സിജിയും, സൗഹൃദം നോർത്ത് ചേവായൂർ റസിഡൻസ് അസോസിയേഷനും സംയുക്തമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ‘വിജയപഥം’, കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 28 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ച പരിപാടി വാർഡ് കൗൺസിലർ ഡോ. പി എൻ അജിത ഉദ്ഘാടനം ചെയ്തു. സിജി പ്രിൻസിപ്പൽ കരിയർ കൗൺസിലർ സകരിയ എം വി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി കരിയർ കൗൺസിലർ ജാഫർ സാദിഖ് കരിയർ ക്ലാസിന് നേതൃത്വം നൽകി. പരിപാടിയിൽ സീനു അബ്രഹാം സ്വാഗതം പറയുകയും മനോഹരൻ എം, പിംഗളൻ എൻ പി എന്നിവർ ആശംസകളറിയിച്ചു സംസാരിക്കുകയും ചെയ്തു. സന്തോഷ് കുമാർ നന്ദി അറിയിച്ചു.
Year: 2025
“നാടിന്റെ നന്മക്ക് നമ്മളൊന്നാകണം”: വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു
മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള പദ യാത്രയുടെ ഭാഗമായി വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി പദയാത്രയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. മങ്കട -കൂട്ടിൽ വെച്ച് നടന്ന പദയാത്രയുടെ ഉദ്ഘാടനം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ പതാക ജാഥ ക്യാപ്റ്റൻ മുസ്തകീം കടന്നമണ്ണക്ക് കൈമാറി നിർവഹിച്ചു. കൂട്ടിൽ പ്രദേശത്തെ ഇളക്കിമറിച്ച പദയാത്രയെ നൂറ് കണക്കിനാളുകൾ അനുഗമിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം പാർട്ടി ജില്ലാ സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം സെക്രട്ടറി സി.എച് മുഖീമുദ്ധീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ കൂട്ടിൽ പ്രദേശത്തെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പാരമ്പര്യ രാഷ്ട്രീയ പാളയം വിട്ട് സാഹോദര്യ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കുടുംബത്തെ പൊന്നാടയിട്ട് സ്വീകരിച്ചു.…
ജെ.എൻ.യുവിലെ മുഹമ്മദ് കൈഫിൻ്റെ പ്രകടനം നവജനാധിപത്യ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തും
തിരുവനന്തപുരം: ജെ.എൻ.യു യൂണിയൻ തെരഞ്ഞെടുപ്പിലെ എൻ.എസ്.യു.ഐ- ഫ്രറ്റേണിറ്റി സഖ്യ (Alliance For Social Democracy) വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി മുഹമ്മദ് കൈഫിൻ്റെ മികച്ച പ്രകടനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ നവജനാധിപത്യ മുന്നേറ്റങ്ങൾക്ക് ശക്തിപകരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പ്രസ്താവിച്ചു. എസ്.എൽ.എൽ & സി.എസ്, സ്ക്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസ് കൗൺസിലമാരെ വിജയിപ്പിക്കാനും സഖ്യത്തിന് സാധിച്ചു. ഫ്രറ്റേണിറ്റി ദേശീയ കമ്മിറ്റിയംഗമായ മുഹമ്മദ് കൈഫ് 939 വോട്ടുനേടി 840 വോട്ട് കരസ്ഥമാക്കിയ എസ്.എഫ്.ഐ സഖ്യ സ്ഥാനാർത്ഥി സന്തോഷ് കുമാറിനേക്കാൾ മുന്നിലെത്തി. കഴിഞ്ഞതവണ സ്ക്കൂൾ ഓഫ് ലാൻഗേജസ്, ലിറ്ററേച്ചൽ ആൻ്റ് കൾച്ചറൽ സ്റ്റഡീസ് കൗൺസിലറായി വിജയിച്ചയാളാണ് കൈഫ്. സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായി എ.ബി.വി.പിക്കെതിരെ പലതരം മുന്നണി പരീക്ഷണങ്ങൾ നടന്ന ജെ.എൻ.യുവിൽ ഫ്രറ്റേണിറ്റി – എൻ.എസ്.യു.ഐ അലയൻസ് പുതിയൊരു ചുവടുവെപ്പായെന്നും നഈം ഗഫൂർ ചൂണ്ടിക്കാട്ടി.
ഒടിടിയിലെ അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നയം ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്നതിനിടെ , സുപ്രീം കോടതി കേന്ദ്ര സർക്കാരിനും നിരവധി പ്രധാന പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചു. ഈ സാഹചര്യത്തിൽ, കോടതി ആശങ്ക പ്രകടിപ്പിക്കുകയും അത്തരം ഉള്ളടക്കത്തിന്റെ അനിയന്ത്രിതമായ വ്യാപനം സാമൂഹിക മൂല്യങ്ങൾ, മാനസികാരോഗ്യം, പൊതു സുരക്ഷ എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പറയുകയും ചെയ്തു. ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് ക്രൈസ്റ്റ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ALTT, X (മുമ്പ് ട്വിറ്റർ), ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗിക ഉള്ളടക്കം, നഗ്നത, അശ്ലീല രംഗങ്ങൾ…
മക്കരപ്പറമ്പ്- സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീർ, ഷബീർ കറുമുക്കിൽ, എന്നിവർ സംസാരിച്ചു. കാച്ചിനിക്കാട്, ചെട്ടിയാരങ്ങാടി, കാളാവ്, തടത്തിൽകുണ്ട്, കുഴാപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ, പി മൻസൂർ, റഷീദ് കൊന്നോല, യു.പി ആദിൽ, കെ.ടി ബഷീർ, എ.ടി മുഹമ്മദ്, സമീറ ഷഹീർ എന്നിവർ നേതൃത്വം…
പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്
തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്‌ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ തയാറാവണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. തിരൂരിൽ നടന്ന സംസ്ഥാന മുറബ്ബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവവും ഭീകരരുടെ വീടെന്നാരോപിച്ച് കശ്മീരിൽ വീടുകൾ തകർത്ത സംഭവവും ഉൾപ്പടെ നിരവധി സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുകയാണ്. ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം രാജ്യത്തിൻ്റെ ക്രമസമാധാന നില അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സെഷനുകളിലായി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, ഷമീൽ സജ്ജാദ്, ബിനാസ് ടി.എ, ഷബീർ കൊടുവള്ളി, അജ്മൽ കെ.പി, സി.ടി സുഹൈബ്, ഷാഹിൻ സി.എസ് എന്നിവർ സംസാരിച്ചു.
ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ച് വയസ്സുകാരൻ വെടിയേറ്റു കൊല്ലപ്പെട്ടു, മൂന്ന് പേർ അറസ്റ്റിൽ
ഗ്രീൻവില്ലെ കൗണ്ടി:വെള്ളിയാഴ്ച ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ച് വയസ്സുകാരന്റെ മരണത്തിന് കാരണമായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതായി കോളുകൾ ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 ഓടെ ഗ്രീൻവില്ലെ കൗണ്ടി ഡെപ്യൂട്ടികൾ ഫ്ലീറ്റ്‌വുഡ് ഡ്രൈവിലെ ദി ബെല്ലെ മീഡ് അപ്പാർട്ടുമെന്റിലേക്ക് എത്തിച്ചേർന്നു വെടിയേറ്റ മൂന്ന് ഇരകളിൽ രണ്ട് പേർ അഞ്ച് വയസ്സുള്ള ഇരട്ടകളും ഒരു 18 വയസ്സുള്ള ആളുമാണ്. വെടിയേറ്റപ്പോൾ അവർ അപ്പാർട്ട്മെന്റ് സമുച്ചയത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഷെരീഫ് ഹൊബാർട്ട് ലൂയിസ് പറഞ്ഞു. ഇരട്ടകളിൽ ഒരാളെ വെള്ളിയാഴ്ച രാത്രി മരിച്ചതായി ഗ്രീൻവില്ലെ കൗണ്ടി കൊറോണർ അറിയിച്ചു. മരിച്ചയാളെ ബ്രൈറ്റ് ഷാലോം അക്കോയ് എന്ന് തിരിച്ചറിഞ്ഞു. ഏപ്രിൽ 26 ശനിയാഴ്ച നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം വെടിയേറ്റ മുറിവാണെന്നും മരണരീതി കൊലപാതകമാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഇരട്ടക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണ്, 18 വയസ്സുള്ള ഇര ആശുപത്രിയിൽ…
കനേഡിയന്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ്
ഒട്ടാവ: രാജ്യത്ത് അധികാരത്തിൽ നാടകീയമായ മാറ്റത്തിന് കാരണമായേക്കാവുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനേഡിയൻ വോട്ടർമാർ തിങ്കളാഴ്ച പോളിംഗ് ബൂത്തുകളിലേക്ക് പോകുന്നു. ജനുവരിയിൽ നടന്ന ആദ്യ വോട്ടെടുപ്പിൽ 7.3 ദശലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി, കൺസർവേറ്റീവുകൾ ഒരു നിശ്ചിത വിജയത്തിലേക്ക് നീങ്ങുകയാണെന്ന് പോളുകൾ സൂചിപ്പിച്ചു. അതിനുശേഷം ലിബറൽ പാർട്ടി ലീഡ് നേടാൻ തുടങ്ങി. അടുത്ത കാലത്തായി മത്സരം കുറഞ്ഞിട്ടുണ്ടെങ്കിലും, പ്രാഥമിക വോട്ടെടുപ്പിൽ 73 ലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി, ഇത് ഒരു റെക്കോർഡാണ്. ഈ തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരു വിഷയമാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. യുഎസ് പ്രസിഡന്റിന്റെ വ്യാപാര യുദ്ധവും കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ഭീഷണിയും കനേഡിയൻമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത് ദേശീയതയിൽ ഒരു കുതിച്ചുചാട്ടത്തിന് കാരണമായി, ഇത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയുടെ ഗതി മാറ്റാൻ സഹായിച്ചു. ക്യൂബെക്ക് പ്രവിശ്യയുടെ മുൻ പ്രധാനമന്ത്രി ജീൻ ചാരെസ്റ്റ് പറഞ്ഞത് ട്രംപാണ്…
കൊളറാഡോ ഭൂഗർഭ നിശാക്ലബ്ബിൽ റെയ്‌ഡ് 100-ലധികം പേര് അറസ്റ്റിൽ
കൊളറാഡോ:കൊളറാഡോ സ്പ്രിംഗ്സിലെ ഒരു സ്ട്രിപ്പ് മാളിലെ ഭൂഗർഭ നിശാക്ലബ്ബിൽ രാത്രിയിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 100-ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. അകത്തുണ്ടായിരുന്ന “200 പേരിൽ കുറഞ്ഞത് 114 പേർ യുഎസിൽ നിയമവിരുദ്ധമായി താമസിക്കുന്നവരും ഒരു ഡസനിലധികം പേർ സജീവ സൈനികർ രക്ഷാധികാരികളോ സുരക്ഷാ ഗാർഡുകളോ ആയിരുന്നു. യുഎസിൽ നിയമവിരുദ്ധമായി ഉണ്ടെന്ന് കരുതുന്നവരെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു, അതേസമയം സജീവ സേവന അംഗങ്ങളെ യുഎസ് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷന് കൈമാറി. അകത്ത് നടന്നത് കാര്യമായ മയക്കുമരുന്ന് കടത്ത്, വേശ്യാവൃത്തി, അക്രമ കുറ്റകൃത്യങ്ങൾ എന്നിവയായിരുന്നു,” ഡിഇഎ റോക്കി മൗണ്ടൻ ഡിവിഷൻ സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ജോനാഥൻ സി. പുല്ലെൻ ഞായറാഴ്ച രാവിലെ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഞങ്ങൾ അവിടെ നിരവധി തോക്കുകൾ പിടിച്ചെടുത്തു. ക്ലബ്ബിൽ സുരക്ഷാ ചുമതല വഹിച്ചിരുന്ന…
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: അമ്പത്തിരണ്ട് വർഷം പ്രവർത്തന പാരമ്പര്യമുള്ള ന്യൂയോർക്കിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വാർഷിക പ്രവർത്തനോദ്ഘാടനവും വിഷു-ഈസ്റ്റർ ആഘോഷവും മെയ് 3 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് (Tyson Center, 26 North Tyson Avenue, Floral Park, NY 11001) ചടങ്ങുകൾ അതിവിപുലമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടീറ, ജോയിൻറ് സെക്രട്ടറി ജോസി സ്കറിയ, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വിൻസെന്റ് സിറിയക് എന്നിവരുടെ ചുമതലയിലുള്ള ഭരണ സമിതിയും എക്സിക്യൂറ്റീവ് കമ്മറ്റി അംഗംങ്ങളും ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളും സംയുക്തമായി പ്രസ്തുത ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.…
