഗങ്ങളെ ക്യാമ്പിംഗ് മൂഡിലേക്കു എത്തിച്ചു. ശനിയാഴ്ച തടാകത്തിന്റെ അരുകിൽ, പൃത്തിയേക പാവലിനിൽ നടത്തിയ ബാർബിക്യുവും, കുട്ടികള്ക്കും മുതിന്നവർക്കും നടത്തിയ കളികളും ഏവരെയും ആഘോഷഭരിതരാക്കി. വൈകുന്നേരമായപ്പോൾ പലരും തടാകത്തിലെ ബീച്ചിൽ കുളിച്ചു ചൂടിൽനിന്നും ശമനം കാണുകയും ചെയ്തു. സായാഹ്ന സമയത്തിൽ കുട്ടികളും,യുവജനങ്ങളും ചേർന്ന് ഏർപ്പാടാക്കിയ…

ചൈനയില്‍ കനത്ത മഴ നാശം വിതച്ചു; 11 പേർ മരിച്ചു; 27 പേരെ കാണാതായി

ബെയ്ജിംഗ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ നാശം വിതച്ചു. മഴക്കെടുതിയിൽ ഇതുവരെ 11 പേർ മരിച്ചു, ഡസൻ കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ 27 പേരെ കാണാതായി. ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് ശേഷം പടിഞ്ഞാറൻ ബെയ്ജിംഗിലെ മെന്റൂഗൗ ജില്ലയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബെയ്ജിംഗിന്റെ മറ്റൊരു പുറം ജില്ലയായ മെന്റൂഗൗവിൽ ഞായറാഴ്ച മുതൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം, ശനിയാഴ്ച രാവിലെ 8 നും തിങ്കളാഴ്ച രാവിലെ 6 നും ഇടയിൽ, ബെയ്ജിംഗില്‍ ശരാശരി മഴ 138.3 മില്ലിമീറ്ററായിരുന്നു, മൊത്തം 2.097 ബില്യൺ ക്യുബിക് മീറ്റർ. ബെയ്ജിംഗിലെ ശരാശരി മഴ 2012 ജൂലൈ 21 ലെ കൊടുങ്കാറ്റിന്റെ നിലവാരത്തിലേക്ക് എത്തിയെന്നും, കനത്ത മഴയിൽ 79 പേർ മരിച്ചതായും ബീജിംഗ് മുനിസിപ്പൽ ഫ്ളഡ് കൺട്രോൾ…

റാന്നി സെന്റ് തോമസ് കോളജ് ഓൺലൈൻ ഗ്ലോബൽ അല്മമ്‌നി മീറ്റ് ; യുഎസ് – യു കെ സമ്മേളനം ഓഗസ്റ്റ് 5 ന് ശനിയാഴ്ച്ച

ഹൂസ്റ്റൺ:  2024 ജൂലൈയിൽ നടത്തപ്പെടുന്ന റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു. St. Thomas College Ranni Alumni Association (STAAR) ന്റെ ആഭിമുഖ്യത്തിലാണ് മീറ്റിംഗുകൾ നടത്തുന്നത് നോർത്ത് അമേരിക്ക –  യൂറോപ്പ് രാജ്യങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി  ഓഗസ്റ്റ് 5 ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ 9 വരെയാണ് ഗ്ലോബൽ മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 4 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ (ഇന്ത്യൻ സമയം) ഗൾഫ് രാജ്യങ്ങൾ,  ഓഗസ്റ്റ്13 ന്  ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 – 4 വരെ (ഇന്ത്യൻ സമയം) ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ്  ഗ്ലോബൽ അലൂമ്നി സൂം മീറ്റിങ്ങുകൾ നടത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും…