പെരുന്നാൾ പടമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത സുലൈഖാ മൻസിൽ അഞ്ചാം വാരവും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സോടെയുള്ള പ്രദർശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാർ ഏരിയകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ റെക്കോർഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മൻസിലിലെ സൂപ്പർ ഹിറ്റ് പാട്ടുകൾ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇതിനോടൊകം ഏറ്റെടുത്തു കഴിഞ്ഞു. ജിൽ ജിൽ ജിൽ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യൺ വ്യൂസും ഹാലാകെ മാറുന്നെ എന്ന ഗാനം പതിനാലു മില്യൺ വ്യൂസും എത്ര നാൾ എന്ന് തുടങ്ങിയ ഗാനം ഏഴ് മില്യനപ്പുറം കാഴ്ച്ചക്കാർ ഇതിനോടൊകം യൂട്യൂബിൽ നേടിയിട്ടുണ്ട്.അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, അനാര്‍ക്കലി മരയ്ക്കാര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. ഏറ്റവും പുതിയ ചിത്രമായ സുലൈഖ മന്‍സില്‍…
Year: 2023
മദ്യ ലഹരിയില്‍ യുവാവിന്റെ അഴിഞ്ഞാട്ടം; പോലീസ് വാഹനം അടിച്ചു തകര്‍ത്ത യുവാവിനെ റിമാന്റ് ചെയ്തു
കൊല്ലം: കൊല്ലം പുനലൂരിൽ പിങ്ക് പോലീസിന്റെ വാഹനം അടിച്ചു തകർത്തയാൾ പിടിയിൽ. വാഴവിള സ്വദേശി ഹരിലാലാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തുവച്ചാണ് ഇയാൾ പോലീസിന്റെ കാർ അടിച്ച് തകർത്തത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും വാഹനങ്ങൾ തടയുകയും ചെയ്ത ഹരിലാലിനോട് സ്ഥലത്ത് നിന്നും മാറി പോകാൻ പിങ്ക് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയത്. റോഡരികിൽ കിടന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ച് പിങ്ക് പോലീസിന്റെ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചു തകർക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണ കേസിലും ലഹരി മരുന്ന് കേസിലും അടിപിടി കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഹരിലാലിനെ റിമാൻഡ് ചെയ്തു.
വൈദികന്റെ വേഷം കെട്ടി ഹോട്ടലുടമയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ അറസ്റ്റു ചെയ്തു
അടിമാലി: വൈദികന്റെ വേഷം കെട്ടി ഹോട്ടൽ വ്യവസായിയുടെ 34 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ അരിക്കുഴ സ്വദേശി അനിൽ വി. കൈമൾ (38) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ വ്യവസായി ബോസിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മൂവര്‍ സംഘത്തിലെ മറ്റു രണ്ടു പേരെ പോലീസ് തിരയുന്നുണ്ട്. കപ്യാരായും പാചകക്കാരനായും വേഷം കെട്ടിയവരാണവരെന്ന് പോലീസ് പറഞ്ഞു. ചിത്തിരപുരം സ്വദേശി ഫാ. അനിൽ പോൾ (പോളച്ചൻ) എന്ന വ്യാജേനയാണ് ബോസിനെ ഇയാള്‍ ഫോണിൽ പരിചയപ്പെടുന്നത്. ഒരു പുരോഹിതനെപ്പോലെ സംസാരിച്ചു വ്യവസായിയുടെ വിശ്വാസം നേടിയെടുത്തഇയാള്‍, മൂന്നാറിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19ന് ചിത്തിരപുരത്ത് എത്തണമെന്നും നിർദേശിച്ചു. തുടർന്ന് വ്യവസായി അവിടെയെത്തി അനിലിനെ ഫോണിൽ വിളിച്ചപ്പോള്‍ സഹായിയായ കപ്യാർ സ്ഥലത്തെത്തുമെന്നും, പണം നിറച്ച ബാഗ് സഹായിയെ കാണിക്കുമെന്നും പണം കൈമാറരുതെന്നും…
ഭാരതത്തിന്റെ സ്വത്വം തിരിച്ചറിയരുത് എന്ന മണ്ടത്തരം; എന്തുകൊണ്ടാണ് സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രയും നാള്‍ മറച്ചുവെച്ചത്?: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സെങ്കോലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇത്രയും കാലം രഹസ്യമാക്കി വെച്ചതിന്റെ കാരണങ്ങൾ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഈ രാജ്യം അതിന്റെ സ്വത്വം തിരിച്ചറിയരുത് എന്നതാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അലഹബാദ് ആനന്ദഭവൻ മ്യൂസിയത്തിന്റെ അലമാരയിൽ നിന്ന് ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ധർമ്മ ദണ്ഡ് മടങ്ങുമ്പോൾ ഒരു സാധാരണ ഇന്ത്യക്കാരന്റെ മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ: 1. ഭാരത ചരിത്രത്തിൽ നടന്ന ഈ സുപ്രധാന സംഭവം പുതിയ തലമുറ അറിയേണ്ട എന്ന് തീരുമാനിച്ചത് ആരാണ്? 2. എന്തായിരുന്നു ആ തീരുമാനത്തിന് കാരണം? 3. ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടിയ ഈ അമൂല്യ സ്വത്ത് നെഹ്‌റുവിന് ‘ആരോ സമ്മാനിച്ച ഊന്നു വടി’ എന്ന് രേഖപ്പെടുത്തി ആനന്ദഭവൻ മ്യൂസിയത്തിലെ അലമാരയിൽ സൂക്ഷിച്ചത് എന്തിന്? 4. എന്ത് കൊണ്ടാണ് ചെങ്കോൽ മൗണ്ട്ബാറ്റൺ…
തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുമായി ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഐടി വകുപ്പ് റെയ്ഡ്
ചെന്നൈ: സംസ്ഥാനത്തെ എക്‌സൈസ്, വൈദ്യുതി, നിരോധന വകുപ്പ് മന്ത്രി വി. സെന്തിൽ ബാലാജിയുമായി അടുത്ത ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് (ഐടി) തമിഴ്‌നാട്ടിലുടനീളം 40 വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തുന്നു. ചെന്നൈ, കരൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള സ്റ്റോറുകൾ ഓരോ കുപ്പി മദ്യത്തിനും 10-20 രൂപ അധികമായി ഈടാക്കിയെന്നും സംസ്ഥാനത്തുടനീളമുള്ള പണം സെന്തിൽ ബാലാജിയുടെ ഖജനാവിലേക്കാണ് പോയതെന്നും വൃത്തങ്ങൾ അറിയിച്ചു. വില്ലുപുരത്തും ചെങ്കൽപട്ടിലുമുള്ള ഹൂച്ച് ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സെന്തിൽ ബാലാജി മന്ത്രിസഭയിൽ നിന്ന് രാജിവെക്കണമെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ആവശ്യപ്പെട്ടിരുന്നു. സെന്തിൽ ബാലാജിക്കെതിരെ അന്വേഷണം പുനരാരംഭിക്കാൻ പോലീസിനോടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടും (ഇഡി) സുപ്രീം കോടതി നിർദ്ദേശിച്ചതിനാൽ തനിക്കെതിരെ നീതിയുക്തമായ അന്വേഷണം സാധ്യമല്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി…
പുതിയ പാർലമെന്റ്: ‘ആദിവാസികൾക്ക് അപമാനം’; പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിടാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാത്തതിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ വ്യാഴാഴ്ച വീണ്ടും ലക്ഷ്യമിട്ട് കോൺഗ്രസ്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ മുർമുവിനെ ക്ഷണിക്കാത്തതില്‍ ആദിവാസി കോൺഗ്രസ് വെള്ളിയാഴ്ച രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു. 2020 ഡിസംബറിൽ നടന്ന പുതിയ പാർലമെന്റിന്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ലെന്നും ഇപ്പോൾ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അനുമതിയില്ലെന്നും അഖിലേന്ത്യ ആദിവാസി കോൺഗ്രസിന്റെ പ്രസ്താവനകൾ പങ്കുവെച്ച് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ‘പ്രധാനമന്ത്രി മോദിയുടെ കീഴിൽ, ‘പരമോന്നത ഭരണഘടനാ സ്ഥാനത്ത് ഇരുന്നിട്ടും ആദിവാസികളുടെയും ദളിതരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമല്ല’ എന്ന് ആദിവാസി കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അടിവരയിടുന്നു. ആദിവാസി സമൂഹങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ വനം, പാരിസ്ഥിതിക നിയമങ്ങൾ എങ്ങനെയാണ്…
ഇന്നത്തെ രാശിഫലം (2023 മെയ് 26 വെള്ളി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് എല്ലാ വശത്തുനിന്നും അഭിനന്ദനങ്ങള്‍ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളില്‍ ഒരുപക്ഷേ പൂര്‍ണമായും നിങ്ങള്‍ സന്തോഷവാനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. വ്യക്തിപരമായ നഷ്ടങ്ങളില്‍ നിങ്ങള്‍ വികാരാധീനനായേക്കാം. കുന്നി: നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും ഇന്ന് നിങ്ങളുടെ വ്യക്തിജീവിതം അപഹരിക്കും. നിങ്ങളുടെ ചിന്തകള്‍ അവയെ ചുറ്റിപറ്റിത്തന്നെ നിറഞ്ഞിരിക്കും. ബിസിനസുകാര്‍ ഇന്ന് വളരെ ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. നിങ്ങളിന്ന് നിങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങള്‍ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. എന്നുതന്നെയല്ല, നിങ്ങളുടെ മനസിന്റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാല്‍ വൈകുന്നേരത്തിന്റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സര്‍പ്രൈസുകള്‍ ലഭിക്കുന്നതാണ്. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോള്‍ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ പെരുമാറ്റം ഒരു മാന്ത്രികവലയം ഉണ്ടാക്കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ അത് മതിപ്പുളവാക്കുകയും…
കൾച്ചറൽ ഫോറം റിപാട്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
ദോഹ: കൾച്ചറൽ ഫോറം ഖത്തർ കമ്യൂണിറ്റി സർവീസ് വിഭാഗം റിപാട്രിയേഷൻ വർക്ക്ഷോപ്പും ലീഗൽ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. കുടുംബം പോറ്റാൻ കടൽ കടന്ന് പ്രവാസ ലോകത്ത് എത്തുകയും ജീവിതം കര പറ്റിക്കാനുള്ള പരിശ്രമത്തിന് ഇടയിൽ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നവരെ ഉറ്റവർക്ക് അവസാനമായി ഒന്ന് കാണാൻ നാട്ടിലെത്തിക്കുന്ന പ്രവൃത്തി വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വണ്ണം മഹത്തരമാണെന്ന് വർക് ഷോപ്പ് ഉദ്ഘാടനം ചെയത് കൊണ്ട് സംസാരിച്ച ഐ സി ബി എഫ് സെക്രട്ടറിയും ദോഹയിലെ പ്രമുഖ ജനസേവന പ്രവർത്തകനുമായ മുഹമ്മദ് കുഞ്ഞി പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻ്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. റിപ്പാട്രിയെഷൻ വിഭാഗം ഹെഡ് ഷെറിൻ മുഹമ്മദ്, ലീഗൽ സർവീസ് വിഭാഗം ഹെഡ് നൗഷാദ് ഒളിയത്ത് എന്നിവർ വിഷയാവതരണം നടത്തി. ഖത്തറിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ , ബന്ധപ്പെടേണ്ട മന്ത്രാലയങ്ങൾ, ശരിയാക്കേണ്ട രേഖകൾ, വിവിധ തരം കേസുകളുടെ സ്വഭാവം…
ഖോർഫക്കാൻ തീരത്ത് പുതിയ ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ച് ഷുറൂഖ്
ഷാർജയുടെ കിഴക്കൻ തീരമായ ഖോർഫക്കാനിൽ പുതിയ വികസനപദ്ധതി പ്രഖ്യാപിച്ച് ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ആകർഷകമായ നിക്ഷേപ അവസരങ്ങളൊരുക്കാനും മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടുകയും ലക്ഷ്യമിട്ട് നിർമിക്കുന്ന ആഡംബര പാർപ്പിട പദ്ധതി, ഷാർജ റിയൽ എസ്റ്റേറ്റ് എക്സ്ഹിബിഷനായ ഏക്കേർസ് 2023ൽ വച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. അജ്‍വാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാർപ്പിട്ട കെട്ടിടങ്ങളും സ്വിമ്മിങ് പൂളും മിനി വാട്ടർ തീം പാർക്കുമടക്കം അനവധി സൗകര്യങ്ങളുമൊരുങ്ങുന്നുണ്ട്. ഖോർഫക്കാൻ മലനിരകൾക്കും ഒമാൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അജ്‍വാന്റെ രൂപകൽപ്പന. വാണിജ്യാവസരങ്ങളും പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അന്തരീക്ഷവുമൊരുക്കുന്ന പദ്ധതി തീരദേശ പട്ടണത്തിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതപ്പെടുന്നത്. 2, 3, 4 ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ മുതൽ വിശാലമായ 3-ബെഡ്‌റൂം, 4-ബെഡ്‌റൂം ഡ്യുപ്ലെക്‌സ് വസതികൾ വരെ ഉൾപ്പെടുന്ന, 184 വസതികളാണ് പദ്ധതിയിലുണ്ടാവുക.…
ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: കുമാരനല്ലൂരിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകീട്ട് കുമാരനല്ലൂർ കുടയംപടി റോഡിൽ അങ്ങാടി സൂപ്പർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി (24), സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ (22), ഫാറൂഖ് (20) എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
