സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി ടെക്സസിൽ മുങ്ങിമരിച്ചു

ടെക്സസ് : ടെക്സസിൽ മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബിരുദധാരിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരണപ്പെട്ടത്. ടെക്സസ്-ലൂസിയാന അതിർത്തിയിലെ ടോളിഡോ ബെൻഡ് റിസർവോയറിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം പോയ അനുരൂപ്, മീൻപിടുത്തത്തിനിടെ വെള്ളത്തിൽ വീണുപോയ മൂന്ന് കൂട്ടുകാരെയും സാഹസികമായി രക്ഷപെടുത്തി. മികച്ച നീന്തൽതാരമായിരുന്ന അനുരൂപ് എല്ലാവരെയും കരയ്ക്കെത്തിച്ചെങ്കിലും, കാലുകൾ വെള്ളത്തിനടിയിലെ മീൻവലയിലോ കമ്പിയിലോ കുടുങ്ങിപ്പോയതിനെ തുടർന്ന് വെള്ളത്തിന് താഴേക്ക് താഴ്ന്നുപോവുകയായിരുന്നു. പിന്നീട് 20 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പഠനത്തിൽ മിടുക്കനായിരുന്ന അനുരൂപിന് അടുത്തിടെയാണ് അമേരിക്കയിൽ ജോലി ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബവുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.

ഹൂസ്റ്റണിൽ അന്തരിച്ച പ്രീത തോമസിന്റെ പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: മെയ് 27 ന് ഹൂസ്റ്റണിൽ അന്തരിച്ച റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണി പ്രീത തോമസിന്റെ (51 വയസ് ) പൊതുദർശനം ജൂൺ 5 നു വെള്ളിയാഴ്ചയും സംസ്കാരം ജൂൺ 6 ന് ശനിയാഴ്ചയും നടത്തപ്പെടും. പരേത പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും സാറാമ്മ ഈശോയുടെയും മകളാണ്. മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ് സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ് പൊതു ദർശനം : ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സ്ഥലം: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048 സംസ്കാരം ശുശ്രൂഷകൾ: ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ സ്ഥലം: IPC Hebron Houston, 4660 S Sam…

ഇന്റർനാഷണൽ പ്രയർ ലൈൻ 629-ാമത് സമ്മേളനം,റവ. പി. എം. സാമുവൽ വചനസന്ദേശം നൽകി

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 629-ാമത് ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ചൊവ്വാഴ്ച ഭക്തിപൂർവ്വം നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്. ഈസ്റ്റേൺ സമയം രാത്രി 9 മണിക്ക് (സെൻട്രൽ സമയം 8:00 മണി) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള ശ്രീ. സി. വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള ശ്രീ. തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവ്വം വായിച്ചു. തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ…