പ്രേക്ഷകരെ ആവേശത്തിലാക്കി ലിയോയുടെ മാസ്സ് ട്രയ്ലർ റിലീസായി

ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്ലറിൽ നിന്ന് വ്യക്തമാണ്. 14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി…

പ്രായം കൂടുമ്പോള്‍ മുഖത്തുണ്ടാകുന്ന ചുളിവുകൾ മാറ്റി തിളങ്ങുന്ന ചര്‍മ്മം സ്വായത്തമാക്കാം

പ്രായമാകുമ്പോൾ, നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നഷ്ടപ്പെടും. കൂടാതെ, വരൾച്ചയും ചുളിവുകളും പോലുള്ള പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാകും. പല സ്ത്രീകളും തങ്ങളുടെ യുവത്വത്തിന്റെ തിളക്കം വീണ്ടെടുക്കാൻ ചെലവേറിയ സലൂൺ ചികിത്സകൾ അവലംബിക്കാറുണ്ട്. എന്നാല്‍, ഈ മൂന്ന് ഫലപ്രദമായ പ്രതിവിധികൾ പിന്തുടരുന്നതിലൂടെ തിളങ്ങുന്ന ചർമ്മം നേടാൻ കഴിയും. തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമ്മത്തിന് തക്കാളി ഫേസ് പാക്ക് നിങ്ങളുടെ ചർമ്മത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശ്രദ്ധേയമായ പ്രകൃതിദത്ത ഘടകമാണ് തക്കാളി. എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകളും അവയിൽ സമ്പന്നമാണ്. ഈ ഘടകങ്ങൾ തക്കാളിയെ ചർമ്മസംരക്ഷണത്തിനുള്ള മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. കാരണം, അവ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. തക്കാളി ഫേസ് പാക്ക് ഉപയോഗിക്കുന്നതിന്റെ ഘട്ടങ്ങളുടെയും ഗുണങ്ങളുടെയും കൂടുതൽ വിശദമായ വിവരങ്ങള്‍ താഴെ ഘട്ടം 1: പഴുത്ത തക്കാളി തിരഞ്ഞെടുത്ത് തയ്യാറാക്കൽ ആരംഭിക്കുക.…

കോളേജ് കാമ്പസില്‍ സിസിടിവി സ്ഥാപിക്കണമെന്നു പറയാന്‍ നീയൊക്കെ ആരാ? മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എല്ലാറ്റിന്റേയും ഷെയ്പ്പ് ഞാന്‍ മാറ്റും; എസ്‌എഫ്‌ഐക്കാരെ വിരട്ടിയോടിച്ച് കോളേജ് പ്രിന്‍സിപ്പാള്‍.

തിരുവനന്തപുരം: നഴ്‌സിംഗ്‌ കോളേജ്‌ പ്രിന്‍സിപ്പലും എസ്‌എഫ്‌ഐക്കാരും തമ്മില്‍ വാക്കേറ്റം. കോളേജിലെ വനിതാ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സിസിടിവി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം നഴ്‌സിംഗ് കോളേജിലെ പ്രിൻസിപ്പാളാണ് എസ്എഫ്‌ഐ പ്രവർത്തകരെ വിരട്ടിയോടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണം, സെക്യൂരിറ്റിയെ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്‌ഐക്കാർ പ്രിൻസിപ്പാളിന്റെ മുറിയിൽ എത്തിയത്. എന്നാൽ, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് എസ്എഫ്‌ഐക്കാരോട് പ്രിൻസിപ്പാൾ വിശദീകരിച്ചു. പ്രിന്‍സിപ്പാളിന്റെ വിശദീകരണത്തില്‍ അതൃപ്തരായ എസ്എഫ്‌ഐക്കാർ ഭീഷണി മുഴക്കി. ഇതോടെയാണ് പ്രിൻസിപ്പാൾ കുട്ടി നേതാക്കൾക്ക് ചുട്ട മറുപടി നൽകിയത്. “ഇക്കാര്യത്തില്‍ ബഹളമുണ്ടാക്കേണ്ട ആവശ്യമെന്ത്? എന്റെ കാമ്പസില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ എന്നോട്‌ നിര്‍ദ്ദേശിക്കാന്‍ നീയൊക്കെ ആരാ? നാല് പൊണ്ണത്തടിയന്മാൻ കയറി വന്ന് എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍…

മറുനാടന്‍ മലയാളി ചാനലിന്റെ ഉപകരണങ്ങള്‍ എന്തിന് പിടിച്ചെടുത്തു? പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കണമെന്നും കോടതി

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഉപകരണങ്ങള്‍ ഉടന്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. ചാനലിന്റെ ഓഫീസില്‍ നിന്ന്‌ പിടിച്ചെടുത്ത മോണിറ്ററുകളും കമ്പ്യൂട്ടറുകളും ഉടന്‍ തന്നെ തിരികെ നല്‍കണമെന്നാണ് കോടതി പോലീസിന്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 1989-ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാനലിന്റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുത്തത് എന്തിനാണെന്ന്‌ കോടതി ചോദിച്ചു. കമ്പ്യൂട്ടറുകൾ മോണിറ്ററുകൾ എന്നിവയാണ് ചാനലിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. ഇത് ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ചാനലിന് നൽകണം എന്ന് കോടതി നിർദ്ദേശിച്ചു. പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ എന്തിനാണ് ചാനലിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് ? മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകൾ തെളിയിക്കേണ്ടത്. പിടിച്ചെടുത്ത മുഴുവൻ ഉപകരണങ്ങളും ചാനലിന് തന്നെ തിരികെ നൽകണം എന്നും…

വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്സില്‍ വന്‍ തീപിടിത്തം; യന്ത്രങ്ങള്‍ കത്തി നശിച്ചു; ആളപായമില്ല

കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്സ്‌ ലിമിറ്റഡില്‍ (കെപിപിഎല്‍) തീപിടിത്തം. ഇന്ന്‌ വൈകുന്നേരമാണ്‌ സംഭവം. പേപ്പര്‍ നിര്‍മാണ യന്ത്രത്തിന്റെ ഒരു ഭാഗത്താണ്‌ തീപിടിത്തമുണ്ടായത്‌. യന്ത്രം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തെ തുടര്‍ന്ന്‌ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു. 45 മിനിറ്റോളം നീണ്ടുനിന്ന തീപിടിത്തം കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ്‌ യുണിറ്റാണ്‌ അണച്ചത്‌. തീപിടിത്തം കണ്ട്‌ തൊഴിലാളികള്‍ മില്ലില്‍ നിന്ന്‌ ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

സിപി‌എം നേതാവും സി‌ഐ‌ടി‌യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. 1956 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. പിന്നീട് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ തുടരുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ അദ്ദേഹം എംഎൽഎ ആയിട്ടുണ്ട്. 2008ൽ സെക്രട്ടേറിയറ്റ് അംഗമായി. വർക്കല സ്വദേശിയാണ് ആനത്തലവട്ടം. 1937 ലായിരുന്നു ആനത്തലവട്ടം ആനന്ദന്റെ ജനനം. പിതാവ് വി. കൃഷ്ണൻ. മാതാവ് നാണിയമ്മ. 1954 ൽ കയർ തൊഴിലാളികൾ നടത്തിയ പണിമുടക്കിൽ അദ്ദേഹവും പങ്കാളി ആയിരുന്നു. ഇതോടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.  

കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പ്രചാരണം പുരോഗമിക്കുന്നു

ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്‌കൂളിലേക്ക്’ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ 1 നാണ് പ്രചാരണം ആരംഭിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ പ്രചാരണത്തിന്റെ ഫ്ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പി ടി ഷിഹാബ് നിര്‍വഹിച്ചു. തുടര്‍ന്ന് മുണ്ടിയെരുമയിലെ ഗവ. എച്ച് എസ് കല്ലാര്‍ സ്‌കൂളിലെ രണ്ട് ക്ലാസ്സ് റൂമുകളിലായാണ് ആദ്യ ക്ലാസ്സ് നടത്തിയത്. പഞ്ചായത്തിലെ 3,4 വാര്‍ഡുകളിലെ 30 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് മാലിന്യമുക്തം നവകേരളം പ്രചാരണ സന്ദേശം ചൊല്ലിക്കൊടുത്തു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സിഡിഎസിലെ 265 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും 4000 വനിതകളാണ് തിരികെ സ്‌കൂളിലേക്ക് പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. പഞ്ചായത്തിന് കീഴിലുള്ള ആറ് സ്‌കൂളുകളിലായി പരിശീലനം…

ദക്ഷിണ കൊറിയ-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ 50-ാം വർഷം ആഘോഷിക്കുന്നു; ചെന്നൈയിൽ സാംസ്കാരിക മാമാങ്കം

ചെന്നൈ: ദക്ഷിണ കൊറിയയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലിയുടെ സ്മരണയ്ക്കായി ചെന്നൈ നഗരം ശ്രദ്ധേയമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പരമ്പരാഗത കൊറിയൻ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഹൃദയത്തിലൂടെ പ്രേക്ഷകരെ ആകർഷകമായ യാത്രയിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഉൽസാൻ മെട്രോപൊളിറ്റൻ ഡാൻസ് കമ്പനിയുടെ മാസ്മരിക പ്രകടനങ്ങളാൽ ഈ ചരിത്ര സന്ദർഭം മനോഹരമാക്കും. നാൽപ്പത്തിയെട്ട് അസാമാന്യ പ്രഗത്ഭരായ നർത്തകർ അടങ്ങുന്ന ഒരു ട്രൂപ്പിനൊപ്പം, അവരുടെ പ്രകടനത്തിന് കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച ഉപകരണങ്ങൾ നിർമ്മിച്ച കാലാതീതമായ ഈണങ്ങൾ പൂരകമാകും. ദക്ഷിണ കൊറിയയുടെ ഊർജ്ജസ്വലവും പൗരാണികവുമായ സംസ്കാരത്തിന്റെ സമ്പന്നമായ ചിത്രപ്പണികളാൽ വേദി സജീവമാകും, നർത്തകർ, കൃത്യതയോടെ നൃത്തസംവിധാനം ചെയ്ത്, അവരുടെ പൈതൃകത്തെ നിർവചിക്കുന്ന ചലനാത്മകത പ്രദർശിപ്പിക്കും. പരമ്പരാഗത കൊറിയൻ നൃത്തം, പലപ്പോഴും ഗാനരചന എന്ന് വിശേഷിപ്പിക്കപ്പെടുന്നു, ഈ സാംസ്കാരിക കൈമാറ്റം വികസിക്കുന്ന മാധ്യമമായി വർത്തിക്കും. ചരിത്രത്തിലാദ്യമായി, പരമ്പരാഗത കൊറിയൻ നൃത്തത്തിന്റെയും സംഗീതത്തിന്റെയും…

ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരമെന്ന പദവി ഡൽഹി നിലനിർത്തി; പട്‌ന തൊട്ടുപിന്നിൽ

ന്യൂഡൽഹി: വായു മലിനീകരണത്തിന്റെ നിലനിൽക്കുന്ന പാരിസ്ഥിതിക വെല്ലുവിളി ഇന്ത്യയുടെ മേൽ നീണ്ട നിഴൽ വീഴ്ത്തുന്നത് തുടരുന്നു. 2022 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും മലിനമായ നഗരമെന്ന പദവി ദേശീയ തലസ്ഥാനം വീണ്ടും നിലനിര്‍ത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നൽകിയ സമഗ്ര റിപ്പോർട്ടിലാണ് ഈ വിവരം നല്‍കിയിരിക്കുന്നത്. കൂടാതെ, മറ്റ് പ്രധാന നഗരങ്ങളായ മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലും ഈ സമയപരിധിയിൽ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു. ഇത് പ്രശ്നത്തിന്റെ വ്യാപകമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി ഉയർന്നിട്ടുണ്ട്. ക്ലൈമറ്റ് ട്രെൻഡ്‌സും റെസ്‌പൈറർ ലിവിംഗ് സയൻസസും (Climate Trends and Respirer Living Sciences) സംയുക്തമായി സമാഹരിച്ച റിപ്പോർട്ട് അനുസരിച്ച്, 2022 ഒക്ടോബർ 1 നും 2023 സെപ്റ്റംബർ 30 നും ഇടയിൽ ഡൽഹിയിൽ…

കടത്തില്‍ മുങ്ങി കേരളം; അനിയന്ത്രിതമായ കടം വാങ്ങല്‍ അനര്‍ത്ഥങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠനം സംസ്ഥാനത്തിന്റെ പൊതുകടം വർധിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. പൊതുകടം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെടുകയാണെന്നും ഗിഫ്റ്റ് പഠനം മുന്നറിയിപ്പ് നൽകുന്നു. ഈ രീതി തുടരുകയാണെങ്കിൽ, നിലവിലെ ബാധ്യതകൾ നിറവേറ്റാൻ വീണ്ടും വീണ്ടും കടം വാങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. 2001ൽ 25,721 കോടി രൂപയായിരുന്ന പൊതുകടം ഇപ്പോൾ 3.57 ലക്ഷം കോടിയായി മാറി. കടം നിയന്ത്രിച്ചു നിർത്തുന്നതിൽ 2004-05 മുതൽ 2012-13 വരെയുള്ള കാലയളവിൽ ഒഴികെ സർക്കാർ പരാജയപ്പെട്ടു. അസിസ്റ്റന്റ് പ്രഫസർ ഡോ. പി.എസ്.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരു സംസ്ഥാനത്തിന് എത്ര കടം താങ്ങാനാകുമെന്നു നിർണയിക്കുന്നത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) എത്ര ശതമാനം കടമുണ്ടെന്നു നോക്കിയാണ്. ജിഎസ്ഡിപി കടം അനുപാതം കഴിഞ്ഞ വർഷം 39 ശതമാനത്തോളമെത്തിയെന്ന്…