മിസ്സോറി സിറ്റി, ടെക്‌സാസ് – ഫോർട്ട് ബെൻഡ് കൗണ്ടി ടാക്സ് അസസ്സർ-കളക്ടർ സ്ഥാനത്തിനായി 2024 നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിക്കുന്നതിന് ജെയ്സൺ ജോസഫ് പ്രചരണം ആരംഭിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന ജോസഫ്, ടാക്സ് ഓഫീസ് കൂടുതൽ ഉത്തരവാദിത്വത്തോടും സുതാര്യതയോടും നടത്തുന്നതിന് മുൻതൂക്കം നൽകുമെന്ന് ശക്തമായ വാഗ്ദാനമാണ് നൽകിയിട്ടുള്ളത്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ടാക്സ് ഓഫീസ് നേരിടുന്ന നിരവധി പ്രധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജോസഫ് തന്റെ പ്രചാരണ പരിപാടി ആരംഭിച്ചത്. തെറ്റായ നികുതി ബില്ലുകൾ, ഫണ്ട് നഷ്ടപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ, ഓഫീസിനുള്ളിലെ ഫെയ്ക്ക് കറൻസി നോട്ടുകളെ പറ്റിയുള്ള ആശങ്കകൾ, എന്നിവയെ തുടർന്നുള്ള പ്രശ്നങ്ങൾ കൗണ്ടിയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് മുൻതൂക്കം നൽകുന്ന തരത്തിൽ ഒരു പുതിയ മാറ്റം ആവശ്യമാണ് എന്ന് ജോസഫ് പറഞ്ഞു. 2024 ഒക്ടോബർ 10…
Year: 2024
റേച്ചലാമ്മ ജോൺ ഹ്യൂസ്റ്റനിൽ നിര്യാതയായി
ഹ്യൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) സഹധർമിണി റേച്ചലാമ്മ ജോൺ (76) ഒക്ടോബർ 8ന് വെളുപ്പിന് ഹ്യൂസ്റ്റനിൽ നിര്യാതയായി. ചുങ്കപ്പാറ സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു. കഴിഞ്ഞ പത്തൊൻപതു വർഷമായി മക്കളായ പ്രോംപ്റ്റ് റീൽറ്റി ആൻഡ് മോർട്ടഗേജ് സി ഇ ഓ ജോൺ ഡബ്ലിയു വർഗീസിനും പ്രസാദിനും (ഉമ്മൻ ജോൺ ഓക്സിംടെക് സിഇഒ) ഷുഗർ ലാൻഡിൽ താമസമായിരുന്നു. പരേതയായ സൂസൻ ജോർജ് (പുഷ്പ) മകളായിരുന്നു. പേരക്കുട്ടികൾ: സ്റ്റെഫിനി, സേറ, ഹന്നാ, എയ്‌ഡൻ, അലീന, നിയാ സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.
റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്റർ വാർഷിക സമ്മേളനം; ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥി: രാജൂ തരകൻ
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഐ പി സി ഹെബ്രോൻ, ഡാളസിൽ വച്ചു നടത്തപ്പെടുന്നതാണ്. സുപ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ മുഖ്യാതിഥിയായിരിക്കും. വടക്കേ അമേരിക്കയിൽ വിവിധ കാലങ്ങളായി കുടിയേറിയ മലയാളി പെന്തക്കോസ്തു വിശ്വാസികളുടെ ഇടയിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ അമേരിക്കയിലെ വിവിധ പട്ടണങ്ങളെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. പ്രവർത്തനമേഖലയിൽ വളരെ സജീവമായ ഡാളസ് ചാപ്റ്റർ, മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നടത്തിയ മാദ്ധ്യമ സെമിനാർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ മാസം നടക്കുന്ന വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ)…
22-ാമത് മാർത്തോമ്മാ യുവജന സഖ്യം നോർത്ത് അമേരിക്ക ഭദ്രാസന കോൺഫറൻസ് അവിസ്മരണിയമായി.
ഡാളസ്: സെപ്റ്റംബർ 26 മുതൽ 29 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വച്ചു നടത്തപ്പെട്ട 22-ാമത് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യം കോൺഫറൻസ് അവിസ്മരണീയമായി. ഡാലസ് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പ്രോസസ്സഷനോട് കൂടി ആരംഭിച്ച കോൺഫറൻസ് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉത്ഘാടനം ചെയ്തു. ഹോസ്റ്റിങ് ചർച്ച് ആയ ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയുടെ വികാരിയും, ഫാർമേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അലക്സ് യോഹന്നാൻ സ്വാഗതവും, വെരി റവ.ഡോ.ചെറിയാൻ തോമസ് ( മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ.ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ )…
വിദ്യാരാഞ്ജി യജ്ഞം: പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും 12ന്
എടത്വ : തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന് വരുന്ന 36-ാം വിദ്യാരാഞ്ഞ്ജി യജഞ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 12ന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിക്കുന്നു. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫെറോന പള്ളി കടവിലേക്ക് ഉള്ള ജല യാത്ര 3 മണിക്ക് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിക്കും. എടത്വ പള്ളി കടവിൽ എത്തി ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ജോർജിയൻ സംഘത്തിന്റെയും, ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ എന്നിവർ ചേർന്ന് സ്വീകരിക്കും.…
കൊല്ലം പ്രവാസി അസോസിയേഷൻ ചികിത്സാധനസഹായം കൈമാറി
ബഹ്റൈന്‍: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയുമായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും, കെ.പി.എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ, കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്‌കുമാർ , സാജൻ നായർ, ജമാൽ കോയിവിള, ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു
ഫലസ്തീൻ വംശഹത്യക്കെതിരെ ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക: എസ്.ഐ.ഒ
ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി, ലൈവ് കാലിഗ്രഫി, റാപ്പ് എന്നീ കലാപരിപാടികൾ ശ്രദ്ധേയമായി. മഞ്ചേരി പുതിയസ്റ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്രായേൽ അനുകൂല ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുളള ലഘുലേഖ വിതരണവും നടന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഹൽ ബാസ്, അസ്ലഹ് കക്കോടി എന്നിവർ സംസാരിച്ചു.
മര്‍കസ് ബോര്‍ഡിംഗ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും
നോളജ് സിറ്റി: മര്‍കസ് ബോര്‍ഡിങ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും നടത്തി. സംഗമം മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അലുംനി ജനറൽ സെക്രട്ടറി അൻവർ ടി ടി ചേറൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ജിഫ്‌രി, സി പി ശാഫി സഖാഫി, സെൻട്രൽ അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറി സ്വാദിഖ് കൽപള്ളി, ബോർഡിങ് അലുംനി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഒറ്റപ്പിലാവ്, ഫിനാൻസ് സെക്രട്ടറി ജമാൽ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും സ്റ്റാഫുകളെയും ഉപഹാരം നൽകി ആദരിച്ചു. സ്വാഗത സംഘം ചീഫ് കൺവീനർ നിസാർ കാഞ്ഞങ്ങാട് സ്വാഗതവും എം കെ സ്വാദിഖ് അലി നിസാമി നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി മൗലിദ് പാരായണവും ബുര്‍ദ…
ആത്മീയത വിശ്വാസികളെ നവീകരിക്കും: കാന്തപുരം
അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു കോഴിക്കോട്: ആത്മീയത വിശ്വാസികളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുമെന്നും അച്ചടക്കമുള്ള ജനതയായി വളരാൻ അവരെ പ്രാപ്തരാക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ദ്രോഹിക്കാതെ സമൂഹ നന്മ ചെയ്ത് ജീവിക്കാനാണ് ആത്മീയത പാകപ്പെടുത്തുന്നത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അടക്കമുള്ള ആത്മീയ നായകരും സമസ്തയുടെ സാരഥികളും ഈ സന്ദേശമാണ് സമൂഹത്തിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ…
കെ. ടി. ജലീൽ മുസ്ലിംകളെ സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്നു: വെൽഫെയർ പാർട്ടി
മലപ്പുറം: കെ. ടി. ജലീൽ സ്വർണക്കടത്തിൽ ഏറ്റവുമധികം മുസ്ലിംകളാണുള്ളതെന്ന് നൽകിയ പ്രസ്താവന സംഘപരിവാറിന് വേണ്ടിയുള്ള വിടുപണിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കെ. ടി. ജലീൽ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്ന് അവർ പറഞ്ഞു. മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കാൻ സംഘപരിവാർ വംശീയ അജണ്ടയെ പിന്തുണയ്ക്കുന്ന ഒരു നടത്തിപ്പുകാരനായി കെ. ടി. ജലീൽ മാറിയിരിക്കുകയാണ്. പിണറായി വിജയൻ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനും അതോടൊപ്പം തന്നെ വ്യക്തി താൽപര്യങ്ങൾ നടത്തിയെടുക്കാനും സംഘപരിവാറിനുപോലും പറയാൻ മടിയുള്ള വംശീയ നുണകളാണ് ഇടതുപക്ഷ സഹയാത്രികൻ എന്ന് അവകാശപ്പെടുന്ന കെ. ടി. ജലീൽ പറയുന്നത്. തന്നെ വിജയിപ്പിച്ച മലപ്പുറത്തെ ജനങ്ങളെ, തന്റെ വിധേയത്വ രാഷ്ട്രീയത്തിനായി, സമ്പൂർണമായും സംഘപരിവാറിന് ഒറ്റിക്കൊടുക്കുകയാണ് കെ. ടി. ജലീൽ. ഈ പ്രവർത്തിക്കു മലപ്പുറത്തെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ…
