ഏലിക്കുട്ടി ജോസഫ് (86) അന്തരിച്ചു

ഡാളസ് /തൊടുപുഴ: തൊടുപുഴ കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിൻ്റെ ഭാര്യ എലിക്കുട്ടി ജോസഫ് (86) നിര്യാതയായി. പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരീക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ ജെയിൻ മാത്യു മുണ്ടക്കലിന്റെ ഭാര്യാ മാതാവാണു പരേത. മക്കൾ: ഫ്ലവർലെറ്റ് (റിട്ട. ലഫ്റ്റനൻ്റ് കേണൽ), ക്ലാരറ്റ് ജെ വടക്കേൽ (ഡാളസ് യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം, കൂടുതൽ ബ്യൂറോ), ക്ലീറ്റസ് ജോസഫ് വടക്കേല്‍ (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമൻ്റ് ജോസഫ് (ബിസിനസ്-ഛത്തീസ്ഗഡ്). മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ-അതിരമ്പുഴ (ഡാളസ് ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമൻ്റ് പഴേപറമ്പിൽ (പാല). സംസ്കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ കൂടുതൽ വിവരങ്ങൾക്കു: ജെയിൻ മുണ്ടക്കൽ 813 389 3395

സമാധാന നോബേൽ പരിഗണന പട്ടികയിൽ ട്രംപും, ഫ്രാന്‍സിസ് മാര്‍പാപ്പയും

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ 300 ഓളം പേരെ നാമനിര്‍ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പാപ്പ, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുടങ്ങിയവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നാണ് വിവരം. ട്രംപിനെ നാമനിര്‍ദേശം ചെയ്യുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായ ഡാരെല്‍ ഇസ്സ സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. സമാധാന നൊബേലിന് ട്രംപിനെക്കാള്‍ അര്‍ഹതയുള്ളയാള്‍ വേറെയില്ല എന്നാണ് എക്‌സില്‍ അദ്ദേഹം കുറിച്ചത്. മിഡില്‍ ഈസ്റ്റില്‍ ട്രംപ് നടത്തിയ സമാധാനപ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. അതേസമയം നൊബേലിന് നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി കഴിഞ്ഞാണ് ഇസ്സയുടെ നാമനിര്‍ദേശം എന്നതാണ് ശ്രെദ്ദേയം . മുന്‍പും ട്രംപിനെ സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്തിരുന്നു

സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ നോമ്പുകാല ധ്യാനം: മാർ പ്രിൻസ് പാണേങ്ങാടൻ നയിക്കും

ഫ്രിസ്കോ (നോർത്ത് ഡാളസ്) : ഫ്രിസ്കോ സെന്റ് മറിയം ത്രേസ്യാ സീറോ മലബാർ മിഷനിൽ നോമ്പുകാല നവീകരണ ധ്യാനം മാർച്ച് 8, മാർച്ച് 9 (ശനി, ഞായർ) തീയതികളിൽ നടക്കും. ഷംഷാബാദ് രൂപതാ മെത്രാനായ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ആണ് ധ്യാനം നയിക്കുന്നത്. ഫ്രിസ്കോ മൗസ് മിഡിൽ സ്കൂൾ ഓഡിറ്റോറിയമാണ് ധ്യാനവേദി. (12175 Coit Rd, Frisco, TX 75035). രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാല് വരെയാണ് ധ്യാനം. കുട്ടികൾക്കുള്ള ധ്യാനവും ഇതോടൊപ്പം വേറെ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 469 626 8584

2010 ന് ശേഷം അമേരിക്കയിൽ ആദ്യമായി ഫയറിംഗ് സ്ക്വാഡ് തടവുകാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി

സൗത്ത് കരോലിന:2010 ന് ശേഷം അമേരിക്കയിൽ ആദ്യമായി  സൗത്ത് കരോലിന സംസ്ഥാനം വെള്ളിയാഴ്ച രാത്രിയിൽ കുറ്റവാളിയായ ഒരു കൊലപാതകിയെ ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.സൗത്ത് കരോലിന ചരിത്രത്തിൽ ഇത്തരത്തിൽ കൊല്ലപ്പെടുന്ന ആദ്യത്തെ തടവുകാരനാണ് മിസ്റ്റർ സിഗ്മോൺ 67 കാരനായ ബ്രാഡ് സിഗ്മോൺ എന്ന തടവുകാരന്റെ ഹൃദയത്തിന് മുകളിൽ സ്ഥാപിച്ച ലക്ഷ്യത്തിലേക്ക് ഫയറിംഗ് സ്ക്വാഡ് മൂന്ന് വെടിയുണ്ടകളാണ് ഉതിർത്തത് .വെടിയേറ്റ ശേഷം, അദ്ദേഹത്തിന്റെ നെഞ്ച് ഏകദേശം രണ്ട് തവണ ഉയർന്ന് വീഴുകയും കൈകൾ വലിഞ്ഞു മുറുകുകയും ചെയ്തുവെന്ന് പ്രാദേശിക ടിവി സ്റ്റേഷനായ WYFF എന്നിവയിൽ നിന്നുള്ള റിപ്പോർട്ടർമാർ പറഞ്ഞു.പ്രതി .വൈകുന്നേരം 6:08 ന് മരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് പറഞ്ഞു. 2001-ൽ തന്റെ മുൻ കാമുകിയുടെ മാതാപിതാക്കളെ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട മിസ്റ്റർ സിഗ്മോണിനോട് വധശിക്ഷയുടെ മൂന്ന് രീതികളിൽ നിന്ന് തിരഞ്ഞെടുക്കാൻ…

ഒരുമയുടെ സന്ദേശവുമായി സി.ഐ.സി ഇഫ്താർ സംഗമം

ദോഹ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) ബർവ വില്ലേജിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മനുഷ്യ മനസ്സുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ നൽകുന്ന സന്ദേശമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും അധാർമികതക്കും അലക്ഷ്യ ജീവിതത്തിനും അടിപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ഭീകരമായ തോതിൽ വർദ്ധിച്ചുവരികയാണ്. അത്തരം പ്രതിസന്ധികളിൽ നിന്ന് സമൂഹത്തെ രക്ഷിച്ച്, മൂല്യബോധവും ജീവിത വിശുദ്ധിയുമുള്ള വ്യക്തികളെയും സമൂഹത്തെയും വാർത്തെടുക്കാൻ പ്രവാചകൻ പകർന്നു നൽകിയ വ്രതത്തിന്റെ പാഠങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ പി.എൻ ബാബുരാജൻ, ഐ.സി.സി ജനറൽ…

ലഹരിക്കെതിരെ സ്നേഹദീപം തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ലഹരിയുടെ ഇരുള്‍പടര്‍ന്ന സമൂഹത്തിലേയ്ക്ക് സ്‌നേഹത്തിന്റെ വെളിച്ചം പകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും അമ്മമാരും. വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹലഹരി പരിപാടിക്കിടെയാണ് സമൂഹത്തിന് ശക്തമായ സന്ദേശവുമായി ഇവര്‍ ദീപം തെളിയിച്ചത്. ലഹരിക്കെതിരെയുള്ള പോരാട്ടം വീടുകളില്‍ നിന്നും ആരംഭിക്കണമെന്നും അതിനായി സ്ത്രീ ശാക്തീകരണം ആവശ്യമാണെന്നും തെളിയിക്കുന്നതായിരുന്നു സ്‌നേഹലഹരി പരിപാടി. ചടങ്ങ് എയര്‍ഫോഴ്‌സ് ഫാമിലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ റീജിയണല്‍ പ്രസിഡന്റ് നിര്‍മല റ്റി. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം എക്കാലവും സമൂഹത്തിന് ഭീഷണിയാണ്. എന്നാല്‍ സമീപദിവസങ്ങളില്‍ ഇതിന്റെ അപകടം നാം കൂടുതല്‍ അടുത്തറിയുകയാണ്. സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ഇതിനെതിരെ ഒറ്റക്കെട്ടായി നേരിട്ടാല്‍ ലഹരിയുടെ വിപത്ത് തടയാനാകും. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഷൈലതോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍…

മയക്കുമരുന്ന് കൈവശം വച്ചതിന് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ തൃശൂരില്‍ അറസ്റ്റിലായി

തൃശൂർ: തൃശൂർ നെടുപുഴയിൽ മാരക മയക്കുമരുന്നുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. നെടുപുഴ സ്വദേശികളായ ആജ്ഞേയനന്‍ (19), അലൻ (19), അരുൺ (24) എന്നിവരാണ് നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയും സഹിതം അറസ്റ്റിലായത്. ഇവരില്‍ അലനും അരുണും സഹോദരങ്ങളാണ്. അലന്റെ വാടക വീട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടയുടനെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും വാടക വീട്ടിൽ യുവാക്കൾ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായും പോലീസ് പറയുന്നു. അലന്റെയും അരുണിന്റെയും പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇവരുടെ അമ്മ വിദേശത്താണെന്നും പോലീസ് പറഞ്ഞു. അതിനിടെ, കണ്ണൂരിലെ നാറാത്ത് ടിസി ഗേറ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടുകളിൽ റെയ്ഡ് നടത്തി 17 ഗ്രാം എംഡിഎംഎ, 2.5 കിലോയിൽ കൂടുതൽ കഞ്ചാവ്, അര കിലോ ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു.…

യാത്ര ചെയ്യാനുള്ള താത്പര്യം കൊണ്ടാണ് പോയതെന്ന് താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ; വിശദമായ അന്വേഷണം നടത്തുമെന്ന് മലപ്പുറം എസ് പി

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മലപ്പുറം എസ്പി ആർ വിശ്വനാഥ് പ്രതികരിച്ചു. വിദ്യാർത്ഥികളെ നാളെ തിരൂരിലേക്ക് കൊണ്ടുവരുമെന്ന് എസ്പി പറഞ്ഞു. യാത്രയിൽ താൽപ്പര്യം തോന്നിയതിനാലാണ് പോയതെന്ന് കുട്ടികൾ നിലവിൽ പറയുന്നു. പെൺകുട്ടികൾ എന്തിനാണ് പോയതെന്ന് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾ ഫോണുകളും സിം കാർഡുകളും വാങ്ങിയിരുന്നു. കുട്ടികളുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നയുടൻ പോലീസ് സജീവമായിരുന്നു. ടവർ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിഞ്ഞത് നിർണായകമായിരുന്നു. കൂട്ടായ ശ്രമം കൊണ്ടാണ് അന്വേഷണം വിജയകരമായി പൂർത്തിയാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അവർ സ്വമേധയാ പോയതാണെന്ന് മാതാപിതാക്കളും പറയുന്നു. കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കും. അവരോടൊപ്പം പോയ വ്യക്തിയെയും ചോദ്യം ചെയ്യും. കുട്ടികളെ കണ്ടെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. മലയാളി സമൂഹവും മാധ്യമങ്ങളും വളരെയധികം സഹായിച്ചിട്ടുണ്ട്. കുട്ടികളുമായി സംസാരിച്ചാൽ മാത്രമേ മറ്റ് വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് എസ്പി കൂട്ടിച്ചേർത്തു.…

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതിയായ അഫാനു വേണ്ടി വാദിക്കുന്നതിൽ നിന്ന് അഭിഭാഷകൻ കെ ഉവൈസ് ഖാൻ പിന്മാറി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാനെ പ്രതിനിധീകരിക്കുന്നതിൽ നിന്ന് അഡ്വ. കെ. ഉവൈസ് ഖാൻ പിന്മാറി. കേസ് ഏറ്റെടുത്തതിന് ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റു കൂടിയായ ഉവൈസ് ഖാനെതിരെ കെ.പി.സി.സിക്ക് പരാതി ലഭിച്ചിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി പ്രസിഡന്റിന് പരാതി ലഭിച്ചിരുന്നു. കേസിൽ ഉവൈസിനെ ഹാജരാകുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതാലി പരാതി നൽകി. അതേസമയം, തലകറക്കം മൂലം അഫാൻ രാവിലെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. രക്തസമ്മർദ്ദത്തിലെ മാറ്റമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചയച്ചു. ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കൊലപാതകം നടന്ന പാങ്ങോട് വീട്ടിലും ധനകാര്യ സ്ഥാപനത്തിലും ഇന്ന്…

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍

കൊച്ചി: കേരള സമൂഹത്തില്‍ അതീവ ഗുരുതരമായ സാമൂഹ്യ പ്രതിസന്ധി സൃഷ്ടിച്ച് പുതുതലമുറയെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പദ്ധതികളുമായി കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. കേരളത്തിലൊഴുകുന്ന ലഹരിയുടെ ഉറവിടം കണ്ടെത്തുവാനും നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുവാനും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുവാനും ഭരണസംവിധാനങ്ങള്‍ക്കാകണം. ലഹരിയുടെ ഉപയോഗം സൃഷ്ടിക്കുന്ന അതിമാരകമായ ജീവിത പ്രതിസന്ധികളെയും സാമൂഹ്യ തകര്‍ച്ചകളെയും കുറിച്ച് വിവിധങ്ങളായ ബോധവല്‍ക്കരണ പരിപാടികൾ കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷൻറെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിവിധ സാംസ്‌കാരിക യുവജനസംഘടനകളും പങ്കുചേരും. കേരളത്തിലെ 14 കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ലഹരിവിരുദ്ധ പ്രതിജ്ഞാ അസംബ്ലികളും സംഘടിപ്പിക്കുന്നതാണ്. സമ്മേളനത്തില്‍ കേരള കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് ആമുഖപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണവും…