ഹൃദയത്തിന് കരുത്തേകാൻ മെഡിക്കൽ ക്യാമ്പ്

സി.ഐ.സിയും ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് നടത്തിയ ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് തുണയായി ദോഹ: ആരോഗ്യകരമായ റമദാൻ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്. ‘റമദാന് വേണ്ടി ഹൃദയം ഒരുക്കാം’ എന്ന മുദ്രാവാക്യവുമായി ഹാർട്ട് ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൻ്റെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ പരിപാടികളും നടന്നു. ഡോ. സജ്ജാദ്, ഡോ. ജിജി മാത്യു എന്നിവർ ബോധവൽകരണ ക്ലാസുകൾ നയിച്ചു. ഹൃദ്രോഗ വിദഗ്ധരായ ഡോ. ജാസിം, ഡോ. അൻവർ, ഡോ. ഷാഹിദ്, ഡോ. സജ്ജാദ് എന്നിവർ സൗജന്യമായി വിദഗ്ധ…

നക്ഷത്ര ഫലം (04-03-2025 ചൊവ്വ) .

ചിങ്ങം: ചിങ്ങം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. തുലാം: തുലാം രാശിക്കാർ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് തയ്യാറാകും. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ…

ഫിന്നി മാത്യൂ സ്പീക്കര്‍, ആരോഗ്യമന്ത്രി എന്നിവരുമായി കൂടികാഴ്ച നടത്തി

തിരുവനന്തപുരം: ഓസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റ് അസംബ്ലി പ്രതിനിധി ഫിന്നി മാത്യൂ കേരള നിയമസഭാ സ്പീക്കര്‍ എഎൻ ഷംസീർ, ആരോഗ്യമന്ത്രി വീണാ ജോർജ്ജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഓസ്ട്രേലിയ സന്ദർശനത്തിൽ വിക്ടോറിയ ലെജിസ്ലേറ്റീവ് കൗൺസിലിലെ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയനിലെ ലേബർ അംഗവും, ഒഎഎം എംപിയുമായ ലീ ടാർലാമിസ്മായി കേരള നിയമസഭ സ്പീക്കര്‍ എഎൻ ഷംസീർ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ടൂറിസ്റ്റുകൾക്ക് കേരളം ഒരു അദ്ഭുതകരമായ അനുഭവം നൽകും. കേരളത്തിലെ മത്സ്യബന്ധനം,തുറമുഖം മേഖലകൾ കൈവരിച്ച വളർച്ചയെ പ്രത്യേകം എടുത്തുപറഞ്ഞു. കേരളവുമായി ഈ മേഖലകളിൽ സഹകരിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയേയും, ഫിഷറീസ് ,തുറമുഖം വകുപ്പ് മന്ത്രിമാരെയും , ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും കാണാൻ ആഗ്രഹിക്കുന്നതായി ലീ ടാർലാമിസ്മ വൃക്തമാക്കിയിരുന്നു. ഇതിന്റെ തുടർപ്രവർ ത്തനങ്ങളുടെ മൂന്നോടിയായി ഫിന്നി മാത്യൂ നടത്തിയ ചർച്ചകൾ തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു. കേരളത്തിന്റെ…

മറിയാമ്മ വർഗീസ് കാനഡയിൽ നിര്യാതയായി

കാനഡ: അടൂർ കരുവാറ്റ കടുവിനാൽ മേലേതിൽ പരേതനായ കെ. ജി വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (70) കാനഡയിൽ നിര്യാതയായി. മണക്കാല അടുച്ചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ബിജു വർഗീസ്, ആശ വിനോ ജോൺ, ആഗി ജെയിംസ് . മരുമക്കൾ: സൂസൻ വർഗീസ്, വിനോ ജോൺ, ജെയിംസ് ജോസ് കൊച്ചു മക്കൾ: അമൽ, ജോയൽ, ജയ്ഡൻ, ക്രിസ്റ്റി, ജോയാൻ, ഹാന്നാ, കെയ്റ്റ്ലിൻ സംസ്കാര ശുശ്രൂഷ 10ന് തിങ്കളാഴ്ച രാവിലെ 10.30 ന് ഫ്രെയ്സർ റിവർ ഫ്യൂണറൽ ഹോമിൽ (2061 Riverside Rd, Abbotsford, BC) ആരംഭിക്കുകയും തുടർന്ന് 2 ന് ഹെയ്സൽ വുഡ് സെമിത്തേരിയിൽ (34070 Hazelwood Ave, Abbotsford, BC) സംസ്ക്കരിക്കുകയും ചെയ്യും. വാർത്ത: നിബു വെള്ളവന്താനം

കേരളം ലഹരിയുടെ പിടിയിൽ (ലേഖനം): ജയശങ്കര്‍ പിള്ള

കേരളം ലഹരിയുടെ പിടിയിൽ എന്ന ഈ ഒരു എഴുത്തിലേക്ക് മുതിരുമ്പോൾ തന്നെ അതീവ ദുഃഖമാണ് തോന്നുന്നത്. ദിനംപ്രതി നമ്മുടെ ചുറ്റുപാടിൽ നടക്കുന്നതും, കേൾക്കുന്നതുമായ കുറ്റകൃത്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാക്ഷര കേരളത്തിനു ഇത് എന്ത് സംഭവിച്ചു എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. കൗമാരക്കാരും, യുവാക്കളും ഇന്ന് ലഹരിയുടെ പിടിയിലേക്കും, അതിരുവിട്ട അക്രമവാസനയിലേക്കും വ്യാപരിച്ചിരിക്കുന്നു. ഈ ലഹരി പദാർത്ഥങ്ങൾ പേരിലും, രൂപത്തിലും വ്യത്യസ്തമായ രീതിയിൽ മുൻപും കേരളത്തിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ അതിന്റെ ലഭ്യതയും, വിതരണവും, ഉപയോഗവും വളരെ രഹസ്യവും, ചുരുക്കം ചില ആളുകളിൽ മാത്രമായോ ഒതുങ്ങി നിന്നിരുന്നു. നിയമവും, ഭരണാധികാരികളും, നിയമപാലകരും ഉണ്ടെങ്കിലും ഉപഭോത്കൃത സംസ്ഥാനമായ കേരളത്തിൽ സ്ഥിതി വളരെ വ്യത്യസ്തവും, വഷളായും തുടരുന്നു. രാഷ്ട്രീയ പിൻബലവും, സാമ്പത്തിക ശക്തികളുടെ ഇടപെടലുകളും ലഹരി വിരുദ്ധ ചെറുത്തു നിൽപ്പുകളെ നിസ്സാരവത്കരിച്ചു മുന്നേറുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലും, ചാനൽ…

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷൻ ഒർലാന്റോയിൽ – ജൂലൈ 3 മുതൽ 6 വരെ

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ രജത ജൂബിലി കൺവൻഷനും സംഗീത ശുശ്രൂഷയും ജൂലൈ മൂന്ന് മുതൽ ആറു വരെ ഒർലാന്റോ ഇന്ത്യ പെന്തക്കോസ് ദൈവസഭയിൽ (IPC Orlando Church, 11531 Winter Garden Vineland Road, Orlando, FL 32836) വെച്ച് നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉദ്ഘാടനം നിർവഹിക്കുന്ന കൺവൻഷനിൽ അനുഗ്രഹീത പ്രഭാഷകരായ റവ. ഡേവിഡ് സ്റ്റുവേർഡ്, ഡോ. തോംസൺ കെ മാത്യു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. 5 ന് ശനിയാഴ്ച രാവിലെ 10 ന് നടത്തപ്പെടുന്ന സിൽവർ ജൂബിലി സമ്മേളനം ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഇവാഞ്ചലിസ്റ്റ് കെ.ബി ഇമ്മാനുവലും റീജിയൻ ക്വയറും ശ്രുതി മധുരമായ ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. 6ന് ഞയറാഴ്ച നടത്തപ്പെടുന്ന സംയുക്ത…

അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം; റവ രജീവ് സുകു ജേക്കബ്

മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം,എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി, വിശുദ്ധിയിൽ വളരുന്നവരായി തീരണമെന്നു ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.”അഹം” എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം ഈ നോബ് കൊണ്ട് സ്വായത്തമാകേണ്ടതെന്നും അച്ചൻ പറഞ്ഞു സെൻറ് പോൾസ് മാർത്തോമാ ചർച്ചിൽ അൻപതു നോമ്പിലെ ആരംഭദിവസത്തിൽ അനുരജനത്തിന്റെ ശുശ്രുഷായോടനുബന്ധിച്ചു മാർച്ച് 3 തിങ്കളാഴ്ചയിലെ സന്ധ്യാ പ്രാർത്ഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ.ദേവാലയത്തിൽ കടന്നുവന്ന തകർന്ന മനസ്സോടെ പ്രാർത്ഥിക്കുന്ന പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ലെന്നും മുഴങ്കാൽ മടക്കി കൈകളുയർത്തി പ്രാർത്ഥിക്കുമ്പോൾ ദൈവം ഉത്തരമരുളുമെന്നും അച്ചൻ കൂട്ടിച്ചേർത്തു ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ…

2025-ലെ എസ്എസ്എൽസി പരീക്ഷകൾ കേരളത്തില്‍ ആരംഭിച്ചു; 2,980 കേന്ദ്രങ്ങളിലായി 4.27 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതും

തിരുവനന്തപുരം: വർഷാവസാന സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾക്ക് ശേഷം 2025 ലെ എസ്എസ്എൽസി പരീക്ഷകളും കേരളത്തിൽ ആരംഭിച്ചു. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി തിങ്കളാഴ്ച (മാർച്ച് 3) മുതൽ 2,980 കേന്ദ്രങ്ങളിലായി 4.27 ലക്ഷത്തിലധികം വിദ്യാർത്ഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നു. ഒന്നാം ഭാഷാ ഭാഗം 1 മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്കൃതം (അക്കാദമിക്)/സംസ്കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്കൃത സ്കൂളുകൾക്ക്), അറബിക് (അക്കാദമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്) എന്നിവ രാവിലെ 9.30 മുതൽ പരീക്ഷ എഴുതി. അവർ രാവിലെ 11.15 വരെ പരീക്ഷാ ഹാളിൽ തന്നെ തുടരും. അടുത്ത പരീക്ഷ ബുധനാഴ്ചയായിരിക്കും – രണ്ടാം ഭാഷ ഇംഗ്ലീഷ്. ഈ വർഷം 2.17 ലക്ഷം ആൺകുട്ടികളും 2.09 ലക്ഷം പെൺകുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 26 ന് അവസാനിക്കും, ഏപ്രിൽ 3 മുതൽ 72…

നാലു മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ സ്ത്രീയുടെ വധശിക്ഷ യുഎഇ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം

അബുദാബി: നാലു മാസം പ്രായമുള്ള ഒരു കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശ് സ്ത്രീയായ ഷഹ്‌സാദി ഖാനെ ഫെബ്രുവരി 15 ന് തൂക്കിലേറ്റിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) മാർച്ച് 1 തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. മകളുടെ നിയമപരമായ നിലയും ക്ഷേമവും ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിനും മറ്റ് അധികാരികൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 1 ന് അവരുടെ പിതാവ് ഷബീർ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥർ സാധ്യമായ എല്ലാ സഹായങ്ങളും നൽകിയതായും മാർച്ച് 5 ന് അവരുടെ സംസ്കാരം നടത്താൻ തീരുമാനിച്ചതായും അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞു. ഉത്തർപ്രദേശിലെ ബന്ദ ജില്ലാ നിവാസിയായ ഷഹ്‌സാദി ഖാൻ, നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് അബുദാബിയിലെ അൽ ബത്വ ജയിലിൽ തടവിലാക്കപ്പെട്ടിരുന്നു. മകളെ തെറ്റായി കുടുക്കിയതാണെന്ന് പിതാവ്…

ആലപ്പുഴ കരളകം പാടശേഖരങ്ങളിൽ കൃഷി പുനരാരംഭിക്കുന്നതിന് രണ്ടു കോടി രൂപയുടെ സമഗ്ര പദ്ധതി ആവിഷ്ക്കരിക്കും: കൃഷി വകുപ്പ് മന്ത്രി

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്ത് വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽക്കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ച് ഉടൻ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള നിയമസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഏകദേശം 70 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിൽ ജല ആഗമന നിർഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളിൽ ചളി നിറഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി, കാർഷിക യന്ത്രങ്ങൾ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാൽ കഴിഞ്ഞ നാലുവർഷമായി കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗത്തിൽ  പി പി ചിത്തരഞ്ജൻ  എം. എൽ. എ അറിയിച്ചു. നഗരസഭയിലെ നാല്  വാർഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുൻ വർഷങ്ങളിൽ ഫണ്ട്…