ശ്രീനാരായണ മിഷൻ സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി. (SNMC) യുടെ വിഷു ആഘോഷം വേറിട്ട അനുഭവമായി

വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം Bethesda യിലെ സെവൻ ലോക്ക്സ് പ്രാഥമിക വിദ്യാലയത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമ്മയിൽ ഒരു നിറഞ്ഞ അനുഭവമായി മാറി. വിഷുക്കണി, വിഷുക്കൈനീട്ടം, സമൃദ്ധമായ പരമ്പരാഗത വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി . ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കു തെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്…

ചൈന-ഇറാൻ എണ്ണ കരാർ: താരിഫ് ഭീഷണി മുഴക്കി ട്രം‌പ്

ഇറാനു മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനായി, ടെഹ്‌റാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ അമേരിക്ക ലക്ഷ്യം വെച്ചു. ആഗോള രാഷ്ട്രീയത്തിൽ പുതിയൊരു തലത്തിലുള്ള പിരിമുറുക്കത്തിന്റെ സൂചന നൽകുന്ന, ചൈനയ്‌ക്കെതിരെ നേരിട്ട് ട്രം‌പ് ഉപരോധ ഭീഷണി മുഴക്കി. വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സമ്മർദ്ദ തന്ത്രം അമേരിക്ക കൂടുതൽ ശക്തമാക്കി. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ദ്വിതീയ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി സൂചിപ്പിച്ചു. അതിനർത്ഥം ഇറാൻ മാത്രമല്ല, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളും ലക്ഷ്യങ്ങളായി മാറിയേക്കാമെന്നാണ്. ഇറാനിയൻ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാണ് ചൈന. അമേരിക്ക മുന്നറിയിപ്പ് നടപ്പിലാക്കിയാൽ, ചൈനീസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചേക്കാം. സമുദ്ര ഉപരോധം ചൈന ഇറാനിയൻ എണ്ണ വാങ്ങുന്നത് നിരോധിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വൈറ്റ് ഹൗസിൽ പ്രസ്താവിച്ചു. ഏതെങ്കിലും രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിൽ ഇറാനിയൻ പണം…

വിദ്യാലയത്തിലെ ജാതി വെറിയന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)

ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു…

34 വർഷങ്ങൾക്ക് ശേഷം ഇസ്രായേൽ-ലെബനൻ നേതാക്കൾ ചർച്ച നടത്താൻ ഒരുങ്ങുന്നു

മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, വ്യാപകമായ ശ്രദ്ധ ആകർഷിച്ച ഒരു സുപ്രധാന നയതന്ത്ര സംരംഭം ഉയർന്നു വരുന്നു. ഏകദേശം 34 വർഷത്തിനിടെ ആദ്യമായി ഇസ്രായേലിന്റെയും ലെബനന്റെയും നേതാക്കൾ നേരിട്ട് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നിർദ്ദിഷ്ട കൂടിക്കാഴ്ചയെ കാണുന്നത്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഈ ചര്‍ച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും സ്ഥിതിഗതികൾക്ക് അൽപ്പം ആശ്വാസം നൽകുന്നതിനുമുള്ള ശ്രമമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേര് ട്രംപ് വ്യക്തമായി പറഞ്ഞില്ലെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും തമ്മിൽ സംഭാഷണം നടന്നേക്കാമെന്ന്…

മാർപ്പാപ്പയെ പ്രതിരോധിച്ച് ബിഷപ്പുമാർ; ജെ.ഡി വാൻസിനും ട്രംപിനും മറുപടി

ന്യൂയോർക് :യുദ്ധത്തിനെതിരെയുള്ള പോപ്പ് ലിയോ പതിനാലാമന്റെ പരാമർശങ്ങളെ വിമർശിച്ച വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനും പ്രസിഡന്റ് ട്രംപിനുമെതിരെ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാർ രംഗത്തെത്തി. യു.എസ് കത്തോലിക്കാ ബിഷപ്പുമാരുടെ ഡോക്ട്രിൻ കമ്മിറ്റി ചെയർമാൻ ബിഷപ്പ് ജയിംസ് മാസ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവനയെ ശക്തമായി എതിർത്തു. ഇറാൻ യുദ്ധത്തെ മാർപ്പാപ്പ വിമർശിച്ചതിന് പിന്നാലെ, ദൈവശാസ്ത്രപരമായ കാര്യങ്ങളിൽ സംസാരിക്കുമ്പോൾ പോപ്പ് ലിയോ പതിനാലാമൻ കൂടുതൽ “ജാഗ്രത” പാലിക്കണമെന്ന് വാൻസ് നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് ബിഷപ്പ് മാസ രംഗത്തെത്തിയത്. എന്നാൽ, സഭയുടെ ആയിരം വർഷത്തെ ‘നീതിയുക്തമായ യുദ്ധം’ എന്ന സിദ്ധാന്തം ഉയർത്തിപ്പിടിച്ചാണ് മാർപ്പാപ്പ സംസാരിക്കുന്നതെന്നും, അദ്ദേഹം കേവലം അഭിപ്രായം പറയുകയല്ല മറിച്ച് സുവിശേഷം പ്രസംഗിക്കുകയാണെന്നും ബിഷപ്പ് ജയിംസ് മാസ വ്യക്തമാക്കി. താൻ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പോപ്പ് ലിയോയും ആവർത്തിച്ചു.

ജോലിയും ജീവിതവും: തലമുറകൾക്കായുള്ള ചില ചിന്തകൾ

ഏതാനും വർഷങ്ങൾക്ക് മുമ്പ്, എന്റെ കുട്ടികളിലൊരാൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം എന്നോട് ചോദിച്ചു:”ജോലിയെക്കുറിച്ചോ കരിയറിനെക്കുറിച്ചോ ഡാഡിക്കു നൽകാനുള്ള ഏറ്റവും നല്ല ഉപദേശം എന്താണ്?” ആദ്യം ആ ചോദ്യം വളരെ ലളിതമായി തോന്നിയെങ്കിലും, അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചപ്പോൾ അതിന്റെ ആഴം എനിക്ക് ബോധ്യപ്പെട്ടു. അതൊരു കേവലമായ ജോലി തേടലോ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള അന്വേഷണമോ ആയിരുന്നില്ല.ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്ന ഒരു തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ യഥാർത്ഥത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ എന്താണെന്നറിയാനുള്ള ആത്മാർത്ഥമായ ആഗ്രഹമായിരുന്നു ആ വാക്കുകൾക്ക് പിന്നിൽ. ആ ചോദ്യം ദീർഘകാലം എന്റെ മനസ്സിൽ തങ്ങിനിന്നു. അത് ഒരു മകന്റെയോ മകളുടെയോ മാത്രം ചോദ്യമല്ലെന്നും, വരുംതലമുറകൾക്ക് കൂടി ഉപകാരപ്പെടുന്ന ഒന്നാണെന്നും ഞാൻ തിരിച്ചറിഞ്ഞു. അതിനാൽ, എന്റെ കുട്ടികൾക്കും പേരക്കുട്ടികൾക്കും അവർക്ക് ശേഷം വരുന്നവർക്കുമായി ഈ ചിന്തകൾ ഞാൻ പങ്കു വെക്കുകയാണ്‌ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് കരിയർ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ…

ഡ്യൂക്ക് സർവകലാശാലയ്ക്ക് 3 ദശലക്ഷം ഡോളർ (25 കോടി രൂപ)ധനസഹായം നൽകി ഇന്ത്യൻ വംശജരായ ദമ്പതികൾ

നോർത്ത് കരോലിന: ഇന്ത്യൻ വംശജനായ റേഡിയോളജിസ്റ്റ് വിജയ് രാമകൃഷ്ണനും ഭാര്യ പ്രവീണ രാമകൃഷ്ണനും ചേർന്ന് നോർത്ത് കരോലിനയിലെ പ്രശസ്തമായ ഡ്യൂക്ക് സർവകലാശാലയിലെ റേഡിയോളജി വിഭാഗത്തിന് 3 ദശലക്ഷം ഡോളർ (ഏകദേശം 25 കോടി രൂപ) ധനസഹായം നൽകി. സർവകലാശാലയിലെ മുൻ വിദ്യാർത്ഥി കൂടിയാണ് വിജയ്. സഹായത്തിന്റെ വിതരണം:2 ദശലക്ഷം ഡോളർ: അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള ഇന്നൊവേഷൻ ഫണ്ടിലേക്ക്.1 ദശലക്ഷം ഡോളർ: റേഡിയോളജി വിഭാഗത്തിലെ റെസിഡന്റ് ഡോക്ടർമാരുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമായി.ഈ മഹത്തായ സംഭാവനയുടെ ആദരസൂചകമായി ഡ്യൂക്ക് മെഡിക്കൽ പവിലിയനിലെ ഒന്നാം നിലയിലുള്ള റേഡിയോളജി സ്യൂട്ടിന് ദമ്പതികളുടെ പേര് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഡോക്ടർമാർക്ക് പരിശീലനം നൽകാൻ ഈ തുക സഹായിക്കും. തന്റെ പിതാവ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ആരംഭിച്ച റേഡിയോളജി സേവനങ്ങളുടെ പാരമ്പര്യം തുടരുന്നതിലും സമൂഹത്തിന് തിരികെ…

ഫോര്‍ട്ട് വര്‍ത്തിലെ ഡോളര്‍ നിര്‍മ്മാണ കേന്ദ്രത്തിലേക്കുള്ള ‘സ്റ്റാര്‍സ്’ സംഘത്തിന്‍റെ ഏകദിന യാത്ര അവസ്മരണിയമായി

ഡാളസ് : പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ‘സ്റ്റാര്‍സ്’ (സീനിയര്‍ ടുഗെതര്‍ അറ്റ് റിട്ടെയര്‍മെന്‍റ്) സംഘം ഫോര്‍ട്ട് വര്‍ത്തിലുള്ള എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്‍റിംഗ് ബ്യൂറോ സന്ദര്‍ശിച്ചു. അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്ന പ്രക്രിയ അടുത്തറിയാനുള്ള അപൂര്‍വ അവസരം സംഘാംഗങ്ങള്‍ക്ക് ലഭിച്ചു. കറന്‍സി നിര്‍മ്മാണ രീതികളും വീഡിയോ പ്രദര്‍ശനവും ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ മനസിലാക്കുവാന്‍ സാധിച്ചു. അമേരിക്കയില്‍ ഡോളര്‍ അച്ചടിക്കുന്നത് വാഷിംഗ്ടണ്‍ ഡി.സി യിലും ഫോര്‍ട്ട്വര്‍ത്തിലും മാത്രമാണെന്ന പ്രത്യേകതയും സംഘം മനസിലാക്കി, തുടര്‍ന്ന് സംഘം ഫോര്‍ട്ട്വര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന മ്യഗശാലയും സന്ദര്‍ശിച്ചു. അറിവും അനുഭവും ചേര്‍ന്ന ഈ ഏകദിന യാത്ര എല്ലാംവര്‍ക്കും സന്തോഷകരമായ ഓര്‍മ്മയായി. യാത്രക്ക് ഇടവക വികാരിയും സ്റ്റാര്‍സ് പ്രസിഡന്‍റുമായ റവ. റോബിന്‍ വര്‍ഗീസ്, സെക്രട്ടറി ശ്രീ ജേക്കബ് ജോര്‍ജ് എന്നിവര്‍ നേത്യത്വം നല്‍കി.

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ: ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും, വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറം ഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ച് വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹിക നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു . ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. പുരോഗമന സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും തുടർന്നു കൊണ്ടിരിക്കുന്ന ജാതി കൊലകൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്…

യുഎസ്-ഇറാന്‍ സംഘര്‍ഷം: ഖത്തറിന്റെ സമാധാന ശ്രമങ്ങളെ യൂറോപ്യൻ കൗൺസിൽ പ്രശംസിച്ചു

ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള യഥാർത്ഥ മധ്യസ്ഥനായി ഖത്തറാണ് പ്രവർത്തിക്കുന്നതെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രശംസിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും യുദ്ധത്തിന്റെ വക്കിലെത്തുകയും ചെയ്ത സമയത്താണ് അദ്ദേഹത്തിന്റെ പ്രശംസ. 2026 ഏപ്രിൽ 15-ന് അന്റോണിയോ കോസ്റ്റ ഖത്തർ സന്ദർശിക്കുകയും അതിന്റെ നയതന്ത്രത്തെ പ്രശംസിക്കുകയും ചെയ്തു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഖത്തർ ആവശ്യമായ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഏപ്രിൽ 14-ന് അദ്ദേഹം അബുദാബി സന്ദർശിക്കുകയും അവിടെ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനത്തിനായുള്ള സംഭാഷണത്തിനും നയതന്ത്രത്തിനും യൂറോപ്യൻ യൂണിയൻ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2026 ഏപ്രിൽ 8-ന് പാക്കിസ്താന്റെ സഹായത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ഒരു സമാധാന കരാറിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ഇരുപക്ഷവും അത് ലംഘിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…