ഡാലസ് റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ മൂന്നാമത് വാർഷിക ടൂർണമെന്റ് ‘റെയിഡേഴ്സ് കപ്പ് – 2025’

ഡാലസ് : ഡാലസ്, ടെക്‌സാസിൽ ആസ്ഥാനമാക്കിയ റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ വാർഷിക ടൂർണമെന്റ് ‘റെയിഡേഴ്സ് കപ്പ് 2025’ ഏപ്രിൽ 26 മുതൽ മേയ് 3 വരെ കോപ്പൽ സാൻഡി ലേക്ക് ഗ്രൗണ്ടിൽ അരങ്ങേറുന്നു. 2016-ൽ ഡാലസിലെ മലയാളി യുവാക്കളാൽ ആരംഭിച്ച റെയിഡേഴ്സ് ക്ലബ്ബിന് ഇപ്പോൾ 50-ലധികം സജീവ അംഗങ്ങളുണ്ട്. 2023-ൽ ക്ലബ്ബ് അംഗങ്ങൾക്കിടയിലെ സൗഹൃദ മത്സരമായി തുടങ്ങിയ റെയിഡേഴ്സ് കപ്പ്, പിന്നീട് വിപുലീകരിച്ചു UTD വിദ്യാർത്ഥികൾക്കും മറ്റും അവസരം നൽകുന്നതിലൂടെയും, ഡാലസ് ഭാഗത്തെ വിവിധ ക്രിക്കറ്റ് ടീമുകളെയും ഉൾപ്പെടുത്തുന്നതിലൂടെയും വലിയ തലത്തിലേക്ക് ഉയർന്നു. ഈ വർഷം 6 ടീമുകളിലായി 120-ലധികം കളിക്കാർ രണ്ട് ഗ്രൂപ്പുകളായി മത്സരത്തിലേക്ക് ഇറങ്ങുന്നു. ഏപ്രിൽ 26-ന് വൈകിട്ട് 4 മണിക്ക്, ആദ്യ മത്സരം റെയിഡേഴ്സ് റെഡ് vs റെയിഡേഴ്സ് ബ്ലൂ മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. എല്ലാ മത്സരങ്ങളും രാത്രിയും പകലും…

മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസ്സിൽ നടപ്പാക്കി

ടെക്സാസ് :2004-ൽ  ഫാർമേഴ്‌സ്‌വില്ലെ സ്ത്രീയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 41 കാരനായ മൊയ്‌സസ് മെൻഡോസയുടെ വധശിക്ഷ നടപ്പാക്കി .ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട  മൂന്നാമത്തെ തടവുകാരനായി.മെൻഡോസ. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കുത്തിവെയ്ച്ചു .വൈകുന്നേരം 6:40 ന് മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ അവസാന പ്രസ്താവനയിൽ, മെൻഡോസ തന്റെ പ്രിയപ്പെട്ടവരോട് താൻ സമാധാനത്തിലാണെന്നും 2004-ൽ താൻ കൊലപ്പെടുത്തിയ റാച്ചൽ ടോളസണിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. “റാച്ചലിന്റെ ജീവൻ കവർന്നതിൽ എനിക്ക് ഖേദമുണ്ട്,” മെൻഡോസ പറഞ്ഞു. “എനിക്ക് പറയാനോ ചെയ്യാനോ കഴിയുന്ന ഒന്നും അതിന് ഒരിക്കലും പരിഹാരമാകുമെന്ന് എനിക്കറിയില്ല. ഞാൻ ക്ഷമ ചോദിക്കുന്നു. ഇന്ന് ഇവിടെ ഉണ്ടായിരുന്നതിന് നന്ദി.” 2005-ൽ ഡാളസിന് പുറത്തുള്ള ഒരു ചെറിയ പട്ടണത്തിൽ വെച്ച് 20 വയസ്സുള്ള ടോളസണെ കൊലപ്പെടുത്തിയതായി മെൻഡോസ സമ്മതിച്ചു. കോടതി രേഖകൾ പ്രകാരം, മെൻഡോസ തന്റെ 5 മാസം…

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ കാനാ ദുഃഖം രേഖപ്പെടുത്തി

ചിക്കാഗോ: സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ലാളിത്യത്തിന്‍റെയും പ്രതീകമായി  മാനവരാശിക്ക് ആകെ പ്രത്യാശയേകി, ആഗോള കത്തോലിക്കാ സഭയെ നവീകരിച്ച് നയിച്ച പോപ്പ് ഫ്രാന്‍സിസിന്‍റെ ദേഹവിയോഗത്തില്‍ ക്നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തീവ്രദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. തികച്ചും എളിമയാര്‍ന്ന ജീവിതശൈലിയിലൂടെ പുരോഹിത വര്‍ഗ്ഗത്തിനും ഭരണകൂടങ്ങള്‍ക്കും മാതൃക കാട്ടിയ പോപ്പ് ഫ്രാന്‍സിസ് വിവിധ ദേശങ്ങളിലും സമൂഹങ്ങളിലും നിലനില്‍ക്കുന്ന അനീതിക്കും അസമത്വങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ദാരിദ്ര്യത്തിനും എതിരായി ശക്തവും വ്യക്തവുമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ദേശങ്ങളേയും ജനതയേയും വേര്‍തിരിക്കുന്ന മതിലുകള്‍ക്ക് പകരം അവയെ ഒന്നിപ്പിക്കുവാന്‍ ഉപകരിക്കുന്ന പാലങ്ങള്‍ പണിയണം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ബഹുഭൂരിപക്ഷം വരുന്ന ലോകജനത നെഞ്ചിലേറ്റി. വിവിധ ദേശങ്ങളിലും സമൂഹങ്ങളിലും കത്തോലിക്കാ സഭയുടെ യശസ്സും ആദരവും വര്‍ദ്ധിപ്പിക്കുവാന്‍ പാപ്പായുടെ ആഹ്വാനം ഉപകരിച്ചു. ലോക സമാധാനവും വിശ്വപൗരബോദ്ധ്യവും സഹജീവികളോട് കരുതലും ലക്ഷ്യമാക്കി മാര്‍പാപ്പ നല്കിയ ആഹ്വാനം ഒരുവിഭാഗം ഇടുങ്ങിയ മനസ്സുകള്‍ക്കും…

അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനയ്ക്ക് വിറ്റ യുഎസ് ആർമി സൈനികന് 7 വർഷം തടവ്

ടെക്സാസ് :അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിറ്റതിനും ഈ പദ്ധതിയിൽ മറ്റുള്ളവരെ നിയമിക്കാൻ ശ്രമിച്ചതിനും മുൻ യുഎസ് ആർമി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ അടുത്ത ഏഴ് വർഷം ജയിലിൽ കിടക്കും. ബുധനാഴ്ച, ടെക്സസിലെ വിൽസ് പോയിന്റിൽ നിന്നുള്ള 25 കാരനായ കോർബിൻ ഷുൾട്സിനെ രഹസ്യ യുഎസ് സൈനിക ദേശീയ പ്രതിരോധ വിവരങ്ങൾ ശേഖരിച്ച് ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഷുൾട്സ് എന്ന വ്യക്തിക്ക് 42,000 ഡോളറിൽ കൂടുതൽ നൽകി കൈമാറാൻ ഗൂഢാലോചന നടത്തിയതിനുമാണ്  84 മാസം ഫെഡറൽ ജയിലിൽ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത് “രജിസ്ട്രേറ്റഡ് വിവരങ്ങൾ സംരക്ഷിക്കുന്നത് നമ്മുടെ ദേശീയ സുരക്ഷയ്ക്ക് പരമപ്രധാനമാണ്, ആ വിശ്വാസ ലംഘനം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെയാണ് ഈ ശിക്ഷ പ്രതിഫലിപ്പിക്കുന്നത്,” യുഎസ് ആർമിയുടെ കൗണ്ടർ ഇന്റലിജൻസ് കമാൻഡിന്റെ കമാൻഡിംഗ് ജനറൽ ബ്രിഗേഡിയർ ജനറൽ റെറ്റ് ആർ. കോക്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.…

നക്ഷത്ര ഫലം (25-04-2025 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഔഷധ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് നിഷേധാത്മകമായ ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ നിങ്ങളോട് ഉപദേശിക്കുകയാണ്. ധ്യാനവും ആത്മീയമായ ഉയർന്ന ചിന്തകളും ഈ പ്രശ്‌നങ്ങൾ മറികടന്ന് മാനസികമായ ആശ്വാസം നൽകാൻ സഹായിക്കും. കന്നി : ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്മകവ്യക്തി ഇന്ന് പുറത്തുവരും. നിങ്ങൾ വളരെ നല്ല ഒരു കൊമേഡിയനായി (രസിപ്പിക്കാൻ കഴിവുള്ളവനായി) ജനങ്ങളെ വൈകുന്നേരങ്ങളിൽ തമാശകൾ കൊണ്ട്‌ വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാകാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച്‌ ഊർജം ഭയാനകമായ ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്‌ക്കുകയും ചെയ്യും. തുലാം : നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക്‌…

വിദ്യാഭ്യാസ വകുപ്പിന്റെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണ സർക്കുലർ സംഘപരിവാർ മോഡൽ : ഫ്രറ്റേണിറ്റി

മലപ്പുറം : ആദായ നികുതി നൽകാത്ത ക്രിസ്ത്യൻ ഉദ്യോഗസ്ഥന്മാരുടെ മാത്രം പേരുവിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുളള സർക്കുലർ ഇറങ്ങിയിരിക്കുന്നു.വിദ്യാഭ്യാ സ വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരിൽ നിന്നുള്ള ക്രൈസ്തവ ഉദ്യോഗസ്ഥരുടെ വിവരമാണിങ്ങനെ ശേഖരിക്കുന്നത്. ഡിപിഐയിൽ നിന്നുള്ള നിർദ്ദേശപ്രകാരം വിദ്യാഭ്യാസ ഉപജില്ല ഓഫീസർമാരാണ് സ്ഥാപന മേധാവികൾക്ക് ഇത്തരം സർക്കുലർ നൽകിയിരിക്കുന്നത്. ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്തതും സാംസ്കാരിക കേരളത്തിന് ഏറെ അപമാനകരവുമാണ് മാതാടിസ്ഥാനത്തിലുള്ള വിവരശേഖരണം ആവിശ്യപ്പെട്ടിട്ടുള്ള സർക്കുലർ. ജനങ്ങളെ വേർതിരിച്ചു കാണുകയും മതം പറഞ്ഞു ഉദ്യോഗസ്ഥന്മാരുടെ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. മതവും ജാതിയും നോക്കിയല്ല സർക്കാർ സർവീസിൽ ജോലി നൽകുന്നതും ഉദ്യോഗസ്ഥമാർക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് നടപടി എടുക്കേണ്ടതും. സംഘപരിവാർ രാജ്യത്ത് നടത്തുന്ന വർഗീയ ധ്രുവീകരണത്തിനു പഠിക്കുന്ന ഉദ്യോഗസ്ഥന്മാർ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടെന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ സംഘപരിവാറിന്റെ വിവേചന മനോഭാവമുള്ള ഉദ്യോഗസ്ഥന്മാരെ…

കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ

തലശേരി: കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ. സുൽത്താൻ സിസ്റ്റേഴ്സിനെതിരെ ഒൻപത് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയവുമായാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് 14 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സുൽത്താൻ സിസ്റ്റേഴ്സിൻ്റേത് നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. നിയതി ആ‍ർ മഹേഷിൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് സുൽത്താൻ സിസ്റ്റേഴ്സിൻ്റെ ബാറ്റിങ് നിരയെ തക‍ർത്തെറിഞ്ഞത്. 20 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് അവർക്ക് നഷ്ടപ്പെട്ടത്. ഇതിൽ നാലും വീഴ്ത്തിയത് നിയതി തന്നെ. നേരത്തെ റേസ് ബ്ലാസ്റ്റേഴ്സിനെതിരായ മല്സരത്തിലും ഹാട്രിക് അടക്കം നിയതി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. മധ്യനിരയിൽ ദിവ്യ ​ഗണേഷിൻ്റെ ഒറ്റയാൾ പോരാട്ടമാണ് സുൽത്താൽ…

വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിക്കും

മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിക്കുന്ന പദയാത്ര ഏപ്രിൽ 27ന് ഞായറാഴ്ച നടക്കും. കേരള പദയാത്രയുടെ സന്ദേശം പഞ്ചായത്തിന്റെ മുഴുവൻ ഗ്രാമങ്ങളിലും എത്തിക്കുകയെന്നതാണ് പഞ്ചായത്ത് പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പദയാത്ര സ്വാഗതസംഘം കൺവീനർ ഷബീർ കറുമുക്കിൽ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണം: വാഗാ അതിർത്തിയും വ്യോമാതിർത്തിയും അടച്ചു; ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തി വെച്ചു

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നടപടിയിൽ പാക്കിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച ഇസ്ലാമാബാദിൽ ദേശീയ സുരക്ഷാ സമിതി യോഗം ചേർന്നു. ഈ യോഗത്തിൽ പാക്കിസ്താന്‍ നിരവധി പ്രധാന തീരുമാനങ്ങൾ എടുത്തു. ബുധനാഴ്ച നടന്ന സിസിഎസ് യോഗത്തിൽ, അട്ടാരി ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാനും ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ ഉടന്‍ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സിന്ധു നദീജല കരാർ അവസാനിപ്പിച്ചാൽ അത് യുദ്ധമായി കണക്കാക്കുമെന്ന് പാക്കിസ്താന്‍ സർക്കാർ അറിയിച്ചു. അതേസമയം, ഏത് ഭീകര പ്രവർത്തനത്തെയും ഞങ്ങൾ അപലപിക്കുന്നു എന്നും അവര്‍ പറഞ്ഞു. ഇതിനുപുറമെ, 1972 ലെ ഷിംല കരാർ മരവിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും ഉണ്ട്. സാർക്ക് വിസ പദ്ധതി പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഇസ്ലാമാബാദിൽ ആസ്ഥാനമായുള്ള ഇന്ത്യൻ സൈനിക, നാവിക, വ്യോമസേനാ ഉപദേഷ്ടാക്കളെ “അനഭിലഷണീയ…

‘പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി’: സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ സമ്മതിച്ചു!; സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം, പാക്കിസ്താനെതിരെ നയതന്ത്ര തലത്തിൽ കർശന നടപടികൾ സ്വീകരിച്ച് ഇന്ത്യ. സർക്കാരിനുവേണ്ടി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ വ്യാഴാഴ്ച പാർലമെന്റ് ഹൗസിൽ സർവകക്ഷി യോഗം ചേര്‍ന്നു. യോഗം ആരംഭിക്കുന്നതിനു മുമ്പ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികൾക്ക് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ജെ പി നദ്ദ, കിരൺ റിജിജു, മറ്റ് മന്ത്രിമാർ, ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും, കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി എന്നിവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. സർവകക്ഷി യോഗം ഏകദേശം രണ്ട് മണിക്കൂർ നേരം നീണ്ടുനിന്നു. പഹൽഗാമിലെ സംഭവത്തെക്കുറിച്ചും ഇന്ത്യാ…