ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം കൊടുംമ്പിരിക്കൊണ്ട് നടക്കുകയാണ്. അടിച്ചുകൊണ്ടും തിരിച്ചടിച്ചുകൊണ്ടും ഇരുകൂട്ടരും പോരാട്ടം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് തുടങ്ങിവച്ച പോരാട്ടം ഇസ്രയേല്‍ തിരിച്ചടിച്ചതോടെ അത് ഇരുകൂട്ടരും തമ്മിലുള്ള യുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഒരു കൂട്ടര്‍ സര്‍വ്വാധിപത്യമോചനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ തീവ്രചിന്താഗതിക്കെതിരെയാണ് നിലപാടെടുക്കുന്നത്. ഇതില്‍ ആരുടെ നിലപാടാണ് ശരിയെന്നത് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. എന്നാല്‍ അമേരിക്കയും ഇന്ത്യയും യുറോപ്യന്‍ യൂണിയനും ഇസ്രയേലിനൊപ്പമാണ്. കാരണം ഇസ്രയേല്‍ യു.എന്‍. അംഗീകരിച്ച രാജ്യവും ഹമാസ് ഒരു തീവ്രവാദ സംഘടനയുമാണ്. ഇസ്രയേല്‍ പാലസ്തീന്‍ പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. യാസര്‍ അരാഫത്ത് എന്ന പാലസ്തീന്‍ നേതാവിന്‍റെ കാലത്ത് ആ പോരാട്ടം ശക്തി പ്രാപിച്ചു. പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമെന്ന ആശയത്തിന് അരാഫത്തിന്‍റെ നേതൃത്വത്തിന് സാധിച്ചെങ്കിലും ഇസ്രയേല്‍ പൂര്‍ണ്ണാധിപത്യം വിട്ടുനല്‍കിയിട്ടില്ല. അരാഫത്തിന്‍റെ കാലശേഷം ആ പോരാട്ടം തീരുമെന്ന് ചിന്തിച്ചെങ്കിലും അത് മറ്റൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്. ഇസ്രയേലിനെ ചൊടിപ്പിച്ചുകൊണ്ട് പാലസ്തീന്‍…
Year: 2023
ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ (കവിത): ജയൻ വർഗീസ്
യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷി. വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന ആഗ്നേയാസ്ത്രങ്ങളുടെ സീൽക്കാരങ്ങൾ. സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ തകർന്നടിയുന്ന തലമുറകൾ ! ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ ആധി പിടിക്കുന്ന മനുഷ്യ പുത്രാ, അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച ആധുനികതയുടെ അടയാള മമുദ്ര 666 ! ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. അവൻ തന്നെയോ അന്തിക്രിസ്തു? അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ അഴിഞ്ഞു വീഴുന്ന ദൈവീകത. നിനക്ക് നിന്നെ നഷ്ടമാവുന്നു ! മതത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന മര മണ്ടൻ നീ തന്നെയല്ലേ? അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ…
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സി.പി.എമ്മിലെ കൂടുതല്‍ നേതാക്കള്‍ക്കായി ഇ.ഡി തിരച്ചില്‍ ശക്തമാക്കുന്നു. സ്വത്ത് കണ്ടുകെട്ടല്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഇഡി റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. സിപിഎമ്മിനെതിരെയുള്ള എല്ലാ റിപ്പോര്‍ട്ടുകളും ഇഡി സമര്‍പ്പിച്ചത് വരും ദിവസങ്ങളില്‍ മറ്റ് സിപിഎം നേതാക്കളും അറസ്റ്റിലാകുമെന്ന ഉറപ്പിലാണ് എന്നും സംശയമുണ്ട്. ബാങ്കിലെ ഉന്നതാധികാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സിപിഎം നേതാക്കള്‍ അറിയാതെ 300 കോടിയുടെ തട്ടിപ്പ് നടക്കില്ലെന്നാണ് ഇഡിയുടെ നിഗമനം. നിരീക്ഷണത്തിലുള്ള ഉന്നത നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും അക്കാണ്ട് വിവരങ്ങളും വരുമാനവും ഇഡി പരിശോധിച്ചു. വടക്കഞ്ചേരി മുനിസിപ്പല്‍ കണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച അതേ മാതൃകയിലാണ് കൂടുതല്‍ സിപിഎം നേതാക്കള്‍ക്കെതിരെയുള്ള ഇഡി നീക്കം. മുഖ്യപ്രതി പി.സതീഷുകുമാറുമായി നല്ല ബന്ധമുള്ള നേതാക്കളെ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍…
റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ ആഘോഷിച്ചു
കനേഡിയൻ മിറാർ ന്യൂസ് ലെറ്റെറിന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു റിഫ്ലക്ഷൻ ഓഫ് മിറർ 2023 എഡ്മിന്റണിൽ നടത്തപ്പെട്ടു. കനേഡിയൻ മിററിന്റെ ആദ്യ പ്രതി 2019 ൽ മലങ്കര കത്തോലിക്ക സഭയുടെ അഭിവന്ദ്യ സ്തേപ്പാനോസ് മെത്രാപ്പോലീത്ത ബഹുമാനപ്പെട്ട ഇൻഫ്രാസ്ട്രക്ചർ മിനിസ്റ്റർ അമർജീത് സോഹിക്കു നൽകി നിർവഹിക്കുകയുണ്ടായി. ചീഫ് എഡിറ്റർ ഡോക്ടർ അനു സ്റ്റെല്ല മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ റവറന്റ് ഫാദർ ബേബി ജോൺ ഉത്‌ഘാടനം നിർവഹിക്കുകയും ആൽബെർട്ട ക്രൗൺ പ്രോസിക്യൂട്ടർ ശ്രീ.ജോസഫ് സെബാസ്റ്റ്യൻ, ഡോക്ടർ പി.വി. ബൈജു ,ശ്രീ. ജിജോ ജോർജ് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ചെയ്തു. ചടങ്ങിൽ ആൽബെർട്ടയിലെ സാഹിത്യ രചയിതാക്കളായ ഡോക്ടർ പി.വി. ബൈജു, രാജീവ് നായർ , ജോസഫ് ജോൺ കാൽഗറി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് എഡ്‌മിന്റൺ മുദ്ര ഡാൻസ് സ്കൂളിന്റെ കലാപരിപാടികളും , എഡ്‌മിന്റൺ റിഥം മെലോഡിയ അവതരിപ്പിച്ച ഗാനമേളയും…
ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍: ജോണ്‍ ഇളമത
ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ് ചേട്ടന്റെ പൗത്രനും. അപ്പന്‍ ചാക്കോക്കും, വല്ല്യപ്പന്‍ പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന്‍ പോയി രക്ഷപ്പെടട്ടെയെന്ന്. പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്‍ഗ്ഗവന്‍ ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ്…
ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പേരില്‍ വംശീയാക്രമണം; ഷിക്കാഗോയില്‍ ആറു വയസ്സുകാരന്‍ മുസ്ലീം ബാലനെ കൊലപ്പെടുത്തി
ഇല്ലിനോയ്സ്: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തോടുള്ള പ്രതികരണമെന്ന നിലയിലും മതവിശ്വാസത്തിന്റെ പേരിലും ഇല്ലിനോയ്സില്‍ ആറു വയസ്സുള്ള മുസ്ലീം ബാലനെ കുത്തിക്കൊലപ്പെടുത്തുകയും, അമ്മയെ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്ത വീട്ടുടമയെ പോലീസ് അറസ്റ്റു ചെയ്തു. 7 ഇഞ്ച് (18-സെന്റീമീറ്റർ) നീളമുള്ള സൈനിക ശൈലിയിലുള്ള കത്തി ഉപയോഗിച്ച് ആൺകുട്ടിയെ 26 തവണ കുത്തുകയായിരുന്നുവെന്ന് വിൽ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. 32 കാരിയായ അമ്മയ്ക്ക് ഒന്നിലധികം കുത്തുകളുണ്ടായിരുന്നു. ഷിക്കാഗോയിൽ നിന്ന് 40 മൈൽ (64 കിലോമീറ്റർ) തെക്കുപടിഞ്ഞാറുള്ള പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ, ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്ത കണ്ട് പ്രകോപിതനായ വീട്ടുടമയാണ് തന്റെ വാടകക്കാരുടെ വീട്ടില്‍ ചെന്ന് “നിങ്ങൾ മുസ്ലീങ്ങള്‍ മരിക്കണം” എന്ന് ആക്രോശിച്ചുകൊണ്ട് കത്തികൊണ്ട് ആക്രമിച്ചതെന്ന് പറയുന്നു. കുളിമുറിയിൽ കയറി 911 എന്ന നമ്പറിൽ വിളിച്ചെങ്കിലും, ഒന്നിലധികം കുത്തേറ്റതിനാൽ മകന് ജീവൻ നഷ്ടപ്പെട്ടു. വീട്ടുടമസ്ഥൻ…
ഗാസയിലെ ഇസ്രായേൽ അധിനിവേശം ഏറ്റവും വലിയ തെറ്റായിരിക്കും: ജോ ബൈഡൻ
വാഷിംഗ്ടൺ: ഗാസ മുനമ്പ് വീണ്ടും കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ ഏത് നീക്കവും “വലിയ അബദ്ധം” ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രായേൽ സൈനികർ കര ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടിന് പ്രതികരിക്കുകയായിരുന്നു ബൈഡന്‍. ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിന് പ്രതികാരം ചെയ്യുന്ന ഇസ്രായേൽ, തീവ്രവാദ ഗ്രൂപ്പിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും നിരന്തരമായ ബോംബാക്രമണം നടത്തുകയും വടക്കൻ ഗാസയിലെ ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഓപ്പറേഷന് മുന്നോടിയായി തെക്കോട്ട് നീങ്ങാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇസ്രയേലിന്റെ സഖ്യ കക്ഷിയായ അമേരിക്ക ഗാസയിൽ ഏതെങ്കിലും അധിനിവേശത്തെ പിന്തുണയ്ക്കുമോ എന്ന് സിബിഎസ് ന്യൂസ് പ്രോഗ്രാം 60 മിനിറ്റ് ചോദിച്ചപ്പോഴാണ് ബൈഡന്‍ മറുപടി പറഞ്ഞത്. “അതൊരു വലിയ തെറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹമാസ് “എല്ലാ ഫലസ്തീൻ ജനതയെയും പ്രതിനിധീകരിക്കുന്നില്ല” എന്നും അദ്ദേഹം…
ടെക്‌സാസിൽ മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതർക്ക് മംഗല്യ ‘സൂത്ര’ മൊരുക്കാൻ മാറ്റും ജൂലിയും
ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ കാലതാമസം നേരിടുന്ന യുവതീയുവാക്കൾക്കളെ ‘പെട്ടെന്നു’ സഹായിക്കുക എന്ന ആശയുമായി ടെക്‌സാസിൽ മലയാളി യുവതീയുവാക്കക്കായി ആദ്യ ‘സ്പീഡ് ഡേറ്റിംഗ് ഇവന്റ്’ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് സുഹൃത്തുക്കളായ മാറ്റ് ജോർജ്ജും ജൂലി ജോർജ്ജും. ഡാളസിൽ നടന്ന ‘ഫാൾ ഇൻ മലയാ ലവ്’ (FIM) സ്പീഡ് ഡേറ്റിംഗ് ഇവന്റ് വൻ വിജയമായി. പങ്കാളിയെ കണ്ടെത്തുവാനൊരു ത്വരിത പരിഹാരമാണ് ലൈവ് സ്പീഡ് ഡേറ്റിംഗ് ഇവന്റ് എന്ന് ഇരുവരും പറയുന്നു. ആദ്യ ഇവന്റിന്റെ ‘മ്യൂച്ചൽ ഇന്ററസ്റ്റ്’ വിജയ ശതമാനം 65% ആണെന്നു ഇവർ സാക്ഷ്യപ്പെടുത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള യുവതീയുവാക്കളെ ഇവന്റിൽ പങ്കെടുപ്പിക്കയും, ഒരാൾക്ക് ഇരുപതു പേരെ വരെ 5 മിനുട്ട് ദൈർഘ്യമുള്ള ‘ക്വിക്ക്’ ഡേറ്റിങ്ങിനു ഇവന്റിൽ സൗകര്യമൊരുക്കുകയുമാണ് ലൈവ് സ്പീഡ് ഡേറ്റിങ് ഇവന്റിനെ രീതി. സ്‌പെഷ്യൽ അൽഗോരിതത്തിലൂടെയാണ് മാച്ചിങ് തയ്യാറാക്കുന്നതും അനുയോജ്യർക്കു ഡേറ്റിങ്ങിനു അവസരമൊരുക്കുന്നതും. ഡാലസിൽ ബീഹൈവ്…
ഫലസ്തീന് പിന്തുണയുമായി നൂറുകണക്കിന് ആളുകൾ ഡാലസിൽ ഒത്തുകൂടി
ഡാളസ്: ഇസ്രായേലികളും ഹമാസ് തീവ്രവാദി ഗ്രൂപ്പും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, നൂറുകണക്കിന് ഫലസ്തീൻ അനുകൂലികൾ ഞായറാഴ്ച ഡാലസിൽ പ്രതിഷേധ പ്രകടനം നടത്തി.ഡൗൺടൗണിൽ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിൽ നൂറുകണക്കിന് ഏരിയ ഫലസ്തീനികളും അനുകൂലികളും ഫലസ്തീൻ അനുകൂല പോസ്റ്ററുകലും, ബാനറുകളും ഉയർത്തി പിടിച്ചിരുന്നു. പ്രകടനം കാണുന്നതിന് റോഡിനിരുവശവും ആളുകൾ തടിച്ചുകൂടിയിരുന്നു . ഫലസ്തീനിലെ നീതിക്കുവേണ്ടിയുള്ള യു.ടി ഡാളസ് സ്റ്റുഡന്റ്‌സ്, ഡാളസ് പാലസ്‌തീൻ കോളിഷൻ, മുസ്‌ലിം അമേരിക്കൻ സൊസൈറ്റി എന്നിവയുൾപ്പെടെ ഒന്നിലധികം പലസ്‌തീനിയൻ, മുസ്‌ലിം ഗ്രൂപ്പുകൾ ചേർന്നാണ് “ഓൾ ഔട്ട് ഫോർ പാലസ്‌തീൻ” പ്രതിഷേധം സംഘടിപ്പിച്ചത് . കഴിഞ്ഞയാഴ്ചയിലുണ്ടായ ജീവഹാനിയെ അപലപിച്ച് പരിപാടിക്കിടെ പോസ്റ്ററുകൾ പതിച്ചിരുന്നു ഒക്‌ടോബർ 15 വരെ, പോരാട്ടം ആരംഭിച്ചതിന് ശേഷം 2,670 ഫലസ്തീനികൾ കൊല്ലപ്പെടുകയും 9,600 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിൽ 1400-ലധികം…
ക്നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെ പ്രവർത്തനോദ്‌ഘാടനം ഒക്ടോബര്‍ 22ന്
ഷിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രി (തിരുബാല സഖ്യം) യുടെ 2023 – 2024 വർഷത്തെ ഇടവക തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 22ന് നടത്തപ്പെടും. ആഗോള സഭാ മിഷൻ ഞായറായി ആചരിക്കുന്ന അന്നേദിവസം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം കൂടിയാണ്. ക്നാനായ റീജിയന്റെ കീഴിലുള്ള 17 ഇടവകകളിലും മിഷനുകളിലും അന്നേദിവസം പ്രവർത്തനോദ്‌ഘാടനം നടത്തപ്പെടും. ആഘോഷമായ കുർബാന, മീറ്റിംഗുകൾ, കലാപരിപാടികൾ, ക്‌ളാസ്സുകൾ, ജപമാല റാലി തുടങ്ങിയ വിവിധ പരിപാടികൾ അന്നേദിവസം സംഘടിപ്പിക്കും
