കുന്ദമംഗലം ഉപജില്ലാ സ്കൂൾ ശാസ്ത്ര മേള

കാരന്തൂർ: മർകസ് ഗേൾസ്, ബോയ്സ് ഹയർസെക്കൻഡറി സ്കൂളുകളിലായി നടന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ ശാസ്ത്രമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ. പി മിസ്‌തഹ് അധ്യക്ഷനായി. എ.ഇ.ഒ കെ ജെ പോൾ, മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിനോദ് കുമാർ, ശംസുദ്ധീൻ പെരുവയൽ സംബന്ധിച്ചു. പ്രിൻസിപ്പൽ എ റശീദ് സ്വാഗതവും എ കെ മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.  

പ്രവാചകന്റെ ആരോഗ്യ അദ്ധ്യാപനങ്ങൾ പ്രമേയമാക്കി പ്രൊഫത്തോൺ 2023 സംഘടിപ്പിച്ചു

കൊച്ചി : പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ആരോഗ്യ അദ്ധ്യാപനങ്ങളുടെ പ്രചാരണാർത്ഥം പ്രൊഫത്തോൺ 2023 എന്ന പേരിൽ വാക്കത്തോൺ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്’ എന്ന പ്രമേയുമുയർത്തി സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം പി ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീ രോഗങ്ങൾ വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൃത്യമായ വ്യായാമത്തിന്റെ കുറവും ഭക്ഷണത്തിലെ അസന്തുലിതത്വവും ഈ രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരമൊരു സന്ദർഭത്തിൽ മുഹമ്മദ്‌ നബിയുടെ ആരോഗ്യ പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. സംവിധായകനും നടനുമായ സലിം ബാബ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മൗലവി ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ്‌ ജമാൽ അസ്ഹരി പ്രൊഫത്തോൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ പി. എം സജീദ്,…

ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 55 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസ മുനമ്പിൽ ഇസ്രായേൽ തീരദേശ മേഖലകളിൽ വിവിധ ജില്ലകൾക്കെതിരെ വീണ്ടും വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് കുട്ടികളടക്കം 55 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഹമാസ് പ്രതിരോധ പ്രസ്ഥാനം അറിയിച്ചു. ഗാസ ആസ്ഥാനമായുള്ള റെസിസ്റ്റൻസ് ഗ്രൂപ്പിന്റെ പ്രസ് ഓഫീസ് പറയുന്നതനുസരിച്ച്, റെയ്ഡുകൾ വർദ്ധിപ്പിക്കുമെന്ന് ഇസ്രായേലി സൈനിക വക്താവ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് 30 ലധികം വീടുകൾ തകർന്നത്. ശനിയാഴ്ച രാത്രി ഗാസ സിറ്റിയുടെ കിഴക്കൻ അൽ-സെയ്‌ടൂൺ പരിസരത്തുള്ള ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് ചെയ്തു. കൂടാതെ, അതേ പ്രദേശത്തെ മറ്റൊരു വീടിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ഒരു കുടുംബത്തിലെ അംഗങ്ങളുടെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. അൽ-ജസീറ ടെലിവിഷൻ വാർത്താ ശൃംഖല പ്രകാരം സെൻട്രൽ ഗാസയിലെ അൽ-നുസൈറാത്ത് ക്യാമ്പിൽ ഒരു ഷോപ്പിംഗ് പ്ലാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത്…

മോദിയും നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങള്‍: സ്പീക്കര്‍ എ എന്‍ ഷംസീർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവ് എംകെസി അബു ഹാജിയുടെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടതുണ്ടോ എന്ന് ചിലർ ചോദിച്ചേക്കാം. അതെ, സ്പീക്കർക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അർഹതയുണ്ട്. ഒക്‌ടോബർ 7ന് ശേഷം ഗാസയിൽ നമ്മൾ കാണുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ആളുകൾ മരിക്കുമ്പോൾ മനഃസാക്ഷിയുള്ളവര്‍ ആരും മിണ്ടാപ്രാണികളാകാതെ അതിനെ അപലപിക്കും…. ഒരു യുദ്ധത്തിലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കരുത്…,” ഷംസീർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ നിലവിലെ ഇന്ത്യൻ സർക്കാർ ഇസ്രയേലിന് അനുകൂലമായി രാജ്യത്തിന്റെ നിലപാട് മാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമായിരുന്നുവെന്ന് ഷംസീർ പറഞ്ഞു. മോദിയുടെ കീഴിൽ രാജ്യം ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നും…

അമ്മ ഓടിച്ച കാർ ലോറിയിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു 

തിരുവല്ല: അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യവേ കാര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അബിന്‍ വര്‍ഗീസിന്റെയും കവിത അന്ന ജേക്കബിന്റെയും മകന്‍ ജോഷ്വ (2) യാണ്‌ മരിച്ചത്‌. വെള്ളിയാഴ്ച രാത്രി ഒമ്പത്‌ മണിയോടെ ടി.കെ.റോഡില്‍ കറ്റോട്‌ ജംക്‌ഷനു സമീപമായിരുന്നു അപകടം. കുഞ്ഞിന്‌ പുറമെ കവിതയുടെ അമ്മ ജെസിക്കും പരിക്കേറ്റു. കവിതയാണ്‌ കാര്‍ ഓടിച്ചിരുന്നത്. രണ്ട്‌ ദിവസം മുമ്പ്‌ ജോഷ്വയ്ക്കൊപ്പം ഹരിപ്പാട്‌ നിന്ന്‌ ഇരവിപേരൂരിലെ കുടുംബവീട്ടിലെത്തിയതായിരുന്നു കവിത. വെള്ളിയാഴ്ച തിരുവല്ല നഗരത്തില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. എതിരെ വന്ന ലോറിയില്‍ കാര്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ശക്തമായ മഴയില്‍ എതിരെ വന്ന വാഹനം വ്യക്തമായി കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന്‌ കാരണമെന്ന്‌ പറയുന്നു. നാട്ടുകാരാണ്‌ ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കാറില്‍ നിന്ന്‌ തെറിച്ചുവീണ കുട്ടിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. അപകട വിവരമറിഞ്ഞ്‌ ഇന്നലെ…

ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധക്കുറ്റങ്ങളുടെ തെളിവുകൾ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു

‘സിവിലിയന്മാരെ രക്ഷിക്കാൻ സാധ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെടുകയോ സിവിലിയൻ വസ്തുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ നടത്തുക വഴിയോ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമം ഇസ്രായേൽ ലംഘിച്ചു’ അധിനിവേശ ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം വിനാശകരമായ ആക്രമണം ശക്തമാക്കുമ്പോൾ, വൻതോതിലുള്ള സിവിലിയൻ മരണങ്ങൾക്ക് കാരണമായ വിവേചനരഹിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഇസ്രായേലി സ്‌ട്രൈക്കുകൾ ആംനസ്റ്റി ഇന്റർനാഷണൽ കണ്ടെത്തി. ഒക്ടോബർ 7 നും 12 നും ഇടയിൽ ഇസ്രായേൽ സേനയുടെ വ്യോമാക്രമണത്തിൽ ഉണ്ടായ ഭീകരമായ നാശനഷ്ടങ്ങളെക്കുറിച്ച് ആംനസ്റ്റി അന്വേഷണം നടത്തിയതില്‍, ചില കേസുകളിൽ മുഴുവൻ കുടുംബങ്ങളെയും ഉന്മൂലനം ചെയ്തതായി കണ്ടെത്തി. ചിത്രങ്ങളും വീഡിയോകളും സ്ഥിരീകരിച്ചതിനു പുറമെ, അതിജീവിച്ചവരുമായും ദൃക്‌സാക്ഷികളുമായും അഭിമുഖങ്ങൾ നടത്തി, ഉപഗ്രഹ ദൃശ്യങ്ങൾ പഠിച്ചു. ഓരോ കേസിലും ഇസ്രായേലി ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചു. ഈ ലംഘനങ്ങളിൽ സിവിലിയൻമാരെ സംരക്ഷിക്കുന്നതിനുള്ള ന്യായമായ നടപടികൾ നടപ്പിലാക്കുന്നതിലെ പരാജയം, സിവിലിയൻ ലക്ഷ്യങ്ങളും…

തോമസ് ദേവസ്യ കളത്തിൽപ്പറമ്പിൽ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: പെരുംതുരുത്തി കളത്തിൽപ്പറമ്പിൽ തോമസ് ദേവസ്യ (ബേബി – 90) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് തിരുവല്ല തുകലശ്ശേരി പ്ളാമ്പറമ്പിൽ കുടുംബാംഗമാണ്‌. മക്കൾ : ജോളി വർഗീസ് – ടോം വർഗീസ് (തമ്പി) മുരിങ്ങശ്ശേരിൽ – ഹൂസ്റ്റൺ) പരേതനായ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ – ടെസ്സി സെബാസ്റ്റ്യൻ (ഹൂസ്റ്റൺ) ലില്ലിക്കുട്ടി എബ്രഹാം – എബ്രഹാം കുരിശുമ്മൂട്ടിൽ (ഹൂസ്റ്റൺ) റോസമ്മ വിൻസെന്റ് – വിൻസെന്റ് പാണ്ടിശ്ശേരിൽ (ഹൂസ്റ്റൺ) സുബി ബാബു – ബാബു വാളിയാഞ്ഞലിക്കൽ ( ഡെലിഷിയസ് കേരള കിച്ചൻ – സ്റ്റാഫോഡ്) പൊതുദർശനവും സംസ്കാരവും: ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ – വിശുദ്ധ കുർബാന 11 മണിക്ക് – സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വച്ച് (211, Present St, Missouri City, TX 77489) ശുശ്രൂഷകൾക്ക് ശേഷം…

നാല് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ജന്മനാട്ടിലെത്തി

ലാഹോര്‍: പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒക്‌ടോബർ 21 ശനിയാഴ്ച ജന്മനാട്ടിലെത്തി. യുകെയിൽ നാല് വർഷത്തെ സ്വയം പ്രവാസ ജീവിതത്തിന് ശേഷം ഷരീഫ് ദുബായിൽ നിന്നാണ് പ്രത്യേക വിമാനത്തിൽ പാക്കിസ്താനിലെത്തിയത്. ഷരീഫും ചില കുടുംബാംഗങ്ങളും മറ്റ് പാർട്ടി അംഗങ്ങളും ചേർന്ന് 150 ഓളം പേർ ദുബായിൽ നിന്ന് ഇസ്ലാമാബാദിലേക്ക് “ഉമീദ്-ഇ-പാക്കിസ്താന്‍” എന്ന ചാർട്ടേഡ് വിമാനത്തിലാണ് ഇസ്ലാമാബാദിൽ വന്നിറങ്ങിയത്. ഇസ്‌ലാമാബാദ് എയർപോർട്ട് ലോഞ്ചിൽ കുറച്ചു നേരം വിശ്രമിച്ച ശേഷം, രാജ്യം വിടുന്നതിന് മുമ്പ് ജയിലില്‍ കിടന്നിരുന്ന ശിക്ഷയ്‌ക്കെതിരെ അപ്പീൽ ഒപ്പിടാനും ഫയൽ ചെയ്യാനും ഷെരീഫ് ലാഹോറിലേക്ക് പറന്നു. ലാഹോറിലെ അഴിമതി കേസിൽ 7 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ചികിത്സാര്‍ത്ഥം വിദേശത്തേക്ക് പോയത്. 2019-ൽ, ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ ഷരീഫിന് ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ തിരിച്ചെത്തിയിരുന്നില്ല. ശനിയാഴ്ച വൈകുന്നേരം ലാഹോറിൽ പാക്കിസ്താന്‍…

ഫലസ്തീന്‍ ആക്രമിച്ച് തങ്ങളോടൊപ്പം ചേര്‍ക്കാനുള്ള ഇസ്രായേലിന്റെ നീക്കം പരാജയപ്പെടുന്നു; അറബ് ലോകം ഒന്നിക്കുന്നു

ടെൽ അവീവ്: ഫലസ്തീൻ ആക്രമിച്ച് ഒഴിപ്പിക്കാൻ ഇസ്രയേൽ നടത്തുന്ന തന്ത്രം വിജയിച്ചില്ല. എന്നാല്‍, ഹമാസുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ നിരസിക്കുകയും ചെയ്തു. ഗാസയിൽ നിന്നുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും വെടിനിർത്തൽ ആവശ്യപ്പെടുന്നുണ്ട്. മാനുഷിക സഹായം ഗാസ മുനമ്പിൽ എത്തിക്കുന്നതിനാണിത്. നിരവധി ദിവസത്തെ തർക്കങ്ങൾക്കും ബൈഡന്റെ ഇസ്രായേൽ സന്ദർശനത്തിനും ശേഷമാണ് റഫാ ക്രോസിംഗ് തുറന്നത്. ഈ അതിർത്തി കടക്കുന്നതിലൂടെ, വിദേശ പൗരന്മാർക്കും ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് പോകാം. നിലവിൽ 200 ട്രക്കുകൾക്ക് മാത്രമേ ഇതുവഴിയുള്ള യാത്രാനുമതിയുള്ളൂ. ദുരിതാശ്വാസ സാമഗ്രികൾ നിറച്ച നിരവധി ട്രക്കുകൾ ഗാസയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇസ്രായേൽ സൈന്യം ഇവിടെ ബോംബിടുകയാണ്. ഇതുമൂലം ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തുന്നില്ല. ഗാസ മുനമ്പിൽ നിന്ന് അകത്തേക്കും പുറത്തേക്കും ഒരേയൊരു വഴി മാത്രമേയുള്ളൂ, അതാണ് ക്രോസിംഗ്. ഈ ക്രോസിംഗില്‍ ഇസ്രായേലിന് നിയന്ത്രണമില്ല. അതിനിടെ, ഇരുവിഭാഗങ്ങൾക്കുമിടയിൽ വെടിനിർത്തൽ കരാർ…

പത്തനംതിട്ട ബി ജെ പി പിന്തുണയോടുകൂടി പൊതു സ്ഥാനാർത്ഥിയായി പി സി ജോർജ് മത്സരിച്ചേക്കും?

ഡാളസ്: യുഡിഫ്, എൽ ഡി എഫ് മുന്നണികളുടെ ചങ്കിൽ കുത്തുന്നപോലെ യാണ് ബി ജെ പി ഇപ്രാവശ്യം പത്തനംതിട്ട ലോക സഭ സീറ്റിൽ ഉന്നം വച്ചിരിക്കുന്നത്. വളരെ സാദ്ധ്യതകൾ മുന്നിൽ കണ്ടു മുൻ പൂഞ്ഞാർ എം എൽ എ യും ജനപക്ഷം ചെയർമാനുമായ പി സി ജോർജിനെ തെരഞ്ഞെടുപ്പ് ഗോദയിലേക്കു ഇറക്കുവാനാണ് ശ്രമം. പി സി ജോർജ് ആണ് സ്ഥാനാർഥിയെങ്കിൽ ബി ജെപിക്കു സീറ്റ് ഉറപ്പിക്കാം. 2019 ലെ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണിയിലെ ആന്റോ ആന്റിണി 380927 വോട്ടുകൾ പിടിച്ചാണ് വിജയിച്ചത്. ബി ജെ പി മുന്നണിയിലെ കെ സുരേന്ദ്രൻ 297396 വോട്ടുകളും പിടിച്ചു. ജയിച്ച സ്ഥാനാർത്ഥിയെക്കാൾ 83531 വോട്ടുകളായിരുന്നു കുറവ്. പത്തനംതിട്ട ലോക സഭ മണ്ഡലത്തിൽ ഉൾപ്പെട്ട പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നീ മണ്ഡലങ്ങളിൽ വളരെ സ്വാധീനമുള്ള പി.സി ജോർജ് ഈ വോട്ടിന്റെ കുറവ് പരിഹരിക്കുമെന്ന്…