ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) ക്ക് പുതിയ നേതൃത്വം. 2023 – 2024 വർഷത്തേക്കുള്ള എക്സിക്യൂട്ടീവിനെ നയിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ടത് നൈനയുടെ മുൻ സെക്രട്ടറി കൂടിയായ ന്യൂയോർക്കിൽ നിന്നുള്ള സുജ തോമസാണ്. ജോർജിയയിൽ നിന്നുള്ള ദീപ്തി വർഗ്ഗീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും, ന്യൂ ജേഴ്‌സിയിൽ നിന്നുള്ള സാന്ദ്രാ ഇമ്മാനുവേൽ വൈസ് പ്രസിഡന്റായും ടെക്‌സാസിൽ നിന്നുള്ള ഉമാമഹേശ്വരി വേണുഗോപാൽ സെക്രട്ടറിയായും ന്യൂയോർക്കിൽ നിന്നുള്ള താരാ ഷാജൻ ട്രഷററായും നൈനയെ നയിക്കും. നൈനയുടെ ഒൻപതാമത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുജാ തോമസ് ഇന്ത്യൻ അമേരിക്കൻ നേഴ്‌സസ് ഓഫ് ആൽബനിയുടെ സ്ഥാപക പ്രസിഡന്റു കൂടിയാണ്. board-certified Adult Health/ Gerontology Primary Care Nurse Practitioner കൂടിയായ സുജ തോമസ് ന്യൂയോർക്കിലെ പ്രശസ്തമായ Samuel Stratton VA മെഡിക്കൽ സെന്ററിൽ Critical Care Educator/ Administrator ആയി…
Year: 2023
ഗാൽവെസ്റ്റൺ ബീച്ചിൽ കാണാതായ ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു
ഗാൽവെസ്റ്റൺ: (ടെക്സസ്) – കുടുംബത്തോടൊപ്പം പ്ലഷർ പിയറിൽ ഒരു യാത്രയ്ക്കിടെ ഞായറാഴ്ച കാണാതായ 13 വയസ്സുള്ള ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ നടക്കുന്നതായി ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ അറിയിച്ചു. സഹോദരങ്ങളായ ജെഫേഴ്സണും ജോസ്യു പെരസും വൈകുന്നേരം 4:30 ന് ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതായി അധികൃതർ പറഞ്ഞു. വൈകീട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം ആരും കണ്ടില്ലെന്ന് പറഞ്ഞു. കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു.
ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
ബെൽറോസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് ഫെബ്രുവരി 26 ഞായറാഴ്ച ബെൽറോസ് സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക വേദിയായി. ഫാ. ജോർജ് ചെറിയാൻ (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. കോൺഫറൻസിൽ വർഷങ്ങളായി പങ്കെടുത്തതിൻറെ ഊഷ്മള സ്മരണകൾ അദ്ദേഹം പങ്കുവയ്‌ക്കുകയും ഇടവകാംഗങ്ങളെ നാലുദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സജി എം. പോത്തൻ (ഫിനാൻസ് മാനേജർ), കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. മാത്യു ജോഷ്വ (ട്രഷറർ), സിജു ജേക്കബ് (കമ്മിറ്റി അംഗം) എന്നിവരും സംഘത്തിലുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്ത പരിപാടികളുടെയും പ്രസംഗകരുടെയും വിശദാംശങ്ങൾ നേതാക്കൾ നൽകി. ഫാമിലി & യൂത്ത് കോൺഫറൻസിൽ യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത്…
ഇന്ത്യൻ-അമേരിക്കൻ വനിത ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടൺ: യുഎസിലെ മസാച്യുസെറ്റ്‌സ് സംസ്ഥാനത്തിലെ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി ഇന്ത്യൻ വംശജയായ വനിതാ ജഡ്ജി തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയാണ് തേജൽ മേത്ത. വ്യാഴാഴ്ചയാണ് അവർ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിൽ യഥാർത്ഥ സ്വാധീനം ചെലുത്തുമെന്നും ആളുകളോട് ദയയോടെ പെരുമാറുമെന്നും വാഗ്ദാനം ചെയ്തുകൊണ്ട് മേത്ത വാർത്തകളിൽ ഇടം നേടി. അയർ ജില്ലാ കോടതിയിൽ അസിസ്റ്റന്റ് ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയർ ജില്ലാ കോടതിയിലെ ആദ്യ ജഡ്ജിയായി മേത്തയെ ഐകകണ്‌ഠേനയാണ് തിരഞ്ഞെടുത്തതു . മാർച്ച് രണ്ടിന് ചീഫ് ജസ്റ്റിസ് സ്റ്റേസി ഫോർട്ടസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അയർ ജില്ലാ കോടതിയിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ജസ്റ്റിസ് മേത്ത പറഞ്ഞു. “ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ആളുകളെ സഹായിക്കാൻ കഴിയും, എന്നാൽ നിങ്ങൾക്ക് അവരെ ഒരു…
സനാതന സംസ്കൃതിയും സേവന വഴികളും സംരക്ഷിക്കാൻ കേരളത്തിലും കെ.എച്. എൻ.എ.
സനാതന സംസ്‌കൃതിയുടെ നിതാന്ത സ്മാരകങ്ങളായ ക്ഷേത്ര സമുച്ചയങ്ങളെയും ക്ഷേത്ര കലകളെയും സേവാ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിരവധി പ്രവർത്തനങ്ങളുമായി കെ.എച്.എൻ.എ. കേരളത്തിലും സജീവം. എണ്ണംകൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ദേവി ക്ഷേത്രങ്ങളാകയാൽ മാതൃ സങ്കൽപ്പത്തിൽ അധിഷ്ഠിതമായ ദേവസ്ഥാനങ്ങളും നാരീപൂജയും സാധാരണമാണ്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്ത്രീഭക്ത സമർപ്പണമായ ആറ്റുകാൽ പൊങ്കാല ഗിന്നസ് ബുക്കിൽ പോലും സ്ഥാനംപിടിച്ച ഒരു മഹാ സംഗമമാണല്ലോ. ആയിരക്കണക്കിന് അശരണരായ അമ്മമാരെ സഹായിക്കാനായി കെ.എച്.എൻ.എ.ആരംഭിച്ച ഒരു ജീവകാരുണ്യ പദ്ധതിയാണ് അമ്മ കൈനീട്ടം. ഈ പെൻഷൻ പദ്ധതി പ്രകാരം കഴിഞ്ഞ ഒരു വർഷക്കാലമായി മുന്നൂറിൽപരം അമ്മമാർക്ക് ആനുകൂല്യം നൽകിവരുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്തു കേരളാ ഗവർണ്ണർ ഉത്‌ഘാടനം ചെയ്ത ഹിന്ദു എൻക്ലേവിൽ അമ്മ കൈനീട്ടവിതരണം കൂടാതെ ക്ഷേത്ര കലകളെയും ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാകാരന്മാരെയും ഭക്തരെയും ആദരിക്കുകയുണ്ടായി. പൂരങ്ങളിലും ഉത്സവങ്ങളിലും മുഖ്യാകർഷകമായി തിടമ്പ് ഏറ്റിയ…
അറ്റ്‌ലാന്റ പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍ 28 പ്രകടനക്കാർ കസ്റ്റഡിയിൽ
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ പബ്ലിക് സേഫ്റ്റി ട്രെയിനിംഗ് സെന്ററിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 85 ഏക്കർ സ്ഥലം (34 ഹെക്‌ടർ) ആസൂത്രിത പരിശീലന കേന്ദ്രം “കോപ്പ് സിറ്റി” എന്ന് അറിയപ്പെടുന്ന പോലീസ് സെന്ററിന് തീവെച്ച സംഭവത്തില്‍ പോലീസ് 28 പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തു. “അറ്റ്ലാന്റയുടെ ശ്വാസകോശം” എന്ന് വിശേഷിപ്പിക്കുന്ന ഈ സൈറ്റ് നഗരത്തിന് സുപ്രധാനമായ ഒരു ഹരിത ഇടമാണെന്നും അവിടെ പോലീസ് സെന്റർ സ്ഥാപിക്കരുതെന്നും ആവശ്യപ്പെട്ടു കറുത്ത വസ്ത്രം ധരിച്ചെത്തിയ നൂറിലധികം പ്രതിഷേധക്കാരാണ് ഞായറാഴ്ച അറ്റ്‌ലാന്റയിലെ നിര്‍ദ്ദിഷ്ട പോലീസ്, അഗ്‌നിശമന പരിശീലന കേന്ദ്രം ആക്രമിച്ചത്. വാഹനങ്ങള്‍ കത്തിക്കുകയും സമീപത്ത് നിലയുറപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ പടക്കം എറിയുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ 28 പേരെ കസ്റ്റഡിയിലെടുത്തതായി അറ്റ്‌ലാന്റ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ ഇഷ്ടികകളും വലിയ പാറകളും മൊളോടോവ് കോക്ടെയിലുകളും എറിഞ്ഞുവെന്നും ആരോപിച്ചു.…
ഒരുപിടി നന്മ പദ്ധതി’ പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിൽ രണ്ടാം ഘട്ടം തുടക്കമായി
മാവേലിക്കര : കലക്ടർ വി. ആർ. കൃഷ്ണതേജ മുൻകൈയ്യെടുത്ത് നടപ്പിലാക്കുന്ന ഒരുപിടി നന്മ പദ്ധതി പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിന്റെ രണ്ടാംഘട്ട പരിപാടി കലക്ടർ വി ആർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, ശാന്തി അജയൻ കൗൺസിലർമാരായ മനസ്സ് രാജൻ, കവിത ശ്രീജിത്ത്, കൃഷ്ണകുമാരി, സ്കൂൾ മാനേജർ എ.ഡി.ജോൺ ,ട്രഷറർ ഇടിക്കുള യോഹന്നാൻ, ബോർഡംഗം വി.ടി.ഷൈമോൻ, പ്രിൻസിപ്പൽ റീന ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ പി.ആർ. ശ്രീകല, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫിസർ എസ്.എസ്. സരിൻ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫെബ്രുവരിയിൽ കായംകുളം നഗരസഭ, രണ്ടാംഘട്ടത്തിൽ മാവേലിക്കര നഗരസഭയിലെ വ്യക്തികൾക്കും ആണ് നന്മ കിറ്റ്കൈമാറിയത്. പദ്ധതിയുടെ ഭാഗമായി കല്ലിമേൽ സെന്റ്മേരീസ് ദയാഭവനിലും…
ഐ.ആർ.ഡബ്ല്യു ജലസുരക്ഷാ പരിശീലനം നടത്തി
മലമ്പുഴ: വർധിച്ചുവരുന്ന മുങ്ങിമരണങ്ങളുടെയും മറ്റും പശ്ചാതലത്തിൽ ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു) ആഴജല രക്ഷാപ്രവർത്തന പരിശീലനം (under water rescue training) നടത്തി. മലമ്പുഴയിൽ വെച്ച് ആയിരുന്നു തെരഞ്ഞെടുത്ത പ്രവർത്തകർക്കുള്ള പരിശീലനം നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ഐ.ആർ.ഡബ്ല്യു വളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. വെള്ളത്തിൽ നിലയില്ലാ കയങ്ങളിൽ പെട്ടുപോകുന്നവരെ സുരക്ഷിതമായി രക്ഷപ്പെടുത്തൽ, അവർക്ക് അവശ്യമായി നൽകേണ്ട പ്രാഥമിക ചികിത്സ, വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിൽ, മൃതദേഹം കരയിലെത്തിക്കുന്ന രീതി തുടങ്ങിയ വ്യത്യസ്ത പരിശീലനങ്ങളാണ് നൽകിയത്. ഐ.ആർ.ഡബ്ല്യു കേരള ജനറൽ കൺവീനർ ബഷീർ ശർക്കി, പാലക്കാട് ജില്ലാ ലീഡർ ജാഫർ, ആഴജല രക്ഷാപ്രവർത്തന രംഗത്തെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ മുസ്തഫ മലമ്പുഴ എന്നിവർ നേതൃത്വം നൽകി. ഇതിന് മുന്നോടിയായി മലമ്പുഴയിൽ നടന്ന പരിപാടി മലമ്പുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ…
ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയിൽ നിര്യാതയായി
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, പരേതനായ ഫ്രാൻസിസ് ചേലക്കലിന്റെ ഭാര്യയുമായ ത്രേസിയാമ്മ ഫ്രാൻസിസ് (67) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പരേത മുതലക്കോടം തുറക്കൽ കുടുംബാംഗമാണ്. ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസക്കാരനായ ഷിൻസ് ഫ്രാൻസിസിന്റെ അമ്മയാണ് പരേത. മക്കൾ: ഷിൻസ് (ന്യൂജേഴ്‌സി), ഷിജോ (ഐർലൻഡ്). മരുമക്കൾ: ലീന, പത്തനംതിട്ട കുമ്പഴ കോയിക്കൽ കുടുംബാംഗമാണ് (ന്യൂജേഴ്‌സി), പ്രീമ, മോനിപ്പള്ളി കുളങ്ങര കുടുംബാംഗമാണ് (ഐർലൻഡ്). കൊച്ചുമക്കൾ: ജയ്‌ഡൻ, മായ, ജോയൽ, ജസ്റ്റിൻ സഹോദരങ്ങൾ: ജോസഫ് (late), ജോൺ (late), ജോയ്, ജെയിംസ്, സാബു, സണ്ണി, ബിജു, അച്ചാമ്മ, ചിന്നമ്മ. പൊതുദര്‍ശനം: മാർച്ച് 10-ന് വെള്ളിയാഴ്ച വൈകീട്ട് 5-മണി മുതല്‍ 9-മണി വരെ സോമര്‍സെറ്റ് സെന്‍റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 – ന് പ്രത്യക ദിവ്യബലി ഉണ്ടായിരിക്കും.…
ഭര്‍ത്താവ് മരിച്ചതിനു പുറകെ ഭാര്യയും മരിച്ചു
തൃശൂര്‍: ഭർത്താവ് മരിച്ചതറിഞ്ഞയുടൻ ഭാര്യയും മരിച്ചു. തൃശൂർ പാവറട്ടി മുൻ പ്രവാസി ദമ്പതികളായ പണ്ടാരക്കാട് പുതുവീട്ടിൽ മുസ്തഫ (62), ഭാര്യ റാഫിദ (51) എന്നിവരാണ് മരിച്ചത്. ദുബായിൽ ജോലി ചെയ്തിരുന്ന മുസ്തഫ 5 വർഷം മുമ്പാണ് നാട്ടിലെത്തിയത്. കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെ മുസ്തഫ മരിച്ചു. ഭർത്താവിന്റെ മരണവാർത്ത കേട്ട് റാഫിദ തളർന്നു വീണു. ഉടൻ തന്നെ റാഫിദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 35 വർഷത്തോളം മുസ്തഫ ദുബായിലെ എയർപോട്ടിൽ കാർഗോ സെക്ടറിൽ ജോലി ചെയ്തിരുന്നു. 5 വർഷം മുൻപാണ് മുസ്തഫ ദുബായിലെ എയർപോട്ടിൽ കാർഗോ സെക്ടറിലെ ജോലി മതിയാക്കി നാട്ടിൽ വിശ്രമജീവിതത്തിന് വേണ്ടി പോയത്. മുസ്തഫയുടെ സഹോദരിയുടെ മക്കളടക്കമുള്ള നിരവധി ബന്ധുക്കൾ ഗൾഫിലുണ്ട്.
