ഇന്ത്യ-യുഎസ് താരിഫ് യുദ്ധം: അമേരിക്കയിലെ താരിഫുകൾക്കെതിരെ ലോബിയിംഗ് സ്ഥാപനത്തെ ഇന്ത്യ നിയമിച്ചു

അമേരിക്കയിലെ താൽപ്പര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യൻ സർക്കാർ മറ്റൊരു ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി വഴിയാണ് ഈ സ്ഥാപനത്തെ നിയമിച്ചിരിക്കുന്നത്. വാഷിംഗ്ടണ്‍: വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി യുഎസിൽ മറ്റൊരു ലോബിയിംഗ് സ്ഥാപനത്തെ നിയമിച്ചു. യുഎസിൽ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും യുഎസ് സർക്കാരുമായും മാധ്യമങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയുടെ കയറ്റുമതിയെ മോശമായി ബാധിച്ചേക്കാവുന്ന 50% ഭാരിച്ച നികുതി യുഎസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചുമത്താൻ പോകുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. മെർക്കുറി പബ്ലിക് അഫയേഴ്‌സുമായാണ് ഇന്ത്യ മൂന്ന് മാസത്തെ കരാറിൽ ഒപ്പു വെച്ചത്. പ്രതിമാസം 75,000 ഡോളറാണ് ഇവരുടെ ഫീസ്. യുഎസ് സർക്കാരുമായുള്ള ലോബിയിംഗ്, മീഡിയ ഇടപെടൽ, സോഷ്യൽ മീഡിയ തന്ത്രം, ഇന്ത്യയെ പ്രതിനിധീകരിച്ച് ഡിജിറ്റൽ പ്രമോഷൻ തുടങ്ങിയ ജോലികൾ കമ്പനി കൈകാര്യം ചെയ്യും.…

വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ഓമന പിള്ള മക്കള്‍: അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ് മരുമക്കള്‍: മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത് പിള്ള രേശ്മ പിള്ള സഹോദരങ്ങള്‍: മാധവന്‍പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ. പൊതുദര്‍ശനം: ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ. തുടര്‍ന്ന് ശവസംസ്കാര ചടങ്ങുകള്‍ ബാര്‍ട്ട്ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, IL 60103)) വെച്ച് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ചന്ദ്രന്‍പിള്ള 847 220 0017)

ക്വീൻസ് സെന്റ് മേരീസ് എട്ടുനോമ്പാചരണം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 6 വരെ

ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നാളിന്‍റെ ക്രമീകരണങ്ങൾ ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയം പൂർത്തിയാക്കിയതായി പള്ളി ഭാരവാഹികൾ അറിയിക്കുന്നു. പള്ളിയുടെ വിലാസം: 262-22 Union Turnpike, Glen Oaks, New York, 11004. ഓഗസ്റ്റ് 31ന് വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടിയേറ്റവും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയും അതിനുശേഷം റവ. ഫാദർ ജേക്കബ് ജോസ് വചന ശുശ്രൂഷകളും നടത്തും. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബ്ബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർത്ഥനകളും എല്ലാ ദിവസവും നടത്തപ്പെടും. പ്രധാന പെരുന്നാൾ സെപ്റ്റംബർ 6ന് രാവിലെ 9 മണിക്കുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. നിങ്ങളെല്ലാവരെയും പ്രാർത്ഥനപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഫിലിപ്പ്…

ഡാലസ് മലയാളി അസോസിയേഷൻ ഏലിക്കുട്ടി ഫ്രാൻസിസിനെ ആദരിക്കുന്നു

ഡാലസ്∙ ടെക്സസിലെ ആദ്യകാല മലയാളിയും ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ സ്ഥാപക നേതാവുമായ ഏലിക്കുട്ടി ഫ്രാൻസിസിനെ ഡാലസ് മലയാളി അസോസിയേഷൻ ആദരിക്കുന്നു. കൊപ്പേൽ സെന്റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ 30ന് രാവിലെ 10.30ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ ഏലിക്കുട്ടി ഫ്രാൻസിസിനെ പൊന്നാടയണിയിക്കുകയും ഫലകം നൽകി ആദരിക്കുകയും ചെയ്യും. 1970കളുടെ തുടക്കത്തിൽ ഡൽഹിയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയ ഏലിക്കുട്ടി ഫ്രാൻസിസ് ഡാലസിലെ പാർക്ക്‌ലാൻഡ് മെമ്മോറിയൽ ഹോസ്പിറ്റലിൽ ദീർഘനാൾ സൂപ്രണ്ടായിരുന്നു. നിലവിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. മാധ്യമപ്രവർത്തകനും കലാകാരനുമായിരുന്നു പരേതനായ സി.എൽ. ഫ്രാൻസീസ് ആണ് ഭർത്താവ്. നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ, കൊപ്പേൽ മച്ചാൻസ് തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ അരങ്ങേറുന്ന ഓണാഘോഷ കലാപരിപാടികളുടെ ഭാഗമായി മോഹിനിയാട്ടം ഉൾപ്പെടെയുള്ള കേരളീയ നൃത്തരൂപങ്ങളും പൂർവ്വ സ്മൃതികളുണർത്തുന്ന മാർഗ്ഗം കളിയും ടെക്‌സസ് മലയാളി ഗായകരുടെ ഗാനമേളയുമുണ്ടായിരിക്കും. അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കൊപ്പം…

ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ഷിക്കാഗോ മേയർ

ഷിക്കാഗോ:ഷിക്കാഗോയിലേക്ക് സൈന്യത്തെ അയക്കാനുള്ള ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന്  ഷിക്കാഗോ മേയർ ആരോപിച്ചു.വാഷിംഗ്ടണിലെ നടപടികൾക്ക് ശേഷം അടുത്തത് ഷിക്കാഗോ ആണെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ്റെ പ്രതികരണം. “പ്രസിഡന്റ് നിർദ്ദേശിക്കുന്നത് നമ്മുടെ ഭരണഘടനയുടെ ഏറ്റവും നഗ്‌നമായ  ലംഘനമായിരിക്കും. ഷിക്കാഗോക്ക് ഒരു സൈനിക അധിനിവേശം ആവശ്യമില്ല. ട്രംപിന്റെ നയം അമേരിക്കൻ ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്.” – ജോൺസൺ X-ൽ കുറിച്ചു. കൂടാതെ, സൈന്യത്തെ അയക്കുന്നതിന് പകരം നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനിടെ ഷിക്കാഗോയിലെ കൊലപാതകങ്ങൾ 30% കുറഞ്ഞു, കവർച്ച 35% കുറഞ്ഞു, വെടിവെപ്പ് 40% കുറഞ്ഞു തുടങ്ങിയ കണക്കുകളും ജോൺസൺ പുറത്തുവിട്ടു. എന്നാൽ, നഗരത്തിലെ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം തന്നെ വിമർശിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന ഡെമോക്രാറ്റുകൾ കാരണം അവിടുത്തെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ലെന്ന്…

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ പുതിയ പാരിഷ് കൗണ്‍സില്‍ പ്രതിനിധികൾ ചുമതലയേറ്റു

കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷൻ ഡയറക്ടർ ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2025- 2027 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു ചെറിയാൻ മാത്യു (ട്രസ്റ്റി), ജോസഫ് സെബാസ്റ്റിയൻ (ട്രസ്റ്റി), കിരൺ ഏലുവിങ്കൽ (ഫിനാന്‍സ്), സുജ അലക്സ് (പി.ആർ.ഓ), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ജെയിംസ് പതുശ്ശേരി (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), റിയ ഐസക് (സി.സി.ഡി, ഐ.റ്റി , സോഷ്യൽ മീഡിയ ) , ജോബി തുണ്ടത്തിൽ (ചാരിറ്റി) ആന്റണി ജോർജ് (യൂത്ത് അപോസ്റ്റലെറ്റ് , ഫോട്ടോഗ്രാഫി , പ്രോഗ്രാം കോഓർഡിനേറ്റർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2025 – 2027 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മാർട്ടിൻ , ദീപ ജെയിംസ് (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), വര്ഗീസ് പള്ളിത്താനം, സ്നേഹ ജോസഫ് (സെയിന്റ്റ്. ചാവറ വാര്‍ഡ്) എന്നിവരാണ്…

വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച 2 കവർച്ചക്കാരെ വീട്ടുടമസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി

ഹൂസ്റ്റൺ :തെക്കുകിഴക്കൻ ഹൂസ്റ്റണിൽ നടന്ന കവർച്ചാശ്രമത്തിൽ 2 കവർച്ചക്കാർക്ക് വെടിയേറ്റു, കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. വെടിവെപ്പിൽ വീട്ടുടമസ്ഥർക്ക് പരിക്കില്ല. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെൻ്റാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ബെൽനോളിന്റെ 4800 ബ്ലോക്കിലാണ് സംഭവം. അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വീട്ടിലെത്തി. അവർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, സ്കീ മാസ്കും, കഴുത്തിൽ ബാഡ്ജും ധരിച്ചിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ വീട്ടുടമസ്ഥർ തിരികെ വെടിവെച്ചു. ആക്രമണത്തിൽ രണ്ട് പ്രതികളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നുവെങ്കിലും കുട്ടി സുരക്ഷിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാശിഫലം (25-08-2025 തിങ്കൾ)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലവും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചേക്കും. അതിൽ നിരാശരാകരുത്. ഇന്നത്തെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം. കന്നി: സ്ത്രീകള്‍ക്ക് മികച്ച ദിനമായിരിക്കും. ഏറ്റവും അടുപ്പമുള്ളവരെ ഇന്ന് സത്കരിക്കും. എന്നാൽ പ്രിയപ്പെട്ടവർ നിങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകണമെന്നില്ല. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തികൾ പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. നിങ്ങളുടെ ചിന്തകളെ മാത്രം വിശ്വസിക്കുക. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള സമയം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക. ധനു: തൊഴിലിലെ നിങ്ങളുടെ അനായാസതയും അനുകൂല സമീപനവും സഹപ്രവര്‍ത്തകരിൽ അനുഭൂതി ഉണ്ടാക്കും. നിങ്ങളുടെ കഴിവിനെ പരിപോഷിപ്പിക്കാനുള്ള…

യുഎഇ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്കായി നോർക്ക ‘നോർക്ക കെയർ’ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു; വെറും ₹7,800 പ്രീമിയത്തിൽ ₹5 ലക്ഷം വരെ പരിരക്ഷ നൽകുന്നു

ദുബായ്: ഈ ഓണത്തിന്, യുഎഇയിലും ലോകമെമ്പാടുമുള്ള കേരളത്തിലെ പ്രവാസികൾക്ക് സമ്മാനമായി, കേരള സർക്കാരിന്റെ നോൺ-റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് (നോർക്ക) ‘നോർക്ക കെയർ’ എന്ന പേരിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. ഇതിന്റെ കീഴിൽ പ്രവാസികൾക്ക് വെറും ₹7,800 വാർഷിക പ്രീമിയത്തിൽ ₹5 ലക്ഷം വരെയുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ പദ്ധതി പ്രകാരം, ഇന്ത്യയിലുടനീളമുള്ള 14,000-ത്തിലധികം ആശുപത്രികളിൽ പണരഹിത ചികിത്സാ സൗകര്യം ലഭ്യമാകും, അതിൽ 400-ലധികം ആശുപത്രികൾ കേരളത്തിൽ മാത്രമാണ്. 18 നും 70 നും ഇടയിൽ പ്രായമുള്ള എല്ലാ കേരള കുടിയേറ്റക്കാർക്കും ഈ പദ്ധതി ലഭ്യമാകും. കൂടാതെ, നിലവിലുള്ള അവസ്ഥകൾക്കും കാത്തിരിപ്പ് കാലയളവ് ഇല്ലാതെ പരിരക്ഷ ലഭിക്കും. ഇതുകൂടാതെ, ₹ 5 ലക്ഷം വരെയുള്ള വ്യക്തിഗത അപകട ഇൻഷുറൻസും ₹ 50,000 വരെയുള്ള റീ-പാട്രിയേഷൻ പരിരക്ഷയും ഇതിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ 22…

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവത്ക്കരണത്തെ ചെറുത്തുതോൽപ്പിക്കും: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ മറവിൽ ഹിന്ദുത്വ, പുരാണ ആശയ പാഠ്യപദ്ധതി നെറ്റ്, ജെ.ആർ.എഫ് പരീക്ഷകളുടെ സിലബസിൽ ഉൾക്കൊള്ളിക്കുന്നതും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കായി യു.ജി.സി പുറത്തുവിട്ട മാതൃക പാഠ്യപദ്ധതി ചട്ടക്കൂടും ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനാണെന്നും ഇത് അംഗീകരിക്കില്ലെന്നും ചെറുത്തുതോൽപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ അംഗീകരിക്കുക പോലും ചെയ്യാത്ത ഒന്നാണ് ദേശീയ വിദ്യാഭ്യാസ നയം. ഒമ്പത് വിഷയങ്ങൾക്കായി തയ്യാറാക്കിയ മാതൃക പാഠ്യപദ്ധതി ചട്ടക്കൂടിലാണ് ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയിരിക്കുന്നത്. യു.ജി.സി എംബ്ലത്തിന് പകരം സരസ്വതി ദേവിയുടെ ചിത്രവും പ്രാർത്ഥനയുമാണ് ചട്ടക്കൂടിൽ ഉള്ളത്. കെമിസ്ട്രിയുടെ ചട്ടക്കൂടിൽ റഫറൻസിനായി ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങളിൽ ഒന്ന് ‘ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്ട്രി’ എന്ന പുസ്തകമാണ്. മാത് സിൽ റഫറൻസ് പുസ്തകങ്ങളായി പറയുന്നത് വേദിക്ക് മാത്തമാറ്റിക്സിലെ സൂത്ര, നാരദ പുരാണത്തിലെ മാത്തമാറ്റിക്സ് എന്നിവയാണ്. പൊളിറ്റിക്കൽ സയൻസ് ചട്ടക്കൂടിൽ വി.ഡി സവർക്കർ,…