ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്; പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കരുത്; ഷാളും പൂച്ചെണ്ടും ആവശ്യമില്ല: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അതിനിടയില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാൻ സമയമില്ലെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി. ഷാൾ, പൂച്ചെണ്ട്, മാല എന്നിവ സ്വീകരിക്കില്ല. പാവപ്പെട്ട കുട്ടികൾക്ക് നൽകാൻ സ്കൂൾ ബാഗുകളും പുസ്തകങ്ങളും സ്വീകരിക്കും. വേദിയിൽ മന്ത്രിക്ക് പ്രത്യേക കസേര ഇടരുത്. സ്വാഗത പ്രസംഗം വലിച്ചിഴക്കരുത്. പാർട്ടി അംഗങ്ങൾ മന്ത്രിയുടെ ഓഫീസിൽ അധികം വരേണ്ടതില്ല. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ 11 വരെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ അവരെ കാണുമെന്നും മന്ത്രി പറഞ്ഞു. നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് ലാഭത്തിലാക്കാൻ സമയക്രമത്തിലും റൂട്ടിലും മാറ്റം വരുത്തും. നഷ്ടമാണെങ്കിൽ നിർത്തും. എല്ലായിടത്തും സർവീസ് എത്തിക്കാൻ സ്വകാര്യബസുകൾക്ക് അവസരമൊരുക്കുമെന്നും ചുമതലയേറ്റെടുത്ത ശേഷം മന്ത്രി വ്യക്തമാക്കി. കെഎസ്‌ആർടിസി പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം ചെലവ് കുറയ്‌ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട്…

രാശിഫലം (04-01-2024 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. എന്നാൽ നിങ്ങളുടെ ചെലവുകൾ ഉയരാൻ സാധ്യത. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നല്‍കാൻ സാധ്യതയുണ്ട്. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും നിങ്ങൾക്ക് തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം നിങ്ങൾക്ക് മികച്ചതാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ പ്രതിഫലം നിങ്ങൾ ഉടൻ കൊയ്തെടുക്കും. തുലാം: നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം ശ്രദ്ധിച്ച് മാത്രം നടത്തുക. ജോലിയില്‍ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള…

ഇന്ത്യ സൈന്യത്തെ നീക്കം ചെയ്തില്ലെങ്കിൽ തന്റെ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകും: മാലിദ്വീപ് പ്രസിഡന്റ് മുയിസു

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ തന്റെ രാജ്യത്തെ ജനാധിപത്യം അപകടത്തിലാകുമെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. ഇന്ത്യൻ സൈന്യം മാലിദ്വീപിൽ തുടരുകയാണെങ്കിൽ അതിന്റെ അർത്ഥം മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ അവഗണിക്കുകയാണെന്ന് ചൈനയോട് ചായ്‌വുള്ള മുയിസു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപസമൂഹത്തിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കാത്തത് മാലിദ്വീപിലെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ അവഗണിക്കുകയും നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കുകയും ചെയ്യുമെന്നും ഒരു പ്രത്യേക അഭിമുഖത്തിൽ മുയിസൂ പറഞ്ഞു. എന്നാല്‍, മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ പ്രവർത്തന സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തെ മുയിസു പിന്തുണച്ചിട്ടുണ്ട്. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രസിഡന്റായ ഉടൻ, മാലിദ്വീപിലെ ഇന്ത്യയുടെ സ്ഥിരമായ സൈനിക സാന്നിധ്യം അദ്ദേഹം നിരസിച്ചിരുന്നു. അതോടൊപ്പം മാലദ്വീപും ഇന്ത്യയും സൈനിക സാന്നിധ്യം…

അവസരം കിട്ടുന്നിടത്തെല്ലാം ഞങ്ങൾ കൊല്ലും; ഇസ്രായേലിന്റെ പുതിയ ഭീഷണി

ടെല്‍‌അവീവ്: ഗാസ മുനമ്പിൽ ഹമാസും ഇസ്രായേലും തമ്മിൽ തുടരുന്ന യുദ്ധം ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഈ ആഴ്ച ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് സലേഹ് അൽ-അറൂരിയെ ലെബനനിനുള്ളിൽ വെച്ച് ഡ്രോൺ ആക്രമണത്തിൽ ഇസ്രായേൽ വധിച്ചു. മാത്രമല്ല, ബുധനാഴ്ച ഇറാനിലെ മുൻ ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിൽ രണ്ട് ബോംബ് സ്ഫോടനങ്ങൾ നടന്നു. ഈ സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഇസ്രായേലിനും പങ്കുണ്ടെന്നാണ് കരുതുന്നത്. അതിനിടെ, അവസരം കിട്ടുന്നിടത്തെല്ലാം പ്രതികാരം ചെയ്യുമെന്നും ഞങ്ങളും അത് സ്വീകരിക്കുകയാണെന്നും ഇസ്രായേൽ ഇന്റലിജൻസ് മേധാവി പറയുന്നു. ഈ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ ഇതുവരെ ഒന്നും പറയുകയോ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, മൊസാദ് ചീഫ് ഡേവിഡ് ബാർണിയയുടെ പ്രസ്താവനയും ഇത് സൂചിപ്പിക്കുന്നു. ഡേവിഡ് ബാർണിയ പറഞ്ഞു, “ഒക്‌ടോബർ 7 ആക്രമണം നടത്തിയ കൊലയാളികളെ നേരിടാൻ മൊസാദ്…

ക്രിസ്തുമസിൽ കരുതലിന്റെ കൈനീട്ടവുമായി തിരുഹൃദയ ഇടവക മിഷൻ ലീഗ്

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ മിഷൻ ലീഗ് കുട്ടികൾ ക്രിസ്തുമസ് വ്യത്യസ്ത അനുഭവമാക്കി മാറ്റി. മാതാവിന്റെ തിരുനാൾ ദിവസം ദേവാലയത്തിൽ കുട്ടികൾ വിവിധ സമ്മാനങ്ങൾ കാഴ്ചയായി സമർപ്പിക്കുകയും ക്രിസ്തുമസ് ദിനത്തിൽ ക്രിസ്തുമസ് ട്രീയിൽ ആ സമ്മാനങ്ങൾ ഒരുക്കുകയും ചെയ്തു. ഈ സമ്മാനങ്ങളും വീടുകളിൽ നിന്നും കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന വിവിധ പലഹാരങ്ങളും ക്രിസ്തുമസ് രാവിൽ ദേവാലയത്തിൽ വന്നവർക്കായി വില്പനയ്ക്ക് വച്ച്‌ ഇതിൽ നിന്നും സമാഹരിച്ച തുക കോട്ടയം അതിരൂപതാ മിഷനറി സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന പഞ്ചാബ് മിഷനിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി നൽകാൻ അസി. വികാരി റവ. ഫാ. ബിൻസ് ചേത്തലിലിന് കൈമാറുകയും ചെയ്തു. ഈ നല്ല സംരംഭത്തിന് മിഷൻ ലീഗ് പ്രസിഡന്റ് ജോയൽ ചെള്ളക്കണ്ടത്തിൽ, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, സെക്രട്ടറി ഹാന ഓട്ടപ്പള്ളിൽ, ട്രഷറർ അനീറ്റ നന്തികാട്ട്, കോർഡിനേറ്റർ മാരായ…

അധികപ്പറ്റാകുന്ന ആശ്രിതർ (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റണ്‍

മന്ത്രിമാരുടെ സ്റ്റാഫുകൾ കേരളത്തിൽ ബാധ്യതാകുന്നുവോ. മന്ത്രിമാർ രാജിവക്കുകയോ കാലാവധി പൂർത്തീകരിക്കുകയോ ചെയ്താൽ അവരുടെ പേർസണൽ സ്റ്റാഫിനെ ജീവിത കാലം മുഴുവൻ ചുമക്കേണ്ട ഉത്തരവാദിത്തം കേരത്തിലെ ജനങ്ങൾക്കാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മന്ത്രിസ്ഥാനം പോയാൽ ആ മന്ത്രിയുടെ സ്റ്റാഫിനുള്ള പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. അതും ജീവിത കാലം മുഴുവനും. പെൻഷൻ മാത്രമല്ല ആരോഗ്യ ഇൻഷുറൻസ് തുടങ്ങി ഒരു സർക്കാർ ഉദ്യോഗസ്ഥർക്ക് എല്ലാ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക്. ചുരുക്കത്തിൽ ഒരു മന്ത്രിയുടെ പേർസണൽ സ്റ്റാഫ് ആയിക്കഴിഞ്ഞാല്‍ പിന്നെ ആ വ്യക്തിക്ക് ആ ജീവനാന്തം ജീവിക്കാനുള്ളത് കിട്ടുമെന്ന് ചുരുക്കം. ഇപ്പോൾ ഇങ്ങനെ ഒരു ചർച്ചക്ക് കാരണം പിണറായി സർക്കാർ ഇപ്പോൾ രണ്ടു മന്ത്രിമാരെ മാറ്റി പുതിയ രണ്ടു പേരെ മന്ത്രിസഭയിൽ എടുക്കുകയുണ്ടായി. അതും മന്ത്രിസഭയുടെ പകുതിയിൽ. ഒരു സർക്കാർ ജോലി കിട്ടുകയെന്നത് വളരെയേറെ ശ്രമകരമാണ്. ഓരോ സർക്കാർ ജോലിക്കും…

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ 44-മത് പ്രസിഡന്റായി പ്രിൻസ് എബ്രഹാം

ഡിട്രോയിറ്റ്: 1980-ൽ സ്ഥാപിതമായ മിഷിഗണിലെ പ്രമുഖ മലയാളി സാംസ്ക്കാരിക സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ (ഡി.എം.എ.) 2024 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബർ 16 ശനിയാഴ്ച്ച നടന്ന ക്രിസ്തുമസ് പരിപാടികളോട് അനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് പ്രിൻസ് എബ്രഹാമിനൊപ്പം, സെക്രട്ടറിയായി ബ്രിജേഷ് ഗോപാലകൃഷ്ണൻ, ട്രഷററായി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റായി നോബിൾ തോമസ്, ജോയിന്റ് സെക്രട്ടറിയായി സന്ദീപ് പാലക്കൽ, ജോയിന്റ് ട്രഷററായി ബിനു മാത്യൂ എന്നിവരെ തിരഞ്ഞെടുത്തു. ഡി. എം. എ.യുടെ ജോയിന്റ് ട്രഷറർ, ട്രഷറർ, ഡി.എം.എ. ധ്വനി മാസിക എഡിറ്റോറിയൽ ബോർഡ് അംഗം, കമ്മറ്റി അംഗം എന്നീ നിലകളിൽ ദീർഘ വർഷങ്ങളായി സംഘടനാ പ്രവർത്തി പരിചയമുള്ള പ്രിൻസ്, മയോ ക്ലിനിക്കിൽ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഇൻജിനീയർ ആണ്. ഭാര്യയും രണ്ടു മക്കളുമായി മിഷിഗണിൽ താമസിക്കുന്ന പ്രിൻസിന്റെ സ്വദേശം നാട്ടിൽ ആലപ്പുഴ…

വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്‌തു

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ പ്രശസ്ത പിന്നണി ഗായിക ഡെൽസി നൈനാൻ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കൂടാതെ ലോകമെമ്പാടുമുള്ള മറ്റു പ്രൊവിൻസുകളിൽ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യം കൊണ്ട് സദസ്സ് സമ്പന്നമായിരുന്നു. ഇതോടെ നിലവിൽ സംസ്ഥാനത്തെ ഗ്ലോബൽ നെറ്റ്വർക്ക് ഉള്ള ഏക മലയാളി സംഘടനയായി WMC കാലിഫോർണിയ പ്രൊവിൻസ് മാറി. സൂം മീറ്റിംഗിലൂടെയാണ് ഉദ്ഘാടനം നടത്തിയത്. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും സ്ഥാപക നേതാക്കളിൽ ഒരാളുമായ ഗോപാലപിള്ള, മറ്റൊരു സ്ഥാപക നേതാവ് ആൻഡ്രൂസ് പാപ്പച്ചൻ, വൈസ് പ്രസിഡൻറ് തോമസ് അറമ്പൻകുടി (ജർമനി), സെക്രട്ടറി പിൻറ്റൊ കണ്ണമ്പള്ളി (ന്യു ജേഴ്‌സി), അമേരിക്ക റീജിയൻ ചെയർമാൻ  ചാക്കോ കോയിക്കലേത്ത്, പ്രസിഡൻറ് ജോൺസൻ തലച്ചെല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി. ഇവർ പുതിയ പ്രൊവിൻസിനു വേണ്ട എല്ലാ സഹായ…

സാൻ ഫ്രാൻസസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകയുടെ പുതിയ ദേവാലയം കൂദാശ ചെയ്തു

ഫ്രാൻസിസ്കോ സെൻറ്‌ തോമസ് സിറോ മലബാർ കത്തോലിക്ക ഇടവകാംഗങ്ങളുടെ ദീർഘ കാലത്തെ സ്വപ്നമായിരുന്ന വലിയ ഒരു ദേവാലയം, ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ , ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് എന്നീ ബിഷപ്പുമാരുടെയും, ഇടവക വികാരി ഫാദർ ലിഗോരി കട്ടികാരൻ, മുൻ ഇടവക വികാരിമാരായ ഫാദർ കുരിയൻ നെടുവേലിചാലുങ്കൽ, ഫാദർ ജോർജ് ദാനവേലിൽ, ഫാദർ രാജീവ് വലിയവീട്ടിൽ തുടങ്ങിയ പത്തോളം വൈദികരുടെയും സാന്നിധ്യത്തില്‍ കൂദാശ ചെയ്തു. ഇടവകാംഗങ്ങളും സുഹൃത്തുക്കളും അടങ്ങിയ വൻജനാവലി ചടങ്ങുകൾക്ക് സാക്ഷ്യം നൽകി. ഇടവകാംഗങ്ങളുടെ ദീർഘകാലത്തെ പ്രാർത്ഥനയുടെയും പരിശ്രമങ്ങളുടെയും പൂര്‍ത്തീരണമായി ലഭിച്ച പുതിയ ദേവാലയം , ഇടവക ജനങ്ങൾക്കുള്ള ക്രിസ്മസ് സമ്മാനമാണെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് തന്റെ വചന സന്ദേശത്തിൽ പ്രതിപാദിച്ചു. ഇതിന്റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ച് ഇടവക വികാരി ഫാ. ലിഗോരി കട്ടികാരൻ, കൈക്കാരന്മാരായ ടോണി അമ്പലത്തിങ്ങൽ , തങ്കച്ചൻ മാത്യു ,…

കേരള അസ്സോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢോജ്വമായി

ഷിക്കാഗോ: കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ ക്രിസ്മസ്-പുതുവത്സരാഘോഷവും അവാര്‍ഡ് നൈറ്റും പ്രൗഢോജ്വമായ സദസ്സിനെ സാക്ഷിനിര്‍ത്തി പ്രൗഢോജ്വമായി നടത്തി. ഡിസംബര്‍ 30-ന് ശനിയാഴ്ച നടന്ന ഈ സമ്മേളനത്തിന് വേദിയായത് ഡവഞ്ചേഴ്‌സ് ഗ്രോവിലുള്ള ആഷിയാനാ ബാങ്ക്വറ്റ് ഹാളായിരുന്നു. അസിസ്റ്റന്റ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സജീവ് പാല്‍, ഇല്ലിനോയ് സ്റ്റേറ്റ് അസംബ്ലി റെപ്രസന്റേറ്റീവ് കെവിന്‍ ഓലിക്കല്‍, സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍, കമ്യൂണിറ്റി ലീഡര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നീ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യത്താലും, വൈവിധ്യമാര്‍ന്ന കലാപരിപാടികളാലും അവിസ്മരണീയമായ അനുഭവം പങ്കുവെച്ച സമ്മേളനമായിരുന്നു അരങ്ങേറിയത്. പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗരേദോ സ്വാഗതം ആശംസിച്ചു. കെ.എ.സി പുതിയതായി വാങ്ങി കേരളാ കള്‍ച്ചറല്‍ സെന്ററിന്റെ ചെയര്‍മാനായ പ്രമോദ് സഖറിയ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപദിച്ച് സംസാരിച്ചു. റവ.ഫാ. ബിന്‍സ് ചേത്തലില്‍ ക്രിസ്മസ്-…