വാഷിംഗ്ടൺ: മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ആഗോളതലത്തിൽ പുതിയ നേട്ടം കൈവരിച്ച് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന 5ജി സാങ്കേതികവിദ്യയും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഇന്റർനെറ്റ് സേവനങ്ങളുമാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. നിലവിലെ വളർച്ച തുടരുകയാണെങ്കിൽ 2031ഓടെ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 110 കോടി കവിയുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു. ഇന്ത്യയിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനവും സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വൻ വർധനയുമാണ് മൊബൈൽ ഡാറ്റ ഉപഭോഗത്തിൽ രാജ്യത്തെ മുന്നിലെത്തിച്ചത്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായതോടെ കൂടുതൽ ആളുകൾ ഡിജിറ്റൽ ലോകത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസം, തൊഴിൽ, വിനോദം, വ്യാപാരം, ആശയവിനിമയം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്.…
Day: 16 ഒക്ടോബർ 2026
ലോക ഭക്ഷ്യദിനത്തിൽ നാം കരുതേണ്ടതും ചെയ്യേണ്ടതും: വി രാജേഷ് മോഹൻ റാവു
ഒരു പിടി അരിക്കുവേണ്ടി മനുഷ്യർ കണ്ണീരൊഴുക്കിയിരുന്ന ഒരു കാലം നമ്മുടെ രാജ്യത്തിനുണ്ടായിരുന്നു. വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ മനുഷ്യർ വലഞ്ഞപ്പോൾ, ഒരു കിണ്ണം കഞ്ഞി അവർക്ക് ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. അരി മണികൾക്ക് സ്വർണത്തേക്കാൾ വിലയുണ്ടായിരുന്ന ആ കാലത്തിന്റെ വേദനകൾ ഇന്നത്തെ തലമുറയ്ക്ക് എത്രത്തോളം അറിയാം? ഭക്ഷണം പാഴാക്കുമ്പോഴും രുചിയുടെ പേരിൽ പോഷകമൂല്യം കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുമ്പോഴും നാം മറന്നുപോകുന്നത് ഒരു വലിയ സത്യമാണ് — ഓരോ മണിയരിയിലും ഒരു കർഷകന്റെ വിയർപ്പുണ്ട്; ഓരോ നേരത്തെ ഭക്ഷണത്തിനു പിന്നിലും ഒരുപാട് മനുഷ്യരുടെ അധ്വാനമുണ്ട്. വിശപ്പിന്റെ വേദനയും ഭക്ഷണത്തിന്റെ വിലയും മനുഷ്യാധ്വാനത്തിന്റെ മഹത്വവും നമ്മെ വീണ്ടും ഓർമിപ്പിക്കുന്ന ദിനമാണ് ലോക ഭക്ഷ്യദിനം. ഇന്ത്യയുടെ ചരിത്രത്തിൽ ഭക്ഷ്യക്ഷാമവും പട്ടിണിയും ജനജീവിതത്തെ ദുരിതത്തിലാക്കിയ നിരവധി കാലഘട്ടങ്ങളുണ്ട്. 1943-ലെ ബംഗാൾ ക്ഷാമം അതിന്റെ വേദനാജനകമായ ഉദാഹരണമാണ്. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ലഭിക്കാതെ…
പ്രമുഖ പത്രപ്രവർത്തകൻ മാത്യു സാമുവൽ ഡാളസിൽ പ്രസംഗിക്കുന്നു
ഡാളസ്: ഇന്ത്യയിലെ പ്രമുഖ പത്രപ്രവർത്തകനായ മാത്യു സാമുവൽ, ഇന്ത്യയിലെ ക്രൈസ്തവ പീഡനങ്ങൾ, വിശ്വാസസമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ആത്മീയ ഉണർവുകൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന യാഥാർത്ഥ്യങ്ങളും വസ്തുതകളും പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും വിഷയത്തിൽ അവബോധം വളർത്തുന്നതിനുമാണ് യോഗം സംഘടിപ്പിക്കുന്നത്. ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ഫോർ ഇന്ത്യ (CFI, Christian Fellowship for India) യുടെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് യോഗം നടക്കും. ഗാർലൻഡിലെ IPC ഹെബ്രോൺ, 1751 Wall St, Garland, TX 75041 ആണ് വേദി. ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന സാഹചര്യങ്ങൾ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിശ്വാസത്തിന്റെ പേരിൽ അനുഭവിക്കുന്ന വെല്ലുവിളികൾ, വിവിധ പ്രദേശങ്ങളിലെ ആത്മീയ ഉണർവുകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് യോഗം വേദിയാകും. ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ ക്രൈസ്തവ വിശ്വാസികളെയും…
ഹൗസിംഗ് സബ്സിഡി തടവറകളിൽ ഒളിവിലായിരുന്ന 491 കുറ്റവാളികൾ പിടിയിൽ
ചിക്കാഗോ:അമേരിക്കയിൽ സർക്കാർ സഹായത്തോടെയുള്ള പൊതുഭവനങ്ങളിൽ ഒളിവുകഴിഞ്ഞിരുന്ന 491 കുറ്റവാളികൾ രാജ്യവ്യാപക പരിശോധനയിൽ പിടിയിലായി. മയക്കുമരുന്ന് കടത്തുകാർ, ബലാത്സംഗക്കേസ് പ്രതികൾ, സെക്സ് ഒഫെൻഡർമാർ തുടങ്ങിയ അപകടകാരികളായ ക്രിമിനലുകളാണ് ‘ഓപ്പറേഷൻ ക്ലീൻ ഹൗസ്’ എന്ന പ്രത്യേക ദൗത്യത്തിലൂടെ അറസ്റ്റിലായത്. ന്യൂയോർക്ക്, ചിക്കാഗോ, ലോസ് ഏഞ്ചൽസ്, മെംഫിസ് ഉൾപ്പെടെയുള്ള 12 പ്രധാന നഗരങ്ങളിൽ.നികുതിദായകരുടെ പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സർക്കാർ ഭവനങ്ങൾ കുറ്റവാളികളുടെ സുരക്ഷിത താവളമാക്കാൻ അനുവദിക്കില്ലെന്ന് ഹൗസിംഗ് സെക്രട്ടറി സ്കോട്ട് ടർണർ വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
150 കിലോമീറ്ററിലധികം വേഗതയിൽ കാർ ഇടിച്ചുകയറ്റി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയെന്നു കോടതി
ഫ്ലോറിഡ: കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് അമിതവേഗതയിൽ കാറോടിച്ച് അപകടമുണ്ടാക്കി കാമുകന്റെ മരണത്തിന് കാരണക്കാരിയായ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഫ്ലോറിഡയിലെ ലെയ്ഗ മുംബി (25) എന്ന യുവതിയാണ് വാഹനാപകടത്തിലൂടെയുള്ള നരഹത്യ, ഗുരുതര പരുക്കിന് കാരണമായ അശ്രദ്ധമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടത്. 22 വയസ്സുകാരനായ ഡാനിയൽ വാട്ടർമാന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന രണ്ടുദിവസത്തെ വിചാരണയ്ക്കൊടുവിൽ, 25 വയസ്സുകാരിയായ മുംബിയെ ഒക്ടോബർ 14 ബുധനാഴ്ച കുറ്റക്കാരിയായി കണ്ടെത്തിയെന്ന് ഫ്ലോറിഡയിലെ സെവൻത് ജുഡീഷ്യൽ സർക്യൂട്ട് സ്റ്റേറ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. 2025 ഫെബ്രുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫ്ലോറിഡയിലെ ഇന്റർസ്റ്റേറ്റ് 95 പാതയിലൂടെ മണിക്കൂറിൽ 94 മൈൽ (ഏകദേശം 151 കിലോമീറ്റർ) വേഗതയിൽ കാറോടിക്കുന്നതിനിടയിൽ ലെയ്ഗയും കാമുകൻ ഡാനിയൽ വാട്ടർമാനും (22) തമ്മിൽ വഴക്കുണ്ടായി. തർക്കത്തിനിടയിൽ യുവതി പെട്ടെന്ന് സ്റ്റീയറിങ് ഇടത്തേക്ക് വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഹൈവേയിൽ…
