‘വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല’ മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം

മലപ്പുറം: ‘സാമൂഹിക-സാമുദായിക വികസനത്തിനായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ഉഴിഞ്ഞു വെച്ച സമ്പത്ത് ഏതു വിധേനെയും സംരക്ഷിക്കുമെന്ന്’ സംഗമം അഭിപ്രായപ്പെട്ടു. വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല എന്ന തലക്കെട്ടിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ബഹുജനാറാലിയും പ്രതിരോധസംഗമവും സംഘടിപ്പിച്ചു. ആയിരത്തിൽപരം വരുന്ന യുവജന-വിദ്യാർഥി റാലി മലപ്പുറം കോട്ടപ്പടിയിൽ നിന്നും തുടങ്ങി കുന്നുമ്മലിൽ അവസാനിച്ചു. റാലിയാനന്തരം നടന്ന പ്രതിരോധസംഗമത്തിൽ പ്രമുഖർ സംവദിച്ചു. എസ്.ഐ.ഒ. ജില്ല പ്രസിഡന്റ്‌ അഡ്വ. അസ്‌ലം പള്ളിപ്പടി സ്വാഗതമാശംസിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ. കേന്ദ്രകമ്മിറ്റിയംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ര ശിഹാബ് ആശംസയർപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി. ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.

ആശാ വർക്കർമാരുമായുള്ള സർക്കാർ ചർച്ച പരാജയപ്പെട്ടു; വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരുമെന്ന് ആശാ വർക്കർമാരുടെ സംഘടന പ്രഖ്യാപിച്ചു. ചർച്ചകൾക്ക് ശേഷം, ആശാ വർക്കർമാര്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും ചർച്ച ചെയ്യുകയോ തീരുമാനത്തിലെത്തുകയോ ചെയ്തിട്ടില്ലെന്ന് സമര സമിതി നേതാവ് മിനി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന് പണമില്ലെന്നും, സമയം നൽകണമെന്നും, സമരം പിൻവലിക്കണമെന്നും എൻഎച്ച്എം പ്രതിനിധികൾ ആവശ്യപ്പെട്ടു. അതിന് തയ്യാറല്ലെന്നും, സമരം തുടരുമെന്നും ആശാ വർക്കർമാർ പറഞ്ഞു. നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് മിനി വ്യക്തമാക്കി. NHM ഡയറക്ടർ വിനോയ് ഗോയല്‍ നേതൃത്വം നല്‍കിയ ചർച്ചയ്ക്ക് വിളിച്ചു. നിരാഹാര സമരം ഉൾപ്പെടെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുമ്പോഴാണ് ആശാ തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നും ആശാ…

നക്ഷത്ര ഫലം (19-03-2025 ബുധന്‍)

ചിങ്ങം : അശ്രദ്ധ കാരണം ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ചെലവു കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക. കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള്‍ നേടിയെടുക്കും. തുലാം : നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്‍ക്ക് ഓഫിസില്‍ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്‍…

ഹൈദരാബാദ് മലയാളി ഹൽഖ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഹൈദരാബാദ്: ഹൈദരാബാദ് മലയാളി ഹൽഖ മാർച്ച് 16 (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ടോളിചൗക്കിയിലെ അജ്വ കൺവെൻഷനിൽ വാർഷിക ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ ഹൈദരാബാദിലെ മലയാളി സമൂഹത്തിന്റെ സംഗമ വേദിയായി പരിപാടി മാറി.ജമാഅത്തെ ഇസ്ലാമി തെലങ്കാന അമീർ  പ്രൊഫ. മുഹമ്മദ് ഖാലിദ് മുബഷിർ-ഉസ്-സഫർ പരിപാടി ഉദ്ഘാടനം ചെയ്തു. വിശുദ്ധ മാസത്തിൽ സമൂഹത്തിന്റെ ഒത്തുചേരലുകളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എസ്ഐഒ അഖിലേന്ത്യാ ശൂറാ അംഗം   വാഹിദ് ചുള്ളിപ്പാറ റമദാൻ സന്ദേശം നൽകി, നോമ്പിന്റെയും സമൂഹസേവനത്തിന്റെയും ആത്മീയ  പ്രാധാന്യം  അദ്ദേഹം എടുത്തുകാട്ടി. ഹൈദരാബാദ് മലയാളി ഹൽഖ പ്രസിഡന്റ് അബ്ദുല്‍ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.കെ. രാമൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന പ്രസിഡന്റ്), പ്രൊഫ. ടി.ടി. ശ്രീകുമാർ ( എഴുത്തുകാരനും നിരൂപകനും),  ഡോ. മുബഷിർ വാഫി ( എഐകെഎംസിസി ഹൈദരാബാദ് ഓർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ…

മലയാളിയുടെ മത മാധ്യമ സംസ്കാരം (ലേഖനം): കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. നമ്മള്‍ പഠിച്ചു വളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്ത് പുരോഗതിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍ പോലും വിനയമില്ലാത്തവരാണ്. അതിനു ത്തരവാദി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചു ചാടിയതോടെ മതിവരാത്ത വിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായിക ലോകത്തു് മാനവക്രുരതയുടെ, ദുഃഖദുരിതത്തിന്‍റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. മനുഷ്യ മനഃസാക്ഷി നഷ്ടപ്പെട്ട ഞരമ്പു രോഗികള്‍ക്കും മത മാനസിക രോഗികള്‍ക്കും പകര്‍ന്നു നല്‍കുന്ന പാഠങ്ങള്‍ ഭീകരതയുടെ മുഖമുദ്രകളാണ്. മലയാളി ആര്‍ജ്ജിച്ചെടുത്ത മൂല്യബോധത്തെ ഈ കൂട്ടര്‍ സംസ്കരിച്ചുകൊണ്ടിരിക്കുന്നു. സ്നേഹവും കരുണയുമുള്ള മതമില്ലാത്ത ഒരു മനോഹര നാട്ടിലേക്ക് ഇവര്‍ എന്നാണ് കടന്നുവരിക? മനുഷ്യജീവിതത്തെ നരകതുല്യജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ഓരോ…

സുനിത വില്യംസിന്റെ ‘ജന്മനാട്ടില്‍’ ആഘോഷത്തിന്റെ അലയൊലികള്‍

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇന്നലെ (മാർച്ച് 18) ഭൂമിയിൽ തിരിച്ചെത്തി. 9 മാസവും 14 ദിവസവും ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങിയത്. സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിനായി ഇന്ത്യയിലെ പല സ്ഥലങ്ങളിലും പ്രാർത്ഥനകൾ നടന്നിരുന്നു. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ കാപ്‌സ്യൂൾ സുരക്ഷിതമായി ഇറങ്ങിയതിനുശേഷം, സുനിത വില്യംസിന്റെ ഗുജറാത്തിലെ ജന്മഗ്രാമത്തിൽ സന്തോഷത്തിന്റെ അലയൊലികള്‍ അലയടിച്ചു. സുനിതയുടെ വിജയകരമായ ലാൻഡിംഗിന് ശേഷം, അവരുടെ ബന്ധു ഫാൽഗുനി പാണ്ഡ്യ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചു. അതൊരു ‘മറക്കാനാവാത്ത നിമിഷം’ ആണെന്ന് അവര്‍ പറഞ്ഞു. “ദൈവത്തോട് വളരെ നന്ദിയുള്ളവളും സുനിത വീട്ടിലേക്ക് തിരിച്ചെത്തിയതിൽ വളരെ സന്തോഷവതിയുമാണ് ഞാൻ,” ഫാൽഗുനി പാണ്ഡ്യ പറഞ്ഞു. “ഒരു നീണ്ട കാത്തിരിപ്പായിരുന്നു അത്. പരിഭ്രാന്തിയൊന്നുമുണ്ടായിരുന്നില്ല. എല്ലാം ശരിയാകുമ്പോൾ ഞാൻ ക്ഷേത്രത്തിൽ വരുമെന്ന് ഞാൻ…

ഗാസയിലെ വെടിനിര്‍ത്തല്‍ അടിയന്തരമായി പുതുക്കുകയും സഹായ ഉപരോധം നീക്കുകയും വേണം: യുഎൻ മാനുഷിക മേധാവി

ഐക്യരാഷ്ട്രസഭ: ഇസ്രായേലിന്റെ തുടർച്ചയായ വ്യോമാക്രമണങ്ങളെത്തുടർന്ന് ഗാസയിലെ വെടിനിർത്തൽ അടിയന്തരമായി പുതുക്കണമെന്നും, ഗാസയിലേക്കുള്ള ജീവൻ രക്ഷാ സഹായത്തിനും വാണിജ്യ വിതരണത്തിനും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഉടൻ പിൻവലിക്കണമെന്നും യുഎൻ മാനുഷിക മേധാവി ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു. ഗാസയിലെ വഷളാകുന്ന മാനുഷിക പ്രതിസന്ധിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിലിന് മുമ്പാകെ നടന്ന ഒരു ബ്രീഫിംഗിനിടെയാണ് ഫ്ലെച്ചറുടെ പരാമർശങ്ങൾ. “ഞങ്ങളുടെ ഏറ്റവും മോശമായ ഭയം ഒറ്റരാത്രികൊണ്ട് യാഥാർത്ഥ്യമായി,” ഗാസ മുനമ്പിലുടനീളം വ്യോമാക്രമണങ്ങൾ പുനരാരംഭിച്ചതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് ഫ്ലെച്ചർ പറഞ്ഞു, ഇത് ഇതിനകം തന്നെ ഗുരുതരമായ ഒരു സാഹചര്യം കൂടുതൽ വഷളാക്കി. ഇസ്രായേൽ സേനയുടെ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതും ഗാസയിലെ ജനങ്ങൾ “കടുത്ത ഭയത്തിൽ” ജീവിക്കുന്നത് തുടരുന്നതും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭക്ഷണം, മരുന്നുകൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഗാസയുടെ കഴിവിൽ നിലവിലുള്ള ഉപരോധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഫ്ലെച്ചർ…

ബഹിരാകാശത്തു നിന്ന് സുനിത വില്യംസിന്റെ തിരിച്ചുവരവില്‍ ഇസ്‌റോയുടെ പ്രതികരണം

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയായ അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിത വില്യംസിനെ ഒമ്പത് മാസങ്ങൾക്ക് ശേഷം ബഹിരാകാശത്ത് നിന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്നുകൊണ്ട് ഇലോൺ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്‌സ് വീണ്ടും തങ്ങളുടെ സാങ്കേതിക കഴിവുകൾ പ്രദർശിപ്പിച്ചു. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകം വഴി ഫ്ലോറിഡ തീരത്ത് വിജയകരമായി ഇറങ്ങിയതിന് ശേഷം , ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) നേട്ടത്തോട് പ്രതികരിച്ചു. സുനിത വില്യംസിന്റെ തിരിച്ചുവരവിനെ പ്രശംസിച്ച ഐഎസ്ആർഒ, ബഹിരാകാശ മേഖലയിലെ ഒരു പ്രചോദനാത്മകമായ ചുവടുവയ്പ്പാണിതെന്ന് വിശേഷിപ്പിച്ചു. സുനിത വില്യംസിനെ ഐഎസ്ആർഒ സ്വാഗതം ചെയ്തു “ഐഎസ്എസിലെ ദീർഘമായ ദൗത്യത്തിനു ശേഷമുള്ള നിങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് ശ്രദ്ധേയമായ നേട്ടമാണെന്ന് സുനിത വില്യംസിനെ ഐഎസ്ആർഒ അഭിനന്ദിച്ചു. നാസ, സ്‌പേസ് എക്‌സ് എന്നിവയുടെ ബഹിരാകാശ പര്യവേഷണ പ്രതിബദ്ധതയുടെ തെളിവ്! നിങ്ങളുടെ സ്ഥിരോത്സാഹവും സമർപ്പണവും ലോകമെമ്പാടുമുള്ള ബഹിരാകാശ പ്രേമികളെ പ്രചോദിപ്പിക്കുന്നത് തുടരും.…

‘ഒരു ചൂടു ചായ’ (നര്‍മ്മ ലേഖനം): രാജു മൈലപ്ര

‘യോഗമുള്ളവന് തേടി വെയ്ക്കണ്ടാ’ എന്നൊരു പഴമൊഴിയുണ്ട്. ചുമ്മാതെ ചൊറിയും കുത്തി വീട്ടിലിരുന്നാല്‍ മതി. കെട്ടുകണക്കിന് നോട്ടുകെട്ടുകളുമായി ഭാഗ്യദേവത അവന്റെ പടിവാതില്‍ക്കല്‍ വന്നു മുട്ടും. എല്ലാ മനുഷ്യരിലും ഒരു ഭാഗ്യാന്വേഷി ഒളിഞ്ഞിരിപ്പുണ്ട്. അവസരം കിട്ടുമ്പോഴൊക്കെ അവരതൊന്നു പരീക്ഷിച്ചു നോക്കും. ഒരിക്കലെങ്കിലും ഒരു ലോട്ടറി ടിക്കറ്റ് എടുക്കാത്തവര്‍ ചുരുക്കമാണ്. സ്ഥിരമായി ലോട്ടറി എടുത്ത് നിരാശ വിലയ്ക്കു വാങ്ങുന്നവരും ധാരാളം. നമ്മുടെ കേരള സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നത് ഇവരുടെ കണ്ണീരിന്റെ കാശുകൊണ്ടാണല്ലോ! എന്റെ ചെറുപ്പകാലത്ത് ലോട്ടറി ടിക്കറ്റിന് ഒരു രൂപാ മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഒന്നാം സമ്മാനം ഒരു അംബാസിഡര്‍ കാര്‍. പിന്നീട് കാറു കൂടാതെ, ഒരു ലക്ഷം രൂപ കൂടി ഉള്‍പ്പെടുത്തി. അത് കൂടുതല്‍ ആകര്‍ഷണീയമാക്കി. ‘ഒരു രൂപാ നോട്ടു കൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും….. ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞില്ല അമ്പിളി പോലൊരു പെണ്ണും കെട്ടി അവനിന്നിമ്പാലയില്‍ നടപ്പൂ……’…

നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും അക്കാഡമിക് അവാർഡ് നൈറ്റും വൻ വിജയം!

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലുള്ള കൊട്ടില്യൺ റെസ്റ്റോറന്റിൽ വച്ച് 2025 15-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ നായർ ബനവലന്റ് അസോസിയേഷൻ, വാർഷിക കുടുംബ സംഗമവും അക്കാഡമിക് അവാർഡ് നൈറ്റും പൂർവാധികം വിപുലമായി സംഘടിപ്പിച്ചു. ജോ. സെക്രട്ടറി ജയപ്രകാശ് നായർ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡന്റ് ക്രിസ് തോപ്പിൽ ചീഫ് ഗസ്റ്റിനെയും അവാർഡുകൾ സ്വീകരിക്കുന്ന കുട്ടികളെയും പരിചയപ്പെടുത്തുകയും അവരെ അഭിനന്ദിക്കുകയും ചെയ്തു. ട്രസ്റ്റീ ബോർഡ് ആക്ടിംഗ് ചെയർമാൻ ഉണ്ണിക്കൃഷ്ണ മേനോൻ, എൻ.ബി.എ.യുടെ പ്രവർത്തനം മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ മികച്ചു നിൽക്കുന്നു എന്നു പറയുകയുണ്ടായി. തുടർന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ, പ്രഥമ വനിത വത്സ കൃഷ്ണ, മുഖ്യാതിഥി ഡോ. മധു ഭാസ്കർ, കെ.എച്.എൻ.എ പ്രസിഡന്റ് ഡോ നിഷാ പിള്ള, മന്ത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, ട്രഷറർ രാധാമണി നായർ, ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ…