സോമർസെറ്റ്, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ, ഭാരതത്തിന്റെ അപ്പസ്തോലനും , ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 2026 ജൂൺ 26 മുതൽ ജൂലൈ 6 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ ആത്മീയ നവീകരണത്തിന്റെയും കുടുംബസംഗമത്തിന്റെയും വിശ്വാസ സാക്ഷ്യത്തിന്റെയും മഹത്തായ വേദിയാകും. ദേവാലയ വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരിയുടെ നേതൃത്വത്തിലാണ് തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. “കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം.” (സങ്കീർത്തനം 118:24) എന്ന വചനമാണ് ഇത്തവണത്തെ തിരുനാൾ സന്ദേശം. ജൂൺ 26 (വെള്ളി) – കൊടിയേറ്റം & പിതാക്കന്മാരുടെ ദിനം: വൈകുന്നേരം 7:30-ന് വിശുദ്ധ കുർബാനയും നൊവേനയും (മുഖ്യകാർമ്മികൻ: റവ. ഫാ. കെവിൻ മുണ്ടയ്ക്കൽ). തുടർന്ന് 8:45-ന് കൊടിയേറ്റം, ലദീഞ്ഞ്. (നേതൃത്വം: സെൻറ് തോമസ് വാർഡ്). ജൂൺ…
Month: June 2026
വിവാഹരാത്രിയിൽ വധുവിനെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
ഷിക്കാഗോ: വിവാഹരാത്രിയിൽ നവദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട വധുവിന്റെ കേസിൽ ഒളിവിൽ പോയ ഭർത്താവ് 13 വർഷങ്ങൾക്ക് ശേഷം പിടിയിലായി. 2012-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ അർണോൾഡോ ജിമെനെസ് (44) എന്നയാളെയാണ് ഇന്റർപോളിന്റെയും മെക്സിക്കൻ അധികൃതരുടെയും സഹായത്തോടെ എഫ്.ബി.ഐ അറസ്റ്റ് ചെയ്ത് യു.എസിൽ എത്തിച്ചത്. 2012 മേയ് 11-നായിരുന്നു അർണോൾഡോ ജിമെനെസും എസ്ട്രെല്ല കരേര (26) എന്ന യുവതിയും തമ്മിലുള്ള വിവാഹം. വിവാഹ സൽക്കാരത്തിന് ശേഷം കരേരയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ, ഇലිනോയിസിലെ ബർബങ്കിലുള്ള അപ്പാർട്ട്‌മെന്റിലെ ബാത്ത് ടബ്ബിൽ കരേരയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ റിസപ്ഷൻ സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മരണസമയത്തും യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. യുവതിയെ കാറിനുള്ളിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാത്ത് ടബ്ബിലേക്ക് മാറ്റിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം മെക്സിക്കോയിലേക്ക് കടന്ന…
എഞ്ചിനിയറിങ് കോളേജ് പ്രവേശന നടപടികൾ സുതാര്യവും സമയബന്ധിതവുമാക്കും; ഉന്നതതല ചർച്ച നടന്നു
സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ പ്രവേശന-അലോട്ട്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ വിപുലമായ സന്നാഹങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കേരള എഞ്ചിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സർവകലാശാലാ നേതൃത്വങ്ങൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത പ്രത്യേക ഉന്നതതല ചർച്ച നടന്നു. എൻജിനിയറിങ് കോളേജുകൾ നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ യോഗം വിശദമായി വിലയിരുത്തി. പ്രത്യേകിച്ച്, കോഴ്‌സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ക്യാമ്പസുകളിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശന നടപടികൾ വൈകാതെ പൂർത്തിയാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. വിദ്യാർഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യവും എല്ലാവർക്കും തുല്യമായ അവസരങ്ങളും സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി. സർവകലാശാലാ അധികൃതരും എഞ്ചിനിയറിങ് കോളേജ് നേതൃത്വവും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച്…
പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ സ്‌പേസ് പദ്ധതി: വർഷങ്ങളായി വെറുതെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടുകളിലും പരിസരത്തും വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് ഒരു പുതിയ പദ്ധതി ആരംഭിച്ചു. “സ്പേസ്” (Scrap Processing for Area Cleanup and Enhancement – SPACE) എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒരു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വളരെക്കാലമായി പോലീസ് സ്റ്റേഷനുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിന് ഇത് ശാശ്വത പരിഹാരം നൽകും. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (KPHCC) നേതൃത്വത്തിൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘സീറോ’ (CERO)-യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ (Reclaim, Renew, Revive) എന്ന ടാഗ്‌ലൈനിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ചെയർമാനായും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടർ അംഗവുമായുള്ള ഉന്നതതല…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു
പാലക്കാട് : ജില്ലയോടുള്ള തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിനും അവഗണനയ്ക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിന് മുൻവശം പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ പ്രതിഷേധ തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ (പോളി, ITI, VHSE) 28,723 ആണ്. ഈ കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 44,117 വിദ്യാര്‍ഥികളില്‍ 15,394 സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല നേരിടുന്ന സീറ്റ് ക്ഷാമം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തന്നെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.…
പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ വധുവും കാമുകനും അറസ്റ്റില്‍
പൂനെ: ചിലപ്പോഴൊക്കെ ബന്ധങ്ങൾ പുറമേ നിന്ന് നോക്കുമ്പോൾ വളരെ മനോഹരമായി തോന്നുമെങ്കിലും അവയുടെ പിന്നിലെ സത്യം മനസ്സിലാക്കാൻ പ്രയാസമാണ്. സോഷ്യൽ മീഡിയയിൽ സന്തോഷകരമായി തോന്നിയ ഒരു പ്രണയകഥ ഒരു ദാരുണമായ കൊലപാതകത്തില്‍ അവസാനിച്ചതായ ഒരു കേസാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേതൻ അഗർവാളിന്റെയും പ്രതിശ്രുത വധു സിയയുടെയും ഫോട്ടോകളും വീഡിയോകളും പലരും തികഞ്ഞ ദമ്പതികളാണെന്ന് കരുതിയിരുന്നു, എന്നാൽ, പോലീസ് അന്വേഷണത്തിൽ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ അവരുടെ ബന്ധത്തിന്റെ പ്രതിച്ഛായയെ പൂർണ്ണമായും മാറ്റിമറിച്ചു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ഇൻഡോറിലെ കുപ്രസിദ്ധമായ രാജ രഘുവംശി കൊലപാതക കേസിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. 26 കാരനായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിനെ 20 വയസ്സുള്ള പ്രതിശ്രുത വധു സിയ ഗോയലും 22 കാരനായ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത് നാടിനെ നടുക്കി. ചരിത്രപ്രസിദ്ധമായ…
കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർ മരിച്ചു; 40 ലധികം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം; സൈന്യത്തെ വിന്യസിച്ചു
കൊൽക്കത്തയിലെ തരതല പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു വെയർഹൗസിന്റെ മേൽക്കൂര തകർന്നുവീണ് മൂന്ന് പേർ മരിക്കുകയും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്തതായി സംശയിക്കുന്നു. സൈന്യവും പോലീസും സംയുക്തമായി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ ചൊവ്വാഴ്ച തരതല പ്രദേശത്ത് നിർമ്മാണത്തിലിരുന്ന ഒരു വെയർഹൗസിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നുവീണു. ഇതുവരെ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നു. അപകടം പ്രദേശത്ത് പരിഭ്രാന്തി പരത്തി, ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പശ്ചിമ കൊൽക്കത്തയിലെ തരാല പോലീസ് സ്റ്റേഷൻ പ്രദേശത്തെ ട്രാൻസ്‌പോർട്ട് ഡിപ്പോ റോഡിലാണ് സംഭവം. അപകടസമയത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പെട്ടെന്ന്, കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു, നിരവധി പേർ അതിനടിയിൽ കുടുങ്ങി. രക്ഷാപ്രവർത്തനം ആരംഭിച്ചതും അവശിഷ്ടങ്ങൾക്കിടയിൽ…
കടപ്പാറ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു
തിരുവനന്തപുരം: മംഗലം മൂർത്തിക്കുന്നിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസി സമര നേതാക്കളും വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളും ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ, പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി ടീച്ചർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ഷെരീഫ് പള്ളത്ത്, ഭൂസമരസമിതി കോഡിനേറ്റർ കെ.കെ.ഷാജഹാൻ, ആദിവാസി ഊരുമൂപ്പൻ വാസു കടപ്പാറ, വി.വസന്ത, രാജി രാജൻ, സന്ധ്യ മുരളി, ഹമീദ് ആലത്തൂർ, മുഹമ്മദ് ഷെരീഫ്. യു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സമരം ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാതെ കടപ്പാറയിലെ ആദിവാസികൾ ഇപ്പോഴും ദുരിതജീവിതം തുടരുകയാണ്. സർക്കാർ തലത്തിൽ വിവിധ ചർച്ചകളും സർവേ നടപടികളും നടന്നെങ്കിലും ഭൂമി എന്ന ഇവരുടെ ന്യായമായ ആവശ്യത്തെ ഇടതു സർക്കാർ…
രാശിഫലം (24-06-2026 ബുധന്‍)
ചിങ്ങം: കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ നല്ല സമയമാണ്. കന്നി: ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ താത്‌പര്യമുള്ളവര്‍ക്കും ഇത് നല്ല സമയമല്ല. ആരോഗ്യപരമായ കതാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. തുലാം: സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ വേണം. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. ചെലവുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വൃശ്ചികം: കോപം നിയന്ത്രിക്കുക. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ തർക്കമുണ്ടായേക്കാം. ആരോഗ്യ കാര്യങ്ങളിലും ജാഗ്രത വേണം. ധനു: പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ദ്ധിക്കും. പ്രിയപ്പെട്ടവരുമായി…
ബിജെപിക്ക് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധമായാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിട്ടു. കോർപറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ എസ്‌പി ദീപക് ആണ് ബിജെപി കൗൺസിലർമാർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എതിർ കൗൺസിലർമാർ നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി സത്യപ്രതിജ്ഞ ചെയ്യാൻ നിർദ്ദേശിക്കണമെന്നും അതുവരെ അവരെ കൗൺസിലിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. കൗൺസിലർമാർ ദൈവങ്ങളുടെയും സംഘടനകളുടെയും രക്തസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തു. മേയർ തിരഞ്ഞെടുപ്പിൽ അവർ വോട്ട് ചെയ്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ ദൈവനാമത്തിൽ അല്ലെങ്കിൽ സഗൗരവം എന്ന് പറയുന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ…