വൺ മില്യൻ തൂഫാൻ ഗോൾസ്; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലിക്ക് സമ്മാന ദാനം 31ന്

എടത്വാ: വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലി എടത്വ കറുകയിൽ സാനിയ സനീഷിന് പൂർവ്വ വിദ്യാർത്ഥി സംഘടനയും ഒപ്പം ട്രൂ ലൈൻ മീഡിയയുടെയും സഹകരണത്തോടെ 31ന് വെള്ളിയാഴ്ച 10 മണിക്ക് സൈക്കിൾ സമ്മാനിക്കും. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിനിടയിൽ ആണ് വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പേര് വിദ്യാർത്ഥികൾ എഴുതി സ്കൂളിലെ പ്രവചന പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു.ലോക കപ്പ് കിരീടം സ്പെയിന്‍ നേടുമെന്ന് പ്രവചനം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് നറുക്കെടുപ്പ് നടത്തിയ പ്പോൾ ആണ് നാലാം ക്ലാസുകാരി സാനിയ അർഹത നേടിയത്. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ…

പ്രധാനമന്ത്രി മോദിയുടെ ഫേസ്ബുക്ക് വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ ഫേസ്ബുക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കകം അത് അപ്രത്യക്ഷമായി. ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ ഫേസ്ബുക്കിൽ നിന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീഡിയോ അപ്രത്യക്ഷമായി. പലരും ഇത് മനഃപൂർവ്വം ബ്ലോക്ക് ചെയ്തതാണെന്ന് അവകാശപ്പെട്ടു, പക്ഷേ അത് യഥാർത്ഥത്തിൽ ഒരു സാങ്കേതിക തകരാറായിരുന്നു. വിഷയത്തിൽ ഫേസ്ബുക്ക് വിശദീകരണം നൽകിയിട്ടുണ്ട്. മെറ്റയുടെ (ഫേസ്ബുക്ക് കമ്പനി) പ്ലാറ്റ്‌ഫോമിലേക്ക് പ്രധാനമന്ത്രി മോദിയുടെ ഒരു സെൽഫി വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നു. ഈ വീഡിയോയിൽ, ജനറേഷൻ ഇസഡ് (ജെൻസെഡ്) യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി സംസാരിച്ചു. പേപ്പർ ചോർച്ചയ്‌ക്കെതിരായ സർക്കാരിന്റെ കർശന നടപടികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, അടുത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ…

രാശിഫലം (28-07-2026 ചൊവ്വ)

ചിങ്ങം: ചെറിയ ചില അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവേ ഭാഗ്യമുള്ള ദിവസമാണ്. ദേഷ്യം നിയന്ത്രിക്കുന്നത് വഴി പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. സുഹൃദ്ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. കന്നി: അലസതയും ആരോഗ്യക്കുറവും കാരണം ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ടിയേക്കാം. കുടുംബത്തിലോ പങ്കാളിയുമായോ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുള്ളതിനാൽ ക്ഷമ പാലിക്കുക. സ്വത്ത് സംബന്ധമായ കാര്യങ്ങളിലും നിയമപ്രശ്നങ്ങളിലും തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കരുത്. തുലാം: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിന് ശാന്തി നൽകും. കുടുംബ ബന്ധങ്ങളിലെ ഊഷ്മളത ഏത് പ്രതിസന്ധിയെയും മറികടക്കാൻ ശക്തി നൽകും. ശത്രുക്കളുടെ മേൽ വിജയം നേടാനും ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും സാധിക്കും. സായാഹ്ന വേളയിൽ പ്രിയപ്പെട്ടവരിൽ നിന്ന് മനസ്സുനിറയ്ക്കുന്ന വാക്കുകൾ കേൾക്കാനിടയാകും. വൃശ്ചികം: കുടുംബാംഗങ്ങളുമായി നിസാര കാര്യങ്ങൾക്ക് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. പ്രതികൂല ചിന്തകൾ നിങ്ങളുടെ…

വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോണ്‍ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തലവനെ അഹമ്മദാബാദില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് ലോൺ ആപ്പ് വഴി കോടികള്‍ തട്ടിയെടുത്ത സംഘത്തിലുള്‍പ്പെട്ട പ്രധാനികളിലൊരാളായ പാർത്ഥ് എന്നയാളെ അഹമ്മദാബാദിൽ നിന്ന് പിടികൂടി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ ആകാശ് സിംഗ് ചൗധരി എന്ന മറ്റൊരു സംഘാംഗം പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലോൺ ആപ്പ് വഴി അമേരിക്കക്കാരിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. റെയ്ഡിൽ 18 ഉത്തരേന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് വ്യാജ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചത്. പൊങ്ങുമൂടിലെ ഐറിസ് ആശുപത്രിക്ക് സമീപമുള്ള പവിഴം ഹോംസിന്റെ ഒരു വാണിജ്യ കെട്ടിടവും 50 ഓളം കമ്പ്യൂട്ടറുകളുമാണ് ഈ വ്യാജ കോൾ സെന്ററിലുണ്ടായിരുന്നത്. സ്ഥാപനത്തിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർ ഉണ്ടായിരുന്നു. അമേരിക്കക്കാർ വായ്പയ്ക്കായി സമീപിക്കുന്ന ‘ലെൻഡ്-ജെറ്റ്’…

“ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും ശക്തമായ നടപടി സ്വീകരിക്കും”; ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ, അമേരിക്ക വീണ്ടും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പ് നൽകി. വാഷിംഗ്ടണ്‍: ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ, അമേരിക്ക വീണ്ടും ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇറാനുമായി ഒരു ഒത്തുതീർപ്പിലെത്താനുള്ള അന്തിമ ശ്രമം അനുവദിക്കുന്നതിനായി അദ്ദേഹം ഇപ്പോൾ ആക്രമണ പദ്ധതികൾ തത്ക്കാലം നിർത്തി വെച്ചിരിക്കുകയാണ്. “ഇറാനുമായി ഞങ്ങൾ വളരെ തീവ്രമായ ചർച്ചകളിലാണ്. അവർ വിജയിച്ചില്ലെങ്കിൽ, ഞങ്ങൾ വളരെ ശക്തമായ സൈനിക നടപടിയിലേക്ക് മടങ്ങും,” ട്രംപ് പറഞ്ഞു. ചർച്ചകൾക്ക് ഇനി അധികം സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഒന്നുകിൽ അത് വേഗത്തിൽ സംഭവിക്കും അല്ലെങ്കിൽ അത് ഒരിക്കലും സംഭവിക്കില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ചർച്ച നടത്തുന്ന രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം നിർത്താൻ…

ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026-ൽ GRMA മികച്ച പ്രകടനം കാഴ്ച വെച്ചു

2026 ജൂലൈ 25-നും 26-നും വാട്ടർലൂ പാർക്കിൽ നടന്ന ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026 വാട്ടർലൂ മേഖലയിലെ വിവിധ സാമുദായിക സംഘടനകളെ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും, കായികതാൽപര്യത്തിന്റെയും മഹോത്സവത്തിൽ ഒരുമിപ്പിച്ചു. ഗ്രാന്റ് റിവർ മലയാളീ അസോസിയേഷന്റെ (GRMA)നേതൃത്വത്തിൽ, തമിഴ് കൾച്ചറൽ അസോസിയേഷൻ (TCA), ഗോൾഡൻ ട്രയാംഗിൾ മറാത്തി മണ്ഡൽ (GTMM), ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ (ICA), KWC തെലുങ്ക് അസോസിയേഷൻ, ബംഗാളി സ്പോർട്സ് ഗ്രൂപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ കായികമേള സംഘടിപ്പിച്ചത്. ഈ വർഷത്തെ പരിപാടിക്ക് പ്രസിഡന്റ് റയീസ് നിഷാദിന്റെ നേതൃത്വത്തിൽ GRMA നേതൃത്വം നൽകി. ബോർഡ് ചെയർമാൻ ബാലു മേനോന്റെ മാർഗ്ഗനിർദ്ദേശത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡയസ് ജെയിംസ് ജോസ്, അനൂപ് നായർ, ഡെന്നിസ് ജോസഫ് എന്നിവരുടെ പിന്തുണയിലും, മറ്റ് GRMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വൊളന്റിയർമാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയും…

ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം നാലാം സീസൺ പ്രചാരണ പരിപാടിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ തുടക്കം കുറിച്ചു

പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും…

ഫിലഡൽഫിയ–കേരള വിമാന സർവീസ്: ഓർമ്മ ഇന്റർനാഷണലിന്റെ പ്രസ് മീറ്റില്‍ സഹോദര സംഘടനാ നേതാക്കളും പ്രമുഖ മാധ്യമ പ്രവർത്തകരും പങ്കെടുത്തു

ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രകൾക്ക് ഏറെ പ്രയോജനകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും വിവിധ തലങ്ങളിലെ ഇടപെടലുകളും സമൂഹത്തിനും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു. ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാളം ടെലിവിഷൻ, പത്ര, ഓൺലൈൻ മാധ്യമ പ്രതിനിധികൾ, വിവിധ മലയാളി സംഘടനകളുടെ നേതാക്കൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത സമ്മേളനം ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജോസ് തോമസ് (ചെയർ, ഓർമ്മ ടാലന്റ് പ്രൊമോഷൻ ഫോറം) പരിപാടി പരിചയപ്പെടുത്തി. തുടർന്ന് ഓർമ്മ ഇന്റർനാഷണൽ ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറവും, പബ്ലിക് അഫയേഴ്സ്…

ട്രം‌പ് കുടുംബം ഇറാന്റെ നിരീക്ഷണത്തിലാണെന്ന് സൂചന; അപകടത്തെ ഭയന്ന് ഇറാന് കര്‍ശന മുന്നറിയിപ്പ് നല്‍കി ട്രം‌പ്

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര, സുരക്ഷാ സംഘർഷങ്ങൾ രൂക്ഷമായി. ടെഹ്‌റാനിൽ നടന്ന ശവസംസ്കാര ചടങ്ങിനിടെ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങളും പ്രതികാര മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ, തർക്കം കൂടുതൽ അപകടകരമായ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. ട്രംപ് കുടുംബത്തെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഭീഷണികൾ ഉയരുന്ന സാഹചര്യത്തില്‍, തന്നെയോ തന്റെ കുടുംബത്തെയോ ആക്രമിച്ചാൽ ഇറാൻ പൂർണ്ണമായും നശിപ്പിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപിന്റെ യാത്രാ സ്ഥലങ്ങൾ, ന്യൂയോർക്കിലെ അവരുടെ മോട്ടോർകെയ്ഡ് റൂട്ടുകൾ, പ്രിയപ്പെട്ട ഷോപ്പിംഗ് സെന്ററുകള്‍, സ്റ്റോറുകൾ എന്നിവ കാണിക്കുന്ന ഒരു സെൻസിറ്റീവ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്രമണ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇതിൽ ഉണ്ടായിരുന്നു. ബാരൺ ട്രംപിനെതിരെയും ഭീഷണികൾ ഉയർന്നിട്ടുണ്ട്, ഇത് ട്രംപ് കുടുംബം…

ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC-2026) ഒക്ടോബറിൽ സിൻസിനാറ്റിയിൽ നടക്കും

സിൻസിനാറ്റി (ഒഹായോ): വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ പ്രമുഖ കൂട്ടായ്മയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് (IAPC) തങ്ങളുടെ 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ (IMC-2026) തീയതികൾ പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിലെ സിൻസിനാറ്റിയുള്ള മാരിയറ്റ് ഡെൽറ്റ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖ മാധ്യമപ്രവർത്തകർ, എഴുത്തുകാർ, മാധ്യമ സ്ഥാപന മേധാവികൾ, സാമൂഹിക നേതാക്കൾ തുടങ്ങിയവർ മൂന്ന് ദിവസം നീളുന്ന ഈ ആഗോള സംഗമത്തിൽ പങ്കെടുക്കും. മാധ്യമ രംഗത്തെ മികവും ധാർമ്മികതയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിക്കുന്നതിനുമായി 2013-ൽ രൂപീകരിച്ച ലാഭരഹിത സംഘടനയായ ഐ.എ.പി.സി. വർഷം തോറുമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രധാന പരിപാടികൾ: ഉദ്ഘാടന സമ്മേളനം: ഒക്ടോബർ 16 വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങുകളോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് വൈകുന്നേരം കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കും. വർക്ക്‌ഷോപ്പുകളും പാനൽ ചർച്ചകളും:…