ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീര്‍ക്കേണ്ടതായിട്ടുണ്ടാകും. അത് ആലോചിച്ച് നിങ്ങള്‍ അല്‍പം നിരാശരാകും. എങ്കിലും കുടുംബത്തില്‍ നിന്നുള്ള പിന്തുണ നിങ്ങളെ ഊര്‍ജസ്വലരാക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിലൂടെ കൂടുതല്‍ സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കാന്‍ സാധിക്കും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം: ഇന്ന് നിങ്ങൾ നിങ്ങൾ കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഇന്ന് നിങ്ങൾക്ക് പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും. നിയമ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍…
Month: March 2026
മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി; കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി
നോളജ് സിറ്റി : കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചത് കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകു്‌മെന്ന് മര്‍കസ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന ഈ തീരുമാനം, സംസ്ഥാനത്തെ യുനാനി വൈദ്യശാസ്ത്ര രംഗത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ്. ആരോഗ്യ മേഖലയില്‍ മര്‍കസ് നടത്തിവരുന്ന ദീര്‍ഘവീക്ഷണമുള്ള ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ എയ്ഡഡ് പദവി ലഭിച്ചതോടെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തന്നെ യുനാനി വൈദ്യശാസ്ത്രം പഠിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ആയുഷ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് ശാസ്ത്രീയമായ യുനാനി ചികിത്സ ലഭ്യമാക്കുന്നതിനും വഴിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ…
ജി. സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ല; അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യം: കെസി വേണുഗോപാല്‍
ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി നിലവില്‍ യാതൊരു രാഷ്ട്രീയ ചര്ച്ചകളും നടത്തിയിട്ടില്ലെന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങളാണെന്നും, ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്ത് തീരുമാനം എടുക്കണമെന്നത് പൂര്‍ണമായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സുധാകരനും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് തന്റെ നിലപാടെന്ന് വേണുഗോപാല്‍ പറഞ്ഞു. ദീര്‍ഘകാല രാഷ്ട്രീയാനുഭവവും പക്വതയും ഉള്ള നേതാവായതിനാല്‍ എന്ത് തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരന് മത്സരിക്കാന്‍ സീറ്റ് നല്‍കണമോയെന്നത്…
ഇറാൻ ജനതയോടൊപ്പം ഐക്യദാർഢ്യ രാവ് ഇന്ന്
മലപ്പുറം: അമേരിക്ക-ഇസ്രായേൽ ലോകഭീകരർ തകരട്ടെ; ഇറാൻ ജനതയോടൊപ്പം എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറാൻ ഐക്യദാർഢ്യ രാവ് ഇന്ന് (വെള്ളി) രാത്രി 930ന് മലപ്പുറത്ത്. വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. ഷഫീഖ്, സെക്രട്ടറി നാസർ കീഴ്പറമ്പ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർഷ തുടങ്ങിയവർ പങ്കെടുക്കും.
ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) സംരംഭങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വട്ടപ്പാറയിൽ സ്ഥിതി ചെയ്യുന്ന ശാന്തി മന്ദിരത്തിന് കിടക്കകൾ, മെത്തകൾ, വാട്ടർ ഡിസ്പെൻസറുകൾ, ടേബിളുകൾ എന്നിവ കൈമാറി. ഭവനരഹിതരായ വൃദ്ധരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പുനരധിവസിപ്പിക്കുകയും അഭയം നൽകുകയും ചെയ്യുന്ന ശാന്തി മന്ദിരം, കേരള സർക്കാർ, കേരള പോലീസ്, സംസ്ഥാന സാമൂഹിക നീതി വകുപ്പ് എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സിഎസ്‌ആർ സംരംഭത്തിന്റെ ഭാഗമായി, കെയർ ഹോമിലെ താമസക്കാർക്ക് 50 കിടക്കകൾ, 75 കസേരകൾ, 6 ഡൈനിംഗ് ഡെസ്കുകൾ, വാട്ടർ ഡിസ്പെൻസറുകൾ എന്നിവ സംഭാവന ചെയ്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരും , ഭവനരഹിതരുമായ ആളുകൾക്ക് ശാന്തി മന്ദിരം പരിചരണവും അഭയവും നൽകി വരുന്നു. കോടതി ഉത്തരവുകൾ വഴി…
അങ്കത്തിനൊരുങ്ങി കേരളം (ലേഖനം): ജയശങ്കർ പിള്ള, ടൊറന്റോ (കാനഡ)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ കേരളം വീണ്ടും തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് നീങ്ങുകയാണ്. വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉത്സവമേളം അരങ്ങൊഴിയുമ്പോൾ പൊരിവെയിലിൽ കണിക്കൊന്നകൾ പൂക്കുന്ന മീനച്ചൂടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് മൂന്നു മുന്നണികളും. മുൻ വർഷങ്ങളിലേതിനെ അപേക്ഷിച്ചു ഭാരതവും, ലോക മലയാളികളും ഉറ്റു നോക്കുന്ന വാശിയേറിയ തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യാം. കേരളത്തിന്റെ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ചരിത്രവും — 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള യാത്രയിൽ പാർട്ടികൾക്കുള്ള സാധീനവും നമുക്ക് വിശകലനം ചെയ്യാം. കേരളം ഇന്ത്യയിലെ വിദ്യാഭ്യാസപരമായി മുന്നിട്ടു നിൽക്കുന്ന, ഏറ്റവും രാഷ്ട്രീയബോധമുള്ള ജനങ്ങൾ ഉള്ള സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഉയർന്ന വിദ്യാഭ്യാസനിരക്ക്, സാമൂഹിക ബോധം, സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധത,മത സൗഹാർദ്ദം എന്നിവ കേരളത്തിലെ രാഷ്ട്രീയ സംസ്കാരത്തെ വ്യത്യസ്തമാക്കുന്നു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ, തൊഴിലാളി-കർഷക സമരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങൾ,, ജനാധിപത്യ മൂല്യങ്ങൾ ഉള്ള ജനങ്ങളും,രാഷ്ട്രീയ പ്രസ്ഥാനങ്ങളും, വിദേശ നിക്ഷേപം,പ്രവാസികൾ എന്നിവയുടെ…
ഫിലഡൽഫിയയിൽ “ആശയവിനിമയ കളരി”; സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്
ഫിലഡൽഫിയ: കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ‘ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം’ (Building Effective Communication) എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു. ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി (സ്നേഹതീരം), സെന്റ് മേരീസ് ക്നാനായ ചർച്ച് എന്നിവർ സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. 2026 മാർച്ച് 15 ഞായറാഴ്ച രാവിലെ കൃത്യം 11 മണിക്ക് (വിശുദ്ധ കുർബാനയ്ക്ക് ശേഷം) ഫിലഡൽഫിയ സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വച്ചാണ് ക്ലാസ് നടക്കുന്നത്. പ്രധാന വിവരങ്ങൾ: മുഖ്യപ്രഭാഷണം: ശ്രീമതി സീന മാത്യു (Family Counselor in Philadelphia, തിയോളജിക്കൽ സെമിനാരി ബിരുദധാരി, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അസോസിയേറ്റ് മിനിസ്റ്റർ). സാന്നിധ്യം: റവ. ഫാദർ റെന്നി എബ്രഹാം, റവ. ഫാദർ ചാക്കോ പുന്നൂസ്. ഇന്ന് സമൂഹത്തിലും കുടുംബങ്ങളിലും വർദ്ധിച്ചുവരുന്ന അസ്വാരസ്യങ്ങൾക്ക് പ്രധാന കാരണം ശരിയായ ആശയവിനിമയത്തിന്റെ…
റഷ്യൻ ഇന്റലിജൻസ് സഹായത്തോടെ ഇറാൻ ആക്രമണം ശക്തമാക്കുന്നു; യു എസ് റിപ്പോർട്ട് മിഡിൽ ഈസ്റ്റിനെ ഇളക്കിമറിക്കുന്നു
യുഎസ് സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനങ്ങളെക്കുറിച്ച് റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്നും, ഇത് ഇറാന് കൂടുതൽ കൃത്യതയോടെ ആക്രമണങ്ങൾ നടത്താൻ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിൽ തുടരുന്ന സൈനിക സംഘർഷങ്ങൾക്കിടയിൽ, ഒരു പുതിയ റിപ്പോർട്ട് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തി. റഷ്യ ഇറാന് സുപ്രധാന രഹസ്യാന്വേഷണ വിവരങ്ങൾ നൽകുന്നുണ്ടെന്ന് യുഎസ് ഭരണകൂടവുമായി ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ വിവരങ്ങൾ കൂടുതൽ കൃത്യതയോടെ യുഎസ് സൈനിക താവളങ്ങളെയും ആസ്തികളെയും ലക്ഷ്യമിടുന്നതിന് ഇറാനെ പ്രാപ്തമാക്കുന്നുണ്ടെന്ന് റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. യുഎസ് യുദ്ധക്കപ്പലുകളുടെയും സൈനിക വിമാനങ്ങളുടെയും സ്ഥാനങ്ങളെക്കുറിച്ചുള്ള സെൻസിറ്റീവ് വിവരങ്ങൾ ഈ ഇന്റലിജൻസ് വിവരങ്ങളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത് ഇറാനെ യുഎസ് സൈനിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സാധ്യതയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, യുദ്ധം ആരംഭിച്ചതുമുതൽ യുഎസ് സൈനിക ആസ്തികളുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ…
“ഞാൻ ട്രംപിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു”: എപ്സ്റ്റീൻ ഫയലുകളില്‍ ട്രംപിനെക്കുറിച്ച് ഇരയായ സ്ത്രീയുടെ വെളിപ്പെടുത്തല്‍
തനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ബിസിനസുകാരനായ ജെഫ്രി എപ്സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും പിന്നീട് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സ്ത്രീ അവകാശപ്പെട്ടു. വാഷിംഗ്ടന്‍: ജെഫ്രി എപ്സ്റ്റീൻ കേസ് വീണ്ടും അമേരിക്കയിൽ ശ്രദ്ധാകേന്ദ്രമായി. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഒരു സ്ത്രീയുടെ പഴയ എഫ്ബിഐ അഭിമുഖവും ഈ ഫയലുകളിൽ ഉൾപ്പെടുന്നു. പുറത്തുവന്ന രേഖകളിൽ ഒരു സ്ത്രീയുമായുള്ള അഭിമുഖവും ഉൾപ്പെടുന്നു. തനിക്ക് 15 വയസ്സുള്ളപ്പോൾ ബിസിനസുകാരനായ ജെഫ്രി എപ്സ്റ്റീൻ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും പിന്നീട് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും അവർ അവകാശപ്പെടുന്നു. തനിക്ക് 15 വയസ്സുള്ളപ്പോഴാണ് സംഭവം. ട്രംപ് തന്റെ പാന്റ്സിന്റെ സിപ്പ് അഴിച്ച് തന്നോട് ഓറൽ സെക്സ് ചെയ്യാൻ ആവശ്യപ്പെട്ടതായി സ്ത്രീ പറഞ്ഞു. ഇതിൽ പ്രകോപിതയായ സ്ത്രീ ട്രംപിന്റെ സ്വകാര്യ ഭാഗങ്ങൾ കടിച്ചുമുറിച്ചു, തുടർന്ന്…
അമേരിക്കയുടെ അഭിമാനമായ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇറാന്‍ തകര്‍ത്തു!
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് ഇറാന്റെ പ്രതികാരം തുടരുന്നു. ജോർദാനിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട THAAD മിസൈൽ പ്രതിരോധ സംവിധാനം ഇറാൻ തകർത്തു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു ശേഷം ഇറാൻ മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ജോർദാനിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട THAAD മിസൈൽ പ്രതിരോധ സംവിധാനം ഇറാൻ നശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ജോർദാനിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെയും യുഎസ് താവളങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമായി കാണിക്കുന്നു. ഇറാൻ THAAD റഡാറിനെ തകര്‍ത്തത് അമേരിക്കയുടെ മിസൈൽ പ്രതിരോധ ശേഷി ദുർബലപ്പെടുത്തി. യുദ്ധസമയത്ത് ബാലിസ്റ്റിക് മിസൈലുകളെ തടയുന്നതിനായി യുഎസ് വികസിപ്പിച്ചെടുത്തതാണ് THAAD സംവിധാനം. മിസൈലുകളെ ട്രാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും നിർണായക ഘടകമാണ്…
