ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ അവയ്ക്ക് പിന്നിലെ യഥാർത്ഥ ചോദ്യം വളരെ കൗതുകകരമാണ്. ലോകത്തിലെ എണ്ണ, വാതക ശേഖരത്തിന്റെ ഭൂരിഭാഗവും പേർഷ്യൻ ഗൾഫിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ആഗോള ഊർജ്ജ വിതരണത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത് ഈ മേഖലയിലാണ്. ലോകത്തിലെ എണ്ണ ശേഖരത്തിന്റെ ഏതാണ്ട് പകുതിയും അതിന്റെ വാതക ശേഖരത്തിന്റെ ഏകദേശം 40 ശതമാനവും ഭൂമിയുടെ ഉപരിതലത്തിന്റെ വെറും 3 ശതമാനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് യാദൃശ്ചികമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വർഷത്തെ ഭൂമിശാസ്ത്ര പ്രക്രിയകളുടെയും പ്രകൃതി രൂപീകരണങ്ങളുടെയും ഫലമാണ്, ഇത് ഈ മേഖലയെ ഒരു പ്രധാന ഊർജ്ജ കേന്ദ്രമാക്കി മാറ്റി. ഏകദേശം 35 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, അറേബ്യൻ പ്ലേറ്റും യുറേഷ്യൻ പ്ലേറ്റും ആയ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിച്ചതോടെയാണ് ഈ നിഗൂഢത ആരംഭിച്ചത്. ഈ കൂട്ടിയിടി എണ്ണ, വാതക നിക്ഷേപങ്ങൾക്ക് അനുയോജ്യമായ ഭൂഗർഭ ഘടനകൾ സൃഷ്ടിച്ചു.…
Month: April 2026
മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി.ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ നിരവധി മുതിർന്ന പൗരന്മാർ പങ്കെടുത്തു. മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. കുമാര പിള്ള മുഖ്യപ്രഭാഷണം നടത്തി. വാർദ്ധക്യകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും അവയെ നേരിടേണ്ട രീതികളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. ആധുനിക കാലത്ത് മുതിർന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് പ്രമുഖ ഐ.ടി വിദഗ്ധൻ സുധിൻ ചാണ്ടി വർഗീസ് ക്ലാസ്സ് നയിച്ചു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നും, സുരക്ഷിതമായി ഇന്റർനെറ്റും സോഷ്യൽ മീഡിയയും…
മോഹൻലാലും സംഘവും അവതരിപ്പിക്കുന്ന “കിലുക്കം -25” മെഗാഷോ ഏപ്രില്‍ 17-ന് ഹ്യൂസ്റ്റണില്‍
ഹ്യൂസ്റ്റണ്‍: ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന“കിലുക്കം 25” 2026 ഏപ്രിൽ 17-ന് വെള്ളിയാഴ്ച വൈകീട്ട് 6.30 -ന് HOUSTON, Smart Financial Centre, Sugar Land, TX -ൽ അരങ്ങേറുന്നു. ഈ മെഗാഷോ, ഒരു സ്റ്റേജ് മാത്രമല്ല പ്രവാസി മലയാളികളുടെ സാംസ്കാരിക തനിമ പകരുന്ന ഓർമ്മകളുടെ പുനരാവിഷ്കാരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾക്ക്, സ്വന്തം ഭാഷയുമായും സംസ്കാരവുമായി ഓർമ്മ പുതുക്കുവാനുളളഅപൂർവ അവസരമായി ഇത് മാറുന്നു. വിൻസർ ഹോം ലെൻഡിംഗിന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. “കിലുക്കം 25” ലൈവ് സ്റ്റേജ് ഷോയിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ മോഹൻലാലിനൊപ്പം മനോജ് കെ. ജയൻ, സ്റ്റീഫൻ ദേവസി, ജ്യോത്സ്ന, ഭാമ, നോബി, കുട്ടി അഖിൽ, അപർണ മൾബറി, രമ്യ, ബ്രൂസ് ലീ, ബാല മുരളി, ശ്യാം പ്രസാദ്എന്നിവരടങ്ങുന്ന താരനിര അണിനിരക്കും. സംഗീതം, നൃത്തം, കോമഡി,…
ഐ. പി. സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ
ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രിൽ 11-ന് ഐ.പി.സി ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോഷിൻ ഡാനിയേൽ കണക്കും അവതരിപ്പിച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത 3 വർഷത്തേക്കുള്ള ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡൻ്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്കലഹോമ) സെക്രട്ടറി, വെസ്ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടിൽ(ഹ്യൂസ്റ്റൺ) ട്രഷറാർ, ടിജു തോമസ് ഹ്യൂസ്റ്റൺ) ജനറൽ കൗൺസിൽ…
അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ’ എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു. ജൂലൈ മാസം മുതൽ സംപ്രേഷണം ആരംഭിക്കുന്ന ഈ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10-ന് അറ്റ്‌ലാന്റയിൽ വെച്ച് നടത്തപ്പെടും. മലയാള ക്രിസ്തീയ സംഗീത മേഖലയിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി എത്തും. യു.എസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന 9 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡും കൂടാതെ പ്രമുഖ സംഗീത സംവിധായകരുടെ ആൽബങ്ങളിൽ പാടാനുള്ള സുവർണ്ണാവസരവും ലഭിക്കും. താൽപ്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ജൂൺ 15-ന് മുൻപായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: സണ്ണി…
ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം
അറിവ് പോലെ പ്രധാനമാണ് അച്ചടക്കവും അനുധാവനവും: കാന്തപുരം ഉസ്താദ് കോഴിക്കോട്: ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2026-2027 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുമുഖങ്ങളിൽ നിന്നും നേടുന്ന അറിവുകൾക്കൊപ്പം തിരുചര്യയിലൂടെ കൈമാറിപോന്ന അച്ചടക്കവും അനുധാവനവും ശീലിക്കുമ്പോഴാണ് പണ്ഡിതർക്ക് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് പരമ്പരാഗത പഠനാരംഭ രീതിയായ ‘അൽ മുസൽസലു ബിൽ അവ്വലിയ്യ’-ഹദീസു റഹ്‌മ ചൊല്ലികൊടുത്താണ് ഉസ്താദ് അധ്യയന വർഷം ഉദ്‌ഘാടനം ചെയ്തത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ…
ഖുർആൻ പഠനത്തിനുള്ള ജനകീയ സംരംഭം; ‘നൂൻ ഖുർആൻ ലേണിംഗി’നു തുടക്കമായി
ദോഹ: പ്രവാസി മലയാളികളുടെ ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ് ഫോം -നൂൻ ഖുർആൻ ലേണിംഗിന് ദോഹയിൽ തുടക്കമായി. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ) ഖത്തറിന്റെ മേൽനോട്ടത്തിൽ ആണ് സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവർക്ക് പ്രയോജനപ്രദമാകുന്ന സംവിധാനത്തിന് ആരംഭം കുറിച്ചത്. ലളിതമായ പഠന സാമഗ്രികളും എ ഐ ഉൾപ്പെടെ നൂതന സാങ്കേതങ്ങളും ടൂളുകളും ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന നൂൻ ഖുർആൻ ലേണിംഗിന്റെ ഉദ്‌ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ ഓൺലൈനിലൂടെ നിർവഹിച്ചു. മനുഷ്യ സമൂഹം പല തരം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന പുതിയ കാലത്ത് വിശുദ്ധ ഖുർആനിലൂടെ ആദർശപരവും പ്രായോഗികവുമായ കരുത്ത് നേടുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം ഓര്മപ്പെടുത്തി. പ്രവാസത്തിന്റെ തിരക്കിനിടയിലും ദൈവിക ഗ്രന്ഥം മനസ്സിലാക്കാനുള്ള അസുലഭമായ…
പ്രവാസി വെല്‍ഫെയര്‍ തെരഞ്ഞെടുപ്പ് 2026 ക്വിസ് മത്സരം സംഘടിപ്പിച്ചു
ദോഹ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ അബ്ദുല്‍ റഫീഖ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടക്കല്‍ മണ്ഡത്തിലെ ഹബീബ് റഹ്മാൻ ടി രണ്ടാം സ്ഥാനവും, മങ്കട മണ്ഡലത്തിലെ ഉസ്മാൻ കിളയിൽ മൂന്നാം സ്ഥാനവും നേടി. ജമീല കെ മണ്ണാര്‍ക്കാട്, റാദിയ റസാഖ് മട്ടന്നൂര്‍, ജോളി തോമസ് പൂഞ്ഞാര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി. നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരള രാഷ്ട്രീയത്തിന്റെയും ചരിത്രവും വര്‍ത്തമാനവും ആസ്പദമാക്കി ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. അലി അജ്മല്‍ വടക്കാങ്ങര മത്സരം നിയന്ത്രിച്ചു.
സാറാമ്മ ചെറിയാൻ അന്തരിച്ചു
പത്തനാപുരം: പിടവൂർ വേങ്ങൽ മണപ്പുറത്ത് സാറാമ്മ ചെറിയാൻ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പിൽ പീടികയിൽ കുടുംബാംഗമാണ്. സംസ്കാരം: നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ്: ഫാ. വി.ഐ. ചെറിയാൻ. മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി). മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോഷ് വർഗീസ് നെല്ലിക്കുന്നേൽ. റിപ്പോര്‍ട്ട്: സാംകുട്ടി, ഡെലവെയർ
ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഇന്ധനം തീരുന്നു
യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഉടൻ തന്നെ ജെറ്റ് ഇന്ധനത്തിന് കടുത്ത ക്ഷാമം നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് കൗൺസിൽ ഓഫ് എയർപോർട്ട്സ് ഇന്റർനാഷണൽ യൂറോപ്പ് (ACI യൂറോപ്പ്) മുന്നറിയിപ്പ് നൽകി. ഇത് അന്താരാഷ്ട്ര വിമാനങ്ങളെയും യാത്രയെയും നേരിട്ട് ബാധിക്കുകയും വിമാനങ്ങൾ റദ്ദാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കാരണം 2026 മാർച്ച് മുതൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള വ്യോമയാന ഇന്ധനത്തിന്റെ ഏകദേശം 50 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്, ഇപ്പോൾ അവ പൂർണ്ണമായും നിലച്ചിരിക്കുന്നു. ഇത് യൂറോപ്പിൽ ഇന്ധന വിലയിൽ കുത്തനെ വർദ്ധനവിന് കാരണമായി, മാർച്ച് അവസാനത്തോടെ ഒരു മെട്രിക് ടണ്ണിന് $1838 ആയി,ഇത് മുമ്പത്തെ നിലയേക്കാൾ ഇരട്ടിയിലധികമാണ്. ബ്രിൻഡിസി വിമാനത്താവളത്തിലെ ഇന്ധന ശേഖരം പൂർണ്ണമായും തീർന്നതോടെ നിരവധി…
