വേദികളിൽ ശബ്ദവിസ്മയം തീർക്കുന്ന മാന്ത്രികൻ ‘അനിയന്‍ ഡാളസ്’

ഡാളസ്: ​കഴിഞ്ഞ കാൽ നൂറ്റാണ്ടായി ആഗോള ഓഡിയോ പ്രൊഡക്ഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ശബ്ദ സംവിധായകനാണ് ‘അനിയൻ ഡാളസ്’. വിഷ്വൽ മീഡിയയുടെ അതിപ്രസരമുള്ള ഇക്കാലത്തും, കേവലം ശബ്ദസാങ്കേതികവിദ്യയുടെ മാത്രം കരുത്തിൽ ലോകമെമ്പാടുമുള്ള വൻകിട വേദികളെ കീഴടക്കാൻ അദ്ദേഹത്തിന്റെ മാന്ത്രിക കൈവിരലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഡാളസ് കേന്ദ്രമായി സ്വന്തം ഓഡിയോ പ്രൊഡക്ഷൻ കമ്പനി വിജയകരമായി നടത്തുന്ന അദ്ദേഹം ഇന്ന് ഈ രംഗത്തെ ഒരു ആഗോള ബ്രാൻഡ് തന്നെയാണ്. ​അമേരിക്ക, കാനഡ, സൗത്ത് അമേരിക്ക, യു കെ , ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ അനിയൻ ഡാളസിന്റെ ശബ്ദവിന്യാസം എത്തിച്ചേർന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ വൻകിട കൺവെൻഷനുകൾക്ക് സാങ്കേതിക തികവോടെ ശബ്ദഗാംഭീര്യമേകുക എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. അമേരിക്കയിലെ പ്രമുഖ നഗരങ്ങളിൽ നടക്കുന്ന കൺവെൻഷനുകളിലും അനിയൻ ഡാളസിന്റെ അത്യാധുനിക സൗണ്ട് സിസ്റ്റമാണ് ഉപയോഗിച്ചുവരുന്നത്. ​ഹോളിവുഡ്, മോളിവുഡ്…

ലൂസി ദാസ് ഫിലഡൽഫിയയിൽ അന്തരിച്ചു

ഫിലഡൽഫിയ: ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖ കുടുംബത്തിലെ അംഗമായ ലൂസി കിച്ചനർ ദാസ് (91)ഫിലഡൽഫിയയിൽ അന്തരിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷൻ്റെ ആദ്യകാല പ്രവർത്തകയാണ്. നാടകാഭിനയത്തിലും ശ്രദ്ധേയ ആയിരുന്നു. അസംപ്ഷൻ ബി.വി.എം. ചർച്ച് അംഗവും, മലയാളി അസോസിയേഷൻ ഓഫ് ഫിലഡൽഫിയ അംഗവുമായിരുന്നു. ചേർത്തലയാണ് സ്വദേശം. ലുധിയാന നഴ്‌സിംഗ് സ്‌കൂളിൽ നിന്ന് നഴ്സിംഗില്‍ ബിരുദമെടുത്തതിനു ശേഷം ഡല്‍ഹി എയിംസില്‍ സേവനമനുഷ്ഠിച്ചു. 1970-ൽ അമേരിക്കയിലെത്തി. ഐൻസ്റ്റീൻ ഹോസ്‌പിറ്റലിലും തുടർന്ന് ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും രജിസ്‌ട്രേഡ് നഴ്‌സ് ആയി സേവനമനുഷ്‌ഠിച്ചു. ഭർത്താവ്: പരേതനായ കിച്ചനാർ ദാസ്. മക്കൾ: ലിസ് (ഓസ്റ്റിൻ), ജാനിസ് (ഡാമിയൻ), ക്രിസ്റ്റിന (പയസ്) ,നിവിൻ ദാസ് (ക്രിസ്റ്റി), നെഡ് ദാസ് (നിമ്മി). കൊച്ചുമക്കൾ: കാതറിൻ, ഡേവിസ്, സിന്തിയ, ജെനോവ, ജോഷ്വ, മാക്സിമസ്, നിക്കോളാസ്, അലക്സാണ്ടർ, കെയ്റ്റലിൻ. കുഞ്ഞുമക്കൾ: അലീന, കെയ്‌ലി, ജൂലിയസ്, ഡയാൻ, നോവ. പൊതുദർശനം: ജൂലൈ 27 തിങ്കളാഴ്ച…

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍

ന്യൂയോര്‍ക്ക്: പരിശുദ്ധ അന്ത്യോഖ്യന്‍ സിംഹാസനത്തിന്‍ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവയെ അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടര്‍ അയൂബ് മോര്‍ സില്‍വാനിയോസ് തിരുമേനിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും വൈദികരും വിശ്വാസികളും ചേര്‍ന്ന് ജൂലൈ മാസം 21-ാം തീയതി ന്യൂയോര്‍ക്കിലുള്ള ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ വെച്ച് സ്വീകരിച്ച് ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. ഭദ്രാസന ആസ്ഥാനത്ത് അതിവിപുലമായ സ്വീകരണമാണ് ശ്രേഷ്ഠ ബാവയ്ക്ക് നല്കിയത്.

ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി അന്നാ പൗലീന ലൂണ

വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന 2,65,000-ത്തിലധികം വരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്. ജനപ്രതിനിധി അന്നാ പൗലീന ലൂണ ട്രംപ് ഭരണകൂടത്തെ സമീപിച്ചു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് അയച്ച കത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗമായ ലൂണ ഈ ആവശ്യം ഉന്നയിച്ചത്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ചൈനയുടെ ഇടപെടൽ ഉണ്ടായെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനീസ് പൗരന്മാരുടെ നിലവിലുള്ള എല്ലാ F-1, J-1 വിദ്യാർത്ഥി വിസകളും റദ്ദാക്കണമെന്നും പുതിയ വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണമെന്നുമാണ് ലൂണ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൈനയെ അപകീർത്തിപ്പെടുത്താനാണ് യുഎസ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന വിദ്യാർത്ഥി സമൂഹത്തിന്മേൽ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് സർവ്വകലാശാലകളുടെയും നയതന്ത്രജ്ഞരുടെയും കടുത്ത എതിർപ്പിന് കാരണമായേക്കാം. ചൈനീസ്…

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഓണാഘോഷവും പുരസ്കാര ദാനവും ഓഗസ്റ്റ് 22 ശനിയാഴ്ച

ഫിലഡൽഫിയ : വടക്കേ അമേരിക്കയിലെ മുഖ്യ ജനകീയ സംഘടനയും ഇതര സംഘടനകളുടെ ഐക്യ വേദിയുമായ ട്രൈസ്റ്റേറ്റ് കേരള ഫോറം ” പൊന്നോണം വന്നോണം ” എന്ന നാമകരണം ചെയ്തിരിക്കുന്ന അതിവിപുലമായ ജനകീയ ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണി മുതൽ കാൻസ്റ്റാർട്ടർ മൈതാനിയിൽ (9130 അക്കാദമി റോഡ് ഫിലാഡൽഫിയ PA 19114 ) വച്ച് നടത്തുന്നതാണ്. പ്രവാസ ലോകത്തെ പ്രശസ്ത അവാർഡ് ചടങ്ങുകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പുരസ്‌കാരങ്ങൾ വി.ഡി. സതീശൻ (കേരള മുഖ്യമന്ത്രി ) , കോണ്‍ഗ്രസ്‌മാന്‍ മൈക്ക് ഫിറ്റ്സ്‌പാട്രിക്, കോണ്‍ഗ്രസ്‌മാന്‍ ബ്രണ്ടൻ ബോയിലെ, പിന്നണിഗായകന്‍ എംജി ശ്രീകുമാർ, മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ ഇതിനു മുൻപായി അർഹരായിട്ടുണ്ട്. ഗൃഹാതുരുത്വം ഉണർത്തുന്ന ഓണാഘോഷങ്ങളാണ് എക്കാലത്തും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കന്നതെന്നും അത്…

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ നിന്ന് സൊഹ്‌റാന്‍ മാംദാനി പിന്മാറി

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുൻ നിലപാടില്‍ നിന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി പിന്മാറി. രാജ്യാന്തര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് നടപ്പിലാക്കാൻ തനിക്ക് നിയമപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ പങ്കെടുക്കാൻ നെതന്യാഹു എത്താനിരിക്കെയാണ് മാംദാനിയുടെ പ്രസ്താവന. അതേസമയം, നെതന്യാഹുവിനെ ന്യൂയോർക്കിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അധികാരമുള്ള ട്രംപ് ഭരണകൂടം അതിന് തയ്യാറാകണമെന്നും മാംദാനി ആവശ്യപ്പെട്ടു. യു.എസ് ഐ.സി.സിയുടെ അധികാരപരിധി അംഗീകരിക്കുന്നില്ല. അതിനാൽ ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാൻ ലോക്കൽ പോലീസിന് ഉത്തരവിടാൻ കഴിയില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനെ ഒരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു.

പ്രസിഡന്റ് മുർമു മോൾഡോവ സന്ദർശനം ആരംഭിച്ചു; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ചിസിനാവു: മോൾഡോവയിലേക്കുള്ള ചരിത്ര സന്ദർശനത്തിനായി പ്രസിഡന്റ് ദ്രൗപതി മുർമു തിങ്കളാഴ്ച ചിസിനാവുവിൽ എത്തി. യൂറോപ്യൻ രാജ്യത്തേക്ക് ഒരു ഇന്ത്യൻ രാഷ്ട്രത്തലവന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. മൂന്ന് രാഷ്ട്രങ്ങളിലേക്കുള്ള അവരുടെ നാഴികക്കല്ലായ പര്യടനത്തിന്റെ ആദ്യ ഘട്ടത്തിൽ, വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം തുടങ്ങിയ പ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധം ഉയർത്താനാണ് പ്രസിഡന്റ് മുർമു ലക്ഷ്യമിടുന്നത്. ചിസിനാവു അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോൾഡോവയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മിഹായ് പോപ്‌സോയ് അവരെ ഊഷ്മളമായി സ്വീകരിച്ചു. ഒരു ദിവസത്തെ മൊൾഡോവ സന്ദർശന വേളയിൽ, പ്രസിഡന്റ് മുർമു പ്രസിഡന്റ് മായ സന്ദുവുമായി വിപുലമായ പ്രതിനിധി തല ചർച്ചകൾ നടത്തും. മൊൾഡോവൻ പാർലമെന്റ് സ്പീക്കർ ഇഗോർ ഗ്രോസുവിനെയും അവർ കാണും. കൂടാതെ, പ്രസിഡന്റ് മൊൾഡോവ-ഇന്ത്യ പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിലെ അംഗങ്ങളുമായി ചർച്ചകൾ നടത്തുകയും ഒരു ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയും അവിടത്തെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.…

യുഎഇയുടെയും ഈജിപ്തിന്റെയും വിദേശകാര്യ മന്ത്രിമാർ അബുദാബിയിൽ കൂടിക്കാഴ്ച നടത്തി; ഹോർമുസ് കടലിടുക്കിലെ സുരക്ഷയും പ്രാദേശിക സംഘർഷങ്ങളും ചർച്ച ചെയ്തു

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഈജിപ്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ എച്ച്.എച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് (2026 ജൂലൈ 21 ന്) അബുദാബിയിൽ ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലട്ടിയുമായി കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലയിൽ സമാധാനം നിലനിർത്താനുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതായിരുന്നു യോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്ര സുരക്ഷ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ അഭിവൃദ്ധിക്കും വികസനത്തിനും പ്രാദേശിക സ്ഥിരത അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു. യുഎഇയും ഈജിപ്തും തമ്മിലുള്ള ആഴത്തിലുള്ള സഹോദര ബന്ധത്തെക്കുറിച്ച് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദും ഡോ. ​​ബദർ അബ്ദുലട്ടിയും അവലോകനം…

മീം കവിയരങ്ങ്; കവിതകള്‍ ക്ഷണിച്ചു

ജൂനിയര്‍ മീം അവാര്‍ഡിന് പതിനായിരം രൂപയും പ്രശസ്തി പത്രവും കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി പ്രമേയമാകുന്ന എട്ടാമത് ‘മീം’ കവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിച്ചു. മൗലികവും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ വിവര്‍ത്തനമല്ലാത്ത കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന ജൂനിയര്‍ മീം അവാര്‍ഡ് സമ്മാനിക്കും. അതോടൊപ്പം, തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേര്‍ക്ക് കവിയരങ്ങില്‍ കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരം ലഭിക്കും. കവിതയോടൊപ്പം പേര്, വയസ്സ്, വിദ്യാര്‍ത്ഥികളാണെങ്കില്‍ സ്ഥാപനത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തണം. ഓഗസ്റ്റ് 22, 23 തീയതികളിലായി കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുക. ഓഗസ്റ്റ് 8ന് മുമ്പായി meem@markazknowledgecity.com എന്ന ഇ- മെയിലിലേക്കാണ് കവിതകള്‍ അയക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് +91 7510814907 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ് എന്നും സംഘാടകര്‍ അറിയിച്ചു.  

വൺ മില്യൻ തൂഫാൻ ഗോൾസ്; തലവടി സിഎംഎസ് ഹൈസ്കൂളിലെ ഭാഗ്യശാലി സാനിയ

എടത്വ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും ഭാഗ്യശാലിയെ സ്കൂള്‍ അസംബ്ലിയിൽ വെച്ച് തെരഞ്ഞെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിലാണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചത്. ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ. സോജി വർഗ്ഗീസ് ജോൺ നറുക്കെടുപ്പ് നടത്തി. ഭാഗ്യശാലിയായി പാണ്ടങ്കേരി കറുകയിൽ ഷാനിഷ് ആന്റണിയുടെ മകൾ നാലാം ക്ലാസ് വിദ്യാർത്ഥിനി സാനിയ ഷാനിഷ് തെരെഞ്ഞെടുക്കപ്പെട്ടു. പ്രധാന അദ്ധ്യാപകൻ റെജിൽ സാം മാത്യു അദ്ധ്യക്ഷത വഹിച്ചു. മെഴ്സി മാത്യു, ആൻസി ജോസഫ്,…