ചിക്കന്‍ കറികള്‍ ഇന്ന് പലവിധത്തില്‍ ഉണ്ടാക്കാം. നാടന്‍ കറികളെക്കൂടാതെ വടക്കേ ഇന്ത്യന്‍ സ്റ്റൈലിലും ചിക്കന്‍ കറികള്‍ ഉണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പഞ്ചാബി ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം…. ചേരുവകള്‍ ചിക്കന്‍ – ഒരു കിലോ സവാള – നൂറ്റി ഇരുപത്തഞ്ചു ഗ്രാം വെളുത്തുള്ളി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍ പെരും ജീരകം – ഒരു ടീ സ്പൂണ്‍ ജീരകം – ഒരു ടീ സ്പൂണ്‍ മുളകുപൊടി – നാല് ടീ സ്പൂണ്‍ ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം മഞ്ഞള്‍ – ചെറിയ കഷണം കറുവപ്പട്ട – അഞ്ചെണ്ണം കശുവണ്ടി – ഇരുപതെണ്ണം തേങ്ങ ചുരണ്ടിയത് – അരക്കപ്പ് പുളി കുറഞ്ഞ തൈര് – കാല്‍ക്കപ്പ് തക്കാളിക്കഷണം – ഒരു കപ്പ് ഏലയ്ക്ക – അഞ്ചെണ്ണം…
Year: 2024
കൾച്ചറൽ ഫോറം കാസറഗോഡ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
കൾച്ചറൽ ഫോറം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെൻറ്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കൾച്ചറൽ ഫോറം പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, തസീൻ അമീൻ, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ. സി, തെലുങ്കനാ ഗൾഫ് സമിതി പ്രസിഡന്റ് മധു ശങ്കർ തുടങ്ങിയവർ സംബന്ധിച്ചു. ഖത്തറിന്റെ ആരോഗ്യ രംഗത്ത് പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പുകൾ ശ്രദ്ധേയമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കൾച്ചറൽ ഫോറം കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഷബീർ പടന്ന, ജനറൽ സെക്രട്ടറി റമീസ്, ട്രഷറർ മനാസ് ഷംനാട്,…
ലാസ് വെഗാസ് ജഡ്ജിയെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
ലാസ് വെഗാസ്: കഴിഞ്ഞ മാസം ലാസ് വെഗാസിൽ ശിക്ഷ വിധിക്കുന്നതിനിടെ കോടതി മുറിയില്‍ ജഡ്ജിയെ ആക്രമിച്ച പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വ്യാഴാഴ്ച ലാസ് വെഗാസിൽ ആക്രമണകാരി ഡിയോബ്ര റെഡ്ഡനെതിരെ (30) ഒമ്പത് കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. ഈ കേസിന്റെ വിചാരണ ഫെബ്രുവരി 29ന് ആരംഭിക്കും. 2024 ജനുവരി 3-ന് ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്ട് കോടതി ജഡ്ജി മേരി കേ ഹോൾത്തസ് ഇയാള്‍ക്കെതിരെയുണ്ടായിരുന്ന കേസിൽ ശിക്ഷ വിധിക്കാൻ ആരംഭിച്ചപ്പോഴാണ് പ്രതി ജഡ്ജിയുടെ ദേഹത്തേക്ക് ബെഞ്ചിന് മുകളിലൂടെ ചാടിക്കയറി ആക്രമണം അഴിച്ചുവിട്ടത്. ഇൻറർനെറ്റിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ ജഡ്ജി ഹോൾത്തസിൻ്റെ ഗുമസ്തനും ഒരു കോടതി മാർഷലും റെഡ്ഡനുമായി മല്പിടുത്തം നടത്തുന്നതു കാണാം. 2023 നവംബറിൽ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് റെഡ്ഡനെ ജഡ്ജി ഹോൾത്തസ് നാല് വർഷം വരെ തടവിന് ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷാവിധി പ്രസ്താവിക്കുന്നതിനിടെയാണ്…
പ്രണയമേ നീ സത്യമാണ് (കവിത): ജയൻ വർഗീസ്
ഞാൻ പ്രണയിക്കുന്നു. എന്നെ പുണർന്നു നിൽക്കുന്ന എന്റെ പെണ്ണിനെ. അവളെ അവളാക്കുന്ന അവളുടെ മേനിയെ. ഞങ്ങൾക്ക് ശ്വസിക്കാനാവുന്ന ഈ വായുവെ. എനിക്ക് ആകർഷകമായി അനുഭവപ്പെടുന്ന അവളിലെ ജല സമൃദ്ധിയെ. അവളിലെ നിറമായ് ഭവിച്ച സസ്യ ലതാദികളെ. കാറ്റിനെ, കുളിരിനെ, മഴയെ, പുല്ലിനെ, പൂവിനെ, പുഴയെ, പുഴുവിനെ. ഇതെല്ലം എനിക്ക് വേണ്ടിയെന്ന് തിരിച്ചറിയുന്ന എന്റെ മനസ്സിനെ, ആത്മാവിനെ, ഇതെല്ലാമാകുന്ന വർത്തമാന ബോധാവസ്ഥയെ. എന്നിൽ ഈ ബോധാവസ്ഥ വന്ന് നിറയുന്നത് ഞാൻ വന്ന ഇടങ്ങളിൽ നിന്നായതിനാൽ, സ്വാഭാവികമായും ആ ഇടങ്ങളെ ഞാൻ പ്രണയിക്കുന്നു. ആത്യന്തിക വിശകലനത്തിൽ അത് പ്രപഞ്ച മനസ്സാകുന്ന പ്രപഞ്ചാത്മാവാകുന്നു എന്നതിനാൽ അതിനെ ഞാൻ പ്രണയിക്കുന്നു. എനിക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞവർ അവരുടെ ഭാഷയിലെ ഏറ്റവും നല്ല പദങ്ങൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചിരുന്നു. നമ്മുടെ മലയാളത്തിൽ അത് ‘ദൈവം ‘എന്നാകുന്നു. എന്നേയുള്ളു.
കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കാലിഫോർണിയ: കലിഫോർണിയയിൽ സാൻ മറ്റേയോയിൽ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9:15-നാണ് പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലാം ഫാത്തിമാ മാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററിൽ നിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ–ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ പോയത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ…
6G നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയ്ക്കായി സാംസങ് പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കുന്നു
അടുത്ത തലമുറ 6G നെറ്റ്‌വർക്ക് സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിന് സാംസങ് റിസർച്ച് അമേരിക്ക (SRA) അതിൻ്റെ ഗവേഷണ വികസന സ്ഥാപനമായ യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയുമായി സഹകരിച്ചതായി ദക്ഷിണ കൊറിയൻ ഭീമൻ ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ സഹകരണത്തിന് കീഴിൽ, സാംസങ് ഇലക്‌ട്രോണിക്‌സ് പറയുന്നതനുസരിച്ച്, 6G സാങ്കേതികവിദ്യകളിൽ R&Dക്ക് നേതൃത്വം നൽകാൻ ലക്ഷ്യമിട്ടുള്ള പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ “NextG ഇനിഷ്യേറ്റീവ് കോർപ്പറേറ്റ് അഫിലിയേറ്റ്സ് പ്രോഗ്രാമിൻ്റെ” സ്ഥാപക അംഗമായി എസ് ആര്‍ എ മാറും. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനും ക്ലൗഡ്, എഡ്ജ് നെറ്റ്‌വർക്കുകൾ, ഇൻ്റലിജൻസ് സെൻസിംഗ്, നെറ്റ്‌വർക്ക് റെസിലൻസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നൂതനത്വം വർദ്ധിപ്പിക്കുന്നതിനുമായി സർവകലാശാലയുടെ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസ് കഴിഞ്ഞ വർഷം പ്രോഗ്രാം ആരംഭിച്ചതായി വിവിധ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Ericsson, Intel, MediaTek, Nokia Bell Labs, Qualcomm…
“ബേദ്‌ലഹേം” ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് അമേരിക്കയിലെത്തുന്നു
ന്യൂയോർക്ക് : സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ അനുഗ്രഹീത ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് “ബേദ്‌ലഹേം” 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു, കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് ഇടിക്കുള 201- 421- 5303, ബോബി വർഗീസ് 201- 669 -1477.
മാരാമൺ കൺവെൻഷന്റെ ചരിത്രം ഉറങ്ങുന്ന ‘കടവിൽ മാളിക’!
ഹൂസ്റ്റൺ: കല്ലിശ്ശേരി പമ്പാനദീ തീരത്ത് പത്തൊമ്പതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഉണ്ണിത്താൻ കത്തനാരും, അദ്ദേഹത്തിൻറെ മകൻ കടവിൽ അച്ഛൻ എന്നറിയപ്പെടുന്ന എബ്രഹാം കത്തനാരും പണികഴിപ്പിച്ച (1884) ഒരു വീട് ആയിരുന്നു പിന്നീട് ‘കടവിൽ മാളിക’ എന്നറിയപ്പെടുന്നത്. 1888 സെപ്റ്റംബർ 5ന് ഒരു പട്ടക്കാരനും 11 അത്മായരും കടവിൽ മാളികയിൽ ഒത്തുചേർന്ന് രൂപീകരിച്ച ഒരു മിഷനറി പ്രസ്ഥാനമാണ് മാർത്തോമ സുവിശേഷ പ്രസംഗ സംഘം.ഇത് കേരളത്തിലെ പുരാതന സഭയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുകയും, മലങ്കര മാർത്തോമ സുറിയാനി സഭയുടെ സമ്പൂർണ്ണ നവീകരണത്തിനും, ദൗത്യത്തിനും, പുതിയ ജീവിതവും, പ്രചോദനവും, നൽകുകയും ചെയ്തു.12 അംഗ സ്ഥാപക പിതാക്കന്മാരാൽ 1895 മാർച്ച് അഞ്ചിന് പമ്പാനദീ തീരത്ത് തുടങ്ങിവച്ച മാരാമൺ കൺവെൻഷൻ 129 വർഷങ്ങളായി ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തി അഭംഗുരം തുടർന്നു പോരുന്നു. വർഷത്തിലൊരിക്കൽ സഭയിലെ ബിഷപ്പ് കടവിൽ മാളിക സന്ദർശിക്കുകയും, കുർബാന അർപ്പിക്കുകയും ചെയ്യുന്ന പതിവുണ്ട്. വിശേഷ…
ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് സൺ ഷൈൻ റീജിയനിൽ നിന്നും ടിറ്റോ ജോൺ മത്സരിക്കുന്നു
ടാമ്പാ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ മുൻ സെക്രട്ടറിയും ഫോമായുടെ സജീവ പ്രവർത്തകനുമായ ടിറ്റോ ജോൺ ഫോമായുടെ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സൺ ഷൈൻ റീജിയൻ ട്രഷറർ, ചെയർമാൻ, ഫോമാ ബേസ്ഡ് കപ്പിൾ കമ്മിറ്റീ മെമ്പർ, എം എ സി എഫ് വിസ ക്യാമ്പ് കോർഡിനേറ്റർ, ഫോമാ യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി മെമ്പർ തുടങ്ങി അനേകം സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ടിറ്റോ ജോൺ 2014 -16 കാലഘട്ടത്തിൽ ഫോമാ നാഷണൽ കമ്മിറ്റിയിലെ യൂത്ത് റെപ്രെസെന്ററ്റീവ് ആയിരുന്നു . ടാമ്പാ മലയാളി സാമൂഹിക പ്രവർത്തനങ്ങളിലെ നിറ സാന്നിധ്യമായ ടിറ്റോയോടൊപ്പം നിരവധി പരിപാടികളിൽ പ്രവർത്തിക്കുവാൻ സാധിച്ചിട്ടുണ്ടെന്നും ടിറ്റോയെപോലുള്ളവർ മുഖ്യധാരയിലേക്ക് വരുന്നത് ഫോമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രയോജനപ്പെടുമെന്നും ഫോമാ മുൻ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. ടിറ്റോ ജോണിന് എം എ സി എഫിന്റെ എല്ലാ വിധ പിന്തുണയും അസോസിയേഷൻ…
യു കെ യിലെ പുതിയ കുടിയേറ്റ നിയമങ്ങൾ: ഐഒസി (യു കെ) കേരള ചാപ്റ്റർ സെമിനാർ സംഘടിപ്പിക്കുന്നു
ലണ്ടൻ: ഐഒസി (യു കെ) – കേരള ചാപ്റ്റർ യു കെയിലെ പ്രമുഖ നിയമവിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘നിയമസദസ്സ്’ ഫെബ്രുവരി 25 ഞായറാഴ്ച 01.30 ന് നടത്തപ്പെടും. യു കെയിൽ പ്രാബല്യത്തിൽ വന്ന പുതിയ കുടിയേറ്റ നിയമങ്ങൾ വിശദീകരിച്ചുകൊണ്ടും, പഠനം, തൊഴിൽ സംബന്ധമായി അടുത്തിടെ യു കെയിൽ വന്ന നിയമ മാറ്റങ്ങളിലെ സംശയങ്ങൾക്കും ആശങ്കകൾക്കുമുള്ള മറുപടിയും ഈ മേഖലയിലെ നിയമ വിദഗ്ധർ ‘നിയമസദസ്സി’ലൂടെ നൽകും. കാലിക പ്രസക്തവും പ്രാധാന്യമേറിയതുമായ വിഷയത്തിന്റെ ഗൗരവം എല്ലാവരിലേക്കും എത്തുന്നതിനും ജോലി, പഠനം മറ്റ് ആവശ്യങ്ങക്കിടയിലും സമയം ക്രമീകരിച്ചു പങ്കെടുക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റഫോം ആയ സൂം (ZOOM) മുഖേനയാണ് പരിപാടി ആസൂത്രണം ചെയ്‌തിരിക്കുന്നത്. യു കെയിലെ കുടിയേറ്റ നിയമങ്ങളും അനുബന്ധ വിഷയങ്ങളും വിശദമാക്കിക്കൊണ്ട് നിയമ വിദഗ്ധയും പ്രവാസി ലീഗൽ സെൽ – യു കെ ചാപ്റ്റർ പ്രസിഡന്റുമായ ശ്രീമതി. സോണിയ സണ്ണി ‘നിയമസദസ്സി’ൽ…
