അഞ്ചുവർഷത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിലും അപാകതകൾ; വനഭൂമിയിൽ നിന്നാണോ മരങ്ങൾ മുറിച്ചതെന്ന് വ്യക്തമല്ലെന്ന് കോടതി, ലോറി പിടിച്ചെടുക്കാത്തതിലും വിശദീകരണമില്ല

കൽപ്പറ്റ: വയനാട്ടിൽ ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന് തിരിച്ചടി. കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ആവശ്യമായ രേഖകളും വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി തിരിച്ചയച്ചു. കേസ് രജിസ്റ്റർ ചെയ്ത് അഞ്ചുവർഷത്തോളം കഴിഞ്ഞ് സമർപ്പിച്ച കുറ്റപത്രത്തിലാണ് കോടതി നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയത്. സെപ്റ്റംബർ 17നാണ് വനംവകുപ്പ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അഗസ്റ്റിൻ സഹോദരന്മാർ ഉൾപ്പെടെ ഏഴുപേരെയാണ് കുറ്റപത്രത്തിൽ പ്രതികളാക്കിയിരിക്കുന്നത്. എന്നാൽ കുറ്റപത്രത്തിന്റെ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഒപ്പം ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആവശ്യമായ രേഖകളും വിശദീകരണങ്ങളും സഹിതം വീണ്ടും സമർപ്പിക്കുന്നതിനായി കുറ്റപത്രം തിരിച്ചയച്ചത്. കേസിന്റെ അടിസ്ഥാന വിഷയങ്ങളിലൊന്നായ മരങ്ങൾ വനഭൂമിയിൽ നിന്നാണോ മുറിച്ചുമാറ്റിയതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തമായ വിശദീകരണമില്ലെന്നതാണ് പ്രധാന അപാകതകളിലൊന്ന്. മരം മുറിച്ച ഭൂമിയുടെ നിയമപരമായ സ്വഭാവം കേസിലെ കുറ്റങ്ങളുടെ നിലനിൽപ്പിനെ…

മെസ്സിയുടെ പേരില്‍ കോടികളുടെ ഇടപാട്: അഴിമതി നിരോധന നിയമപ്രകാരവും കേസിന് ശുപാർശ; ആന്റോ അഗസ്റ്റിനെതിരെ നടപടിക്ക് നീക്കം

സർക്കാർ സംവിധാനങ്ങൾ സ്വകാര്യ സാമ്പത്തിക നേട്ടത്തിനായി ദുരുപയോഗം ചെയ്തോയെന്ന് എസ്‌ഐടി; ഇഡി, ആർബിഐ, കസ്റ്റംസ് പരിശോധനയ്ക്കും ശുപാർശ തിരുവനന്തപുരം: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാകുന്നു. കേസിൽ അഴിമതി നിരോധന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ കൂടി ചുമത്താൻ കഴിയുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക കണ്ടെത്തലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനും ഇടപാടുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളും സാമ്പത്തിക ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തവും പരിശോധിച്ച ശേഷമാണ് എസ്‌ഐടി പുതിയ ശുപാർശകളിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ മുഖ്യ വാണിജ്യ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിക്ക് അനധികൃത…

ആദ്യ പൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ. ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണം ഇന്ന്

ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ എടത്വാ: മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനും മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ 217 -ാം ജന്മദിനാചരണമാണ് ഇന്ന്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് ആണ് ജോർജ് മാത്തൻ ജനിച്ചത്. ജോർജ് മാത്തൻ ജനിക്കും മുമ്പ് പിതാവ് മരിച്ചു. പിതാവിൻ്റെ സഹോദരൻ ഓർത്തഡോക്സ് സഭയിലെ കുര്യൻ കത്തനാർ ആണ് ജോർജ് മാത്തനെ സുറിയാനി പഠിപ്പിച്ചത്. കോട്ടയം പഴയ സെമിനാരിയിൽ നിന്നും ഇംഗ്ലീഷ് ,ഗ്രീക്ക്, സംസ്കൃതം, എന്നീ ഭാഷകൾ പഠിച്ചു. ഈ കാലയളവിൽ ബഞ്ചമിൻ ബെയിലി, ഫെൻ, ബേക്കർ എന്നീ വിദേശ…

6:45ന് തിരശ്ശീല വീണു; സൂര്യ കൃഷ്ണമൂർത്തിക്ക് കണ്ണീരോടെ വിട

ജീവിതകാലം മുഴുവൻ ‘സൂര്യ’യുടെ വേദികളിൽ കൃത്യമായി 6:45ന് തിരശ്ശീല ഉയർത്തിയ കലാചാര്യൻ; ഒടുവിൽ അതേ സമയത്ത് അഗ്നിനാളങ്ങൾക്കിടയിലേക്ക് അവസാനയാത്ര തിരുവനന്തപുരം: ഘടികാരത്തിലെ സൂചികൾ വൈകുന്നേരം 6:45 തൊട്ടു. തൈക്കാട് ശാന്തികവാടത്തിൽ കൂടിനിന്നവരുടെ കണ്ണുകൾ നിറഞ്ഞു. നിശ്ശബ്ദതയ്ക്കിടയിൽ ചിതയിൽ അഗ്നി പടർന്നു. കേരളത്തിന്റെ കലാസാംസ്കാരിക ലോകത്ത് പതിറ്റാണ്ടുകളോളം വെളിച്ചം തെളിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതവേദിയിൽ അങ്ങനെ അവസാനമായി തിരശ്ശീല വീണു. അത് വെറുമൊരു സമയമായിരുന്നില്ല. സൂര്യ കൃഷ്ണമൂർത്തിയുടെ കലാജീവിതത്തിന്റെ താളമായിരുന്നു 6:45. 111 ദിവസം നീണ്ടുനിന്ന ‘സൂര്യ’ നൃത്ത-സംഗീതോത്സവത്തിലെ പരിപാടികൾ കൃത്യം വൈകുന്നേരം 6:45ന് ആരംഭിക്കണമെന്ന കാര്യത്തിൽ കൃഷ്ണമൂർത്തിക്ക് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. സദസ്സ് നിറഞ്ഞോ, ഒഴിഞ്ഞോ എന്നതൊന്നും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. കലാകാരനും കലയും സമയവും തമ്മിലുള്ള ആ ഉടമ്പടി ഒരിക്കലും തെറ്റരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്കർഷ. ഒടുവിൽ, ജീവിതത്തിന്റെ അവസാന രംഗത്തും ആ ഘടികാരം അദ്ദേഹത്തെ വിട്ടുപോയില്ല. വൈകുന്നേരം 6:45ന് മരുമകൻ…

ഭൂമിയെ പ്രകാശിപ്പിക്കുന്ന മുത്തശ്ശി പത്രം: കാരൂർ സോമൻ (ചാരുംമൂടൻ)

കേരളീയരുടെ സമകാലീന സർഗ്ഗ പൈതൃകത്തിലും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിലും അവിഭാജ്യഘടകമായി മാറിയ മുത്തശ്ശി പത്രത്തിന്റെ നൂറ്റിനാല്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യമന്ത്രി പറഞ്ഞത് ‘വിപ്ലവകരമായ തുടക്കം കുറിച്ച പത്രം, ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്, സെൻസേഷണൽ വാർത്തകളുണ്ടാക്കി റേറ്റിംഗ് കൂട്ടുന്ന പത്രമല്ല’. ഈ മുത്തശ്ശി പത്രത്തെയോർക്കുമ്പോൾ മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമ മേനോനെയും ഓർക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുക്കുമ്പോൾ ഒരു ചോദ്യമുയരുന്നു. ദീപിക പോലെ സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത, പ്രതിച്ഛായയുള്ള എത്ര പത്രങ്ങൾ കേരളത്തിലുണ്ട്? മത രാഷ്ട്രീയ പ്രമാണിമാരുടെ അഭിപ്രായത്തേക്കാൾ പൊതുജനങ്ങളുടെ, കർഷകരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ദീപിക ഇന്നും പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ ധാരാളം മത രാഷ്ട്രീയ പത്രങ്ങൾ ജന്മമെടുത്തു. സമൂഹത്തിൽ വിജ്ഞാന തീക്ഷ്ണത വർധിപ്പിക്കേണ്ട, ഉത്കൃഷ്ടതയുടെ ഉയരങ്ങളിൽ സഞ്ചരിക്കേണ്ടവർ സോഷ്യൽ മീഡിയ യു ട്യൂബ്കാർ എണ്ണം കൂട്ടനായി അതിരുകടക്കുന്നതു പോലെ വാർത്താ പ്രാധാന്യത്തിനായി സാഹസിക പത്രപ്രവർത്തനമാക്കി…

‘ഞങ്ങൾക്ക് യുദ്ധം വേണ്ട’; ട്രംപിന് നേരെ ഇറാൻ പ്രസിഡന്റിന്റെ നിർണായക സന്ദേശം; ‘ഇനി തീരുമാനം അമേരിക്കയുടെ കൈകളിൽ’

ഇറാനെ ‘നശിപ്പിക്കുമെന്ന’ ട്രംപിന്റെ കടുത്ത മുന്നറിയിപ്പിനിടെ മസൂദ് പെഷേഷ്കിയാന്റെ സമാധാന സന്ദേശം; സമ്മർദത്തിന് വഴങ്ങില്ല, പക്ഷേ ചർച്ചയ്ക്ക് തയ്യാറെന്ന് ടെഹ്‌റാൻ ന്യൂയോർക്ക്: അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്ക ശക്തമാകുന്നതിനിടെ നിർണായക സന്ദേശവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ. ‘ഞങ്ങൾക്ക് യുദ്ധം കൂടുതൽ വഷളാക്കേണ്ട. ഇത് അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് അമേരിക്കയാണ്’ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. യുദ്ധം ഈ വർഷം അവസാനിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് പെഷേഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്. ഫോക്സ് ന്യൂസിന്റെ ‘Special Report with Bret Baier’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം കൂടുതൽ രൂക്ഷമാക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പെഷേഷ്കിയാൻ, സംഘർഷം അവസാനിപ്പിക്കാനുള്ള നിർണായക നീക്കം ഇനി വാഷിങ്ടണിൽ നിന്നാണ് ഉണ്ടാകേണ്ടതെന്ന സന്ദേശമാണ് നൽകിയത്. എന്നാൽ സമാധാനം ആഗ്രഹിക്കുന്നുവെന്ന പ്രഖ്യാപനത്തിനൊപ്പം അമേരിക്കൻ സമ്മർദത്തിന് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും…

തായ്‌വാൻ ഒരു ടൈം ബോംബാകുമോ?; ഷി–ട്രംപ് കൂടിക്കാഴ്ചയിൽ തെളിഞ്ഞ ചൈനയുടെ ‘ചുവപ്പുരേഖ’

ഷി ജിൻപിംഗും ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച പൊതുവെ സൗഹാർദ്ദപരമായിരുന്നെങ്കിലും, തായ്‌വാൻ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തമായിരുന്നു. ദേശീയ ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് ബെയ്ജിങ് നൽകിയത്. വാഷിംഗ്ടണ്‍: അമേരിക്കയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പല വിഷയങ്ങളിലും സഹകരണത്തിന്റെയും സമവായത്തിന്റെയും സൂചനകളാണ് പുറത്തുവന്നത്. എന്നാൽ, തായ്‌വാനിലേക്ക് ചർച്ച എത്തിയപ്പോൾ ചിത്രം മാറി. ചൈന ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്ത വിഷയമാണിതെന്ന് ഷി ജിൻപിംഗ് തന്റെ നിലപാടിലൂടെ വ്യക്തമാക്കി. വൈറ്റ് ഹൗസിലെ ചർച്ചകളിൽ തായ്‌വാൻ സ്വാതന്ത്ര്യത്തെ എതിർക്കുന്ന നിലപാട് അമേരിക്ക തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷി വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ദേശീയ ഐക്യവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കുന്ന കാര്യത്തിൽ ചൈനയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. അതേസമയം, തായ്‌വാനുമായി ബന്ധപ്പെട്ട നിലവിലെ നയത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തുമെന്ന…

കോൺഗ്രസ് നേതൃത്വത്തിന് ഇനിയെങ്കിലും കാര്യം മനസ്സിലായോ?: ജെയിംസ് കൂടൽ

ചോദ്യങ്ങൾ വേണം, മാധ്യമ വിചാരണ വേണ്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ പത്രസമ്മേളനം കണ്ടപ്പോൾ ഒരു ചോദ്യം ഉയർന്നു: മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ ജനങ്ങളോട് വിശദീകരിക്കാനുള്ള വേദി എപ്പോഴാണ് മാധ്യമ വിചാരണയുടെ അരങ്ങായി മാറിയത്? സർക്കാരിനോട് കഠിനമായ ചോദ്യങ്ങൾ ചോദിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. മറുപടിയിൽ വ്യക്തതയില്ലെങ്കിൽ വീണ്ടും ചോദിക്കണം. വൈരുധ്യമുണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം. എന്നാൽ, മുഖ്യമന്ത്രി പറയുന്നത് കേൾക്കാൻ പോലും അവസരം നൽകാതെ ഇടപെടലുകളും ബഹളവും തുടരുമ്പോൾ ജനങ്ങൾക്ക് ലഭിക്കേണ്ട വിവരം വഴിയിൽ നഷ്ടപ്പെടുന്നു. പത്രസമ്മേളനങ്ങളിലെ ഈ അലങ്കോലം ഒഴിവാക്കണം. ഓരോ മുഖ്യമന്ത്രിക്കും ഓരോ ശൈലിയുണ്ട്. കെ. കരുണാകരൻ ചോദ്യങ്ങളെ നേരിട്ട രീതിയിലാവണമെന്നില്ല വി.ഡി. സതീശൻ പ്രതികരിക്കുന്നത്. മാധ്യമങ്ങൾ ആഗ്രഹിക്കുന്ന വാക്കുകൾ തന്നെ മുഖ്യമന്ത്രിയുടെ വായിൽനിന്ന് വരണമെന്ന് നിർബന്ധിക്കാനുമാവില്ല. അദ്ദേഹം പറയുന്നത് പൂർണമായി കേൾക്കുക; അതിനുശേഷം ആവശ്യമെങ്കിൽ കൂടുതൽ മൂർച്ചയോടെ ചോദിക്കുക. അതാണ് ജനങ്ങളോടുള്ള ഉത്തരവാദിത്തം. സെക്രട്ടേറിയറ്റിലെ പത്രസമ്മേളനങ്ങളിൽ കരുണാകരനോട്…

വി ബസേലിയന്റെ വാർഷിക സമ്മേളനം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു; വിദ്യാഭ്യാസ സേവനങ്ങൾക്കും അംഗ ഐക്യത്തിനും പുതിയ ദിശ

ന്യൂയോര്‍ക്ക്: ബസേലിയോസ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കൻ ചാപ്റ്ററായ “വി ബസേലിയൻ” (We Baselian) സംഘടിപ്പിച്ച പ്രഥമ വാർഷിക സമ്മേളനം 2026 സെപ്റ്റംബർ 19-ന് ന്യൂയോർക്കിലെ വാലി കോട്ടേജിലുള്ള മലബാർ പാലസിൽ വെച്ച് ഭംഗിയായി നടന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിച്ച സമ്മേളനത്തിൽ അംഗങ്ങളും അതിഥികളും ആവേശപൂർവം പങ്കെടുത്തു. സംഘടനയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള സുപ്രധാന വേദിയായി ഈ വാർഷിക സമ്മേളനം മാറി. വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നിലവിലെ പ്രസിഡന്റ് അബ്രഹാം ഇട്ടി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദീകരിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് കോളേജിൽ രൂപീകരിച്ച സ്കോളർഷിപ്പ് ഫണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിലൂടെ കോളേജിലെ വിവിധ അക്കാദമിക് വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്…

രണ്ട് വർഷം നീണ്ടത് വെടിയേറ്റ മുറിവുകളുടെ ദുരിതം; ട്രംപ് വധശ്രമത്തിൽ പരിക്കേറ്റ ജെയിംസ് കോപ്പൻഹേവർ അന്തരിച്ചു

2024ലെ ബട്‌ലർ റാലിയിൽ കൈയിലും വയറ്റിലും വെടിയേറ്റു; ഒന്നിലധികം ശസ്ത്രക്രിയകൾക്ക് ശേഷവും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടർന്നു; 76-ാം വയസ്സിൽ വിടവാങ്ങൽ പിറ്റ്സ്ബർഗ്: 2024ൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വധശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് അതിജീവിച്ച ജെയിംസ് ‘ജിം’ കോപ്പൻഹേവർ (76) അന്തരിച്ചു. സെപ്റ്റംബർ 23 ബുധനാഴ്ച പിറ്റ്സ്ബർഗിലെ വെസ്റ്റ് പെൻ ആശുപത്രിയിലായിരുന്നു അന്ത്യം. അവസാന നിമിഷങ്ങളിൽ കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നുവെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ ജോസഫ് ഫെൽഡ്മാൻ പറഞ്ഞു. 2024 ജൂലൈ 13ന് ബട്‌ലർ ഫാം ഷോ ഗ്രൗണ്ടിൽ നടന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് 20കാരനായ തോമസ് മാത്യു ക്രൂക്സ് വെടിയുതിർക്കുകയായിരുന്നു. അന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ട്രംപിന്റെ വലതുചെവിയിൽ വെടിയുണ്ട ഉരസിപ്പോയി. റാലിയിൽ പങ്കെടുത്ത കോപ്പൻഹേവറിന് കൈയിലും വയറ്റിലുമായി വെടിയേറ്റു. ആക്രമണത്തിൽ കോറി കംപെററ്റോർ കൊല്ലപ്പെട്ടു. കുടുംബത്തെ വെടിയുണ്ടകളിൽനിന്ന്…